Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decline

വി​ദേ​ശ നാ​ണ്യ ശേ​ഖ​ര​ത്തി​ൽ ഇ​ടി​വ്

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം, വി​ദേ​ശ ക​റ​ൻ​സി അ​സ​റ്റു​ക​ളി​ലും സ്വ​ർ​ണ​ശേ​ഖ​ര​ത്തി​ലും ഉ​ണ്ടാ​യ കു​റ​വി​നെ തു​ട​ർ​ന്ന്, സെ​പ്റ്റം​ബ​ർ 25-ന് ​അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 1834 കോ​ടി ഡോ​ള​ർ ഇ​ടി​ഞ്ഞ് 74,756 കോ​ടി (747.56 ബി​ല്യ​ണ്‍ ഡോളർ) ഡോ​ള​റി​ലെ​ത്തി.

ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഘ​ട​ക​മാ​യ വി​ദേ​ശ ക​റ​ൻ​സി അ​സ​റ്റു​ക​ൾ അ​വ​ലോ​ക​ന ആ​ഴ്ച​യി​ൽ 15.57 ബി​ല്യ​ണ്‍ ഡോ​ള​ർ കു​റ​ഞ്ഞ് 615.41 ബി​ല്യ​ണ്‍ ഡോ​ള​റാ​യി മാ​റി എ​ന്ന് ആ​ർ​ബി​ഐ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​ആ​ഴ്ച​യി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​ശേ​ഖ​രം 2.59 ബി​ല്യ​ണ്‍ ഡോ​ള​ർ കു​റ​ഞ്ഞ് 108.7 ബി​ല്യ​ണ്‍ ഡോ​ള​റാ​യി.

 

Business

വി​​പ​​ണി​​യിൽ ഇടിവ്

മും​​ബൈ: പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധം അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​വും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യും മൂ​​ലം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലെ പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി 50യും ​​ഇ​​ന്ന​​ലെ ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ദി​​വ​​സ​​മാ​​ണ് വി​​പ​​ണി​​യി​​ൽ ന​​ഷ്ട​​മു​​ണ്ടാ​​കു​​ന്ന​​ത്.

സെ​​ൻ​​സെ​​ക്സ് 281 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 77728ലും ​​നി​​ഫ്റ്റി 78 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 24287ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. എ​​ന്നാ​​ൽ, ഇ​​തി​​നു വി​​പ​​രീ​​ത​​മാ​​യി വി​​ശാ​​ല വി​​പ​​ണി​​യി​​ലെ നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ്, നി​​ഫ്റ്റി മി​​ഡ്കാ​​പ് സൂ​​ചി​​ക​​ക​​ൾ ഉ​​യ​​ർ​​ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി ഐ​​ടി (1.75 %) ആ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ന​​ഷ്ടം നേ​​രി​​ട്ടു. എ​​ഫ്എം​​സി​​ജി ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ താ​​ഴ്ന്നു. നി​​ഫ്റ്റി മെ​​റ്റ​​ൽ, നി​​ഫ്റ്റി റി​​യ​​ൽ​​റ്റി എ​​ന്നി​​വ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

എ​​ൻ​​എ​​സ്ഇ​​യി​​ൽ 1683 ഓ​​ഹ​​രി​​ക​​ൾ ഉ​​യ​​രു​​ക​​യും 115 ഓ​​ഹ​​രി​​ക​​ളി​​ൽ മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​രു​​ക​​യും ചെ​​യ്ത​​പ്പോ​​ൾ 1825 എ​​ണ്ണ​​ത്തി​​ൽ ന​​ഷ്ടം നേ​​രി​​ട്ടു. ഇ​​തോ​​ടെ വി​​പ​​ണി​​യു​​ടെ പൊ​​തു​​വാ​​യ ത​​രം​​ഗം നി​​ഷേ​​ധാ​​ത്മ​​ക​​മാ​​യി തു​​ട​​ർ​​ന്നു.

വി​​പ​​ണി​​യു​​ടെ ത​​ക​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​ങ്ങ​​ൾ

അ​​സം​​സ്കൃ​​ത എ​​ണ്ണവി​​ല ഉ​​യ​​ർ​​ച്ച: പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ യു​​എ​​സും ഇ​​റാ​​നും സ​​മാ​​ധാ​​ന ധാ​​ര​​ണ​​ക​​ളൊ​​ന്നും ഉ​​ണ്ടാ​​കാ​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലും വാ​​രാ​​ന്ത്യ​​ത്തി​​ൽ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള ടാ​​ങ്ക​​ർ ഗ​​താ​​ഗ​​തം മ​​ന്ദ​​ഗ​​തി​​യി​​ലാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നും ഇ​​ന്ന​​ലെ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഒ​​രു ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു.

ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ൽ തി​​രി​​ച്ച​​ടി: ഇ​​ൻ​​ഫോ​​സി​​സ്, എ​​ച്ച്സി​​എ​​ൽ ടെ​​ക്, ടി​​സി​​എ​​സ്, ടെ​​ക് മ​​ഹീ​​ന്ദ്ര എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ​​ക്ക് ന​​ഷ്ടം നേ​​രി​​ട്ടു. ബു​​ധ​​നാ​​ഴ്ച പു​​റ​​ത്തു​​വ​​രാ​​നി​​രി​​ക്കു​​ന്ന യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ ജൂ​​ലൈ മാ​​സ​​ത്തെ യോ​​ഗ​​ത്തി​​ലെ തീ​​രു​​മാ​​ന​​ങ്ങ​​ൾ വ​​രാ​​നി​​രി​​ക്കേ ഈ ​​ഇ​​ടി​​വ്.

Business

വി​പ​ണി​യി​ൽ ഇ​ടി​വ് തു​ട​രു​ന്നു

മും​​ബൈ: പ​​ടി​​ഞ്ഞാ​​റ​​ൻ ഏ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നു​​ള്ള ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​ക്ക​​യ​​റ്റ​​വും അ​​മേ​​രി​​ക്ക​​ൻ വ്യാ​​പാ​​ര താ​​രി​​ഫു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള പു​​തി​​യ ആ​​ശ​​ങ്ക​​ക​​ളും കാ​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി രാ​​ജ്യ​​ത്തെ ഓ​​ഹ​​രിവി​​പ​​ണി​​ക​​ൾ.

