പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോം ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിലെ ബിരുദദാനം കില അർബൻ ചെയർ പ്രഫ. ഡോ. അജിത്ത് കാളിയത്ത് ഉദ്ഘാടനം ചെയ്യുന്നു. അതിരൂപത വികാ
പെരിങ്ങണ്ടൂർ: പോപ്പ് പോൾ മേഴ്സി ഹോം ടീച്ചേഴ്സ് ട്രെയിനിം ഗ് കോളജിൽ ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ, ഡിപ്ലോമ സ്പെഷൽ എഡ്യുക്കേഷൻ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാനവും അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു. കില അർബൻ ചെയർ പ്രഫ. ഡോ. അജിത് കാളിയത്ത് ഉദ്ഘാടനം ചെയ്ത് വിജയികൾക്കു സർട്ടിഫിക്കറ്റ് നൽകി. അധ്യക്ഷത വഹിച്ച അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ അവാർഡ് ദാനം നിർവഹിച്ചു.
ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ജോണ്സണ് അന്തിക്കാട്ട് റാങ്ക് ജേതാക്കൾക്കു കാഷ് അവാർഡുകൾ വിതരണം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് ചിറ്റിലപ്പിള്ളി, ഡോ. ജോസഫ് പി.ആന്റോ, എൻ.എസ്. സ്വാതി, ടി.എസ്. സന, റെമിരാജൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews