x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി കൈ​വി​ടു​മെ​ന്നാ​യ​പ്പോ​ൾ പ​രു​ക്ക​ൻ ശൈ​ലി; സ്ക​ലോ​ണി​ക്കും സം​ഘ​ത്തി​നും തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു

സ്പോർട്സ് ഡെസ്ക്
Published: July 20, 2026 06:12 AM IST | Updated: July 20, 2026 06:23 AM IST

താരങ്ങൾക്ക് നിർദ്ദേശം നൽകുന്ന സ്ക​ലോ​ണി

ന്യൂ​ജേ​ഴ്‌​സി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പ് എ​ന്ന സ്വ​പ്‌​ന​ത്തി​ലേ​ക്ക് ബൂ​ട്ടു കെ​ട്ടി​യി​റ​ങ്ങി​യ അ​ർ​ജ​ന്‍റീ​ന​യ്ക്ക് തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു. ക​ളി കൈ​വി​ട്ടു​വെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ സൗ​ന്ദ​ര്യാ​ത്മ​ക ഫു​ട്ബോ​ളി​ന് പ​ക​രം പ​രു​ക്ക​ൻ അ​ട​വു​ക​ളും ഫൗ​ളു​ക​ളും ത​ർ​ക്ക​ങ്ങ​ളു​മാ​ണ് സ്ക​ലോ​ണി​യും സം​ഘ​വും പു​റ​ത്തെ​ടു​ത്ത​ത്.

അ​തി​നി​ടെ ഗ്രൗ​ണ്ടി​നു പു​റ​ത്തെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ അ​ർ​ജ​ന്‍റീ​ന കോ​ച്ച് ല​യ​ണ​ൽ സ്ക​ലോ​നി​ക്ക് യെ​ല്ലോ കാ​ർ​ഡും ല​ഭി​ച്ചു. ഇ​ത് ടീ​മി​ന്‍റെ താ​ളം പൂ​ർ​ണ​മാ​യും തെ​റ്റി​ച്ചു. ഒ​ടു​വി​ൽ സ്പെ​യി​നി​ന്‍റെ സു​ന്ദ​ര​മാ​യ ടി​ക്കി-​ടാ​ക്ക പാ​സി​ങ്ങു​ക​ൾ​ക്ക് മു​ന്നി​ൽ ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത് മ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ നോ​ക്കി​യാ​ൽ മാ​ത്രം മ​ന​സി​ലാ​കും അ​ർ​ജ​ന്‍റീ​ന നേ​രി​ട്ട ആ ​ക​ന​ത്ത പ​രാ​ജ​യം. ക​ളി​യു​ടെ നി​ശ്ചി​ത 90 മി​നി​റ്റി​ലും പി​ന്നീ​ട് അ​ധി​ക​സ​മ​യ​ത്തും സ്പെ​യി​ൻ ക​ളം നി​റ​ഞ്ഞു ക​ളി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഒ​രു കൊ​ടു​ങ്കാ​റ്റാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ ബോ​ക്സി​ലേ​ക്ക് എ​തി​രാ​ളി​ക​ൾ അ​ഴി​ച്ചു​വി​ട്ട​ത്.

എ​ന്നാ​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ ര​ക്ഷ​ക​നാ​യി ഗോ​ൾ​വ​ല​യ്ക്ക് മു​ന്നി​ൽ എ​മി​ലി​യാ​നോ മാ​ർ​ട്ടി​നെ​സ് എ​ന്ന ദി​ബു ഉ​ണ്ടാ​യി​രു​ന്നു. നി​ശ്ചി​ത സ​മ​യ​ത്ത് മാ​ത്രം 10 ത​ക​ർ​പ്പ​ൻ സേ​വു​ക​ളു​മാ​യി മാ​ർ​ട്ടി​നെ​സ് ടീ​മി​നെ താ​ങ്ങി​നി​ർ​ത്തി. ഒ​രു ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഒ​രു ഗോ​ൾ​കീ​പ്പ​ർ ന​ട​ത്തു​ന്ന ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ അ​തു പോ​രാ​യി​രു​ന്നു.

ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി വ​ന്ന് മി​നി​റ്റു​ക​ൾ​ക്ക​കം ലി​യാ​ൻ​ഡ്രോ പ​രെ​ഡെ​സ് സ്പാ​നി​ഷ് താ​രം റോ​ഡ്രി​യെ ഫൗ​ൾ ചെ​യ്ത​തും തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളും മ​ത്സ​ര​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം വ​ഷ​ളാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ നെ​ഞ്ചു ത​ക​ർ​ക്കു​ന്ന കാ​ർ​ഡ് വ​ന്ന​ത് 90-ാം മി​നി​റ്റി​ലാ​ണ്.

സ്പാ​നി​ഷ് യു​വ​താ​രം പൗ ​ക്യൂ​ബാ​ർ​സി​യെ അ​നാ​വ​ശ്യ​മാ​യി ഫൗ​ൾ ചെ​യ്ത​തി​ന് ചെ​ൽ​സി മി​ഡ്ഫീ​ൽ​ഡ​ർ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സി​ന് റ​ഫ​റി സ്ലാ​വ്കോ വി​ൻ​സി​ച്ച് ര​ണ്ടാ​മ​ത്തെ മ​ഞ്ഞ​ക്കാ​ർ​ഡും തു​ട​ർ​ന്ന് ചു​വ​പ്പ് കാ​ർ​ഡും ന​ൽ​കി പു​റ​ത്താ​ക്കി. ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്‍റെ സ​മ്മ​ർ​ദ ഘ​ട്ട​ത്തി​ൽ 10 പേ​രാ​യി ചു​രു​ങ്ങു​ക എ​ന്ന​ത് അ​ർ​ജ​ന്‍റീ​ന സ്വ​യം വ​രു​ത്തി​വെ​ച്ച വി​ന​യാ​യി മാ​റി.

പ​ത്തു​പേ​രു​മാ​യി അ​ധി​ക​സ​മ​യ​ത്തേ​ക്ക് ക​ട​ന്ന അ​ർ​ജ​ന്‍റീ​ന​യെ സ്പെ​യി​ൻ ശ്വാ​സം മു​ട്ടി​ച്ചു​കൊ​ണ്ടി​രു​ന്നു. ഒ​ടു​വി​ൽ മ​ത്സ​ര​ത്തി​ന്‍റെ 106-ാം മി​നി​റ്റി​ൽ ആ ​നി​മി​ഷം വ​ന്നെ​ത്തി. പെ​ഡ്രോ പോ​റോ​യു​ടെ അ​ള​ന്നു​മു​റി​ച്ച ക്രോ​സ് നി​ക്കോ വി​ല്യം​സ് മ​നോ​ഹ​ര​മാ​യി ഹെ​ഡ്ഡ് ചെ​യ്ത് ബോ​ക്സി​ലേ​ക്ക് ന​ൽ​കി. പ​ക​ര​ക്കാ​ര​നാ​യി വ​ന്ന ബാ​ഴ്സി​ലോ​ണ​യു​ടെ ഫോ​ർ​വേ​ഡ് ഫെ​റാ​ൻ ടോ​റ​സ് ആ ​പ​ന്ത് അ​ർ​ജ​ന്‍റീ​ന​യു​ടെ വ​ല​യി​ലേ​ക്ക് തി​രി​ച്ചു​വി​ടു​മ്പോ​ൾ എ​മി​ലി​യാ​നോ മാ​ർ​ട്ടി​നെ​സി​ന് പോ​ലും ഒ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല.

ന്യൂ​ജേ​ഴ്സി​യി​ലെ സ്റ്റേ​ഡിം​യം ചു​വ​പ്പ​ണി​ഞ്ഞ ആ ​ഒ​രൊ​റ്റ ഗോ​ൾ അ​ർ​ജ​ന്‍റീ​ന​യു​ടെ സ​ക​ലാ പ്ര​തീ​ക്ഷ​ക​ളെ​യും ത​ല്ലി​ക്കെ​ടു​ത്തി. ക​ളി​യി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ആ​വ​തു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​രു​ടെ ആ​ദ്യ​ത്തെ ഷോ​ട്ട് ഉ​തി​ർ​ക്കാ​ൻ പോ​ലും 117-ാം മി​നി​റ്റ് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ല​യ​ണ​ൽ മെ​സി​യു​ടെ ആ ​ശ്ര​മം സ്പാ​നി​ഷ് പ്ര​തി​രോ​ധം ത​ട്ടി​യ​ക​റ്റി​യ​തോ​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ പ​ത​നം പൂ​ർ​ത്തി​യാ​യി.

Tags : WorldCupFinal Spain Argentina Football

Recent News

Corehub Up