x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ ആ​​​​ത്മ​​​​ക​​​​ഥ​​​​ പ്രകാശനം ചെയ്തു

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: November 17, 2026 12:51 AM IST | Updated: November 17, 2026 12:51 AM IST

ഡൽഹി ഐ​​​ടി​​​സി മൗ​​​ര്യ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന പുസ്തക പ്രകാശനച്ചടങ്ങിൽ പ്രിയങ്ക, സോണിയ ഗാന്ധി, രാഹുൽ എന്നിവർ.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ ആ​​​​ത്മ​​​​ക​​​​ഥ​​​​യാ​​​​യ ‘ബി​​​​ലോം​​​​ഗിം​​​​ഗ്: എ ​​​​ജേ​​​​ർ​​​​ണി ഓ​​​​ഫ് ല​​​​ വ് ’ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

ഈ ​​​​മാ​​​​സം പ​​​​ത്തി​​​​നു വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​യ പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​കാ​​​​ശ​​​​ന​​​​ച്ച​​​​ട​​​​ങ്ങ് ഇന്നലെയാണു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. സ്നേ​​​​ഹം, ന​​​​ഷ്‌​​​ടം, വി​​​​ശ്വാ​​​​സ്യ​​​​ത എ​​​​ന്നി​​​​വ​​​​യ്ക്കൊ​​​​പ്പം ത​​​​നി​​​​ക്ക് അ​​​​പ​​​​രി​​​​ചി​​​​ത​​​​മാ​​​​യി​​​​രു​​​​ന്ന ഒ​​​​രു രാ​​​​ജ്യ​​​​ത്ത് സ്വ​​​​ന്തം ഇ​​​​ടം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ യാ​​​​ത്ര​​​​യും പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് സോ​​​​ണി​​​​യ പ​​​​റ​​​​ഞ്ഞു.

ഐ​​​ടി​​​സി മൗ​​​ര്യ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വ്, തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് അ​​​​ഭി​​​​ഷേ​​​​ക് ബാ​​​​ന​​​​ർ​​​​ജി, ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി. ​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്, ബി​​​​ജെ​​​​പി നേ​​​​താ​​​​വ് അ​​​​മ​​​​രീ​​​​ന്ദ​​​​ർ സിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ലെ നി​​​​ര​​​​വ​​​​ധി നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ, ജാ​​​​ർ​​​​ഖ​​​​ണ്ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​ൻ, കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ, എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ത​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വേ​​​​ദ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും പ്ര​​​​ച​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നും സ്വ​​​​ന്തം ഭാ​​​​ഗം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​യാ​​​​ണ് ആ​​​​ത്മ​​​​ക​​​​ഥ​​​​യെ കാ​​​​ണു​​​​ന്ന​​​​തെ​​​​ന്നും സോ​​​​ണി​​​​യ പ​​​​റ​​​​ഞ്ഞു. രാ​​​​ഷ്‌​​​ട്രീ​​​​യ ​​​പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി, വ്യ​​​​ക്തി​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലെ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നാ​​​​ണ് ച​​​​ട​​​​ങ്ങി​​​​ൽ അ​​​​വ​​​​ർ ശ്ര​​​​ദ്ധി​​​​ച്ച​​​​ത്.

രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ശേ​​​​ഷം അ​​​​മ്മ മ​​​​റ്റൊ​​​​രു വ്യ​​​​ക്തി​​​​യാ​​​​യി മാ​​​​റി​​​​യെ​​​​ന്ന് മ​​​​ക​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പ​​​​റ​​​​ഞ്ഞു. ത​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ഒ​​​​രി​​​​ക്ക​​​​ൽ​​​​പ്പോ​​​​ലും അ​​​​മ്മ ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യോ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു പി​​​​ൻ​​​​വാ​​​​ങ്ങു​​​​ന്ന​​​​താ​​​​യോ ക​​​​ണ്ടി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

അ​​​​മ്മ അ​​​​ന്ത​​​​ർ​​​​മു​​​​ഖ​​​​യ​​​​ല്ലെ​​​​ന്നും എ​​​​ല്ലാ​​​​വ​​​​രോ​​​​ടും സം​​​​സാ​​​​രി​​​​ക്കാ​​​​ൻ ഇ​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​​ന്ന ബ​​​​ഹി​​​​ർ​​​​മു​​​​ഖ​​​​യാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, പി​​​​താ​​​​വി​​​​ന്‍റെ മ​​​​ര​​​​ണം അ​​​​മ്മ​​​​യെ ഏ​​​​റെ മാ​​​​റ്റി​​​​മ​​​​റി​​​​ച്ചു. രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യു​​​​ടെ വി​​​​യോ​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷം കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്ത സോ​​​​ണി​​​​യ​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ളും അ​​​​തി​​​​ജീ​​​​വ​​​​ന​​​​വു​​​​മാ​​​​ണ് രാ​​​​ഹു​​​​ലി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ളി​​​​ൽ നി​​​​റ​​​​ഞ്ഞു​​​​നി​​​​ന്ന​​​​ത്.

Tags : Sonia Gandhi Autobiography Released Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up