x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലു​കാ​ക്കൂ, നീയും! ബെൽജിയൻ ജേഴ്സിയോട് വി‌ട പറഞ്ഞ് റൊമേലു ലുകാക്കു

വെബ്ഡെസ്ക്
Published: November 17, 2026 01:41 AM IST | Updated: November 17, 2026 01:49 AM IST

റൊ​മേ​ലു ലു​കാ​ക്കു

ബ്ര​സ​ല്‍​സ്: രാ​ജ്യാ​ന്ത​ര ഗോ​ള്‍ നേ​ട്ടം സെ​ഞ്ചു​റി​ക്ക് അ​രി​കെ നി​ല്‍​ക്കേ, വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് ബെ​ല്‍​ജി​യം സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ റൊ​മേ​ലു ലു​കാ​ക്കു. യു​വേ​ഫ നേ​ഷ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ഗ്രൂ​പ്പ് എ ​ഒ​ന്നി​ല്‍ ഇ​റ്റ​ലി​ക്ക് എ​തി​രാ​യ 4-1നു ​ജ​യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യാ​വ​ന്ത​ര ഫു​ട്‌​ബോ​ളി​നോ​ട് ലു​കാ​ക്കു വി​ട​പ​റ​ഞ്ഞ​ത്. മു​പ്പ​ത്തി​മൂ​ന്നാം വ​യ​സി​ൽ ബെ​ല്‍​ജി​യ​ത്തി​ന്‍റെ ജ​ഴ്‌​സി ലു​കാ​ക്കു പി​ന്നി​ലു​പേ​ക്ഷി​ച്ച​ത് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി.

ബെ​ല്‍​ജി​യ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ​തി​ന്‍റെ റി​ക്കാ​ര്‍​ഡ് ലു​കാ​ക്കു​വി​നു സ്വ​ന്തം. 135 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 94 ഗോ​ള്‍ ബെ​ല്‍​ജി​യം ജ​ഴ്‌​സി​യി​ല്‍ ലു​കാ​ക്കു സ്‌​കോ​ര്‍ ചെ​യ്തു. ഗോ​ള്‍ വേ​ട്ട​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കെ​വി​ന്‍ ഡി​ ബ്രൂ​യി​നു 41 ഗോ​ള്‍ മാ​ത്ര​മേ​യു​ള്ളൂ എ​ന്ന​തും ശ്ര​ദ്ധേ​യം.

കാ​ല്‍​പ​ന്തി​ലെ ഭീ​മ​ന്‍

16 വ​ര്‍​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​നാ​ണ് ലു​കാ​ക്കു വി​രാ​മ​മി​ട്ട​ത്. കാ​ല്‍​പ​ന്തു ക​ളി​ത്തി​ലെ ഭീ​മ​നെ​ന്ന വി​ശേ​ഷ​ണ​വും ലു​കാ​ക്കു​വി​നു സ്വ​ന്തം. കാ​ര​ണം, 1.91 മീ​റ്റ​ര്‍ (ആ​റ് അ​ടി, മൂ​ന്ന് ഇ​ഞ്ച്) ഉ​യ​രു​മു​ള്ള ലു​കാ​ക്കു​വി​ന്‍റെ ശ​രീ​ര​ഭാ​രം ഏ​ക​ദേ​ശം 93 കി​ലോ​ഗ്രാ​മാ​ണ്.

2010 ഫെ​ബ്രു​വ​രി​യി​ലാ​ണ് ലു​കാ​ക്കു ബെ​ല്‍​ജി​യം സീ​നി​യ​ര്‍ ടീ​മി​ലേ​ക്ക് ആ​ദ്യ​മാ​യി എ​ത്തി​യ​ത്. ക്രൊ​യേ​ഷ്യ​ക്കെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം ന​ട​ത്തി. 2010 ന​വം​ബ​റി​ല്‍ റ​ഷ്യ​ക്കെ​തി​രേ​യാ​യി​രു​ന്നു ക​ന്നി രാ​ജ്യാ​ന്ത​ര ഗോ​ള്‍.