പ്ര​​മു​​ഖ സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്‌​​സും നി​​ഫ്റ്റി​​യും ഇ​​ന്ന​​ലെ​​യും ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​തോ​​ടെ വി​​പ​​ണി​​യി​​ലെ ത​​ക​​ർ​​ച്ച തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ദി​​ന​​ത്തി​​ലേ​​ക്കു നീ​​ണ്ടു.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ വ​​ൻ​​തോ​​തി​​ൽ പ​​ണം പി​​ൻ​​വ​​ലി​​ച്ച​​തും മു​​ൻ​​നി​​ര ബാ​​ങ്കാ​​യ എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ വി​​ല്പ​​നസ​​മ്മ​​ർ​​ദ​​വും വി​​പ​​ണി​​യി​​ലെ നി​​ക്ഷേ​​പ​​ക അ​​ന്ത​​രീ​​ക്ഷ​​ത്തെ കൂ​​ടു​​ത​​ൽ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ച്ചു.

30 ഓ​​ഹ​​രി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ബി​​എ​​സ്​ഇ സെ​​ൻ​​സെ​​ക്‌​​സ് 331.62 പോ​​യി​​ന്‍റ് (0.43 ശ​​ത​​മാ​​നം) ഇ​​ടി​​ഞ്ഞ് 76,059.77 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഒ​​രു ഘ​​ട്ട​​ത്തി​​ൽ സെ​​ൻ​​സെ​​ക്‌​​സ് 916.96 പോ​​യി​​ന്‍റ് വ​​രെ താ​​ഴ്ന്ന് 75,474.43 എ​​ന്ന നി​​ല​​യി​​ലെ​​ത്തി​​യി​​രു​​ന്നു. 50 ഓ​​ഹ​​രി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന എ​​ൻ​​എ​​സ്​​ഇ നി​​ഫ്റ്റി 102.15 പോ​​യി​​ന്‍റ് (0.43 ശ​​ത​​മാ​​നം) താ​​ഴ്ന്ന് 23,767.45ലു​​മെ​​ത്തി.

മ​​റ്റ് ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ലു​​ണ്ടാ​​യ ത​​ക​​ർ​​ച്ച​​യും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ ബാ​​ധി​​ച്ചു. വ്യാ​​ഴാ​​ഴ്ച മാ​​ത്രം 2,999.23 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ വി​​റ്റ​​ഴി​​ച്ച​​ത്.

Business

മഴക്കുറവ്: കു​രു​മു​ള​ക് ഉ​ത്പാ​ദ​നം ഇ​ടി​യു​മെ​ന്നു റി​പ്പോ​ർ​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട മ​​​ഴ​​​യി​​​ൽ വ​​​ലി​​​യ തോ​​​തി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വ് തോ​​​ട്ട​​​വി​​​ള​​​ക​​​ളെ ഗു​​​രു​​​ര​​​ത​​​മാ​​​യി ബാ​​​ധി​​​ക്കും. കാ​​​ർ​​​ഷി​​​ക ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം തോ​​​ട്ട​​​വി​​​ള​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ക്കു​​​ക കു​​​രു​​​മു​​​ള​​​ക് ഉ​​​ത്പാ​​​ദ​​​ന​​​ത്തെ​​​യാ​​​വും.

കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി പെ​​​യ്തി​​​റ​​​ങ്ങു​​​ന്ന മ​​​ഴ​​​യാ​​​ണ് കു​​​രു​​​മു​​​ള​​​കുതി​​​രി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ മ​​​ണി​​​പി​​​ടിത്തമു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ക്കു​​​റി കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട മ​​​ഴ​​​യി​​​ലെ കു​​​റ​​​വ് കു​​​രു​​​മു​​​ള​​​ക് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ ഇ​​​ടി​​​വുണ്ടാ​​​ക്കും.ഏ​​​ലം ഉ​​​ത്പാ​​​ദ​​​ന​​​വും ഇ​​​ടി​​​ഞ്ഞേക്കും

ഏ​​​ലം ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും വ​​​ലി​​​യ ഇ​​​ടി​​​വി​​​നു സാ​​​ധ്യ​​​ത​​​. ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഏ​​​ല​​​ത്തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ കാ​​​യ്പി​​​ടിത്തം വ​​​ള​​​രെ​​​ക്കു​​​റ​​​വാ​​​ണ്. ഈ ​​​വ​​​ർ​​​ഷം ഏ​​​ലം വി​​​ള​​​വെ​​​ടു​​​പ്പ് വൈ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. നാ​​​ളി​​​കേ​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തേ​​​യും മ​​​ഴ​​​ക്കു​​​റ​​​വ് കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. എ​​​ന്നാ​​​ൽ ഇ​​​ക്കൊ​​​ല്ല​​​ത്തെ മ​​​ഴ​​​ക്കു​​​റ​​​വി​​​നെ തു​​​ട​​​ർ​​​ന്നു​​​ള്ള നാ​​​ളി​​​കേ​​​ര ഉ​​​ത്പാ​​​ദ​​​ന​​​ക്കു​​​റ​​​വ് വ​​​രും​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​വും വ്യ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ക. ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ൽ കൃ​​​ഷി​​​യി​​​റ​​​ക്കി ഡി​​​സം​​​ബ​​​ർ, ജ​​​നു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ള​​​വെ​​​ടു​​​ക്കു​​​ന്ന വാ​​​ഴ​​​കൃ​​​ഷി​​​യെ​​​യും മ​​​ഴ​​​ക്കു​​​റ​​​വ് പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. മ​​​ഴ​​​യെ മാ​​​ത്രം ആ​​​ശ്ര​​​യി​​​ച്ചാ​​​ണ് ഈ ​​​മാ​​​സ​​​ങ്ങ​​​ളി​​​ൽ വാ​​​ഴ​​​കൃ​​​ഷി​​​യി​​​റ​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ ഗ്രൗ​​​ണ്ട് വാ​​​ട്ട​​​ർ റീ​​​ചാ​​​ർ​​​ജിം​​​ഗി​​​ന്‍റെ 65 ശ​​​ത​​​മാ​​​ന​​​വും ല​​​ഭി​​​ക്കു​​​ന്ന​​​ത് കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ലെ മ​​​ഴ​​​യി​​​ലൂ​​​ടെ​​​യാ​​​ണ്. ഇ​​​ക്കു​​​റി മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ കി​​​ണ​​​റു​​​ക​​​ളി​​​ലേ​​​യും മ​​​റ്റു​​​ജ​​​ല സം​​​ഭ​​​ര​​​ണി​​​ക​​​ളി​​​ലെയും വെ​​​ള്ളം വേ​​​ഗ​​​ത്തി​​​ൽ കു​​​റ​​​യാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. ഇ​​​ത് ഡി​​​സം​​​ബ​​​ർ, ജ​​​നു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ വ​​​ലിയ തോ​​​തി​​​ൽ ജ​​​ല​​​ക്ഷാ​​​മ​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ല​​​ഭി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ 35 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണു​​​ള്ള​​​ത്.

