പ്രതീകാത്മക ചിത്രം
കണ്ണൂർ: പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ ആറു വയസുകാരി മരിച്ചു. കുളത്തിന്റെ പടിക്കെട്ടിൽ വീണ് മരിക്കുകയായിരുന്നു. രണ്ടാം ക്ലാസ് വിദ്യാർഥിയായ മിർസയാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. എല്ലാ ഞായറാഴ്ചയും നാട്ടുകാർ ശുചീകരണ പ്രവൃത്തികൾ നടത്താറുണ്ട്. ഇതിനിടെ കുട്ടി കുളത്തിന് സമീപത്ത് കൂടി പോയപ്പോൾ ഹെയർബാൻഡ് കുളത്തിന്റെ പടിക്കെട്ടിലേക്ക് വീണു. അത് എടുക്കാനായി ഇറങ്ങുന്നതിനിടെ വീണ് തലയിടിക്കുകയായിരുന്നു.
മറ്റൊരു കുട്ടിയാണ് മിർസ കുളത്തിന്റെ പടിക്കെട്ടിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ കൂത്തുപറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ.
Tags : Girl dies falling pond steps