x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി​യു​ടെ ക​ത്തി​ൽ നി​യ​മോ​പ​ദേ​ശം ലഭിച്ചതായി വിവരം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 16, 2026 03:59 AM IST | Updated: September 16, 2026 04:00 AM IST

ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, വി.​​​ഡി. സ​​​തീ​​​ശ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എം​​​ആ​​​ർ​​​എ​​​ൽ മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ എ​​​ജി​​​യു​​​ടെ നി​​​യ​​​മോ​​​പ​​​ദേ​​​ശം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ച​​​താ​​​യി സൂ​​​ച​​​ന.

അ​​​ഡ്വക്കറ്റ് ജ​​​ന​​​റ​​​ലും (എ​​​ജി) പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലും (ഡി​​​ജി​​​പി) ചേ​​​ർ​​​ന്നു ത​​​യാ​​​റാ​​​ക്കി​​​യ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ച​​​ത്. വി​​​ദേ​​​ശ​​​ത്തു​​​ള്ള ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നാ​​​ളെ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ചു മാ​​​ത്ര​​​മേ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ൽ തു​​​ട​​​ർന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളൂ.

വി​​​ദേ​​​ശ​​​ത്തേ​​​ക്കു പ​​​ണം ക​​​ട​​​ത്തി​​​യ ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടി​​​ന് തെ​​​ളി​​​വു​​​ണ്ടെ​​​ന്നും ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്ന ഗൂ​​​ഢാലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നതും വ്യ​​​ക്ത​​​മാ​​​ണ്. മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന് ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ണ്. എ​​​ന്നാ​​​ൽ, ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടും ഇ​​​തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​ത് ഇ​​​ഡി അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളാ​​​ണ്.

സി​​​എം​​​ആ​​​ർ​​​എ​​​ലിൽനി​​​ന്നു മാ​​​സ​​​പ്പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന ഖ​​​ജ​​​നാ​​​വി​​​നു ന​​​ഷ്ട​​​മു​​​ണ്ടാ​​​യോ എ​​​ന്നാ​​​ണ് വി​​​ജി​​​ല​​​ൻ​​​സി​​​ന് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സി​​​ന് പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താം. എ​​​ന്നാ​​​ൽ, മാ​​​സ​​​പ്പ​​​ടി​​​യാ​​​യി സ്വീ​​​ക​​​രി​​​ച്ച കോ​​​ടി​​​ക​​​ൾ ഹ​​​വാ​​​ല​​​യാ​​​യി ദു​​​ബാ​​​യി​​​ലേ​​​ക്ക് ക​​​ട​​​ത്തി​​​യ​​​തി​​​ൽ വി​​​ജി​​​ല​​​ൻ​​​സി​​​ന് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​കു​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വും കോ​​​ണ്‍​ഗ്ര​​​സി​​​ലും യു​​​ഡി​​​എ​​​ഫി​​​ലു​​​മു​​​ണ്ട്.

എ​​​ന്നാ​​​ൽ, സി​​​എം​​​ആ​​​ർ​​​എ​​​ൽ എം​​​ഡി ശ​​​ശി​​​ധ​​​ര​​​ൻ ക​​​ർ​​​ത്ത​​​യു​​​ടെ ഡ​​​യ​​​റി​​​യി​​​ൽ പ​​​ണം ന​​​ൽ​​​കി​​​യ പേ​​​രു​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ര​​​ണ്ടു പേ​​​രു​​​ടെ പേ​​​രു​​​ക​​​ൾ കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​വും നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​വും ക​​​ല​​​ങ്ങി​​​മ​​​റി​​​യു​​​ന്ന​​​ത്. വീ​​​ണ​​​യു​​​ടെ മാ​​​സ​​​പ്പ​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ഇ​​​ഡി പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ബേ​​​ക്ക​​​റി ജം​​​ഗ്ഷ​​​നി​​​ലെ വാ​​​ട​​​ക വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് വീ​​​ണ​​​യു​​​ടെ ഡ​​​യ​​​റി പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​ലെ പേ​​​ജു​​​ക​​​ളി​​​ൽ പ​​​ണം കൈ​​​മാ​​​റി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​പ്പ​​​ട​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​ഡി പ​​​റ​​​യു​​​ന്ന​​​ത്. ഈവി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ഡി​​​ജി​​​പി​​​ക്ക് കൈ​​​മാ​​​റി​​​യ ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഹ​​​വാ​​​ല: ഗൂ​​​ഢാ​​​ലോ​​​ച​​​നയി​​​ൽ റി​​​യാ​​​സി​​​നും പ​​​ങ്കെ​​​ന്ന് ഇ​​​ഡി

മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ വി​​​ദേ​​​ശ​​​ത്തു​​​ള്ള സു​​​ഹൃ​​​ത്താ​​​യ ഫൈ​​​ജാ​​​സി​​​ന് 38 ല​​​ക്ഷം രൂ​​​പ കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു റി​​​യാ​​​സി​​​ന്‍റെ പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ വാ​​​ട്സ്ആ​​​പ് ചാ​​​റ്റു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​ഡി ശേ​​​ഖ​​​രി​​​ച്ചു. ഇതുവഴി ഹ​​​വാ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് ഇ​​​ഡി പ​​​റ​​​യു​​​ന്ന​​​ത്.

വീ​​​ണ​​​യു​​​ടെ​​​യും റി​​​യാ​​​സി​​​ന്‍റെ​​​യും പൂ​​​ർ​​​ണ അ​​​റി​​​വോ​​​ടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ വ​​​ഴി 2024 ജൂ​​​ലൈ മു​​​ത​​​ൽ 2025 ജൂ​​​ണ്‍ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​ദേ​​​ശ​​​ത്തേ​​​ക്കു ഹ​​​വാ​​​ല പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് ഇ​​​ഡി പ​​​റ​​​യു​​​ന്ന​​​ത്. അ​​​ഞ്ചു ത​​​വ​​​ണ​​​യാ​​​യി ദു​​​ബാ​​​യി​​​ലേ​​​ക്ക് പ​​​ണം ക​​​ട​​​ത്തി. 2024 മേ​​​യി​​​ൽ വീ​​​ണ ന​​​ട​​​ത്തി​​​യ 16 ദി​​​വ​​​സ​​​ത്തെ ദു​​​ബാ​​​യ് യാ​​​ത്ര​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

വ​​​സ്ത്ര​​​വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ ദു​​​ബാ​​​യി​​​ൽ ബി​​​നാ​​​മി ക​​​ന്പ​​​നി സ്ഥാ​​​പി​​​ച്ച് ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നും ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ വാ​​​ട്സ്ആ​​​പ് ഗ്രൂ​​​പ്പി​​​ൽ മി​​​നി​​​സ്റ്റ​​​ർ റി​​​യാ​​​സ് എ​​​ന്ന പേ​​​രി​​​ൽ ഫോ​​​ണ്‍ ന​​​ന്പ​​​ർ സേ​​​വ് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും, വീ​​​ണ​​​യു​​​ടെ കു​​​റി​​​പ്പു​​​ക​​​ളി​​​ൽനി​​​ന്നും ഡി​​​ജി​​​റ്റ​​​ൽ രേ​​​ഖ​​​ക​​​ളി​​​ൽനി​​​ന്നു​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലും ദു​​​ബാ​​​യി​​​ലു​​​മാ​​​യു​​​ള്ള 20.85 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ടി​​​ന്‍റെ രേ​​​ഖ​​​ക​​​ളാ​​​ണ് ഡി​​​ജി​​​പി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ ഇ​​​ഡി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

Tags : Reports EDLetter Advice Received Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CMRL

Recent News

Corehub Up