നെൽകൃഷിക്കും ഭീഷണി

പാ​​​ല​​​ക്കാ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ റി​​​സ​​​ർ​​​വോ​​​യ​​​റു​​​ക​​​ളി​​​ൽനി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വെ​​​ള്ളം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് നെ​​​ൽ​​​കൃ​​​ഷി ഇ​​​റ​​​ക്കു​​​ന്ന​​​ത്. ഈ ​​​പ്ര​​​ദേ​​​ശ​​​ത്ത് മ​​​ഴ​​​ കു​​​റ​​​ഞ്ഞാൽ നെ​​​ൽ​​​കൃ​​​ഷി​​​യെയും അ​​​ത് ബാ​​​ധി​​​ക്കും. ഫ​​​ലവൃ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കും വ​​​ൻ​​​തോ​​​തി​​​ൽ വെ​​​ള്ളം ആ​​​വ​​​ശ്യ​​​മാ​​​ണ്.

മ​​​ഴ​​​ക്കു​​​റ​​​വ് തോ​​​ട്ടം വി​​​ള​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തെ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്താ​​​ൽ മാ​​​ത്ര​​​മേ നി​​​ല​​​വി​​​ലെ മ​​​ഴ​​​ക്ക​​​മ്മി കു​​​റ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ.

Leader Page

മാ​ധ്യ​മസ്വാ​ത​ന്ത്ര്യ​ത്തിന്‍റെ അപചയം

2018 ജൂ​ലൈ​യി​ൽ റാ​ഞ്ചി​യി​ലെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി (എം​സി) ഹോ​മി​നെ​തി​രേ ഒ​രു കു​ട്ടി​ക്ക​ട​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഒ​രു ക​ന്യാ​സ്ത്രീ​യും മ​റ്റു ര​ണ്ടു​പേ​രും അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തു. ഇ​ത് ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ പ്രൈം ​ടൈം ച​ർ​ച്ച​ക​ളി​ലൂ​ടെ​യും വ​ലി​യ ത​ല​ക്കെ​ട്ടു​ക​ളി​ലൂ​ടെ​യും ആ​ഘോ​ഷി​ച്ചു.

അ​തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ വ​ലി​യ വാ​ർ​ത്ത​യു​മാ​യി. എ​ന്നാ​ൽ, ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ 18ന് ​റാ​ഞ്ചി​യി​ലെ വി​ചാ​ര​ണക്കോ​ട​തി, എ​ഴു​പ​തു​ക​ളി​ലെ​ത്തി​യ എം​സി ക​ന്യാ​സ്ത്രീ കോ​ൺ​സി​ലി​യ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ​യും വെ​റു​തെ വി​ട്ട​പ്പോ​ൾ, സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ വി​ശ്വ​സ്ത​ത​യോ​ടെ പി​ന്തു​ട​രു​ന്ന ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ പോ​യി​ട്ട്, ജാ​ർ​ഖ​ണ്ഡി​ലെ മാ​ധ്യ​മ​ങ്ങ​ൾ​പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല.

സ​ത്യ​മേ​വ ജ​യ​തേ എ​ന്ന ആ​പ്ത​വാ​ക്യ​മു​ള്ള, ജ​നാ​ധി​പ​ത്യ രാ​ജ്യ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഈ ​രാ​ജ്യ​ത്ത് ഇ​ത്ര​യ​ധി​കം സെ​ൻ​സേ​ഷ​ണ​ലാ​യ ഒ​രു വാ​ർ​ത്ത ദേ​ശീ​യ​ത​ല​ത്തി​ൽ മു​ക്കി​യ​ത് സ​ത്യ​സ​ന്ധ​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഞെ​ട്ടി​ച്ചു. ചി​ല​ർ ചേ​ർ​ത്തു​വ​ച്ച നു​ണ​ക​ളെ തു​റ​ന്നു​കാ​ട്ടി സ​ത്യം പു​റ​ത്തു​വ​ന്ന​പ്പോ​ൾ, ത​ങ്ങ​ൾ​ക്ക് അ​പ്രി​യ​മാ​യ ആ ​വാ​ർ​ത്ത പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ എ​ത്താ​തി​രി​ക്കാ​ൻ ഈ ​കു​പ്ര​ചാ​ര​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ശ​ക്തി​ക​ൾ കാ​ണി​ച്ച ശ്ര​ദ്ധ ഏ​റെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യി.

തീ​ർ​ച്ച​യാ​യും സ​ത്യം പു​റ​ത്തു​വ​രും. ഈ ​കേ​സി​ലെ വി​ധി പ്ര​തി​ബ​ദ്ധ​ത​യു​ള്ള വാ​ർ​ത്താ ശൃം​ഖ​ല​ക​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ലെ​ത്തു​ക​ത​ന്നെ ചെ​യ്തു. എ​ങ്കി​ലും, ഈ ​സം​ഭ​വം ഇ​ന്ത്യ​യി​ൽ മാ​ധ്യ​മസ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രി​ടു​ന്ന അ​പ​ച​യ​മെ​ന്ന ക​യ്പേ​റി​യ യാ​ഥാ​ർ​ഥ്യ​മാ​ണു വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മേ​യ് മൂ​ന്നി​ലെ ലോ​ക മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ റി​പ്പോ​ർ​ട്ടേ​ഴ്‌​സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്‌​സ് പു​റ​ത്തു​വി​ട്ട 2026ലെ ​ലോ​ക മാ​ധ്യ​മസ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം വീ​ണ്ടും ആ​റു സ്ഥാ​നം താ​ഴോ​ട്ടു​ പോ​യി. 2025ൽ 151-ാം ​റാ​ങ്കി​ലാ​യി​രു​ന്നു ഇ​ന്ത്യ. റാ​ങ്ക് ചെ​യ്യ​പ്പെ​ട്ട 180 രാ​ജ്യ​ങ്ങ​ളി​ൽ വെ​ന​സ്വേ​ല, സു​ഡാ​ൻ, ഇ​റാ​ക്ക്, തു​ർ​ക്കി, അ​ഫ്ഗാ​നി​സ്ഥാ​ൻ, ഇ​റാ​ൻ, ചൈ​ന, ഉ​ത്ത​രകൊ​റി​യ എ​ന്നി​വ​യ്ക്കു തൊ​ട്ടു​മു​ക​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​നം.

ലോ​ക​ത്തി​ന് ക്രൈ​സ്ത​വ കാ​രു​ണ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി നി​ല​കൊ​ള്ളു​ന്ന മ​ദ​ർ തെ​രേ​സ സ്ഥാ​പി​ച്ച സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ എ​ങ്ങ​നെ​യാ​ണ് മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​ക്കെ​തി​രേ​യു​ള്ള കേ​സ് ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നു നോ​ക്കു​ക. റാ​ഞ്ചി ജ​യി​ൽ റോ​ഡി​ലു​ള്ള അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​ർ​ക്കാ​യു​ള്ള എം​സി ഹോ​മി​ലെ 14 ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നെ ദ​മ്പ​തി​മാ​ർ​ക്കു വി​റ്റു​വെ​ന്ന റാ​ഞ്ചി ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ രൂ​പ വ​ർ​മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് 62 വ​യ​സു​ള്ള സി​സ്റ്റ​ർ കോ​ൺ​സി​ലി​യ​യെ​യും ര​ണ്ടു സ​ഹാ​യി​ക​ളെ​യും 2018 ജൂ​ലൈ നാ​ലി​ന് അ​റ​സ്റ്റ് ചെ​യ്തു.

കു​ട്ടി​ക്ക​ട​ത്ത് എ​ന്ന സെ​ൻ​സേ​ഷ​ണ​ൽ വാ​ർ​ത്ത ഉ​ട​ൻ​ത​ന്നെ ലോ​ക​മെ​മ്പാ​ടും ത​ല​ക്കെ​ട്ടാ​യി. രാ​ജ്യ​ത്തു​ട​നീ​ളം ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ള്ള എ​ല്ലാ എം​സി ഹോ​മു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി ഉ​ത്ത​ര​വി​ട്ടു. എം​സി സ​ന്യാ​സ സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ​തി​രേ വ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു.

ജൂ​ലൈ 11ന് ​റി​പ്പ​ബ്ലി​ക് ടി​വി മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി ഹോ​മി​ൽ​നി​ന്ന് കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം 280ഓ​ളം വ​രു​മെ​ന്ന് ആ​രോ​പി​ച്ചു. പോ​രാ​ത്ത​തി​ന് ഈ ​സ​ന്യാ​സ സ​മൂ​ഹ​ത്തെ ഒ​രു "മ​ൾ​ട്ടി മി​ല്യ​ൺ കോ​ർ​പ​റേ​ഷ​ൻ' എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം ചാ​ന​ൽ അ​തി​ശ​യോ​ക്തി​പ​ര​മാ​യ മു​ൻ ആ​രോ​പ​ണം പി​ൻ​വ​ലി​ച്ചു. പ​ക​രം “മൂ​ന്ന് കു​ട്ടി​ക​ളെ വി​റ്റു” എ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ന്നാ​ൽ, ജ​യി​ൽ റോ​ഡി​ലെ എം​സി ഹോ​മി​നെ​തി​രെ​യു​ള്ള "ക​ട​ത്ത്' കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സ​മീ​പ​ത്തു​ള്ള ഹി​നു​വി​ലെ എം​സി ഹോ​മി​ൽ പോ​ഷ​കാ​ഹാ​ര പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്ന മു​ല​പ്പാ​ൽ കു​ടി​ക്കു​ന്ന കു​ട്ടി​ക​ൾ മു​ത​ൽ അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ വ​രെ​യു​ള്ള 22 കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ച വാ​ർ​ത്ത ഒ​രു വാ​ർ​ത്താശൃം​ഖ​ല​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല.

മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സേ​വ​ന​ങ്ങ​ളെ രാ​ക്ഷ​സീ​യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തു തു​ട​ർ​ന്നു​കൊ​ണ്ട് സി​സ്റ്റ​ർ കോ​ൺ​സി​ലി​യ ര​ണ്ടു കു​ട്ടി​ക​ളെ വി​റ്റ​താ​യി സ​മ്മ​തി​ക്കു​ന്ന ഒ​രു വീ​ഡി​യോ ക്ലി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി റി​ക്കാ​ർ​ഡ് ചെ​യ്ത​തെ​ന്നു വ്യ​ക്ത​മാ​കു​ന്ന ക്ലി​പ്പാ​യി​രു​ന്നു ഇ​ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്കു വീ​ഡി​യോ ക്ലി​പ് ചോ​ർ​ത്തി ന​ൽ​കി​യെ​ന്ന​ത് ജാ​ർ​ഖ​ണ്ഡ് പോ​ലീ​സ് നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ, പോ​ലീ​സാ​ണ് ചോ​ർ​ത്തി​യ​തെ​ന്ന കാ​ര്യം ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ടി​വി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ അ​ട​ക്കം പു​റ​ത്തു​വി​ട്ട​താ​ണ്.

ഈ ​കേ​സി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഒ​രു "വീ​ഴ്ച' എം​സി സു​പ്പീ​രി​യ​റും സി​ബി​സി​ഐ​യും സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും സ​ഭ​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻവേ​ണ്ടി "കു​ട്ടി​ക്ക​ട​ത്ത്' ആ​രോ​പ​ണം വ​ലി​യ തോ​തി​ൽ ഊ​തി​പ്പെ​രു​പ്പി​ച്ചു. അ​ക്കാ​ല​ത്ത് ബി​ജെ​പി ഭ​ര​ണ​ത്തി​ൻകീ​ഴി​ലാ​യി​രു​ന്ന ജാ​ർ​ഖ​ണ്ഡി​ലെ രാ​ഷ്‌​ട്രീ​യ അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​തി​നെ കാ​ണേ​ണ്ട​ത്. രാ​ത്രി വൈ​കി​യും അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ സ​ഭാ​ സ്ഥാ​പ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​തു പ​തി​വാ​യി​രു​ന്നു.

സു​പ്രീം​കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച ക​ന്യാ​സ്ത്രീ ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ‍്യം നേ​ടി 14 മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ​ത്. ഉ​ന്ന​ത നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലെ ചി​ല​ർ​പോ​ലും സ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങു​മ്പോ​ൾ, സ​ത്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ കീ​ഴ്ക്കോ​ട​തി​ക​ളി​ൽ സ​ത്യ​സ​ന്ധ​രും ഭ​യ​മി​ല്ലാ​ത്ത​വ​രു​മാ​യ ജ​ഡ്ജി​മാ​രു​ണ്ടെ​ന്ന പ്ര​തീ​ക്ഷ റാ​ഞ്ചി സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ (സി​വി​ൽ കോ​ട​തി​യ​ല്ല) വി​ധി ന​ൽ​കു​ന്നു.

