x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ പ​ര​സ്യ​ങ്ങ​ൾ: മെ​റ്റാ ഇ​ന്ത്യ ത​ല​വ​നും ക്യാ​പ്ജെ​മി​നി വൈ​സ് പ്ര​സി​ഡ​ന്‍റി​നും സ​മ​ൻ​സ്

ഓൺലൈൻ ഡെസ്ക്
Published: September 16, 2026 03:54 AM IST | Updated: September 16, 2026 03:54 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക ചൂ​ഷ​ണ​വും അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. വി​ഷ​യ​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച് മെ​റ്റാ ഇ​ന്ത്യ​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്കും ത​ല​വ​നും ക​മ്മീ​ഷ​ൻ വീ​ണ്ടും സ​മ​ൻ​സ് അ​യ​ച്ചു. ഒ​ൻ​പ​താം തീ​യ​തി ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സെ​പ്റ്റം​ബ​ർ 16-ന് ​ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​യി ബി​ബി​സി ഐ ​അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടി​രു​ന്നു. "റേ​പ്പ് വീ​ഡി​യോ", "ചൈ​ൽ​ഡ് വീ​ഡി​യോ" തു​ട​ങ്ങി​യ തി​ര​ച്ചി​ൽ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് 99 രൂ​പ​യ്ക്ക് ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കു​ന്ന ടെ​ലി​ഗ്രാം ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് ഈ ​പ​ര​സ്യ​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ളെ എ​ത്തി​ച്ചെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

ഇ​തേ​തു​ട​ർ​ന്ന് സ്വ​മേ​ധ​യാ കേ​സ് എ​ടു​ത്ത ചൈ​ൽ​ഡ് റൈ​റ്റ്‌​സ് ക​മ്മീ​ഷ​ൻ മെ​റ്റ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ പ​ര​സ്യ ന​യ​ങ്ങ​ൾ​ക്ക് എ​തി​രാ​യി ഫേ​സ്ബു​ക്കി​ലും ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​യി ബി​ബി​സി റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​ത്ത​രം കേ​സ് വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ഓ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​റി​ന് കൈ​മാ​റാ​ൻ മെ​റ്റ ന​യം തി​രു​ത്തി.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ ഉ​ട​ന​ടി നീ​ക്കം ചെ​യ്യാ​നും ഐ​ടി മ​ന്ത്രാ​ല​യം മെ​റ്റ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ക്യാ​പ്ജെ​മി​നി​യു​ടെ ബെം​ഗ​ളൂ​രു ബ്രൂ​ക്ക്ഫീ​ൽ​ഡ് ഓ​ഫീ​സി​ലെ ഡേ-​കെ​യ​ർ സെ​ന്‍റ​റി​ൽ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കേ​സി​ൽ ക​മ്പ​നി വൈ​സ് പ്ര​സി​ഡ​ന്‍റി​നോ​ടും സെ​പ്റ്റം​ബ​ർ 16-ന് ​വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് ഹാ​ജ​രാ​കാ​ൻ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഡേ-​കെ​യ​റി​ലെ ജീ​വ​ന​ക്കാ​ർ കു​ഞ്ഞു​ങ്ങ​ളെ ബാ​ത്ത്റൂ​മി​ലും വാ​ഷിം​ഗ് മെ​ഷീ​നി​ലും അ​ട​ച്ചി​ട്ട് പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് ര​ണ്ട് കെ​യ​ർ​ടേ​ക്ക​ർ​മാ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ളും കേ​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​വും പ​രി​ശോ​ധി​ക്കാ​നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ വി​ളി​പ്പി​ച്ച​ത്.

Tags : NCPCR Summons LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up