x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​പ്പു​കു​ത്തി രൂ​പ


Published: May 18, 2026 11:06 PM IST | Updated: May 18, 2026 11:07 PM IST

മും​​ബൈ: ഡോ​​ള​​റി​​നെ​​തി​​രേ​​യു​​ള്ള രൂ​​പ​​യു​​ടെ താ​​ഴ്ച തു​​ട​​രു​​ന്നു. ഏ​​ഷ്യ​​ൻ ക​​റ​​ൻ​​സി​​ക​​ളി​​ൽ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​ന​​മാ​​ണ് രൂ​​പ ന​​ട​​ത്തു​​ത്. ഇ​​ന്ന​​ലെ 96 ക​​ട​​ന്ന രൂ​​പ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ താ​​ഴ്ച​​യാ​​ണ് നേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​ത്. തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം സെ​​ഷ​​നി​​ലാ​​ണ് രൂ​​പ ഇ​​ടി​​വ് നേ​​രി​​ട്ടു​​ന്ന​​ത്.

ഡോ​​ള​​റി​​നെ​​തി​​രേ 96.35ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ തു​​ട​​രു​​ന്ന​​തി​​നി​​ടെ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഉ​​യ​​രു​​ന്ന​​തും ഡോ​​ള​​ർ ശ​​ക്തി​​പ്പെ​​ടു​​ന്ന​​തു​​മാ​​ണ് രൂ​​പ​​യെ ബാ​​ധി​​ക്കു​​ന്ന​​ത്.

യു​​എ​​സും ഇ​​റാ​​നും ത​​മ്മി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ പൊ​​തു​​വാ​​യ അ​​നു​​കൂ​​ല​​സാ​​ഹ​​ച​​ര്യം മ​​ങ്ങു​​ക​​യാ​​ണെ​​ന്ന് വി​​ദേ​​ശ​​നാ​​ണ്യ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

തു​ട​രു​ന്ന ആ​ഗോ​ള ഭൗ​മ​രാ​ഷ്‌ട്രീ​യ പി​രി​മു​റു​ക്കം രൂ​പ​യു​ടെ മൂ​ല്യം 100നു ​മു​ക​ളി​ലേ​ക്ക് താ​ഴ്ത്താ​നു​ള്ള സാ​ധ്യ​ത നി​രീ​ക്ഷ​ക​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

ഇ​​ന്ത്യ അ​​ട​​ക്ക​​മു​​ള്ള വ​​ള​​ർ​​ന്നു​​വ​​രു​​ന്ന സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​ക​​ൾ​​ക്ക് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​ക്ക​​യ​​റ്റം വ​​ലി​​യ സ​​മ്മ​​ർ​​ദ​​മു​​ണ്ടാ​​ക്കു​​ന്ന​​താ​​യി വി​​പ​​ണി വി​​ദ​​ഗ്ധ​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

എ​​ണ്ണ വി​​ല ഉ​​യ​​രു​​ന്ന​​ത് രാ​​ജ്യ​​ത്തു നി​​ന്നു​​ള്ള ഡോ​​ള​​റി​​ന്‍റെ ഒ​​ഴു​​ക്ക് വ​​ർ​​ധി​​പ്പി​​ക്കും. വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ (എ​​ഫ്പി​​ഐ) നി​​ല​​വി​​ൽ​​ത​​ന്നെ വി​​ല്പ​​ന​​ക്കാ​​രാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​ണ്ണ വി​​ല ഉ​​യ​​രു​​ന്ന​​ത് ഡോ​​ള​​റി​​ന്‍റെ ഒ​​ഴു​​ക്ക് ശ​​ക്ത​​മാ​​ക്കും.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ച് മാ​​ർ​​ക്ക​​റ്റി​​ൽ രൂ​​പ 96.19 നി​​ര​​ക്കി​​ൽ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ചു. താ​​ഴേ​​ക്കു പോ​​യ രൂ​​പ 96.39ലെ​​ത്തി.

അ​​വ​​സാ​​നം വെ​​ള്ളി​​യാ​​ഴ്ച​​ത്തെ ക്ലോ​​സിം​​ഗി​​നേ​​ക്കാ​​ൾ 54 പൈ​​സ ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വെ​​ള്ളി​​യാ​​ഴ്ച ഡോ​​ള​​റി​​നെ​​തി​​രേ 96 ക​​ട​​ന്ന രൂ​​പ അ​​വ​​സാ​​നം എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യാ​​യ 95.81ൽ ​​ക്ലോ​​സ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള വ്യാ​​പാ​​ര​​ത്തി​​ൽ ഡോ​​ള​​ർ സൂ​​ചി​​ക 99.14 നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്. ഇ​​റാ​​നു​​മാ​​യു​​ള്ള സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സൂ​​ചി​​ക​​യി​​ൽ 0.14 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

ബ്രെ​​ന്‍റ് ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് വ്യാ​​പാ​​ര​​ത്തി​​ൽ 0.65 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 109.97 ഡോ​​ള​​ർ എ​​ന്ന നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

ത​​ക​​ർ​​ച്ച​​യി​​ൽ​​നി​​ന്ന് ക​​ര​​ക​​യ​​റി ഓ​​ഹ​​രി​​വി​​പ​​ണി

വ്യാ​​പാ​​ര​​ത്തി​​നി​​ടെ വലിയ ത​​ക​​ർ​​ച്ച നേ​​രി​​ട്ടെ​​ങ്കി​​ലും ഐ​​ടി ഓ​​ഹ​​രി​​ക​​ളും ചി​​ല ബ്ലൂ​​ചി​​പ്പ് ഓ​​ഹ​​രി​​ക​​ളും നി​​ക്ഷേ​​പ​​ക​​ർ കു​​റ​​ഞ്ഞ വി​​ല​​യി​​ൽ വാ​​ങ്ങി​​ക്കൂ​​ട്ടാ​​ൻ താ​​ത്പ​​ര്യം കാ​​ണി​​ച്ച​​തോ​​ടെ പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളായ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും നേ​​രി​​യ ഉ​​യ​​ർ​​ച്ച​​യി​​ൽ ക്ലോ​​സ് ചെ​​യ്തു.

ചാ​​ഞ്ചാ​​ട്ടം നി​​റ​​ഞ്ഞ സെ​​ഷ​​നി​​ൽ ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 77 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 75,315ൽ ​​ക്ലോ​​സ് ചെ​​യ്തു. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സെ​​ൻ​​സെ​​ക്സ് 1134 പോ​​യി​​ന്‍റി​​ന്‍റെ ഇ​​ടി​​വ് നേ​​രി​​ട്ടി​​രു​​ന്നു.

എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി 6.45 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 23,650ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

Tags : rupee falling decline worst performer

Recent News

Corehub Up