Business

കൂ​പ്പു​കു​ത്തി രൂ​പ

മും​​ബൈ: ഡോ​​ള​​റി​​നെ​​തി​​രേ​​യു​​ള്ള രൂ​​പ​​യു​​ടെ താ​​ഴ്ച തു​​ട​​രു​​ന്നു. ഏ​​ഷ്യ​​ൻ ക​​റ​​ൻ​​സി​​ക​​ളി​​ൽ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​ന​​മാ​​ണ് രൂ​​പ ന​​ട​​ത്തു​​ത്. ഇ​​ന്ന​​ലെ 96 ക​​ട​​ന്ന രൂ​​പ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ താ​​ഴ്ച​​യാ​​ണ് നേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​ത്. തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം സെ​​ഷ​​നി​​ലാ​​ണ് രൂ​​പ ഇ​​ടി​​വ് നേ​​രി​​ട്ടു​​ന്ന​​ത്.

ഡോ​​ള​​റി​​നെ​​തി​​രേ 96.35ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ തു​​ട​​രു​​ന്ന​​തി​​നി​​ടെ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഉ​​യ​​രു​​ന്ന​​തും ഡോ​​ള​​ർ ശ​​ക്തി​​പ്പെ​​ടു​​ന്ന​​തു​​മാ​​ണ് രൂ​​പ​​യെ ബാ​​ധി​​ക്കു​​ന്ന​​ത്.

യു​​എ​​സും ഇ​​റാ​​നും ത​​മ്മി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ പൊ​​തു​​വാ​​യ അ​​നു​​കൂ​​ല​​സാ​​ഹ​​ച​​ര്യം മ​​ങ്ങു​​ക​​യാ​​ണെ​​ന്ന് വി​​ദേ​​ശ​​നാ​​ണ്യ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

തു​ട​രു​ന്ന ആ​ഗോ​ള ഭൗ​മ​രാ​ഷ്‌ട്രീ​യ പി​രി​മു​റു​ക്കം രൂ​പ​യു​ടെ മൂ​ല്യം 100നു ​മു​ക​ളി​ലേ​ക്ക് താ​ഴ്ത്താ​നു​ള്ള സാ​ധ്യ​ത നി​രീ​ക്ഷ​ക​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

ഇ​​ന്ത്യ അ​​ട​​ക്ക​​മു​​ള്ള വ​​ള​​ർ​​ന്നു​​വ​​രു​​ന്ന സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​ക​​ൾ​​ക്ക് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​ക്ക​​യ​​റ്റം വ​​ലി​​യ സ​​മ്മ​​ർ​​ദ​​മു​​ണ്ടാ​​ക്കു​​ന്ന​​താ​​യി വി​​പ​​ണി വി​​ദ​​ഗ്ധ​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

എ​​ണ്ണ വി​​ല ഉ​​യ​​രു​​ന്ന​​ത് രാ​​ജ്യ​​ത്തു നി​​ന്നു​​ള്ള ഡോ​​ള​​റി​​ന്‍റെ ഒ​​ഴു​​ക്ക് വ​​ർ​​ധി​​പ്പി​​ക്കും. വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ (എ​​ഫ്പി​​ഐ) നി​​ല​​വി​​ൽ​​ത​​ന്നെ വി​​ല്പ​​ന​​ക്കാ​​രാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​ണ്ണ വി​​ല ഉ​​യ​​രു​​ന്ന​​ത് ഡോ​​ള​​റി​​ന്‍റെ ഒ​​ഴു​​ക്ക് ശ​​ക്ത​​മാ​​ക്കും.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ച് മാ​​ർ​​ക്ക​​റ്റി​​ൽ രൂ​​പ 96.19 നി​​ര​​ക്കി​​ൽ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ചു. താ​​ഴേ​​ക്കു പോ​​യ രൂ​​പ 96.39ലെ​​ത്തി.

അ​​വ​​സാ​​നം വെ​​ള്ളി​​യാ​​ഴ്ച​​ത്തെ ക്ലോ​​സിം​​ഗി​​നേ​​ക്കാ​​ൾ 54 പൈ​​സ ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വെ​​ള്ളി​​യാ​​ഴ്ച ഡോ​​ള​​റി​​നെ​​തി​​രേ 96 ക​​ട​​ന്ന രൂ​​പ അ​​വ​​സാ​​നം എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യാ​​യ 95.81ൽ ​​ക്ലോ​​സ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള വ്യാ​​പാ​​ര​​ത്തി​​ൽ ഡോ​​ള​​ർ സൂ​​ചി​​ക 99.14 നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്. ഇ​​റാ​​നു​​മാ​​യു​​ള്ള സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സൂ​​ചി​​ക​​യി​​ൽ 0.14 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

ബ്രെ​​ന്‍റ് ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് വ്യാ​​പാ​​ര​​ത്തി​​ൽ 0.65 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 109.97 ഡോ​​ള​​ർ എ​​ന്ന നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

Kerala

തൃ​ശൂ​രി​ൽ വോ​ട്ട് ചോ​ർ​ച്ച; സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ബി​ജെ​പി​യി​ൽ പ​ട​യൊ​രു​ക്കം

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ ബി​ജെ​പി​ക്കു​ണ്ടാ​യ തി​രി​ച്ച​ടി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ പ​ട​യൊ​രു​ക്കം. തൃ​ശൂ​ർ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​ല്ലെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

ജി​ല്ല​യി​ലേ​ക്ക് പ​ദ്ധ​തി​ക​ളൊ​ന്നും കൊ​ണ്ടു​വ​രാ​ന്‍ സു​രേ​ഷ് ഗോ​പി​ക്ക് ക​ഴി​യാ​ത്ത​ത് തി​രി​ച്ച​ടി​യാ​യെ​ന്നും ഒ​രു​വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ണ​ലൂ​ര്‍, നാ​ട്ടി​ക എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 2021നെ ​അ​പേ​ക്ഷി​ച്ച് വോ​ട്ട് വി​ഹി​ത​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ​പ്പോ​ള്‍ ബാ​ക്കി​യു​ള്ള അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ ബി​ജെ​പി​യു​ടെ പ്ര​ക​ട​നം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.

തൃ​ശൂ​രി​ൽ നി​ന്ന് ആ​ദ്യ​മാ​യി ഒ​രു ബി​ജെ​പി പ്ര​തി​നി​ധി​യെ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് അ​യ​ച്ച​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ കേ​ന്ദ്ര​മ​ന്ത്രി​യാ​യി​ട്ടും ഒ​രു പ​ദ്ധ​തി​പോ​ലും നേ​ടി​യെ​ടു​ക്കാ​ൻ സു​രേ​ഷ് ഗോ​പി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന വി​മ​ർ​ശ​നം.

