Kerala
ചാവക്കാട്: ഗർഭിണി ബസിൽനിന്നു വീണു പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും പിടിയിൽ. പാലയൂർ എന്ന ബസിന്റെ ഡ്രൈവർ പ്രകാശൻ, കണ്ടക്്ടർ കാളിദാസൻ എന്നിവരെയാണ് ചാവക്കാട് എസ്ഐ പ്രീത ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഗുരുവായൂർ അന്പലത്തുവീട്ടിൽ ഷദിലിന്റെ ഭാര്യ ഫാത്തിമ (21) ആണ് ബുധനാഴ്ച രാവിലെ ചാവക്കാട്-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽനിന്നു പിൻവശത്തെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണത്.
എൽഎഫ് കോളജ് വിദ്യാർഥിയായ ഫാത്തിമ കോളജിൽ പോകുന്നതിനായി ബസിൽ കയറിയതായിരുന്നു. തെക്കേ ബൈപാസിലെ വളവിൽ ബസ് തിരിയുന്നതിനിടെ ഫാത്തിമ പുറത്തേക്കു വീഴുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലിസ് നടപടി.
Kerala
ആറ്റിങ്ങൽ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ അജിമോൻ ബസിലെ ജീവനക്കാരൻ മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജയരാജൻ (73) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷത്തിലേറെയായി അജിമോൻ ബസിലെ ജീവനക്കാരനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
ഇന്നലെ രാവിലെ 10.15ഓടെ ഡ്യൂട്ടിക്കിടെ ബസുമായി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ജയരാജൻ വെള്ളം വാങ്ങുന്നതിനായി സമീപത്തെ ബേക്കറിയിൽ കയറിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊച്ചി: അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. ആസാം ദക്ഷിൺ ബെൽഗുരി സ്വദേശി രതീഷ് റോയിയുടെ മകൻ പ്രണിത് റോയ് (26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10.30 ഓടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലായിരുന്നു അപകടം. ചമ്പന്നൂർ വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് ഉത്പന്ന നിർമാണ കമ്പനിയുടെ ലോറിയിൽ ക്ലീനറായി ജോലി ചെയ്ത് വരികയായിരുന്നു പ്രണിത്.
Kerala
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാൽ തീരത്ത് നടക്കുന്ന നിർമാണത്തിന്റെ ഭാഗമായുള്ള കുഴിയിൽ വീണ് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം. ആലപ്പുഴ മംഗലം വടക്കേതയ്യിൽ വീട്ടിൽ മഹേഷ് മാനുവൽ (66) ആണ് മരിച്ചത്.
കണ്ണൻവർക്കി പാലത്തിനുസമീപം കൊമേഴ്സ്യൽ കനാലിന്റെ വടക്കേകരയിലാണ് സംഭവം. ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമാണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എടുത്ത ഒന്നരയടിയിലേറെ താഴ്ചയുള്ള കുഴിയിൽ വീണായിരുന്നു അപകടം.
കളർകോട് സുഹൃത്തിന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങിനുശേഷം രാത്രി ഏഴിനുശേഷം വീട്ടിലേക്ക് മടങ്ങവെയാണ് സൈക്കിളുമായി കുഴിയിൽ പതിച്ചത്. ഇന്ന് രാവിലെ ഏഴിന് നാട്ടുകാരാണ് മൃതദേഹം കണ്ടത്.
ആലപ്പുഴ ബീച്ചിലേക്കുള്ള റോഡിലൂടെ സൈക്കിളിൽ വീട്ടിലേക്ക് പോയ മഹേഷ് കനാൽ സംരക്ഷണഭിത്തിയോടും റോഡിനോടും ചേർന്ന് നിർമിക്കുന്ന ഒന്നരയടിതാഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. സമീപത്തെ കോൺക്രീറ്റിൽ തലയടിച്ച് ഗുരുതരപരിക്കേറ്റു. കഴുത്ത് ഒടിയുകയും മുഖം വികൃതമാവുകയും ചെയ്തിരുന്നു.
നിർമാണം നടക്കുന്ന സ്ഥലത്ത് രാത്രികാലത്തും പകലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സൗത്ത് പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് വണ്ടാനം മെഡിക്കൽകോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിന്നാലെ സംസ്കാരം നടന്നു.
Kerala
കാസര്ഗോഡ്: മലയാളി ബാലിക ഷാര്ജയില് കെട്ടിടത്തില് നിന്നു വീണു മരിച്ചു. കാസര്ഗോഡ് മൊഗ്രാല് സ്വദേശി മുബാറക് അലിയുടെയും മുര്ഷിദയുടെയും ഏക മകള് സഫ (ഏഴ്) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ഷാര്ജ അല് നബ്ബയിലാണ് അപകടം. കുട്ടിയുടെ മാതാവ് മുര്ഷിദ ജോലിക്ക് പോയിരുന്നതിനാല് പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ.
