പ്രതീകാത്മക ചിത്രം
ഭോപ്പാല്‍: രാജസ്ഥാനിലെ ധോല്‍പുരിൽ 16കാരന് ജീവനൊടുക്കിയത് നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചതിനെ തുടർന്നെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാർഥിയായ രാഹുൽ ആണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയായ രാഹുൽ പഠനത്തിനായാണ് ധോല്‍പുരിലെ ബന്ധുക്കളുടെ വീട്ടിൽ നിൽക്കുന്നത്.
സ്കൂളുലുണ്ടായ തർക്കത്തെ തുടർന്ന് സഹപാഠിയായ പെണ്‍കുട്ടി രാഹുലിനെ നിറത്തിന്റെ പേരില്‍ അവഹേളിച്ചു എന്നാണ് വിവരം. ഇതിൽ അതീവ ദുഃഖിതനായിരുന്നു രാഹുൽ. വീട്ടിലെത്തിയ ശേഷം
മുറിയില്‍ കയറി വാതിലടച്ച് ഉറങ്ങാന്‍ കിടന്നു.
എന്നാൽ രാവിലെ കുട്ടി പുറത്തിറങ്ങാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines