x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദാ​രി​ദ്ര്യ​ത്തെ ഗോ​ള​ടി​ച്ച് തോ​ൽ​പ്പി​ച്ച​വ​ൻ; ഒ​ടു​വി​ൽ ലു​ക്കാ​ക്കു​വും പ​ടി​യി​റ​ങ്ങി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: November 16, 2026 06:49 PM IST | Updated: November 16, 2026 06:49 PM IST

റൊ​മേ​ലു ലു​ക്കാ​ക്കു

ബെ​ൽ​ജി​യം ഫു​ട്ബോ​ളി​ന്‍റെ ച​രി​ത്ര​ത്തി​ൽ മാ​യാ​ത്തൊ​രു അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്താ​ണ് റൊ​മേ​ലു ലു​ക്കാ​ക്കു രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​നോ​ട് വി​ട​പ​റ​യു​ന്ന​ത്. എ​തി​രാ​ളി​ക​ളു​ടെ പ്ര​തി​രോ​ധ​നി​ര​ക​ളെ നി​ര​ന്ത​രം പ​രീ​ക്ഷി​ച്ച, ഗോ​ളു​ക​ളി​ലൂ​ടെ സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ ആ ​മു​ന്നേ​റ്റ​ക്കാ​ര​ൻ ഇ​നി ബെ​ൽ​ജി​യം ജ​ഴ്സി​യി​ൽ ക​ള​ത്തി​ലു​ണ്ടാ​കി​ല്ല. 16 വ​ർ​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​ന് വി​രാ​മ​മി​ടു​മ്പോ​ൾ ലു​ക്കാ​ക്കു​വി​ന്‍റെ പേ​രി​നൊ​പ്പം ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് 135 മ​ത്സ​ര​ങ്ങ​ളും 94 ഗോ​ളു​ക​ളും.

ബെ​ൽ​ജി​യ​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യാ​ണ് ഈ 33​കാ​ര​ൻ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​നോ​ട് വി​ട​പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഫു​ട്ബോ​ളി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യൊ​രു വി​ട​വാ​ങ്ങ​ല​ല്ല ലു​ക്കാ​ക്കു​വി​ന്‍റേ​ത്. രാ​ജ്യാ​ന്ത​ര ക​രി​യ​റി​ന് വി​രാ​മ​മി​ട്ട താ​രം ക്ല​ബ് ഫു​ട്ബോ​ളി​ൽ സ​ജീ​വ​മാ​യി തു​ട​രും. തു​ർ​ക്കി ക്ല​ബാ​യ ഫെ​ന​ർ​ബാ​ച്ചെ​യു​ടെ ജ​ഴ്സി​യി​ൽ തു​ട​ർ​ന്നും ക​ള​ത്തി​ലി​റ​ങ്ങാ​നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​നം. ബെ​ൽ​ജി​യം ജ​ഴ്സി​യി​ലെ യാ​ത്ര അ​വ​സാ​നി​ക്കു​മ്പോ​ഴും ഫു​ട്ബോ​ൾ മൈ​താ​ന​ത്ത് ത​ന്‍റെ സാ​ന്നി​ധ്യം തു​ട​രു​ക​യാ​ണ് ഈ ​ഗോ​ൾ​വേ​ട്ട​ക്കാ​ര​ൻ.

ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന് ഫു​ട്ബോ​ൾ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലേ​ക്ക്

1993 മേ​യ് 13നാ​ണ് റൊ​മേ​ലു ലു​ക്കാ​ക്കു ജ​നി​ച്ച​ത്. മു​ൻ ഫു​ട്ബോ​ൾ താ​ര​മാ​യ റോ​ജ​ർ ലു​ക്കാ​ക്കു​വി​ന്‍റെ മ​ക​നാ​യി​രു​ന്നി​ട്ടും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ബാ​ല്യം. വീ​ട്ടി​ൽ വൈ​ദ്യു​തി​യും ചൂ​ടു​വെ​ള്ള​വു​മി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ൾ പോ​ലും കു​ടും​ബ​ത്തി​ന് നേ​രി​ടേ​ണ്ടി​വ​ന്നു. ആ​റാം വ​യ​സി​ൽ അ​മ്മ പാ​ൽ​പ്പാ​ത്ര​ത്തി​ൽ വെ​ള്ളം ചേ​ർ​ത്ത് അ​ള​വ് കൂ​ട്ടു​ന്ന​ത് ക​ണ്ട നി​മി​ഷം ത​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ച്ച അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് ലു​ക്കാ​ക്കു പി​ന്നീ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്.