മുറിയില് കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി കെട്ടിടത്തിന്റെ മൂന്നാംനിലയില് നിന്നു താഴേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മുബാറക് ലാബ് ടെക്നിഷ്യനും മുര്ഷിദ റിയല് എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയുമാണ്. കുടുംബം നാട്ടില് പോയി കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്.
Kerala
പാലക്കാട്: പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ പടിയത്ത് വീട്ടിൽ ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദ് ആണ് മരിച്ചത്.
റിസോർട്ടിലെ നീന്തൽ കുളത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെ റിഹാൻ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. ഒപ്പം മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. റിസോർട്ടിൽ വിനോദയാത്രയ്ക്കായി എത്തിയതാണ് കുടുംബം. വെള്ളത്തിൽ വീണ റിഹാനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ഫൈസ.
Kerala
കൈനകരി: വേമ്പനാട്ട് കായലിൽ വീണു വീട്ടമ്മ മരിച്ചു. കൈനകരി കുപ്പപ്പുറം പുത്തൻകായൽചിറ വീട്ടിൽ മേരിക്കുട്ടി ആണു (60) മരിച്ചത്.
ബുധനാഴ്ച വൈകുന്നരേം മൂന്നോടെ വീടിനു മുന്നിലെ കടവിലാണ് അപകടം. കായലിലൂടെ പാത്രങ്ങൾ ഒഴുകി നടക്കുന്നതു കണ്ട അയൽവാസിയാണ് വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ വീട്ടമ്മയെ കണ്ടെത്തിയത്.
ഉടൻ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പുളിങ്കുന്ന് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
Kerala
വൈപ്പിൻ: ചെറുമത്സ്യങ്ങളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളെ പിടികൂടാൻ അർധരാത്രി സമയത്ത് മുനമ്പം ഫിഷിംഗ് ഹാർബറിൽ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ കായലിൽ വീണ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു.
തമിഴ്നാട് കുളച്ചൽ സ്വദേശി ഡെന്നിസ് സിലുവായ് ഇരുദയം (65) ആണ് മരിച്ചത്. ബോട്ടിൽ നിന്നു വീണു കാണാതായ ഇയാളുടെ മൃതദേഹം പുലർച്ചയോടെ മുനമ്പം കടപ്പുറത്തു കണ്ടെത്തി.
ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഫിഷറീസ് ഉദ്യോഗസ്ഥർ എത്തിയെന്നറിഞ്ഞതോടെ ഉറങ്ങിക്കിടന്നിരുന്ന മത്സ്യത്തൊഴിലാളികൾ പലരും ബോട്ടുകൾ അഴിച്ച് ഹാർബറിൽനിന്നു വിട്ടുപോയി. ഇതിനിടെയാണ് ഡെന്നിസ് കായലിൽ വീണത്.
National
ലക്നോ: എംഎൽഎഹോസ്റ്റലിൽനിന്ന് വീണ് മുൻ മന്ത്രി മരിച്ചു. ബിജെപി നേതാവ് നാനാക് റാം ഭുർജി(68) ആണ് കെട്ടിടത്തിന്റെ പിൻഭാഗത്തുനിന്ന് താഴെ വീണത്.
ഒരാൾ വീണുകിടക്കുന്നുവെന്ന വിവരം എംഎൽഎഹോസ്റ്റലിന്റെ ചുമതലയുള്ള ഓഫീസർ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മുൻ മന്ത്രിയാണെന്നു വ്യക്തമായത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
പുതിയ കെട്ടിടത്തിൽ നാനാക് റാം ഭുർജിക്ക് മുറി അനുവദിച്ചിരുന്നില്ല. അദ്ദേഹം എങ്ങനെ കെട്ടിടത്തിലെത്തി എന്നതിലും അപകടത്തിൽപ്പെട്ടതിലും വ്യക്തതയില്ല.
വിഷാദരോഗം ബാധിച്ചിരുന്ന ഭുർജി സമീപനാളുകളിൽ ഹോസ്റ്റലിനു സമീപം ചുറ്റിത്തിരിയാറുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചശേഷം വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
National
ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് പ്രദേശത്ത് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസുകാരൻ മരിച്ചു. കേന്ദ്രീയ വിദ്യാലയ വൈസ് പ്രിൻസിപ്പൽ സിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് മരിച്ചത്.
ബോറിംഗ് ജോലികൾക്കായി ഗ്രേറ്റർ നോയിഡ അതോറിറ്റി കുഴിച്ച ഏകദേശം 15 അടി ആഴമുള്ള കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. കുഴിയ്ക്ക് ചുറ്റും സുരക്ഷാ വേലിയോ മുന്നറിയിപ്പ് ബോർഡോ ഉണ്ടായിരുന്നില്ലെന്ന് താമസക്കാർ ആരോപിച്ചു.
മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിലാണ് കുട്ടി തുറന്നുകിടന്ന കുഴിയിൽ വീണത്. നാട്ടുകാർ ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രേറ്റർ നോയിഡ അഥോറിറ്റിയുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
നഗരത്തിലെ തുറന്നുകിടക്കുന്ന കുഴികൾ സുരക്ഷിതമാക്കുമെന്ന് അധികൃതർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന് താമസക്കാർ കുറ്റപ്പെടുത്തി. സംഭവസ്ഥലം സന്ദർശിച്ച എസ്ഡിഎം സദർ അശുതോഷ് ഗുപ്ത, കുഴിയ്ക്ക് ചുറ്റും ബാരിക്കേഡുകൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരമെന്ന് വ്യക്തമാക്കി. ഇതിന് ഉത്തരവാദിയായ കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Kerala
ഇരിട്ടി: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയിൽ കാൽവഴുതി വീണ വീട്ടമ്മ മരിച്ചു. വാണിയപ്പാറ പുന്നക്കുണ്ടിലെ പൂമരത്തിൽ നിഷ (44) ആണ് മരിച്ചത്. സംസ്കാരം നാളെ അഞ്ചിന് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയിൽ.
വ്യാഴാഴ്ച രാവിലെ 11 നായിരുന്നു അപകടം. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി കാർപോർച്ചിനു മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റും തകർത്ത് മുറ്റത്തേക്കു വീഴുകയായിരുന്നു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ നിഷ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഭർത്താവ്: ബെന്നി പൂമരത്തിൽ. മക്കൾ: ജെമിൽ ജോസ്, ആരോൺ അഗസ്റ്റിൻ (രണ്ടുപേരും നഴ്സിംഗ് വിദ്യാർഥികൾ, ബംഗളൂരു).
Kerala
കൊച്ചി: ട്രെയിന് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയ വിദ്യാര്ഥിനി മരിച്ചു.
കൊല്ലം പൂതക്കുളം സ്വദേശിനി സ്നേഹ (22) യാണു മരിച്ചത്. മൈസൂരു രാമന് കോളജ് ഓഫ് നഴ്സിംഗിലെ അവസാനവര്ഷ വിദ്യാര്ഥിനിയാണ്.
ഞായറാഴ്ച മൈസൂരുവില്നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്ന്ന് ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല. തുടർന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങി സഹായം തേടി.
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ ആരോഗ്യനില മോശമായി. ഹൃദയാഘാതമാണു മരണകാരണമെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
എറണാകുളം ജനറല് ആശുപത്രിയില് പോസ്റ്റ്മോര്ട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കി. സംസ്കാരം രാത്രി വീട്ടുവളപ്പില് നടത്തി.
Kerala
വടക്കാഞ്ചേരി: ഒമാനിൽ ഫ്ലാറ്റിനുമുകളിൽ നിന്നു വീണ് നാലുവയസുകാരി മരിച്ചു. തളിപിലാക്കോട് സ്വദേശി ശങ്കരത്ത് പ്രതീപ് - ദിവ്യ ദമ്പതികളുടെ മകൾ ദക്ഷ ആണ് മരിച്ചത്.
കഴിഞ്ഞദിവസം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി താഴെ വീഴുകയായിരുന്നു.
പിതാവ് ജോലി ചെയ്യുന്ന ഒമാനിൽ സന്ദർശന വിസയിൽ അമ്മയോടൊപ്പം രണ്ടാഴ്ചമുന്നേയാണ് ഒമാനിലേക്ക് പോയത്. വരവൂർ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
Kerala
മുക്കം: മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു. ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി അബ്ദുല്ല ബസാം (7) ആണ് മരിച്ചത്.
ശനിയാഴ്ച്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ഉടൻ തന്നെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപത്തെ കുളത്തിലാണ് വീണത്.
കൂട്ടുകാരോടപ്പം കളിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് വിവരം. പൊറ്റശേരി ഫിർദൗസ് വീട്ടിലെ മുഹമ്മദ് ഷഫീഖിന്റെയും, ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപിക ടി.എം. ഫിദയുടെയും മകനാണ്.
സഹോദരൻ: ഇസഹയാൻ (അൽ ഇസ്ലാഹ് ആറാം ക്ലാസ് വിദ്യാർഥി). മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
അമ്പലപ്പുഴ: ജോലിക്കിടെ കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വടക്കേ വീട്ടിൽ ബാലചന്ദ്രന്റെ മകൻ ശ്യാംകുമാർ (55) ആണ് മരിച്ചത്.
കായംകുളം തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു അപകടം. 40 ഓളം തൊഴിലാളികൾ പണിയെടുക്കുന്ന കാർമ്മൽ എന്ന ലൈലന്റ് വള്ളത്തിൽ വല വലിക്കുന്നതിനിതിടെ ശ്യാംകുമാർ കടലിൽ വീഴുകയായിരുന്നു.
സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ ഉടൻ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബഡുക്കൾക്ക് വിട്ടു നൽകും. സംസ്കാരം ഇന്ന്. അമ്മ-മണിയമ്മ. ഭാര്യ- റീജ. മക്കൾ-ആദിത്യൻ, ആദർശ്.
Kerala
മുക്കം: റിസോര്ട്ടിലെ സ്വിമ്മിംഗ് പൂളില് വീണ് മൂന്നു വയസുകാരന് മുങ്ങിമരിച്ചു. അരീക്കോട് പൂവത്തിക്കല് സ്വദേശി ആസിഫിന്റെ മകന് ഇവാന് ആസിഫ് ആണ് മരിച്ചത്.
ഊര്ങ്ങാട്ടരി പഞ്ചായത്തിലെ കോന്നൂര്കണ്ടിയിലുള്ള റിസോര്ട്ടില് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്.
കഴിഞ്ഞ ദിവസം റിസോര്ട്ടില് എത്തിയ കുടുംബം മടങ്ങിപോകാന് ഒരുങ്ങുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ നീന്തല് കുളത്തില് കണ്ടെത്തിയത്. ഉടന് പുറത്തെടുത്ത് അരീക്കോട്ടെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
മുള്ളേരിയ: രണ്ടര വയസുകാരന് കുളത്തില് വീണു മരിച്ചു. മുള്ളേരിയ കാര്ളെയിലെ രോഹിത് ഷെട്ടി- ദിവ്യ ദന്പതികളുടെ മകന് ദേവാംഗാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുട്ടിയെ വീട്ടില് കാണാതിരുന്നതിനെത്തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് അടുത്തുള്ള കമുകിന് തോട്ടത്തിലെ കുളത്തില് വീണ നിലയിൽ കണ്ടെത്തിയത്. ഉടന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദൂര് പോലീസ് കേസെടുത്തു. സഹോദരന്: ദേവാനുഷ്.
Kerala
നീണ്ടൂർ: കിണറ്റിൽ വീണ് യുവാവ് മരിച്ചു. നീണ്ടൂർ കല്ലുങ്കൽ പറമ്പിൽ സനിഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ കിണറിന്റെ ആൾമറ കെട്ടിൽ കിടന്നുറങ്ങുകയായിരുന്ന സനിഷ് കിണറ്റിലേക്കു വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
വ്യാഴാഴ്ച രാവിലെ സനീഷ് വീട്ടിൽ എത്തിയില്ലന്ന വിവരം വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് അയൽവാസികളും സുഹൃത്തുക്കളും തെരച്ചിൽ നടത്തിയപ്പോൾ സമീപത്തെ കിണറിന്റെ അടുത്ത് ചെരുപ്പ് കിടക്കുന്നത് കണ്ടു.
തുടർന്ന് കോട്ടയത്തുനിന്നും ഫയർഫോഴ്സെത്തി തെരച്ചിൽ നടത്തി കിണറ്റിൽനിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സനിഷ് കിണറിന്റെ കെട്ടിൽ കിടന്നുറങ്ങുന്നത് പതിവായിരുനെന്ന് നാട്ടുകാർ പറയുന്നു.
National
കോല്ക്കത്ത: ബംഗാളിലെ പ്രശസ്ത ചലച്ചിത്ര സംവിധായകന് അനിക് ദത്തയെ ടെറസില്നിന്നു വീണ് മരിച്ചനിലയില് കണ്ടെത്തി. ഇന്നലെ ദക്ഷിണ കോല്ക്കത്തയിലെ അദേഹത്തിന്റെ വീട്ടില്വച്ചാണ് സംഭവം.
അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ ധാക്കൂരിയയ്ക്കു സമീപമുള്ള സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. വിവരമറിഞ്ഞ് നിരവധി നടീനടന്മാരും സംവിധായകരും ബംഗാളി ചലച്ചിത്ര മേഖലയിലെ പ്രമുഖരും ആശുപത്രിയില് എത്തിച്ചേര്ന്നു.
2012ല് പുറത്തിറങ്ങിയ ‘ഭൂതര് ഭവിഷ്യത്’ എന്ന ചിത്രത്തിലൂടെയാണ് അനിക് ദത്ത ശ്രദ്ധേയനാകുന്നത്.
