x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​റി​ന്‍റെ തെ​യ്യ​ക്കാ​ഴ്ച​ക​ളു​മാ​യി ഗോ​ഡ്സ് എ​മം​ഗ്സ്റ്റ് അ​സ് -ശ്ര​ദ്ധേ​യ​മാ​യി ചി​ത്ര​പ്ര​ദ​ർ​ശ​നം

വെബ് ഡെസ്ക്
Published: September 16, 2026 05:02 AM IST | Updated: September 16, 2026 05:02 AM IST

ശ്രീ​ര​ഞ്ജ് ശ്രീ​ധ​ർ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട് ഗാ​ല​റി​യി​ൽ ഒ​രു​ക്കി​യ ഫോ​ട്ടോ​ഗ്രാ​ഫി പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്. -ദീ​പി​ക.

തൃ​ശൂ​ർ: മ​ല​ബാ​റി​ന്‍റെ അ​നു​ഷ്ഠാ​ന​പ്പെ​രു​മ​യും തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ളും ഒ​പ്പി​യെ​ടു​ത്ത് ഫോ​ട്ടോ​ഗ്രാ​ഫ​ർ ശ്രീ​ര​ഞ്ജ് ശ്രീ​ധ​ർ ഒ​രു​ക്കി​യ ഗോ​ഡ്സ് എമം​ഗ്സ്റ്റ് അ​സ്: ദ ​തെ​യ്യം​സ് ഓ​ഫ് മ​ല​ബാ​ർ ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ഗാ​ല​റി​യി​ൽ പ്രേ​ക്ഷ​ക​പ്ര​ശം​സ പി​ടി​ച്ചു​പ​റ്റു​ന്നു. തെ​യ്യ​ങ്ങ​ളു​ടെ ആ​രും കാ​ണാ​ത്ത ഭാ​വ​ങ്ങ​ളും ച​ടു​ല​ത​യും ഒ​പ്പി​യെ​ടു​ത്ത 50 അ​പൂ​ർ​വ​ചി​ത്ര​ങ്ങ​ളു​മാ​യി ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ഗാ​ല​റി​യി​ലാ​ണു പ്ര​ദ​ർ​ശ​നം. മ​ല​ബാ​റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ എ​ട്ടു വ​ർ​ഷ​ത്തി​ലേ​റെ സഞ്ചരിച്ചു തയാറാക്കിയ പ്രോ​ജ​ക്ടി​ന്‍റെ സാ​ക്ഷാ​ത്കാ​ര​മാ​ണ് ഈ ​പ്ര​ദ​ർ​ശ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

30 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​നു​ശേ​ഷം 2018ൽ ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശ്രീ​ര​ഞ്ജ്, തെ​യ്യം​ക​ലാ​കാ​ര​ൻ​മാ​രു​മാ​യും സ​മൂ​ഹ​വു​മാ​യും അ​ടു​ത്ത​ബ​ന്ധം സ്ഥാ​പി​ച്ചാ​ണ് പ്രോ​ജ​ക്ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പീ​പ്പി​ൾ, നേ​ച്ച​ർ, ഫ​യ​ർ (മ​നു​ഷ്യ​ർ, പ്ര​കൃ​തി, തീ) ​എ​ന്നീ മൂ​ന്നു പ്ര​മേ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് തെ​യ്യ​ത്തി​ന്‍റെ വ​ന്യ​മാ​യ ഭാ​വ​ങ്ങ​ളെ ചി​ത്ര​ങ്ങ​ളി​ൽ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. തെ​യ്യ​ങ്ങ​ളു​ടെ ദൃ​ശ്യ​ഭം​ഗി​ക്കൊ​പ്പം അ​തി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​നു​ഷ്യ​ർ, പാ​ര​ന്പ​ര്യ​ങ്ങ​ൾ, വി​കാ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കും ചി​ത്ര​ങ്ങ​ളി​ൽ പ്രാ​ധാ​ന്യ​മു​ണ്ട്. തെ​യ്യം സ​മൂ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി, പ്ര​ദ​ർ​ശ​ന​ത്തി​ൽ വി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം തെ​യ്യം ക​ലാ​കാ​ര​ൻ​മാ​ർ​ക്കാ​യി ന​ൽ​കു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

തെ​യ്യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഛായാ​ഗ്ര​ഹ​ണ​മി​ക​വി​ന് 2022ൽ ​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ദേ​ശീ​യ ഫോ​ട്ടോ​ഗ്രാ​ഫി പു​ര​സ്കാ​രം ശ്രീ​ര​ഞ്ജി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. യു​എ​സ്, തു​ർ​ക്കി തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഗ്രൂ​പ്പ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ സോ​ളോ പ്ര​ദ​ർ​ശ​ന​മാ​ണി​ത്. ഫോ​ട്ടോ​ഗ്രാ​ഫി വ​ർ​ക്ക്ഷോ​പ്പു​ക​ളും ഡോ​ക്യു​മെ​ന്‍റ​റി യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന ശ്രീ​ര​ഞ്ജ്, ന​വാ​ഗ​ത​ർ​ക്ക് അ​റി​വ് പ​ക​രാ​നും മു​ന്നി​ലു​ണ്ട്. ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം 20നു ​സ​മാ​പി​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up