x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യി​ര​ങ്ങ​ൾ​ക്ക് സാ​യു​ജ്യ​മേ​കി ക​ൽ​പാ​ത്തി​യി​ൽ ദേ​വ​ര​ഥ​ സം​ഗ​മം

വെബ്ഡെസ്ക്
Published: November 17, 2026 01:58 AM IST | Updated: November 17, 2026 01:58 AM IST

ക​​​ൽ​​​പാ​​​ത്തി ര​​​ഥോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മൂ​​​ന്നാം തേ​​​രു​​​ത്സ​​​വ​​​മാ​​​യ ഇ​​​ന്ന​​​ലെ വി​​​ശാ​​​ലാ​​​ക്ഷിസ​​​മേ​​​ത വി​​​ശ്വ​​​നാ​​​ഥസ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​നു​​​

പാ​​​ല​​​ക്കാ​​​ട്: ഭ​​​ക്തി​​​യു​​​ടെ നി​​​റ​​​വി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്കു സാ​​​യു​​​ജ്യ​​​മേ​​​കി ക​​​ൽ​​​പാ​​​ത്തി​​​യി​​​ൽ ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ദേ​​​വ​​​ര​​​ഥ സം​​​ഗ​​​മം. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ഭ​​​ക്ത​​​രെ​​​സാ​​​ക്ഷി​​​യാ​​​ക്കി​​​ ശ്രീ ​​​വി​​​ശാ​​​ലാ​​​ക്ഷി​​​സ​​​മേ​​​ത വി​​​ശ്വ​​​നാ​​​ഥ സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള തേ​​​രു​​​മു​​​ട്ടി​​​യി​​​ൽ ദേ​​​വ​​​ര​​​ഥ​​​ങ്ങ​​​ൾ സം​​​ഗ​​​മി​​​ച്ചു.

വി​​​ശാ​​​ലാ​​​ക്ഷി​​​സ​​​മേ​​​ത വി​​​ശ്വ​​​നാ​​​ഥ​​​സ്വാ​​​മി (ശി​​​വ​​​ൻ), മ​​​ന്ത​​​ക്ക​​​ര മ​​​ഹാ​​​ഗ​​​ണ​​​പ​​​തി, പ​​​ഴ​​​യ ക​​​ൽ​​​പാ​​​ത്തി ല​​​ക്ഷ്മി നാ​​​രാ​​​യ​​​ണ പെ​​​രു​​​മാ​​​ൾ, ചാ​​​ത്ത​​​പു​​​രം പ്ര​​​സ​​​ന്ന മ​​​ഹാ​​​ഗ​​​ണ​​​പ​​​തി ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ല​​​ങ്ക​​​രി​​​ച്ച ര​​​ഥ​​​ങ്ങ​​​ൾ ക​​​ൽ​​​പാ​​​ത്തി​​​യി​​​ലെ അ​​​ഗ്ര​​​ഹാ​​​ര വീ​​​ഥി​​​ക​​​ളി​​​ലൂ​​​ടെ ഗ്രാ​​​മ​​​പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണു ദേ​​​വ​​​സം​​​ഗ​​​മ​​​ത്തി​​​നാ​​​യി തേ​​​രു​​​മു​​​ട്ടി​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​ത്.

ല​​​ക്ഷ്മി നാ​​​രാ​​​യ​​​ണ പെ​​​രു​​​മാ​​​ൾ ക്ഷേ​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ഗ്ര​​​ഹം തേ​​​രി​​​ലേ​​​റ്റി​​​യ​​​തോ​​​ടെ ആ​​​വേ​​​ശം കൊ​​​ടു​​​മു​​​ടി​​​യി​​​ലെ​​​ത്തി. ര​​​ഥ​​​സം​​​ഗ​​​മ​​​ത്തി​​​നു​​​ശേ​​​ഷം തേ​​​രു​​​മു​​​ട്ടി​​​യി​​​ൽ ര​​​ഥ​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​യി​​​ട്ടു.

ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ 2.30ഓ​​​ടെ​​​യാ​​​ണ് എ​​​ഴു​​​ന്ന​​​ള്ള​​​ത്ത്. തു​​​ട​​​ർ​​​ന്ന് രാ​​​വി​​​ലെ നാ​​​ല് അ​​​ഗ്ര​​​ഹാ​​​ര​​​ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലും ധ്വ​​​ജ അ​​​വ​​​രോ​​​ഹ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തോ​​​ടെ പ​​​ത്തു​​​നാ​​​ൾ നീ​​​ണ്ട ര​​​ഥോ​​​ത്സ​​​വ​​​ത്തി​​​ന് പ​​​രി​​​സ​​​മാ​​​പ്തി​​​യാ​​​കും.

Tags : Divine Chariot Kalpathy Fulfillment Spiritual Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up