ഹൊറര് പശ്ചാത്തലത്തില് രാഷ്ട്രീയ-സാമൂഹിക വിമര്ശനങ്ങള് കോര്ത്തിണക്കിയ ഈ ചിത്രം ബംഗാളി സിനിമയിലെ ഒരു നാഴികക്കല്ലായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ‘ആശ്ചര്യ പ്രദീപ്’, ‘അപരാജിതോ’, ‘മേഘ്നാദ്ബോധ് രഹസ്യ’, ‘ബരുണ്ബാബുര് ബോന്ധു’തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: രൂപയുടെ റിക്കാർഡ് വിലയിടിവും തകർച്ചയുടെ റിക്കാർഡ് വേഗതയും സാധാരണക്കാരെയും ബാധിക്കുന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം 96.96ലേക്ക് ഇന്നലെ കൂപ്പുകുത്തിയിട്ടും റിസർവ് ബാങ്കും കേന്ദ്രസർക്കാരും കാര്യമായ നടപടികളെടുക്കാതെ ഉറക്കം നടിക്കുകയാണ്. ഡോളറിനെതിരേ നൂറു രൂപയെന്ന നിലയിലേക്കു തകർന്നുവീഴാൻ ഇനി വൈകില്ലെന്നതാണു ആശങ്ക.
ഡോളറിനെതിരേ മാത്രമല്ല, പാക്കിസ്ഥാൻ രൂപയ്ക്കെതിരേയും ബംഗ്ലാദേശിന്റെ കറൻസിയായ ടാക്കയ്ക്കെതിരേ പോലും ഇന്ത്യൻ രൂപയുടെ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞവർഷം മേയിൽ ഒരു രൂപ വാങ്ങാൻ 3.29 പാക്കിസ്ഥാനി രൂപ നൽകണമായിരുന്നത് ഇപ്പോൾ 2.90 രൂപയായി കുറഞ്ഞു. ഒരു വർഷംകൊണ്ട് പാക്കിസ്ഥാനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 11.86 ശതമാനം ഇടിവുണ്ടായി. ബംഗ്ലാദേശ് ടാക്കയ്ക്കെതിരേയും ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ രൂപ 10 ശതമാനം വീണു. ഒരു രൂപയ്ക്ക് 1.42 ടാക്ക ആയിരുന്നത് ഇപ്പോൾ 1.28 ടാക്ക ആയാണു രൂപയുടെ മൂല്യം കുറഞ്ഞത്.
രൂപയുടെ മൂല്യം കുറയുന്നത് കറൻസി വിപണികളെ മാത്രമല്ല ബാധിക്കുന്നത്. വിദേശ വിദ്യാഭ്യാസം, വിദേശ യാത്രകൾ, ഇറക്കുമതി സാധനങ്ങൾ, അന്താരാഷ്ട്ര ബിസിനസ് ചെലവുകൾ എന്നിവയെല്ലാം ഇന്ത്യക്കാർക്കു കൂടുതൽ ചെലവേറിയതാക്കിയിട്ടുണ്ട്. പെട്രോൾ, ഡീസൽ, എൽപിജി (ദ്രവീകൃത പ്രകൃതിവാതകം), സിഎൻജി (പ്രകൃതിവാതകം), വ്യോമയാന ഇന്ധനം തുടങ്ങിയവയുടെ വില ഒന്നിലേറെ തവണകളായി കൂട്ടിയത് രാജ്യത്താകെ വൻ വിലക്കയറ്റം സൃഷ്ടിക്കാനും സാധാരണക്കാരുടെ ജീവിതച്ചെലവുകൾ കുത്തനെ കൂടാനും കാരണമാകും. ഇറക്കുമതി ചെയ്ത ആപ്പിളും ഓറഞ്ചും ബ്രാൻഡഡ് ഉത്പന്നങ്ങളും മുതൽ മൊബൈൽ ചിപ്പുകൾ വരെയുള്ളവയുടെ വില ഉയരും. ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഭാരം ഗണ്യമായി കൂടുകയും ചെയ്യുന്നു.
രൂപയുടെ വിലയിടിവിനെത്തുടർന്ന് ആഗോള സാന്പത്തിക റാങ്കിംഗിൽ നാലാം സ്ഥാനത്തുനിന്ന് ഇന്ത്യ ആറാം സ്ഥാനത്തേക്ക് താഴ്ന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) കണക്കനുസരിച്ച് ജപ്പാനും യുകെയുമാണ് ഇന്ത്യയെ മറികടന്നത്. അമേരിക്ക, ചൈന, ജർമനി എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
ഡോളറിനെതിരേ 100 രൂപയെന്ന നിലയിലേക്കു കടക്കുന്നത് തടയുകയെന്ന കടമപോലും കേന്ദ്രവും റിസർവ് ബാങ്കും വിസ്മരിക്കുന്നത് ഭയപ്പെടുത്തുകയാണെന്ന് വിപണിവിദഗ്ധർ ചൂണ്ടിക്കാട്ടി.
International
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ മാൻഹോളിൽ വീണ് വനിത മരിച്ചു. മാൻഹാട്ടനിലെ റോഡുവക്കിൽ കാർ നിർത്തി പുറത്തേക്കിറങ്ങാൻ കാലുകുത്തിയ അന്പത്താറുകാരി മൂടിയില്ലാത്ത കുഴിയിൽ വീഴുകയായിരുന്നു.
കുഴിക്ക് മൂന്നു മീറ്റർ ആഴമുണ്ടായിരുന്നു. ഉടനെത്തിയ പോലീസ് അബോധാവസ്ഥയിലായിരുന്ന വനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിന് ഏതാനും മിനിറ്റ് മുന്പ് റോഡിലൂടെ ഒരു ട്രക്ക് പോയപ്പോൾ കുഴിയുടെ മൂടി നീങ്ങിപ്പോയതാണെന്നു കണ്ടെത്തി.
Business
മുംബൈ: ഡോളറിനെതിരേയുള്ള രൂപയുടെ താഴ്ച തുടരുന്നു. ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനമാണ് രൂപ നടത്തുത്. ഇന്നലെ 96 കടന്ന രൂപ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയാണ് നേരിട്ടിരിക്കുന്നത്. തുടർച്ചയായ ഏഴാം സെഷനിലാണ് രൂപ ഇടിവ് നേരിട്ടുന്നത്.
ഡോളറിനെതിരേ 96.35ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വില ഉയരുന്നതും ഡോളർ ശക്തിപ്പെടുന്നതുമാണ് രൂപയെ ബാധിക്കുന്നത്.
യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള വിപണിയിലെ പൊതുവായ അനുകൂലസാഹചര്യം മങ്ങുകയാണെന്ന് വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
തുടരുന്ന ആഗോള ഭൗമരാഷ്ട്രീയ പിരിമുറുക്കം രൂപയുടെ മൂല്യം 100നു മുകളിലേക്ക് താഴ്ത്താനുള്ള സാധ്യത നിരീക്ഷകർ തള്ളിക്കളയുന്നില്ല.
ഇന്ത്യ അടക്കമുള്ള വളർന്നുവരുന്ന സന്പദ്വ്യവസ്ഥകൾക്ക് ക്രൂഡ് ഓയിൽ വിലക്കയറ്റം വലിയ സമ്മർദമുണ്ടാക്കുന്നതായി വിപണി വിദഗ്ധർ വ്യക്തമാക്കുന്നു.
എണ്ണ വില ഉയരുന്നത് രാജ്യത്തു നിന്നുള്ള ഡോളറിന്റെ ഒഴുക്ക് വർധിപ്പിക്കും. വിദേശ നിക്ഷേപകർ (എഫ്പിഐ) നിലവിൽതന്നെ വില്പനക്കാരാകുന്ന സാഹചര്യത്തിൽ എണ്ണ വില ഉയരുന്നത് ഡോളറിന്റെ ഒഴുക്ക് ശക്തമാക്കും.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപ 96.19 നിരക്കിൽ വ്യാപാരം ആരംഭിച്ചു. താഴേക്കു പോയ രൂപ 96.39ലെത്തി.
അവസാനം വെള്ളിയാഴ്ചത്തെ ക്ലോസിംഗിനേക്കാൾ 54 പൈസ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. വെള്ളിയാഴ്ച ഡോളറിനെതിരേ 96 കടന്ന രൂപ അവസാനം എക്കാലത്തെയും താഴ്ന്ന നിലയായ 95.81ൽ ക്ലോസ് ചെയ്യുകയായിരുന്നു.
ആറു കറൻസികൾക്കെതിരേയുള്ള വ്യാപാരത്തിൽ ഡോളർ സൂചിക 99.14 നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഇറാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൂചികയിൽ 0.14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.65 ശതമാനം ഉയർന്ന് ബാരലിന് 109.97 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
Kerala
ഇരിട്ടി: കീഴ്പള്ളിയിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കീഴ്പള്ളി ടൗണിലെ മത്സ്യ കച്ചവടക്കാരൻ കോഴിയോടെ കാപ്പാടൻ കുഞ്ഞമ്മദ് (53) ആണു മരിച്ചത്.
പ്രകടനത്തിനിടെ കുഴഞ്ഞുവീണ ഉടൻ കീഴ്പ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് പത്തിന് പുതിയങ്ങാടി മഖാമിൽ. ആറളത്തെ കാപ്പാടൻ അബ്ദുള്ള- ആലീമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുബൈദ. മക്കൾ: അഫ്സൽ, അഫ്സീല, നജ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, യൂസഫ്, സൈനബ, അഷ്റഫ്.
District News
ആലങ്ങാട്: ആലുവ പറവൂർ കെഎസ്ആർടിസി റോഡിൽ മാളിയംപീടിക കാത്തലിക് സിറിയൻ ബാങ്കിന് സമീപം ഷോറൂമിൽ വാക്കുതർക്കത്തിനിടെ തള്ളിയപ്പോൾ നിലത്തു വീണയാൾ മരിച്ചു. കരുമാലൂർ അടുവാത്തുരുത്ത് പറേലിപ്പള്ളം ചാലത്തല പറമ്പിൽ കബീറാണു (57) മരിച്ചത്.
വാഹനവുമായി ബന്ധപ്പെട്ട കാര്യം തിരക്കാനായി ഇന്നലെ രാവിലെ ആലങ്ങാട് മാളിയംപീടികയിലെ ഷോറൂമിൽ എത്തിയതായിരുന്നു.
