മന്ത്രി എന്‍. ഷംസുദ്ദീന് കെഎസ്എസ്ടിഎഫ് അവകാശ പത്രിക സമര്‍പ്പിക്കുന്നു.
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകരും വിദ്യാര്‍ഥികളും അഭിമുഖീരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്എസ്ടിഎഫ് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍ അവകാശപത്രിക നല്കി.
വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. സൈബര്‍ ഇടങ്ങളില്‍ ഉള്‍പ്പടെ വിദ്യാര്‍ഥി സംരക്ഷണം ഉറപ്പാക്കണം. വിവിധ ഗ്രാന്റുകള്‍ കൃത്യസമയത്ത് കുട്ടികളിലേക്ക് എത്തിക്കണം. ക്രിയാത്മക ശേഷി വളര്‍ത്തി മൊബൈല്‍ ഉപയോഗം കുറയ്ക്കാന്‍ വിദ്യാലയങ്ങളില്‍ നൂതന പദ്ധതി ആവിഷ്കരിക്കണം.
പിഎംശ്രീ പദ്ധതിയില്‍ പുനരാലോചന വേണം. മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണം. ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ കുട്ടികളുടെ എണ്ണം 50 ആയി പരിമിതപെടുത്തി കൂടുതല്‍ ബാച്ച് അനുവദിക്കണം.
നിയമിതരായ അധ്യാപരെ പിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കണം.
ഹയര്‍ സെക്കന്‍ഡറിയില്‍ നോണ്‍ ടീച്ചിംഗ് പ്രിന്‍സിപ്പല്‍ പോസ്റ്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎസ്എസ്ടി എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. നോയല്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ അവകാശ പത്രിക സമര്‍പ്പിച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
Tags : EducationSector Issues Resolved KSSTF memorandum MinisterNShamsudheen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash