പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ കണാട്ട് പ്ലേസിൽ ട്രാഫിക് സിഗ്നൽ പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞ് വീണു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇതുവഴി കടന്നുപോയ ഓട്ടോയും സ്കൂട്ടറും നിലംപതിച്ച പോസ്റ്റിനടിയിൽപ്പെട്ടു.
കണാട്ട് പ്ലേസ് ഔട്ടർ സർക്കിളിൽ മിന്റോ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് ട്രാഫിക് പോസ്റ്റ് റോഡിലേക്ക് പതിച്ചത്.
സ്കൂട്ടർ യാത്രികനും ഓട്ടോയിലിരുന്ന ഒരു കുട്ടിയുമാണ് അപകടത്തിൽ പരിക്കേറ്റത്. പോസ്റ്റ് തകർന്ന വീഴാനുള്ള കാരണം പൊലിസ് അന്വേഷിച്ചുവരികയാണ്.
Tags : Deepika BreakingNews TrafficSignalPole Collapse