Business

ഓഹരിവിപണിയിൽ ഇടിവ്

മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​യി​ൽ ഇ​ടി​വ് തു​ട​രു​ന്നു. ഇ​ന്ന​ലെ പ്ര​ധാ​ന ഓ​ഹ​രി സൂ​ചി​ക​ക​ളാ​യ എ​ൻ​എ​സ്ഇ നി​ഫ്റ്റി, ബി​എ​സ്ഇ സെ​ൻ​സെ​ക്സ് എ​ന്നി​വ ര​ണ്ടു ശ​ത​മാ​ന​ത്തി​ല​ധി​കം താ​ഴ്ച നേ​രി​ട്ടു.

നി​ഫ്റ്റി സൂ​ചി​ക 488 പോ​യി​ന്‍റ് (2.14%) താ​ഴ്ന്ന് 22,331 നി​ല​വാ​ര​ത്തി​ലും സെ​ൻ​സെ​ക്സ് സൂ​ചി​ക 1,636 പോ​യി​ന്‍റ് (2.22%) ഇ​ടി​വ് നേ​രി​ട്ട് 71,948ലും വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​ര ദി​ന​ത്തി​ലാ​ണ് പ്ര​ധാ​ന സൂ​ചി​ക​ക​ളി​ൽ ര​ണ്ട് ശ​ത​മാ​ന​ത്തി​ലേ​റെ ന​ഷ്ട​ത്തോ​ടെ ക്ലോ​സ് ചെ​യ്യു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തി​ന് അ​യ​വി​ല്ലാ​ത്ത​ത് ഇ​ന്ത്യ​ൻ വി​പ​ണി​യ​ൽ ക​ന​ത്ത വി​ൽ​പ്പ​ന​യി​ലേ​ക്കു ന​യി​ച്ചു.

ഇ​ന്ന​ല​ത്തെ ത​ക​ർ​ച്ച​യി​ൽ ബി​എ​സ്ഇ​യി​ൽ ലി​സ്റ്റ് ചെ​യ്ത മൊ​ത്തം ക​ന്പ​നി​ക​ളു​ടെ മൂ​ല​ധ​ന​ത്തി​ൽ 10 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കു​റ​വാ​ണ് വ​രു​ത്തി​യ​ത്.

എ​ൻ​എ​സ്ഇ​യി​ൽ ഇ​ന്ന​ലെ 3410 ഓ​ഹ​രി​ക​ളാ​ണ് വ്യാ​പാ​രം ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തി​ൽ 570 എ​ണ്ണം മാ​ത്ര​മാ​ണ് നേ​ട്ട​ത്തോ​ടെ ക്ലോ​സിം​ഗ് കു​റി​ച്ച​ത്. 2762 ഓ​ഹ​രി​ക​ൾ ന​ഷ്ട​ത്തോ​ടെ വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി. 78 ഓ​ഹ​രി​ക​ളി​ൽ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല.

ഇ​ന്ന​ല​ത്തെ ഇടിവിനു കാ​ര​ണ​ങ്ങ​ൾ

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​മെ​ന്ന സൂ​ച​ന: ഇ​റാ​നെ​തി​രേ​യു​ള്ള ക​ര​യു​ദ്ധ​ത്തി​ന് യു.​എ​സ് ഭ​ര​ണ​കൂ​ടം ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​നോ​ടൊ​പ്പം മി​ഡി​ൽ ഈസ്റ്റി​ലേ​ക്ക് 3,500 സൈ​നി​ക​രെ കൂ​ടി വ​ന്പ​ൻ പ​ട​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് ട്രി​പ്പോ​ളി​യോ​ടൊ​പ്പം നി​യോ​ഗി​ക്കു​മെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് ദ​ശ​ക​ത്തി​നി​ടെ മി​ഡി​ൽ ഈ​സ്റ്റ് മേ​ഖ​ല​യി​ലേ​ക്കു​ള്ള യു​എ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക വി​ന്യാ​സ​മാ​ണി​ത്.

ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ക്കു​ന്നു: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ക്രൂ​ഡ് ഓ​യി​ൽ കു​തി​ക്കു​ക​യാ​ണ്.

ആ​ഗോ​ള വി​പ​ണി​ക​ളി​ലെ ഇ​ടി​വ്: ഇ​ന്ന​ലെ ഏ​ഷ്യ​ൻ വി​പ​ണി​ക​ളി​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടു. ജ​പ്പാ​ന്‍റെയും ദ​ക്ഷ​ിണ കൊ​റി​യ​യു​ടെ​യും പ്ര​ധാ​ന ഓ​ഹ​രി സൂ​ചി​ക​ക​ളി​ൽ മൂ​ന്ന് ശ​ത​മാ​നം ഇ​ടി​വ് നേ​രി​ട്ടു​കൊ​ണ്ടാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്.

എ​ഫ്ഐ​ഐ​ക​ളു​ടെ വി​ൽ​പ്പ​ന: വി​ദേ​ശ സ്ഥാ​പ​ക നി​ക്ഷേ​പക​ർ തു​ട​ർ​ച്ച​യാ​യ 20 സെ​ഷ​നി​ലും വി​ൽ​പ്പ​ന​ക്കാ​രാ​യി. വെ​ള്ളി​യാ​ഴ്ച 4367 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് പി​ൻ​വ​ലി​ച്ച​ത്. മാ​ർ​ച്ച് മാ​സ​ത്തി​ൽ ഇ​തു​വ​രെ​യാ​യി 1,200 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 1,14,000 കോ​ടി രൂ​പ) മൂ​ല്യം വ​രു​ന്ന ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക​ർ വി​റ്റൊ​ഴി​ഞ്ഞ​ത്.

രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച: റി​സ​ർ​വ് ബാ​ങ്ക് വി​പ​ണി​യി​ൽ ശ​ക്ത​മാ​യി ഇ​ട​പെ​ട്ടി​ട്ടും ഡോ​ള​റി​നെ​തി​രാ​യ രൂ​പ​യു​ടെ വി​നി​മ​യ​മൂ​ല്യം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 95 നി​ല​വാ​രം പി​ന്നി​ട്ടു. എ​ന്നാ​ൽ, അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ ചെ​റി​യൊ​രു തി​രി​ച്ചു​വ​ര​വി​ലൂ​ടെ ഏ​ഴു പൈ​സ ഉ​യ​ർ​ന്ന് 94.78ൽ ​ക്ലോ​സ് ചെ​യ്തു. രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച വി​ദേ​ശ നി​ക്ഷേ​പ​ക​രെ വി​റ്റൊ​ഴി​യാ​ൻ പ്രേ​ര​ണ​യേ​കു​ന്ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്.