പ​തി​നാ​റാം വ​യ​സി​ൽ പ്രൊ​ഫ​ഷ​ണ​ൽ ഫു​ട്ബോ​ൾ താ​ര​മാ​കു​മെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ദാ​രി​ദ്ര്യം മാ​റ്റു​മെ​ന്നും അ​മ്മ​യ്ക്ക് വാ​ക്ക് ന​ൽ​കി​യി​രു​ന്നു.​ആ വാ​ക്ക് പാ​ലി​ച്ചു​കൊ​ണ്ട് കൃ​ത്യം 16-ാം വ​യ​സി​ൽ ബെ​ൽ​ജി​യ​ൻ ക്ല​ബാ​യ ആ​ൻ​ഡ​ർ​ലെ​ക്റ്റി​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ആ​ദ്യ സീ​സ​ണി​ൽ​ത്ത​ന്നെ ലീ​ഗി​ലെ ടോ​പ് സ്കോ​റ​റാ​യി മാ​റി​യ​തോ​ടെ ഫു​ട്ബോ​ൾ ലോ​കം ആ ​കൗ​മാ​ര​ക്കാ​ര​നെ ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി.

സു​വ​ർ​ണ ത​ല​മു​റ​യു​ടെ ഗോ​ൾ​മു​ഖ​ത്തെ കു​ന്ത​മു​ന

2010ൽ ​പ​തി​നാ​റാം വ​യ​സി​ലാ​ണ് ലു​ക്കാ​ക്കു ബെ​ൽ​ജി​യം ദേ​ശീ​യ ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഏ​ദ​ൻ ഹ​സാ​ർ​ഡ്, കെ​വി​ൻ ഡി ​ബ്രൂ​യ്നെ, തി​ബോ കോ​ർ​ട്ടു​വ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ബെ​ൽ​ജി​യ​ൻ ഫു​ട്ബോ​ളി​ന്‍റെ സു​വ​ർ​ണ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ ലു​ക്കാ​ക്കു​വും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

2018 ലോ​ക​ക​പ്പി​ൽ ബെ​ൽ​ജി​യ​ത്തെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നേ​ട്ട​മാ​യ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ക്കു​ന്ന​തി​ൽ താ​ര​ത്തി​ന്‍റെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. വേ​ഗ​ത​യും ശാ​രീ​രി​ക ക​രു​ത്തും കൃ​ത്യ​മാ​യ ഫി​നി​ഷി​ങ്ങും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ എ​തി​ർ പ്ര​തി​രോ​ധ​നി​ര​ക​ൾ​ക്ക് ലു​ക്കാ​ക്കു വ​ലി​യ വെ​ല്ലു​വി​ളി​യാ​യി. ലോ​ക​ക​പ്പ് വേ​ദി​ക​ളി​ലും യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും ബെ​ൽ​ജി​യ​ത്തി​ന്‍റെ പ്ര​ധാ​ന ഗോ​ൾ​പ്ര​തീ​ക്ഷ​യാ​യി താ​രം മാ​റി.

റി​ക്കാ​ർ​ഡു​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ

അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ് ലു​ക്കാ​ക്കു പ​ടി​യി​റ​ങ്ങു​ന്ന​ത്. 135 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 94 ഗോ​ളു​ക​ൾ നേ​ടി​യ താ​രം ബെ​ൽ​ജി​യ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ ക​ളി​ക്കാ​ര​നാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കെ​വി​ൻ ഡി ​ബ്രൂ​യ്നെ​യേ​ക്കാ​ൾ 53 ഗോ​ളു​ക​ൾ മു​ന്നി​ലാ​ണ് ലു​ക്കാ​ക്കു. പു​രു​ഷ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ലു​ക്കാ​ക്കു.

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ല​യ​ണ​ൽ മെ​സി, അ​ലി ദേ​യി, സു​നി​ൽ ഛേത്രി ​എ​ന്നി​വ​രാ​ണ് താ​ര​ത്തി​ന് മു​ന്നി​ലു​ള്ള​ത്. യൂ​റോ​പ്യ​ൻ താ​ര​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ഗോ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള താ​ര​മെ​ന്ന നേ​ട്ട​വും ലു​ക്കാ​ക്കു​വി​നു​ണ്ട്. യൂ​റോ 2024 യോ​ഗ്യ​താ റൗ​ണ്ടി​ൽ എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 14 ഗോ​ളു​ക​ൾ നേ​ടി ഒ​രു യോ​ഗ്യ​താ ക്യാ​മ്പെ​യ്നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും സ്വ​ന്ത​മാ​ക്കി. നാ​ല് ലോ​ക​ക​പ്പു​ക​ളി​ൽ​നി​ന്നാ​യി എ​ട്ട് ഗോ​ളു​ക​ളും മൂ​ന്ന് യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ​നി​ന്നാ​യി ആ​റ് ഗോ​ളു​ക​ളും താ​രം നേ​ടി.

