മന്ത്രി ടി. സിദ്ദിഖ്.
കണ്ണൂർ: ഇഎസ്എ പരിധിയിൽനിന്നു കാർഷികഭൂമിയും ജനവാസ മേഖലകളും പൂർണമായി ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നു മന്ത്രി ടി. സിദ്ദിഖ്. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്എയുമായി ബന്ധപ്പെട്ടുള്ള 60 ദിവസത്തെ കരട് നോട്ടിഫിക്കേഷൻ സമയപരിധി 24ന് അവസാനിക്കും. ഇതിനു മുമ്പായി കരട് വിജ്ഞാപനത്തെ തുടർന്നുള്ള ഗവൺമെന്റിന്റെ വിശദീകരണം നൽകാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു മുന്നോട്ടു പോകുകയാണ്.
കാർഷികഭൂമിയും ജനവാസ മേഖലകളും ഇഎസ്എപരിധിയിൽനിന്ന് ഒഴിവാക്കണമെന്നുള്ള യുഡിഎഫ് നയം കൃത്യമായി പ്രതിഫലിപ്പിക്കുന്ന രീതിയിലാണു സർക്കാർ നീക്കങ്ങളും നടപടികളും പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ഏഴാമത്തെ കരട് നോട്ടിഫിക്കേഷനാണ് ഇറക്കിയിരിക്കുന്നത്. ഇതനുസരിച്ച് ജനവാസ മേഖലയും കാർഷികമേഖലയും പൂർണമായും ഒഴിവാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കും.
നിലവിലെ നോട്ടിഫിക്കേഷൻ അനുസരിച്ച് 131 വില്ലേജുകളിൽ പൂർണമായി ഒഴിവാക്കേണ്ട വില്ലേജുകൾ തരംതിരിക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ജനങ്ങൾ ഒരു കാരണവശാലും ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാരിന്റെ നയം സമ്പൂർണമായി നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : MinisterTSiddique ESA Agricultural Land Excluded Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash