Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excluded

ഇ​എ​സ്എ പ​രി​ധി​യി​ൽ​നി​ന്ന് കൃ​ഷി​ഭൂ​മി​യും ജ​ന​വാ​സ​ മേ​ഖ​ല​ക​ളും ഒ​ഴി​വാ​ക്കും: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

ക​​​​ണ്ണൂ​​​​ർ: ഇ​​​​എ​​​​സ്എ പ​​​​രി​​​​ധി​​​​യി​​​​ൽ​​​​നി​​​​ന്നു കാ​​​​ർ​​​​ഷി​​​​ക​​​​ഭൂ​​​​മി​​​​യും ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ്. ക​​​​ണ്ണൂ​​​​രി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഇ​​​​എ​​​​സ്എ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള 60 ദി​​​​വ​​​​സ​​​​ത്തെ ക​​​​ര​​​​ട് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ സ​​​​മ​​​​യപ​​​​രി​​​​ധി 24ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും. ഇ​​​​തി​​​​നു മു​​​​മ്പാ​​​​യി ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തെ തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​നു​​​​ള്ള എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ച്ചു മു​​​​ന്നോ​​​​ട്ടു​​​ പോ​​​​കു​​​​ക​​​​യാ​​​​ണ്.

കാ​​​​ർ​​​​ഷി​​​​കഭൂ​​​​മി​​​​യും ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളും ഇ​​​​എ​​​​സ്എ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​ള്ള യു​​​​ഡി​​​​എ​​​​ഫ് ന​​​​യം കൃ​​​​ത്യ​​​​മാ​​​​യി പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​ണു സ​​​​ർ​​​​ക്കാ​​​​ർ​​​ നീ​​​​ക്ക​​​​ങ്ങ​​​​ളും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പു​​​​രോ​​​​ഗ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ൽ ഏ​​​​ഴാ​​​​മ​​​​ത്തെ ക​​​​ര​​​​ട് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നാ​​​​ണ് ഇ​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​യും കാ​​​​ർ​​​​ഷി​​​​ക​​​മേ​​​​ഖ​​​​ല​​​​യും പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കും.

നി​​​​ല​​​​വി​​​​ലെ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ അ​​​​നു​​​​സ​​​​രി​​​​ച്ച് 131 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ൽ പൂ​​​​ർ​​​​ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കേ​​​​ണ്ട വി​​​​ല്ലേ​​​​ജു​​​​ക​​​​ൾ ത​​​​രം​​​​തി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ക്രി​​​​യ ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യം സ​​​​മ്പൂ​​​​ർ​​​​ണ​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up