ഇം​ഗ്ല​ണ്ടി​ലും ഇ​റ്റ​ലി​യി​ലും ഗോ​ൾ​മു​ദ്ര

ബെ​ൽ​ജി​യ​ത്തി​ന് പു​റ​ത്തും യൂ​റോ​പ്പി​ലെ പ്ര​മു​ഖ ലീ​ഗു​ക​ളി​ലെ​ല്ലാം ലു​ക്കാ​ക്കു ത​ന്‍റെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ചെ​ൽ​സി, വെ​സ്റ്റ് ബ്രോം​വി​ച്ച്, എ​വ​ർ​ട്ട​ൺ, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് എ​ന്നീ ക്ല​ബു​ക​ൾ​ക്കാ​യി ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ച്ച താ​രം അ​തി​വേ​ഗം 100 ഗോ​ളു​ക​ൾ തി​ക​യ്ക്കു​ന്ന ക​ളി​ക്കാ​രു​ടെ പ​ട്ടി​ക​യി​ലും ഇ​ടം​പി​ടി​ച്ചു.

തു​ട​ർ​ന്ന് ഇ​ന്‍റ​ർ മി​ലാ​നി​ലെ​ത്തി​യ ലു​ക്കാ​ക്കു 2020-21 സീ​സ​ണി​ൽ ക്ല​ബി​ന് 11 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സീ​രി എ ​കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ആ ​സീ​സ​ണി​ലെ മോ​സ്റ്റ് വാ​ല്യു​ബി​ൾ പ്ലെ​യ​ർ പു​ര​സ്കാ​ര​വും സ്വ​ന്ത​മാ​ക്കി.

രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ​ക്ക് വി​രാ​മം; ഗോ​ൾ​വേ​ട്ട​യ്ക്ക് അ​വ​സാ​ന​മി​ല്ല

ശാ​രീ​രി​ക ക​രു​ത്തും വേ​ഗ​ത​യും കൃ​ത്യ​മാ​യ ഫി​നി​ഷി​ങ്ങും കൊ​ണ്ട് എ​തി​ർ പ്ര​തി​രോ​ധ​നി​ര​ക​ളെ വി​റ​പ്പി​ച്ച ലു​ക്കാ​ക്കു​വി​ന്‍റെ രാ​ജ്യാ​ന്ത​ര വി​ര​മി​ക്ക​ൽ ബെ​ൽ​ജി​യ​ൻ ഫു​ട്ബോ​ളി​ന്‍റെ ഒ​രു യു​ഗ​ത്തി​നാ​ണ് വി​രാ​മ​മി​ടു​ന്ന​ത്. ദേ​ശീ​യ ടീ​മി​ന്‍റെ ജേ​ഴ്സി​യി​ൽ ഇ​നി ലു​ക്കാ​ക്കു​വി​ന്‍റെ ഗോ​ളാ​ഘോ​ഷ​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ങ്കി​ലും ക്ല​ബ് ഫു​ട്ബോ​ളി​ൽ താ​ര​ത്തി​ന്‍റെ സാ​ന്നി​ധ്യം തു​ട​രും.

ബാ​ല്യ​ത്തി​ലെ ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന് ലോ​ക ഫു​ട്ബോ​ളി​ന്‍റെ നെ​റു​ക​യി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ ജീ​വി​ത​യാ​ത്ര​യാ​ണ് ലു​ക്കാ​ക്കു​വി​ന്‍റേ​ത്. അ​മ്മ​യ്ക്ക് ന​ൽ​കി​യ വാ​ക്ക് പാ​ലി​ച്ച് കു​ടും​ബ​ത്തി​ന്‍റെ ജീ​വി​തം മാ​റ്റി​യ ആ ​കൗ​മാ​ര​ക്കാ​ര​ൻ പി​ന്നീ​ട് രാ​ജ്യ​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യി. 94 ഗോ​ളു​ക​ളും അ​നേ​കം റെ​ക്കോ​ർ​ഡു​ക​ളും ബാ​ക്കി​വെ​ച്ച് ബെ​ൽ​ജി​യം ജേ​ഴ്സി​യോ​ട് വി​ട​പ​റ​യു​മ്പോ​ൾ ലു​ക്കാ​ക്കു​വി​ന്‍റെ പേ​ര് ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ എ​ന്നും തി​ള​ങ്ങി​നി​ൽ​ക്കും.

Tags : InternationalFootball RomeluLukaku Lukaku BelgiumFootball Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up