x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് : ഇ​റ്റ​ലി പു​റ​ത്ത്

വെബ്ഡെസ്ക്
Published: November 17, 2026 01:48 AM IST | Updated: November 17, 2026 01:48 AM IST

ബെ​ല്‍​ജി​യ​ത്തി​ന്‍റെ എ​ന്‍​ഗോ​യ് (15), മൊ​റെ​യ്‌​റ എ​ന്നി​വ​രു​ടെ ഗോ​ളാ​ഘോ​ഷം.

ബ്ര​സ​ല്‍​സ്: യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ക്വാ​ര്‍​ട്ട​ര്‍ കാ​ണാ​തെ ഇ​റ്റ​ലി പു​റ​ത്ത്. ഗ്രൂ​പ്പ് എ ​ഒ​ന്നി​ലെ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ബെ​ല്‍​ജി​യ​ത്തി​നു മു​ന്നി​ല്‍ 4-1ന്‍റെ ​തോ​ല്‍​വി വ​ഴ​ങ്ങി​യാ​ണ് ഇ​റ്റ​ലി പു​റ​ത്താ​യ​ത്.

11-ാം മി​നി​റ്റി​ല്‍ പി​യൊ എ​സ്‌​പൊ​സി​റ്റൊ​യു​ടെ ഗോ​ളി​ല്‍ ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ഇ​റ്റ​ലി​യു​ടെ തോ​ല്‍​വി എ​ന്ന​തും ശ്ര​ദ്ധേ​യം. മാ​ക്‌​സിം ഡി ​കൈ​പ​ര്‍ (15-ാം മി​നി​റ്റ്), ന​ഥാ​ന്‍ എ​ന്‍​ഗോ​യ് (22-ാം മി​നി​റ്റ്), ജെ​റെ​മി ഡൊ​കു (26-ാം മി​നി​റ്റ്), ഡി​യേ​ഗൊ മൊ​റെ​യ്‌​റ (80-ാം മി​നി​റ്റ്) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ബെ​ല്‍​ജി​യ​ത്തി​ന്‍റെ ഗോ​ളു​ക​ള്‍.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഫ്രാ​ന്‍​സ് 2-1നു ​തു​ര്‍​ക്കി​യെ കീ​ഴ​ട​ക്കി ഒ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. 13 പോ​യി​ന്‍റു​മാ​യി ഫ്രാ​ന്‍​സ് ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി. 12 പോ​യി​ന്‍റു​മാ​യി ബെ​ല്‍​ജി​യം ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇ​റ്റ​ലി​ക്കു 10 പോ​യി​ന്‍റാ​ണ്.

Tags : Italy UEFA Nations League Football Sports Belgium

Recent News

Corehub Up