x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ങ്ക​ല​ത്തി​ൽ മു​ത്ത​മി​ട്ട് ഇം​ഗ്ല​ണ്ട്; ഫ്ര​ഞ്ചു​പ​ട​യെ ത​ക​ർ​ത്ത​ത് 6 - 4ന്, ​സാ​ക്ക​യ്ക്ക് ഹാ​ട്രി​ക്, ഗോ​ൾ വേ​ട്ട​യി​ൽ എം​ബാ​പ്പെ മുന്നിൽ

സ്പോർട്സ് ഡെസ്ക്
Published: July 19, 2026 05:14 AM IST | Updated: July 19, 2026 07:11 AM IST

വിജയം ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ.

മ​യാ​മി: വെ​ങ്ക​ല മെ​ഡ​ലി​നാ​യു​ള്ള ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ 6-4ന് ​ഫ്രാ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ട്ടു​ത്തി ഇം​ഗ്ല​ണ്ട്. ആ​ദ്യ പ​കു​തി​യി​ൽ കാ​ഴ്ച​ക്കാ​രാ​യി​നി​ന്ന് ഫ്ര​ഞ്ചു​പ​ട ര​ണ്ടാം പ​കു​തി​യി​ൽ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യെ​ങ്കി​ലും ഇം​ഗ്ലീ​ഷ് കു​തി​പ്പി​ൽ അ​ടി​തെ​റ്റു​ക​യാ​യി​രു​ന്നു.

ര​ണ്ടാം പ​കു​തി ആ​രം​ഭി​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​ത്സ​ര​ത്തി​ന്‍റെ 48-ാം മി​നി​റ്റി​ലും 66-ാം മി​നി​റ്റി​ലും സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യി​ലൂ​ടെ ഫ്രാ​ൻ​സ് ഗോ​ളു​ക​ൾ നേ​ടി. ഈ ​ഗോ​ളോ​ടെ ലോ​ക​ക​പ്പി​ൽ എം​ബാ​പ്പെ​യു​ടെ ആ​കെ ഗോ​ൾ നേ​ട്ടം പ​ത്താ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ എ​ട്ട് ഗോ​ളു​ക​ളു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ള്ള അ​ർ​ജ​ന്‍റീ​ന​ൻ നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി​യെ മ​റി​ക​ട​ന്ന് എം​ബാ​പ്പെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഫ്രാ​ൻ​സി​ന് വേ​ണ്ടി 54-ാമ​ത്തെ മി​നി​റ്റി​ൽ ബ്രാ​ഡ്‌​ലി ബ​ർ​ക്കോ​ള​യാ​ണ് മ​റ്റൊ​രു ഗോ​ൾ നേ​ടി​യ​ത്.

എ​ന്നാ​ൽ 87-ാം മി​നി​ട്ടി​ൽ സാ​ക്കാ ത​ന്‍റെ മൂ​ന്നാം ഗോ​ൾ വ​ല‍​യി​ലാ​ക്കി​യ​തോ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ ലീ​ഡ് അ​ഞ്ചാ​യി ഉ​യ​ർ​ന്നു. തു​ട​ർ​ന്ന് 90 + 6- ാം മി​നി​ട്ടി​ൽ ഡെം​ബെ​ലെ ഫ്രാ​ൻ​സി​നാ​യി നാ​ലാം ഗോ​ൾ വ​ല​യി​ലാ​ക്കി​യെ​ങ്കി​ലും 90 + 8 -ാം മി​നി​ട്ടി​ൽ ബെ​ല്ലിം​ഗ്ഹാം ഇം​ഗ്ല​ണ്ടി​ന്‍റെ ആ​റാം ഗോ​ളു​മാ​യി ഫ്ര​ഞ്ചു​പ​ട​യെ പൂ​ട്ടി. ആ​ദ്യ പ​കു​തി​യി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ഫ്ര​ഞ്ച് കോ​ച്ച് ദി​ദി​യ​ർ ദെ​ഷാം​പ്സ് വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളാ​ണ് ര​ണ്ടാം പ​കു​തി​യി​ൽ ഫ്രാ​ൻ​സി​നെ ഗോ​ൾ നേ​ടാ​ൻ സ​ഹാ​യി​ച്ച​ത്.

Tags : FifaWorldCup Bronze EnglandWins France Sports Football Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up