റൊമേലു ലുക്കാക്കു
ബ്രസൽസ്: ബെൽജിയത്തിന്റെ ഇതിഹാസ താരം റൊമേലു ലുക്കാക്കു രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് 16 വർഷം നീണ്ട രാജ്യാന്തര കരിയറിന് താരം വിരാമമിട്ടത്. ബെൽജിയത്തിന്റെ ജേഴ്സിയണിയാൻ ലഭിച്ച അവസരത്തിൽ സന്തോഷമുണ്ടെന്നും ഈ യാത്ര പൂർണമായും ആസ്വദിച്ചെന്നും ലുക്കാക്കു കുറിച്ചു.
അതേസമയം ക്ലബ് ഫുട്ബോളിൽ തുടരുമെന്നും താരം വ്യക്തമാക്കി. നിലവിൽ തുർക്കി ക്ലബായ ഫെനർബാഷെയ്ക്കു വേണ്ടിയാണ് ലുക്കാക്കു കളിക്കുന്നത്. ബെൽജിയത്തിനായി 135 മത്സരങ്ങളിൽനിന്ന് 94 ഗോളുകളാണ് താരം നേടിയത്. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലുക്കാക്കു.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, അലി ദേയി, സുനിൽ ഛേത്രി എന്നിവരാണ് പട്ടികയിൽ ലുക്കാക്കുവിന് മുന്നിലുള്ളത്. നാല് ലോകകപ്പുകളിലും മൂന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ബെൽജിയത്തിനായി ലുക്കാക്കു കളത്തിലിറങ്ങിയിട്ടുണ്ട്.
Tags : Romelu Lukaku Belgium Football International Football Retirement Belgian Football Team