Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InternationalFootball

ഗുഡ് ബൈ, മെസി

ന്യൂ​​​​യോ​​​​ര്‍ക്ക്: ഇ​​​​തി​​​​ഹാ​​​​സം ഇ​​​നി അ​​​​ര്‍ജ​​​​ന്‍റീ​​​​ന​​​​യ്ക്കാ​​​​യി ബൂ​​​​ട്ട​​​​ണി​​​​യി​​​​ല്ല. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ഫു​​​​ട്‌​​​​ബോ​​​​ളി​​​​ല്‍നി​​​​ന്നു വി​​​​ര​​​​മി​​​​ക്കു​​​​ന്ന കാ​​​​ര്യം​​ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ പ​​​​ങ്കു​​​​വ​​ച്ച വൈ​​​​കാ​​​​രി​​​​ക​​​​കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ​​​​യാ​​​​ണ് മെ​​​​സി അ​​​​റി​​​​യി​​​​ച്ച​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ സോ​​​​ക്ക​​​​ർ ലീ​​​​ഗി​​​​ലെ ഇ​​​​ന്‍റ​​​​ര്‍ മ​​​​യാ​​​​മി താ​​​​ര​​​​മാ​​​​യ മെ​​​​സി ക്ല​​​​ബ് ഫു​​​​ട്‌​​​​ബോ​​​​ളി​​​​ല്‍ തു​​​​ട​​​​രും. 39-ാം വ​​​​യ​​​​സി​​​​ലാ​​​​ണ് മെ​​​​സി​​​യു​​​ടെ വി​​​​ര​​​​മി​​​​ക്ക​​​ൽ.

ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​ന​​​​ലി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ര​​​​മി​​​​ക്കാ​​​​ന്‍ ആ​​​​ലോ​​​​ചി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി മെ​​​​സി പ​​​​റ​​​​ഞ്ഞു. പി​​​​താ​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ അ​​​​ന്താ​​​രാ​​​​ഷ് ട്ര ​​​​ഫു​​​​ട്‌​​​​ബോ​​​​ളി​​​​ല്‍നി​​​​ന്നു വി​​​​ര​​​​മി​​​​ക്കു​​​​ ക​​​​യാ​​​​ണെ​​​​ന്ന സൂ​​​​ച​​​​ന മെ​​​​സി ന​​​​ല്കി​​​​യി​​​​രു​​​​ന്നു.

ദൈവത്തിനു നന്ദി...

“അ​​​​ര്‍ജ​​​​ന്‍റീ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യി ജ​​​​നി​​​​പ്പി​​​​ച്ച​​​​തി​​​​നു ദൈ​​​​വ​​​​ത്തി​​​​നു ന​​​​ന്ദി​​​​യു​​​​ണ്ട്. അ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ​​​​യും സ​​​​മാ​​​​ധാ​​​​ന​​​​ത്തോ​​​​ടെ​​​​യു​​​​മാ​​​​ണു പ​​​​ടി​​​​യി​​​​റ​​​​ക്കം. ഹൃ​​​​ദ​​​​യം പ​​​​റി​​​​ഞ്ഞു​​​​പോ​​​​രു​​​​ന്ന വേ​​​​ദ​​​​ന​​​​യോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. 21 വ​​​​ര്‍ഷ​​​​ത്തെ സ്‌​​​​നേ​​​​ഹ​​​​ത്തി​​​​നു ന​​​​ന്ദി”. -മെ​​​​സി പ​​​​റ​​​​ഞ്ഞു.

ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​ന​​​​ലി​​​​ല്‍ സ്‌​​​​പെ​​​​യി​​​​നി​​​​നോ​​​​ടേ​​​​റ്റ തോ​​​​ല്‍വി മെ​​​​സി​​​​യെ വ​​​​ല്ലാ​​​​തെ ഉ​​​​ല​​​​ച്ചി​​​​രു​​​​ന്നു. ഫൈ​​​​ന​​​​ല്‍വ​​​​രെ ഉ​​​​ജ്വ​​​​ല​​​​മാ​​​​യി മു​​​​ന്നേ​​​​റി​​​​യ അ​​​​ര്‍ജ​​​​ന്‍റൈ​​​​ന്‍ ടീം ​​​​ക​​​​ലാ​​​​ശ​​​​പ്പോ​​​​രി​​​​ല്‍ ക​​​​ളി​​​​മ​​​​റ​​​​ന്ന് ദ​​​​യ​​​​നീ​​​​യ പ​​​​രാ​​​​ജ​​​​യ​​​​മേ​​​​റ്റു​​​​വാ​​​​ങ്ങി.

