x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ആ​ശു​പ​ത്രി​വാ​സം 'അ​ന​ധി​കൃ​ത ത​ട​ങ്ക​ൽ'; അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ തേ​ടി ഭാ​ര്യ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

വെബ് ഡെസ്ക്
Published: July 19, 2026 11:07 AM IST | Updated: July 19, 2026 11:07 AM IST

ജന്തർ മന്തറിൽ നിരാഹാര സമരമിരിക്കുന്ന സോനം വാംഗ്ചുക്കും ഭാര്യ അംഗ്‌മോ

ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ചി​കി​ത്സ​യി​ൽ സു​താ​ര്യ​ത​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അം​ഗ്‌​മോ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ അ​ടി​യ​ന്ത​ര ഹ​ർ​ജി ന​ൽ​കി. സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലെ വാം​ഗ്ചു​ക്കി​ന്‍റെ താ​മ​സം 'അ​ന​ധി​കൃ​ത ത​ട​ങ്ക​ലാ​ണെ​ന്ന്' ആ​രോ​പി​ച്ച അം​ഗ്‌​മോ അ​ദ്ദേ​ഹ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി​യോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

21 ദി​വ​സ​മാ​യി നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​വ​ന്ന സോ​നം വാം​ഗ്ചു​ക്കി​നെ ക​ഴി​ഞ്ഞ ദി​വ​സം ജ​ന്ത​ർ മ​ന്ത​റി​ൽ നി​ന്ന് പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നു​ശേ​ഷ​വും വാം​ഗ്ചു​ക്ക് നി​രാ​ഹാ​ര സ​മ​രം തു​ട​രു​ക​യാ​ണെ​ന്ന് ഭാ​ര്യ അം​ഗ്‌​മോ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വാം​ഗ്ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹം ചി​കി​ത്സ​യോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ന്നു​വെ​ന്നും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ടു​ന്നി​ല്ലെ​ന്നും അം​ഗ്‌​മോ ആ​രോ​പി​ച്ചു. ര​ക്ത​ത്തി​ലെ പൊ​ട്ടാ​സ്യം നി​ല താ​ഴ്ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​മ്പോ​ൾ, സ്വ​ത​ന്ത്ര ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ ഇ​ത് സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

 

Tags : Illegal Detention Sonam Wangchuk private hospital Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up