x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓഹരിവിപണിയിൽ ഇടിവ്


Published: March 30, 2026 11:19 PM IST | Updated: March 30, 2026 11:19 PM IST

മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​യി​ൽ ഇ​ടി​വ് തു​ട​രു​ന്നു. ഇ​ന്ന​ലെ പ്ര​ധാ​ന ഓ​ഹ​രി സൂ​ചി​ക​ക​ളാ​യ എ​ൻ​എ​സ്ഇ നി​ഫ്റ്റി, ബി​എ​സ്ഇ സെ​ൻ​സെ​ക്സ് എ​ന്നി​വ ര​ണ്ടു ശ​ത​മാ​ന​ത്തി​ല​ധി​കം താ​ഴ്ച നേ​രി​ട്ടു.

നി​ഫ്റ്റി സൂ​ചി​ക 488 പോ​യി​ന്‍റ് (2.14%) താ​ഴ്ന്ന് 22,331 നി​ല​വാ​ര​ത്തി​ലും സെ​ൻ​സെ​ക്സ് സൂ​ചി​ക 1,636 പോ​യി​ന്‍റ് (2.22%) ഇ​ടി​വ് നേ​രി​ട്ട് 71,948ലും വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​ര ദി​ന​ത്തി​ലാ​ണ് പ്ര​ധാ​ന സൂ​ചി​ക​ക​ളി​ൽ ര​ണ്ട് ശ​ത​മാ​ന​ത്തി​ലേ​റെ ന​ഷ്ട​ത്തോ​ടെ ക്ലോ​സ് ചെ​യ്യു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തി​ന് അ​യ​വി​ല്ലാ​ത്ത​ത് ഇ​ന്ത്യ​ൻ വി​പ​ണി​യ​ൽ ക​ന​ത്ത വി​ൽ​പ്പ​ന​യി​ലേ​ക്കു ന​യി​ച്ചു.

ഇ​ന്ന​ല​ത്തെ ത​ക​ർ​ച്ച​യി​ൽ ബി​എ​സ്ഇ​യി​ൽ ലി​സ്റ്റ് ചെ​യ്ത മൊ​ത്തം ക​ന്പ​നി​ക​ളു​ടെ മൂ​ല​ധ​ന​ത്തി​ൽ 10 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കു​റ​വാ​ണ് വ​രു​ത്തി​യ​ത്.

എ​ൻ​എ​സ്ഇ​യി​ൽ ഇ​ന്ന​ലെ 3410 ഓ​ഹ​രി​ക​ളാ​ണ് വ്യാ​പാ​രം ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തി​ൽ 570 എ​ണ്ണം മാ​ത്ര​മാ​ണ് നേ​ട്ട​ത്തോ​ടെ ക്ലോ​സിം​ഗ് കു​റി​ച്ച​ത്. 2762 ഓ​ഹ​രി​ക​ൾ ന​ഷ്ട​ത്തോ​ടെ വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി. 78 ഓ​ഹ​രി​ക​ളി​ൽ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല.

ഇ​ന്ന​ല​ത്തെ ഇടിവിനു കാ​ര​ണ​ങ്ങ​ൾ

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​മെ​ന്ന സൂ​ച​ന: ഇ​റാ​നെ​തി​രേ​യു​ള്ള ക​ര​യു​ദ്ധ​ത്തി​ന് യു.​എ​സ് ഭ​ര​ണ​കൂ​ടം ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​നോ​ടൊ​പ്പം മി​ഡി​ൽ ഈസ്റ്റി​ലേ​ക്ക് 3,500 സൈ​നി​ക​രെ കൂ​ടി വ​ന്പ​ൻ പ​ട​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് ട്രി​പ്പോ​ളി​യോ​ടൊ​പ്പം നി​യോ​ഗി​ക്കു​മെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് ദ​ശ​ക​ത്തി​നി​ടെ മി​ഡി​ൽ ഈ​സ്റ്റ് മേ​ഖ​ല​യി​ലേ​ക്കു​ള്ള യു​എ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക വി​ന്യാ​സ​മാ​ണി​ത്.

ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ക്കു​ന്നു: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ക്രൂ​ഡ് ഓ​യി​ൽ കു​തി​ക്കു​ക​യാ​ണ്.

ആ​ഗോ​ള വി​പ​ണി​ക​ളി​ലെ ഇ​ടി​വ്: ഇ​ന്ന​ലെ ഏ​ഷ്യ​ൻ വി​പ​ണി​ക​ളി​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടു. ജ​പ്പാ​ന്‍റെയും ദ​ക്ഷ​ിണ കൊ​റി​യ​യു​ടെ​യും പ്ര​ധാ​ന ഓ​ഹ​രി സൂ​ചി​ക​ക​ളി​ൽ മൂ​ന്ന് ശ​ത​മാ​നം ഇ​ടി​വ് നേ​രി​ട്ടു​കൊ​ണ്ടാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്.

എ​ഫ്ഐ​ഐ​ക​ളു​ടെ വി​ൽ​പ്പ​ന: വി​ദേ​ശ സ്ഥാ​പ​ക നി​ക്ഷേ​പക​ർ തു​ട​ർ​ച്ച​യാ​യ 20 സെ​ഷ​നി​ലും വി​ൽ​പ്പ​ന​ക്കാ​രാ​യി. വെ​ള്ളി​യാ​ഴ്ച 4367 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് പി​ൻ​വ​ലി​ച്ച​ത്. മാ​ർ​ച്ച് മാ​സ​ത്തി​ൽ ഇ​തു​വ​രെ​യാ​യി 1,200 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 1,14,000 കോ​ടി രൂ​പ) മൂ​ല്യം വ​രു​ന്ന ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക​ർ വി​റ്റൊ​ഴി​ഞ്ഞ​ത്.

രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച: റി​സ​ർ​വ് ബാ​ങ്ക് വി​പ​ണി​യി​ൽ ശ​ക്ത​മാ​യി ഇ​ട​പെ​ട്ടി​ട്ടും ഡോ​ള​റി​നെ​തി​രാ​യ രൂ​പ​യു​ടെ വി​നി​മ​യ​മൂ​ല്യം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 95 നി​ല​വാ​രം പി​ന്നി​ട്ടു. എ​ന്നാ​ൽ, അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ ചെ​റി​യൊ​രു തി​രി​ച്ചു​വ​ര​വി​ലൂ​ടെ ഏ​ഴു പൈ​സ ഉ​യ​ർ​ന്ന് 94.78ൽ ​ക്ലോ​സ് ചെ​യ്തു. രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച വി​ദേ​ശ നി​ക്ഷേ​പ​ക​രെ വി​റ്റൊ​ഴി​യാ​ൻ പ്രേ​ര​ണ​യേ​കു​ന്ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്.

Tags : Stock market decline BSE NSE Sensex Nifty

Recent News

Corehub Up