x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; ബി​ജു മാ​ത്യൂ​സി​ന ജ​യം

വെബ് ഡെസ്ക്
Published: September 16, 2026 12:33 PM IST | Updated: September 16, 2026 12:33 PM IST

ബി​ജു മാ​ത്യൂ​

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​ൻ ബി​ജു മാ​ത്യൂ​സി​ന് ജ​യം. എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ​യാ​ണ് ബി​ജു​വി​ന്‍റെ ജ​യം. ന​ഗ​ര​സ​ഭ​യി​ലെ 26 അം​ഗ​ങ്ങ​ളി​ൽ 14 പേ​രു​ടെ പി​ന്തു​ണ ബി​ജു​വി​ന് ല​ഭി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സെ​ബാ​സ്റ്റ്യ​ൻ പ​ന​യ്ക്ക​ലി​ന് 11 വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​ണ് സെ​ബാ​സ്റ്റ്യ​ൻ. ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം നി​ന്നി​രു​ന്ന ടോ​ണി തൈ​പ്പ​റ​മ്പി​ലും ലി​സി​ക്കു​ട്ടി​യും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സെ​ബാ​സ്റ്റ്യ​ൻ പ​ന​യ്ക്ക​ലി​ന് വോ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം കോ​ൺ​ഗ്ര​സ് വി​മ​ത ര​ജി​ത പ്ര​കാ​ശ് വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു നി​ന്നു. കോ​ൺ​ഗ്ര​സ് അം​ഗ​മാ​യി വി​ജ​യി​ച്ച ബി​ജു​വി​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് വി​മ​ത​നാ​യ​ത്. 

ഇ​ട​തു​മു​ന്ന​ണി​യും കോ​ൺ​ഗ്ര​സ് വി​മ​ത​രും ചേ​ർ​ന്ന രൂ​പീ​ക​രി​ച്ച ന​ഗ​ര​വി​ക​സ​ന മു​ന്ന​ണി​യു​ടെ സം​യു​ക്ത സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ബി​ജു മാ​ത്യൂ​സ് മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത്. മാ​യാ രാ​ഹു​ൽ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. ഈ ​ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 

Tags : election pala municipality vice chairman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up