x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐആ​ര്‍: ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് 1.60 ല​ക്ഷം വോ​ട്ട​ർ​മാ​ർ


Published: December 24, 2025 06:28 AM IST | Updated: December 24, 2025 06:28 AM IST

കൊ​ല്ലം: എ​സ്ഐആ​ര്‍ പ്ര​ക്രി​യ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ ജി​ല്ല​യി​ലെ വോ​ട്ട​ര്‍​മാ​രു​ടെ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് 1.60 ല​ക്ഷം വോ​ട്ട​ർ​മാ​ർ. ചേ​മ്പ​റി​ല്‍ രാ​ഷ്്‌ട്രീയ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്ക​വേ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​യി​ട്ടു​ള്ള​വ​രി​ല്‍ അ​ര്‍​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ന്‍. ദേ​വി​ദാ​സ് അ​റി​യി​ച്ചു.

ക​ര​ട് പ​ട്ടി​ക​യി​ൽ 19,83,885 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. പു​രു​ഷ​ന്‍- 9,46,604 , സ്ത്രീ​ക​ൾ 10,37,263, ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ - 18. മു​ന്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്: 21,44,527.

ക​ര​ട് പ​ട്ടി​ക​യി​ല്‍ വി​വി​ധ​കാ​ര​ണ​ങ്ങ​ളാ​ല്‍ ഒ​ഴി​വാ​യ​ത് 1,60,642 വോ​ട്ട​ര്‍​മാ​രാ​ണ്. ജ​നു​വ​രി 22 വ​രെ ക​ര​ട് പ​ട്ടി​ക സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ളും പ​രാ​തി​ക​ളും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും രാ​ഷ്്‌ട്രീയ ക​ക്ഷി​ക​ള്‍​ക്കും സ​മ​ര്‍​പ്പി​ക്കാം.

പ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ല്ലാ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്കും, ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും കൈ​മാ​റും.


2002ല്‍ ​ത​യാ​റാ​ക്കി​യ അ​വ​സാ​ന എ​സ് ഐ ​ആ​ര്‍ പ​ട്ടി​ക പ്ര​കാ​രം ക​ര​ട് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത വോ​ട്ട​ര്‍​മാ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി ഹി​യ​റി​ംഗ് ന​ട​ത്താ​ന്‍ ഇ​ല​ക്‌ടറ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി 14നു ​മു​ന്‍​പാ​യി പ​രാ​തി​ക​ളി​ലും, ഹി​യ​റി​ങ്ങി​ലൂ​ടെ ല​ഭ്യ​മാ​യ അ​പേ​ക്ഷ​ക​ളി​ലും തീ​രു​മാ​ന​മെ​ടു​ക്ക​ണം. അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക ഫെ​ബ്രു​വ​രി 26ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. എ​ച്ച്. ബേ​സി​ല്‍ ലാ​ല്‍ (സി ​പി ഐ (​എം), അ​ഡ്വ. തൃ​ദീ​പ് കു​മാ​ര്‍ (ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ്) എം. ​എ​സ്. ലാ​ല്‍ (ബി ​ജെ പി ), ​ഈ​ച്ചം​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ന​യാ​സ് (കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ്), അ​ഡ്വ. വി. ​കൈ​പ്പു​ഴ റാം ​മോ​ഹ​ന്‍ (ആ​ര്‍​എ​സ്പി), എ. ​ഇ​ക്ബാ​ല്‍​കു​ട്ടി (കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​അ​ഡ്വ. വി. ​കൈ​പ്പു​ഴ റാം ​മോ​ഹ​ന്‍ (ആ​ര് എ​സ് പി), ​എം. ശ​ശി​ക​ല റാ​വു (ബിജെപി),​തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി. ​ജ​യ​ശ്രീ, സൂ​പ്ര​ണ്ട് കെ. ​സു​രേ​ഷ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham 1.60 lakh voters excluded

Recent News

Corehub Up