Business

ക്രൂഡ് ഓയില്‍ വരവില്‍ ഇടിവ്

കോ​ട്ട​യം: പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍ഷ​ത്തെ​ത്തു​ട​ര്‍ന്ന് കൊ​ച്ചി, വി​ഴി​ഞ്ഞം തു​റ​മു​ഖ​ങ്ങ​ളി​ലെ ച​ര​ക്ക് വ​ര​വി​ല്‍ വ​ന്‍ ഇ​ടി​വ്. കൊ​ച്ചി തു​റ​മു​ഖ​ത്ത് ക്രൂ​ഡ് ഓ​യി​ല്‍ ഉ​ള്‍പ്പെ​ടെ ച​ര​ക്ക് വ​ര​വ് നേ​ര്‍പ്പ​കു​തി​യാ​യി.

മാ​സം ശ​രാ​ശ​രി 15 ല​ക്ഷം ട​ണ്‍ ക്രൂ​ഡ് ഓ​യി​ല്‍ എ​ത്തി​യി​രു​ന്ന​ത് കൊ​ച്ചി​യി​ല്‍ ഈ ​മാ​സം പ​കു​തി വ​രെ 6.8 ല​ക്ഷം ട​ണ്ണാ​യി. കൊ​ച്ചി തു​റ​മു​ഖ​ത്ത് എ​ത്തു​ന്ന ച​ര​ക്കി​ല്‍ 60 ശ​ത​മാ​ന​വും ക്രൂ​ഡ് ഓ​യി​ലാ​ണ്.

പ​ശ്ചി​മേ​ഷ്യ​യി​ല്‍ നി​ന്ന് എ​ണ്ണ വ​ര​വ് കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ഷ്യ​യി​ല്‍ നി​ന്ന് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​റ് ക​പ്പ​ലു​ക​ള്‍ ക്രൂ​ഡ് ഓ​യി​ലു​മാ​യി കൊ​ച്ചി​യി​ലെ​ത്തും.

ഒ​രു മാ​സ​മാ​യി കൊ​ച്ചി​യി​ല്‍ എ​ല്‍പി​ജി ക​ണ്ടെ​യ്‌​ന​റു​ക​ള്‍ എ​ത്തി​യി​ട്ടി​ല്ല. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ക്രൂ​ഡ് ഓ​യി​ല്‍ എ​ത്തി​ക്കാ​ന്‍ സം​വി​ധാ​ന​മാ​യി​ട്ടി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍ഷം അ​വ​സാ​നി​ച്ചാ​ലും ക്രൂ​ഡ് വ​ര​വ് സാ​ധാ​ര​ണ നി​ല​യി​ലെ​ത്താ​ന്‍ ര​ണ്ടു മാ​സം​കൂ​ടി വേ​ണ്ടി​വ​രും.

Business

2026ൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഇടിഞ്ഞേക്കുമെന്ന് യുഎൻ റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ 2026ൽ ​ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ചാ നി​ര​ക്ക് 6.6 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഇ​ടി​യാ​ൻ സാ​ധ്യ​ത​യെ​ന്നു യു​എ​ൻ റി​പ്പോ​ർ​ട്ട്. രാ​ഷ്‌​ട്രീ​യ, ഭൗ​മ സം​ഘ​ർ​ഷ​ങ്ങ​ൾ, അ​ന്താ​രാ​ഷ്‌​ട്ര സാ​ന്പ​ത്തി​ക സ​മ്മ​ർ​ദ​ങ്ങ​ൾ, ആ​ഗോ​ള സാ​മ്പ​ത്തി​ക അ​സ്ഥി​ര​ത എ​ന്നി​വ ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ച​യെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നാ​ണ് യു​എ​ൻ വി​ല​യി​രു​ത്ത​ൽ.

2025ൽ ​മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി 7.4 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ച. വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​ണെ​ങ്കി​ലും ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സ​ന്പ​ദ് വ്യ​വ​സ്ഥ​യാ​യി ഇ​ന്ത്യ തു​ട​രും. നി​യ​ന്ത്രി​ത ഗാ​ർ​ഹി​ക​ച്ചെ​ല​വു​ക​ളും പൊ​തു​നി​ക്ഷേ​പ​വും കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കും രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വ​ള​ർ​ച്ച കൂ​ട്ടു​മെ​ന്നും ഐ​ക്യ​രാ​ഷ്‌​ട്ര സം​ഘ​ട​ന​യു​ടെ "ലോ​ക​സാ​മ്പ​ത്തി​ക സ്ഥി​തി​യും സാ​ധ്യ​ത​ക​ളും'' എ​ന്ന റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു​എ​സ് ഇ​ന്ത്യ​യ്ക്കു മേ​ൽ ഉ​യ​ർ​ന്ന തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​തു ചി​ല ഉ​ത്പ​ന്ന​ങ്ങ​ളെ ബാ​ധി​ച്ചേ​ക്കു​മെ​ങ്കി​ലും പ്ര​ധാ​ന ക​യ​റ്റു​മ​തി മേ​ഖ​ല​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, മ​റ്റു വി​പ​ണി​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും മു​ന്നി​ലു​ണ്ട്.
ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഭൂ​രി​ഭാ​ഗം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി​ക്ക് അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം 50 ശ​ത​മാ​നം ഉ​യ​ർ​ന്ന നി​കു​തി ചു​മ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഈ ​നി​കു​തി 500 ശ​ത​മാ​ന​മാ​യി കൂ​ട്ടു​മെ​ന്ന ഭീ​ഷ​ണി​യും നി​ല​വി​ലു​ണ്ട്.

2025ൽ ​ക​ണ​ക്കാ​ക്കി​യ 2.8 ശ​ത​മാ​ന​ത്തേ​ക്കാ​ൾ ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 2026ൽ 2.7 ​ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തു കോ​വി​ഡി​നു മു​ൻ​പു​ള്ള ശ​രാ​ശ​രി നി​ര​ക്കാ​യ 3.2 ശ​ത​മാ​ന​ത്തേ​ക്കാ​ൾ വ​ള​രെ താ​ഴെ​യു​മാ​ണ്. രാ​ഷ്‌​ട്രീ​യ, ഭൗ​മ, സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ലോ​ക സാ​മ്പ​ത്തി​ക വ്യ​വ​സ്ഥി​തി​യെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ക​യും പി​ന്നി​ലേ​ക്കു വ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​തെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Business

ടെ​​സ്‌​​ല​​യ്ക്കു വി​​ല്പ​​നയിൽ ഇടിവ്

സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ: ഇ​​ലോ​​ണ്‍ മ​​സ്കി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ടെ​​സ‌‌്‌​​ല​​യ്ക്ക് വ​​ലി​​യ തി​​രി​​ച്ച​​ടി. യു​​എ​​സി​​ൽ ന​​വം​​ബ​​റി​​ലെ വി​​ല്പ​​ന നാ​​ലു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലെ​​ത്തി. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല കു​​റ​​ഞ്ഞ​​തും പു​​തി​​യ​​തു​​മാ​​യി മോ​​ഡ​​ലു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി​​യി​​ട്ടും വി​​ല്പ​​ന കു​​റ​​ഞ്ഞു.

