x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന​ത്തിൽ പ്ലാ​സ്റ്റി​ക് വ​ലി​ച്ചെ​റി​ഞ്ഞാ​ല്‍ പിടി വീഴും

വെബ്ഡെസ്ക്
Published: November 17, 2026 03:23 AM IST | Updated: November 17, 2026 03:23 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യം ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്ന് 2,000 രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കാ​​​ൻ വ​​​നം​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ചു. ഡി​​​സം​​​ബ​​​ർ ഒ​​​ന്നു​​​മു​​​ത​​​ൽ പു​​​തി​​​യ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. ബീ​​​റ്റ് ഫോ​​​റ​​​സ്റ്റ് ഓ​​​ഫി​​​സ​​​ർ റാ​​​ങ്കി​​​ലോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ ഉ​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പി​​​ഴ ചു​​​മ​​​ത്താ​​​നു​​​ള്ള അ​​​ധി​​​കാ​​​ര​​​മു​​​ണ്ടാ​​​കും.

പി​​​ഴ അ​​​ട​​​യ്ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കും. ദേ​​​ശീ​​​യോ​​​ദ്യാ​​​നം, വ​​​ന്യ​​​ജീ​​​വി​​​സ​​​ങ്കേ​​​തം, ക​​​മ്യൂ​​​ണി​​​റ്റി റി​​​സ​​​ര്‍​വ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സം​​​ര​​​ക്ഷി​​​ത​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ പ്ലാ​​​സ്റ്റി​​​ക്കും മ​​​ണ്ണി​​​ല്‍ ല​​​യി​​​ക്കാ​​​ത്ത മാ​​​ലി​​​ന്യ​​​വും വ​​​ലി​​​ച്ചെ​​​റി​​​യു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​​ണ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക.

സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന ഭ​​​ക്ഷ​​​ണാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞ പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റു​​​ക​​​ളും പാ​​​ത്ര​​​ങ്ങ​​​ളും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളും പ​​​ക്ഷി​​​ക​​​ളും ഭ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​വ​​​യു​​​ടെ ജീ​​​വ​​​നു ഗു​​​രു​​​ത​​​ര ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​കു​​​ന്നു​​​ണ്ട്. പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യം ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യെ​​​യും അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്നു​​​ണ്ട്.

ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി ക​​​ടു​​​പ്പി​​​ച്ച​​​ത്. പി​​​ഴ​​​യാ​​​യി ഈ​​​ടാ​​​ക്കു​​​ന്ന തു​​​ക സം​​​ര​​​ക്ഷി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി മാ​​​ത്ര​​​മേ വി​​​നി​​​യോ​​​ഗി​​​ക്കൂ.

സം​​​ര​​​ക്ഷി​​​ത​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഹ​​​രി​​​ത​​​ച​​​ട്ടം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, വി​​​എ​​​സ്എ​​​സ്-​​​ഇ​​​ഡി​​​സി പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടു​​​ന്ന സ​​​മി​​​തി രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കും.

Tags : Forest caught Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up