x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൈ​ഡ് ബു​ക്ക് ചെ​യ്ത ശേ​ഷം കൂ​ടു​ത​ൽ പ​ണം ഈ​ടാ​ക്കാ​ൻ ശ്ര​മം: റാ​പ്പി​ഡോ​യ്ക്ക് 10 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി കേ​ന്ദ്രം

ഓൺലൈൻ ഡെസ്ക്
Published: September 16, 2026 04:07 AM IST | Updated: September 16, 2026 04:07 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് വ​ഞ്ച​നാ​പ​ര​മാ​യ രീ​തി​യി​ൽ അ​ധി​ക തു​ക ഈ​ടാ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് പ്ര​മു​ഖ റൈ​ഡ് ഷെ​യ​റിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ റാ​പ്പി​ഡോ​യ്ക്ക് 10 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി. റൈ​ഡ് ബു​ക്ക് ചെ​യ്ത​തി​ന് ശേ​ഷ​വും ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഉ​യ​ർ​ന്ന നി​ര​ക്ക് ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന 'ഡാ​ർ​ക്ക് പാ​റ്റേ​ണു​ക​ൾ' ഉ​പ​യോ​ഗി​ച്ച​തി​നാ​ണ് ന​ട​പ​ടി.

ഉ​പ​ഭോ​ക്താ​ക്ക​ൾ നി​ശ്ചി​ത നി​ര​ക്കി​ൽ റൈ​ഡ് ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ, "ഡ്രൈ​വ​ർ​മാ​ർ 60 രൂ​പ​യ്ക്ക് റൈ​ഡ് സ്വീ​ക​രി​ക്കു​ന്നി​ല്ല, 10, 20 അ​ല്ലെ​ങ്കി​ൽ 30 രൂ​പ കൂ​ടി ന​ൽ​കൂ" എ​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ ആ​പ്പി​ൽ കാ​ണി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ തു​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ യാ​ത്ര ല​ഭി​ക്കി​ല്ലെ​ന്ന ഭ​യം ഉ​ണ്ടാ​ക്കു​ന്ന ഈ ​ത​ന്ത്ര​ത്തെ 'ക​ൺ​ഫേം ഷേ​മിം​ഗ്' എ​ന്ന് സി​സി​പി​എ വി​ശേ​ഷി​പ്പി​ച്ചു.

യാ​ത്രാ​നി​ര​ക്ക് സ്വ​യം നി​ശ്ച​യി​ക്കാ​നു​ള്ള ആ​പ്പി​ലെ 'സെ​റ്റ് യു​വ​ർ പ്രൈ​സ്' സം​വി​ധാ​ന​ത്തി​ൽ, നി​ര​ക്ക് കൂ​ട്ടു​മ്പോ​ൾ പ​ച്ച നി​റ​ത്തി​ൽ "റൈ​ഡ് ല​ഭി​ക്കാ​ൻ ഉ​യ​ർ​ന്ന സാ​ധ്യ​ത" എ​ന്ന് കാ​ണി​ക്കു​ക​യും, നി​ര​ക്ക് കു​റ​യ്ക്കു​മ്പോ​ൾ ചു​വ​പ്പോ ഓ​റ​ഞ്ചോ നി​റ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ളെ കാ​ഴ്ച​യി​ലൂ​ടെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

ടി​പ്പ് എ​ന്ന​ത് സേ​വ​നം പൂ​ർ​ത്തി​യാ​യ ശേ​ഷം ന​ൽ​കേ​ണ്ട ഒ​ന്നാ​ണെ​ന്നും, യാ​ത്ര​യ്ക്ക് മു​മ്പ് ത​ന്നെ അ​ധി​ക തു​ക ടി​പ്പാ​യി ന​ൽ​കാ​ൻ ആ​പ്പ് പ്രേ​രി​പ്പി​ക്കു​ന്ന​ത് 2025-ലെ ​മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ അ​ഗ്രി​ഗേ​റ്റ​ർ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ക്കാ​ര്യ​ത്തി​ൽ റാ​പ്പി​ഡോ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം ത​ള്ളി​ക്ക​ള​ഞ്ഞ സി​സി​പി​എ, സ​മാ​ന​മാ​യ പ​രാ​തി​ക​ളി​ൽ ഒ​ല, യൂ​ബ​ർ എ​ന്നീ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

Tags : CCPA Rapido Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up