x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ഐയുടെ തൊഴിയേറ്റ് ഗർഭിണി മരിച്ചു; ആറു പൊലിസുകാർക്കു സസ്പെൻഷൻ

വെബ്ഡെസ്ക്
Published: September 16, 2026 02:59 AM IST | Updated: September 16, 2026 02:59 AM IST

പ്രതീകാത്മക ചിത്രം - എഐ

ഫി​​​റോ​​​സാ​​​ബാ​​​ദ്: മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ആ​​​ളെ പി​​​ടി​​​കൂ​​​ടാ​​​നെ​​​ത്തി​​​യ എ​​​സ്ഐ​​​യു​​​ടെ തൊ​​​ഴി​​​യേ​​​റ്റ് ഗ​​​ർ​​​ഭി​​​ണി മ​​​രി​​​ച്ചു. യു​​​പി​​​യി​​​ലെ ഷി​​​കോ​​​ഹാ​​​ബാ​​​ദ് മേ​​​ഖ​​​ല​​​യി​​​ലാ​​​ണു സം​​​ഭ​​​വം.

ര​​​ണ്ട് എ​​​സ്ഐ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റു പൊലിസു​​​കാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ദ​​​ളി​​​ത് യു​​​വ​​​തി അ​​​ഞ്ജ​​​ലി (28) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വ് ഗൗ​​​ര​​​വി​​​നെ (32) തേ​​​ടി​​​യാ​​​ണു പൊലി സെ​​​ത്തി​​​യ​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി 11.45നാ​​​ണു സം​​​ഭ​​​വം. ത​​​ന്‍റെ ഭ​​​ർ​​​ത്താ​​​വി​​​നെ കൊ​​​ണ്ടു​​​പോ​​​ക​​​രു​​​തെ​​​ന്നു കെ​​​ഞ്ചി​​​യ അ​​​ഞ്ജ​​​ലി​​​യു​​​ടെ വ​​​യ​​​റി​​​ന് എ​​​സ്ഐ ധ​​​രം​​​പാ​​​ൽ സിം​​​ഗ് തൊ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് യു​​​വ​​​തി അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി. അ​​​ഞ്ജ​​​ലി​​​യു​​​ടെ നി​​​ല വ​​​ഷ​​​ളാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഷി​​​കോ​​​ഹാ​​​ബാ​​​ദി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ അ​​​ഞ്ജ​​​ലി ആ​​​ൺ​​​കു​​​ഞ്ഞി​​​നു ജ​​​ന്മം ന​​​ല്കി. പ്ര​​​സ​​​വ​​​ശേ​​​ഷം അ​​​ഞ്ജ​​​ലി​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി. തു​​​ട​​​ർ​​​ന്ന് ഫി​​​റോ​​​സാ​​​ബാ​​​ദി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. അ​​​ഞ്ജ​​​ലി​​​യു​​​ടെ കു​​​ഞ്ഞും ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്.സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

Tags : PregnantWoman Dies PoliceOfficers Suspended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up