സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ച പേവിഷബാധദിനാചരണത്തിൽ പങ്കെടുത്തവർ.
തൃശൂർ: ലോക പേവിഷബാധദിനാചരണത്തിന്റെ ഭാഗമായി റാബീസ് സ്മാർട്ട് കാന്പസ് 2026 പദ്ധതിയുടെ കീഴിൽ ഐവിഎ തൃശൂർ ജില്ലാ കമ്മിറ്റി സെന്റ് തോമസ് കോളജ് സുവോളജി വിഭാഗത്തിന്റെ സഹകരണത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.
പ്രിൻസിപ്പൽ ഫാ. ഡോ. കെ. എ. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. സുവോളജിവിഭാഗം മേധാവി പ്രഫ. ഡോ. വിമല കെ. ജോണ്‍, ഐവിഎ തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. എം. ഗംഗാധരൻ നായർ, മണ്ണുത്തി വെറ്ററിനറി കോളജിലെ വെറ്ററിനറി എപ്പിഡെമിയോളജി ആൻഡ് പ്രിവന്റീവ് മെഡിസിൻ വിഭാഗം മേധാവിയും പ്രഫസറുമായ ഡോ. പി.എം. ദീപ, ജോയിന്റ് കണ്‍വീനർ ഡോ. ക്ലാപ്പ് ആന്റോ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews