x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദുബായി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വീട്ടമ്മയ്ക്ക് 1.8 ലക്ഷം നഷ്ടമായി

കൊച്ചി ബ്യൂറോ
Published: September 16, 2026 12:16 PM IST | Updated: September 16, 2026 12:16 PM IST

Image for representation

കൊച്ചി: ദുബായി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 1.8 ലക്ഷം രൂപ തട്ടിയെടുത്തതായി വീട്ടമ്മയുടെ പരാതി. തിരുവനന്തപുരം സ്വദേശി രാജന്‍ കെ. നായര്‍ എന്നയാള്‍ക്കെതിരെയാണ് പരാതി.

കുഴുപ്പിള്ളി മെഡിക്കല്‍ ട്രസ്റ്റിനു സമീപം താമസിക്കുന്ന വീട്ടമ്മയുടെ മകന് ദുബായി വിമാനത്താവളത്തില്‍ കസ്റ്റമര്‍ കെയര്‍ സെന്‍ററില്‍ ജോലി വാങ്ങി തരാം എന്ന് പറഞ്ഞാണ് പണം വാങ്ങിയത്.

2025 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 16 വരെയുള്ള ദിവസങ്ങളില്‍ നാലു തവണകളായി വീട്ടമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്നും ഗൂഗിള്‍ പേ വഴിയാണ് ഇയാള്‍ക്ക് പണം നല്‍കിയത്. എന്നാല്‍ നാളിതുവരെ ജോലിയോ പണമോ തിരികെ നല്‍കിയിട്ടില്ല. ഇതോടെയാണ് വീട്ടമ്മ മുനമ്പം പൊലിസില്‍ പരാതി നല്‍കിയത്.

Tags : Fraud JobOffer DubaiAirport Housewife Case

Recent News

Corehub Up