ഇതിനിടെ വാക്കുതർക്കമുണ്ടാവുകയും കബീറിനെ ജീവനക്കാർ പിടിച്ചു തള്ളുകയുമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. നിലത്തുവീണു കിടന്ന കബീറിനെ നാട്ടുകാർ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപേ മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഷോറുമായി ബന്ധപ്പെട്ട മൂന്ന് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ആലങ്ങാട് പോലീസ് അറിയിച്ചു.
District News
മഞ്ചേരി: തെങ്ങിൽനിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പയ്യനാട് തോട്ടുപൊയിൽ പൊട്ടിക്കല്ല് കട്ടക്കാടൻ അബ്ദുൾ ഗഫൂർ (38) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30ന് വീട്ടിൽനിന്ന് 200 മീറ്റർ അകലെയാണ് അപകടം.
15 വർഷമായി തെങ്ങുകയറ്റ തൊഴിലാളിയാണ് ഗഫൂർ. ആദ്യം മഞ്ചേരിയിലെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11.30ന് മരിച്ചു.
ഭാര്യ: ഷമീന (മാഞ്ചേരി). മകൾ: ഇൻഷ ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് സലീം, ഖൈറുന്നീസ, താഹിറ, ഉമ്മുൽ ഫള്ല. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: ആയിഷ.
District News
കരുനാഗപ്പള്ളി: വിഷുദിനത്തെ വരവേല്ക്കാന് കണിക്കൊന്ന പൂ പറിക്കാന് കയറിയ യുവാവ് മരത്തില് നിന്നു വീണു മരിച്ചു. കുലശേഖരപുരം നീലികുളം കുളക്കടശേരിയില് ബാബുവിന്റെയും ഭഗവതിയുടെയും മകന് ശ്രീനാഥ് (36) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയായിരുന്നു അപകടം. അയല്പക്കത്തെ വീട്ടിലെ കണിക്കൊന്നയില് പൂ പറിക്കാന് കയറിയതായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്ച്ചറിയില് പോസ്റ്റുമോര്ട്ടത്തിനുശേഷം വീട്ടുവളപ്പില് സംസ്കരിക്കും. ഭാര്യ: അഖില. മക്കള്: ദേവപ്രിയ,രുദ്രദേവ്.
Business
മുംബൈ: തുടർച്ചയായ അഞ്ചു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരി വിപണികൾ വീണു. യുഎസ്-ഇറാൻ വെടിനിർത്തൽ പ്രതീക്ഷകൾ മങ്ങിയതാണ് വിപണിയുടെ ഇടിവിന് പ്രധാന കാരണം. കൂടാതെ ഡോളറിനെതിരേ രൂപയുടെ താഴ്ചയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഉയർച്ചയും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.
സെൻസെക്സ് 931 പോയിന്റ് താഴ്ന്ന് 76,632ലും നിഫ്റ്റി 222 പോയിന്റ് നഷ്ടത്തിൽ 23,775ലും വ്യാപാരം പൂർത്തിയാക്കി. വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് ബുധനാഴ്ച ദലാൽ സ്ട്രീറ്റിലുണ്ടായ വൻ കുതിപ്പിനു പിന്നാലെയാണ് വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് ബുധനാഴ്ച 20 ശതമാനം താഴ്ന്നെങ്കിൽ ഇന്നലെ മൂന്നു ശതമാനമാണ് ഉയർന്നത്.
പ്രധാന സൂചികകളെ അപേക്ഷിച്ച് നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഉയർന്നു.
എൻഎസ്ഇയിൽ 1670 ഓഹരികൾ താഴ്ന്നപ്പോൾ 1573 എണ്ണം മുന്നേറി. 80 എണ്ണത്തിന്റെ വിലയിൽ മാറ്റം വന്നില്ല.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഫിനാൻഷൽ സർവീസസ് എന്നിവയാണ് കൂടുതൽ ഇടിവ് നേരിട്ടവ. ഒരു ശതമാനത്തിനു മുകളിലെത്തിയ നിഫ്റ്റി മെറ്റലാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
വിപണിയിലെ താഴ്ചയ്ക്കുള്ള കാരണങ്ങൾ
യുഎസ്-ഇറാൻ വെടിനിർത്തൽ പ്രതീക്ഷ മങ്ങി: ബുധനാഴ്ച യുഎസും ഇറാനും 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത് ആഗോള വിപണിയിൽ ഉണർവ് നൽകിയിരുന്നു. എന്നാൽ, ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേൽ യുദ്ധം നടത്തുന്നുണ്ട്. ഈ ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നാണ് ഇറാന്റെ വാദം. അതിനാൽ സമാധാന ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് ഇറാൻ പറയുന്നത്.
വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന നിലയിലെത്തിയതാണ്. എന്നാൽ, നിലവിൽ കടലിടുക്ക് തുറന്നിട്ടില്ല.
2. ക്രൂഡ് ഓയിൽ വില ഉയർന്നു: ഹോർമുസ് കടലിടുക്ക് തുറക്കമെന്ന പ്രതീക്ഷകൾ മങ്ങിയതോടെ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില മൂന്നു ശതമാനം ഉയർന്ന് ബാരലിന് 97.76 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില മൂന്നു ശതമാനം ഉയർന്ന് ബാരലിന് 97.41 ഡോളറിലെത്തി. ബുധനാഴ്ച വെടിനിർത്തൽ പ്രഖ്യാപനം വന്നതിനു പിന്നാലെ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിൽനിന്ന് 95 ഡോളറായി കുറഞ്ഞിരുന്നു.
3. ആഗോള വിപണികൾ ചുവന്നു: വെടിനിർത്തൽ മങ്ങിയതോടെ ആഗോള വിപണികൾ ഒന്നടങ്കം ഇന്നലെ ചുവന്നു. ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാഗ് സെങ് സൂചികകൾ യഥാക്രമം 0.5 ശതമാനമാണ് താഴ്ന്നത്. ദക്ഷിണ കൊറിയയുടെ കോസ്പിയുടെ താഴ്ച രണ്ടു ശതമാനത്തിനടുത്തെത്തി. ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 0.7 ശതമാനത്തിലേക്കു താഴ്ന്നു.
ബുധനാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലെത്തിയിരുന്നു. എന്നാൽ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. യൂറോപ്യൻ വിപണികളിലും ഇടിവ് പ്രകടമാണ്.
4. എഫ്ഐഐകളുടെ വില്പന തുടരുന്നു: ഇന്ത്യൻ ഓഹരിവിപണിയിൽ വിദേശ നിക്ഷേപകർ വില്പനക്കാരായി തുടരുകയാണ്. ബുധനാഴ്ച 2812 കോടി രൂപയുടെ ഓഹരികൾ വിറ്റ എഫ്ഐഐകൾ തുടർച്ചയായ 26-ാം സെഷനിലും വില്പനക്കാരാണ്.
5. രൂപയുടെ താഴ്ച: കഴിഞ്ഞ സെഷനുകളിൽ നേട്ടമുണ്ടാക്കിയ രൂപ ഡോളറിനെതിരേ ഇന്നലെ ഒന്പത് പൈസ നഷ്ടത്തിൽ 92.63 നിലയിലെത്തി.
District News
നെടുമങ്ങാട്: റോഡിൽ കെട്ടിയിരുന്ന കയറിൽ സ്കൂട്ടർ തട്ടി വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രികൻ മരിച്ചു. ഉളിയൂർ ലതിക മന്ദിരത്തിൽ ജയചന്ദ്രദേവ് (62) ആണ് മരിച്ചത്. കഴിഞ്ഞ ഒൻപതിനു ന് രാവിലെയായിരുന്നു അപകടം.
സ്കൂട്ടറിൽ വരുന്നതിനിടെ അരുവിക്കര മുള്ളിലവൻമൂട് കാരക്കോണം ക്ഷേത്ര ആർച്ചിന് സമീപം റോഡിൽ കെട്ടിയിരുന്ന കയറിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്.
റോഡിന്റെ ജോലികൾ നടക്കുന്നതിനാലാണ് റോഡിൽ കുറുകെ കയർ കെട്ടിയിരുന്നത്. പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയചന്ദ്രദേവ് കഴിഞ്ഞ ദിവസം മരിച്ചു. കാച്ചാണിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.ഭാര്യ: സുജ. മക്കൾ: ഗൗരി, കാർത്തി.
Kerala
കണ്ണൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വീണ് ഗുജറാത്ത് സ്വദേശിയായ അധ്യാപികയ്ക്കു ഗുരുതരമായി പരിക്കേറ്റു.
യാത്രയ്ക്കിടെ കുടിവെള്ളം വാങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഗുജറാത്തിലെ സൂററ്റ് സ്വദേശിനി രോഹിണി (30)ക്കാണു പരിക്കേറ്റത്.
നട്ടെല്ലിനു പരിക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വിദ്യാർഥികൾക്കൊപ്പം എറണാകുളത്തേക്ക് വിനോദയാത്ര പോകുകയായിരുന്നു. പരിക്കേറ്റ അധ്യാപികയെ റെയിൽവേ പോലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റെയിൽവേ പോലീസ് കേസെടുത്തു.
Kerala
കണ്ണൂർ: നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിന്റെ മകൻ മാർവാനാണ് മരിച്ചത്.
തൊട്ടടുത്തുള്ള കുടുംബവീട്ടിൽ പോകുന്നതിനിടെ കുട്ടി അബദ്ധത്തിൽ വീണതെന്നാണ് സംശയം. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.