207 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ, 125 ഗോ​​​​ളുകൾ

207 അ​​​​ന്താ​​​​രാ​​​​ഷ് ട്ര ​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് 125 ഗോ​​​​ളാ​​​​ണ് മെ​​​​സി അ​​​​ടി​​​​ച്ചു​​​​കൂ​​​​ട്ടി​​​​യ​​​​ത്. ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ള്‍ഡോ ക​​​​ഴി​​​​ഞ്ഞാ​​​​ല്‍ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര ​​​​ഗോ​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​യു​​​​ള്ള താ​​​​ര​​​​മാ​​​​ണ് ഈ ​​​​അ​​​​ര്‍ജ​​​​ന്‍റീ​​​​ന​​​​ക്കാ​​​​ര​​​​ന്‍. 2022 ലോ​​​​ക​​​​ക​​​​പ്പ് നേ​​​​ടി​​​​യ​​​​താ​​​​ണ് മെ​​​​സി​​​​യു​​​​ടെ ക​​​​രി​​​​യ​​​​റി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​ജ്വ​​​​ല നേ​​​​ട്ടം. 2014ലും 2026​​​​ലും അ​​​​ര്‍ജ​​​​ന്‍റീ​​​​ന​​​​യെ ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​നി​​​​ലെ​​​​ത്തി​​​​ക്കാ​​​​നും ക്യാ​​​​പ്റ്റ​​​​ന്‍ മെ​​​​സി​​​​ക്കാ​​​​യി. 2008 ഒ​​​​ളിം​​​​പി​​​​ക്‌​​​​സ് സ്വ​​​​ര്‍ണം, 2021, 2024 കോ​​​​പ്പ അ​​​​മേ​​​​രി​​​​ക്ക കി​​​​രീ​​​​ടം എ​​​​ന്നി​​​​വ​​​​യും മെ​​​സി​​​യു​​​ടെ നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. 2006, 2010, 2014, 2018, 2022, 2026 ലോ​​​​ക​​​​ക​​​​പ്പു​​​​ക​​​​ളി​​​​ല്‍ അ​​​​ര്‍ജ​​​​ന്‍റൈ​​​ന്‍ ജ​​​​ഴ്‌​​​​സി​​​​യ​​​​ണി​​​​ഞ്ഞു.

പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യം കെ​​​​ട്ട​​​​ട​​​​ങ്ങാ​​​​ത്ത ഈ ​​​​മ​​​​ഹാ​​​​പ്ര​​​​തി​​​​ഭ ശ​​​​നി​​​​യാ​​​​ഴ്ച ഇ​​​​ന്‍റ​​​​ര്‍ മ​​​​യാ​​​​മി​​​​ക്കു​​​​വേ​​​​ണ്ടി നാ​​​​ലു ഗോ​​​​ളാ​​​​ണ് അ​​​​ടി​​​​ച്ചു​​​​കൂ​​​​ട്ടി​​​​യ​​​​ത്. സ്പാ​​​​നി​​​​ഷ് വ​​​​മ്പ​​​​ന്മാ​​​​രാ​​​​യ ബാ​​​​ഴ്‌​​​​സലോ​​​​ണ​​​​യാ​​​​ണ് മെ​​​​സി​​​​യെ​​​​ന്ന ലോ​​​​കോ​​​​ത്ത​​​​ര താ​​​​ര​​​​ത്തെ പ​​​​രു​​​​വ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ബാ​​​​ഴ്‌​​​​സ​​​​യ്ക്കാ​​​​യി 17 വ​​​​ര്‍ഷം ക​​​​ളി​​​​ച്ച മെ​​​​സി 520 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് 474 ഗോ​​​​ള്‍ നേ​​​​ടി. ഫ്ര​​​​ഞ്ച് ക്ല​​​​ബ്ബായ പി​​​​എ​​​​സ്ജി​​​​ക്കു​​​​വേ​​​​ണ്ടി​​​​യും മെ​​​​സി ബൂ​​​​ട്ട​​​​ണി​​​​ഞ്ഞു. ലോ​​​​ക​​​​ക​​​​പ്പി​​​​ലെ മി​​​​ക​​​​ച്ച താ​​​​ര​​​​ത്തി​​​​നു​​​​ള്ള ഗോ​​​​ള്‍ഡ​​​​ന്‍ ബോ​​​​ള്‍ ര​​​​ണ്ടു ത​​​​വ​​​​ണ നേ​​​​ടി​​​​യ ഏ​​​​ക താ​​​​ര​​​​മാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം.

Latest News

Corehub Up