“ഈ 16 ​വ​ര്‍​ഷം ഞാ​ന്‍ ബെ​ല്‍​ജി​യം ദേ​ശീ​യ ടീ​മി​നാ​യി പൂ​ര്‍​ണ​മാ​യി സ​മ​ര്‍​പ്പി​ച്ചു. ഒ​ട്ടു​മി​ക്ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​യി. അ​തു​ല്യ​ പ്ര​തി​ഭ​ക​ള്‍​ക്കൊ​പ്പം ക​ളി​ക്കാ​ന്‍ സാ​ധി​ച്ചു. അ​തെ​ന്നും ഓ​ര്‍​മ​യി​ല്‍ നി​ല്‍​ക്കും. എ​ന്നി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ച്ച എ​ല്ലാ കോ​ച്ചു​മാ​ര്‍​ക്കും ന​ന്ദി​യ​ര്‍​പ്പി​ക്കു​ന്നു. ദേ​ശീ​യ ടീ​മി​നൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​വും ഞാ​ന്‍ അ​തി​യാ​യി ആ​സ്വ​ദി​ച്ചു.

ബെ​ല്‍​ജി​യം ആ​രാ​ധ​ക​രു​ടെ വി​ശ്വാ​സ​ത്തി​നും ന​ന്ദി​യ​ര്‍​പ്പി​ക്കു​ന്നു. നാ​ലു ഫി​ഫ ലോ​ക​ക​പ്പി​ലും മൂ​ന്നു യൂ​റോ ക​പ്പി​ലും ദേ​ശീ​യ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ച​ത് അ​ഭി​മാ​ന മു​ഹൂ​ര്‍​ത്ത​മാ​ണ്. ഈ ​യാ​ത്ര ഞാ​ന്‍ അ​വ​സാ​നി​പ്പി​ക്കു​ന്നു. എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി.’’- ലു​കാ​ക്കു വി​ര​മി​ക്ക​ല്‍ അ​റി​യി​ച്ചു​കൊ​ണ്ട് കു​റി​ച്ചു.

യൂ​റോ​പ്പി​ലെ ര​ണ്ടാ​മ​ന്‍

രാ​ജ്യാ​ന്ത​ര ഗോ​ള്‍ വേ​ട്ട​യി​ല്‍ ലോ​ക ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ അ​ഞ്ചാ​മ​ന്‍ എ​ന്ന നേ​ട്ട​ത്തോ​ടെ​യാ​ണ് ലു​കാ​ക്കു പ​ടി​യി​റ​ങ്ങു​ന്ന​ത്. യൂ​റോ​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ട്ട​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യ്ക്കു (146 ഗോ​ള്‍) പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ലു​കാ​ക്കു​വി​നു സ്വ​ന്തം. റൊ​ണാ​ള്‍​ഡോ, ല​യ​ണ​ല്‍ മെ​സി, അ​ലി ദേ​യി, സു​നി​ല്‍ ഛേത്രി ​എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ ലു​കാ​ക്കു​വി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഗോ​ള്‍ ഇ​തു​വ​രെ നേ​ടി​യി​ട്ടു​ള്ള​തെ​ന്ന​തും ച​രി​ത്രം.

റൊ​ണാ​ള്‍​ഡോ, മെ​സി എ​ന്നി​വ​ര്‍​ക്കു പി​ന്നാ​ലെ 2026ല്‍ ​മ​റ്റൊ​രു സൂ​പ്പ​ര്‍ താ​രം​കൂ​ടി രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​നോ​ടു വി​ട​പ​റ​ഞ്ഞു എ​ന്ന​താ​ണ് ആ​രാ​ധ​ക​രു​ടെ ദുഃ​ഖം...

കൂടുതൽ രാ​ജ്യാ​ന്ത​ര ഗോ​ള്‍

താ​രം, രാ​ജ്യം, മ​ത്സ​രം, ഗോ​ള്‍
ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ | പോ​ര്‍​ച്ചു​ഗ​ല്‍ | 234 | 146
ല​യ​ണ​ല്‍ മെ​സി | അ​ര്‍​ജ​ന്‍റീ​ന | 208 | 126
അ​ലി ദേ​യി | ഇ​റാ​ന്‍ | 148 | 108
സു​നി​ല്‍ ഛേത്രി | ​ഇ​ന്ത്യ | 157 | 95
റൊ​മേ​ലു ലു​കാ​ക്കു | ബെ​ല്‍​ജി​യം | 135 | 94

 

Tags : Footballer Belgium super striker Sports

Recent News

Corehub Up