പു​​തി​​യ സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് മോ​​ഡ​​ൽ ക​​ന്പ​​നി അ​​ടു​​ത്തി​​ടെ പു​​റ​​ത്തി​​റ​​ക്കി​​യി​​രു​​ന്നു. വി​​ല കു​​റ​​ഞ്ഞ ഈ ​​മോ​​ഡ​​ലി​​ലൂ​​ടെ ന​​വം​​ബ​​റി​​ൽ വി​​ല്പ​​ന ഉ​​യ​​ർ​​ത്താ​​മെ​​ന്നാ​​യി​​രു​​ന്നു ക​​ന്പ​​നി പ്ര​​തീ​​ക്ഷി​​ച്ച​​ത്. എ​​ന്നാ​​ൽ, വി​​ല്പ​​ന​​യി​​ൽ 23 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​ത്. മു​​ൻ​​വ​​ർ​​ഷം ന​​വം​​ബ​​റി​​ൽ 51,513 വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റി​​ട​​ത്ത് ഇ​​ത്ത​​വ​​ണ 39,800 ലേ​​ക്ക് താ​​ഴ്ന്നു. 2022 ജ​​നു​​വ​​രി​​ക്കു​​ശേ​​ഷ​​മു​​ള്ള താ​​ഴ്ന്ന വി​​ല്പ​​ന​​യാ​​ണി​​ത്.

ടെ​​സ്‌​​ല​​യ്ക്ക് മാ​​ത്ര​​മ​​ല്ല, യു​​എ​​സി​​ൽ മ​​റ്റ് ക​​ന്പ​​നി​​ക​​ൾ​​ക്കും ഇ​​വി വി​​ല്പ​​ന​​യി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ടേ​​ണ്ടിവ​​ന്നി​​ട്ടു​​ണ്ട്. ന​​വം​​ബ​​റി​​ൽ മൊ​​ത്തം വി​​ല്പ​​ന​​യി​​ൽ 41 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണ് ഇ​​വി​​ക​​ൾ​​ക്ക് നേ​​രി​​ടേ​​ണ്ടി വ​​ന്ന​​ത്. ടെ​​സ്‌​​ല​​യു​​ടെ വി​​പ​​ണിവി​​ഹി​​തം യു​​എ​​സി​​ൽ ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. മു​​ൻ വ​​ർ​​ഷ​​ത്തെ 43.1 ശ​​ത​​മാ​​ന​​ത്തി​​ൽനി​​ന്ന് 56.7 ശ​​ത​​മാ​​ന​​മാ​​യി.

യൂ​​റോ​​പ്പി​​ൽ​​നി​​ന്നും ചൈ​​ന​​യി​​ൽ​​നി​​ന്നും കു​​റ​​ഞ്ഞ വി​​ല​​യി​​ൽ പു​​തി​​യ മോ​​ഡ​​ലു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത് മ​​സ്കി​​ന്‍റെ ക​​ന്പ​​നി​​ക്ക് വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​കു​​ന്നു​​ണ്ട്. പു​​തി​​യ മോ​​ഡ​​ലു​​ക​​ൾ കാ​​ര്യ​​മാ​​യി പു​​റ​​ത്തി​​റ​​ക്കാ​​ത്ത​​തും ടെ​​സ്‌ലയ്ക്ക് ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ ക്ഷീ​​ണം സം​​ഭ​​വി​​ക്കു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലും വി​​ല്പ​​ന മോ​​ശം

വ​​ള​​രെ പ്ര​​തീ​​ക്ഷ​​യോ​​ടെ ഇ​​ന്ത്യ​​യി​​ലേ​​ക്ക് ഈ ​​വ​​ർ​​ഷ​​മെ​​ത്തി​​യ ടെ​​സ്‌​​ല​​യ്ക്ക് ക്ഷീ​​ണ​​മാ​​ണ്. പു​​റ​​ത്തി​​റ​​ങ്ങി​​യ​​ശേ​​ഷം വി​​പ​​ണി​​യി​​ൽ​​നി​​ന്ന് ത​​ണു​​ത്ത പ്ര​​തി​​ക​​ര​​ണ​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. വി​​ല്പ​​ന മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി. സെ​​പ്റ്റം​​ബ​​റി​​ൽ ഡെ​​ലി​​വ​​റി ആ​​രം​​ഭി​​ച്ച​​തു മു​​ത​​ൽ ഇ​​തു​​വ​​രെ രാ​​ജ്യ​​ത്ത് ഏ​​ക​​ദേ​​ശം 157 കാ​​റു​​ക​​ൾ മാ​​ത്ര​​മേ വി​​റ്റ​​ഴി​​ച്ചി​​ട്ടു​​ള്ളൂ.

ന​​വം​​ബ​​റി​​ൽ 48 കാ​​റു​​ക​​ൾ മാ​​ത്ര​​മേ വി​​ത​​ര​​ണം ചെ​​യ്തി​​ട്ടു​​ള്ളൂ. സ​​മ​​യം വി​​യ​​റ്റ്നാ​​മീ​​സ് ഇ​​വി നി​​ർ​​മാ​​താ​​ക്ക​​ളാ​​യ വി​​ൻ​​ഫാ​​സ്റ്റ് ന​​വം​​ബ​​റി​​ൽ 291 കാ​​റു​​ക​​ൾ വി​​റ്റു. കാ​​റു​​ക​​ൾ വി​​റ്റു. ടെ​​സ്‌​​ല​​യു​​ടെ പ്ര​​ധാ​​ന എ​​തി​​രാ​​ളി​​യാ​​യ ബി​​വൈ​​ഡി​​യും പ്ര​​തി​​മാ​​സം 500ല​​ധി​​കം വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലെ ഇ​​ല​​ക്‌​​ട്രി​​ക് കാ​​ർ വി​​ല്പ​​ന​​യി​​ൽ നി​​ല​​വി​​ൽ ടെ​​സ്‌​​ല പ​​ത്താം സ്ഥാ​​ന​​ത്താ​​ണ്. ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ ആ​​ണ് മു​​ന്നി​​ൽ.

Latest News

Corehub Up