Sports
വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് 2026ന്റെ ക്വാർട്ടറിൽ കടന്ന് ബെൽജിയം. സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന പ്രീക്വാർട്ടറിൽ ആതിഥേയരായ അമേരിക്കയെ തകർത്താണ് ബെൽജിയം ക്വാർട്ടറിലെത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം.
ബെൽജിയത്തിന് വേണ്ടി ചാൽസ് ഡി കെറ്റെലായ്രെ രണ്ട് ഗോളുകളും ഹാൻസ് വനകെനും റൊമേലു ലുക്കാക്കുവും ഓരോ ഗോൾ വീതവും നേടി.
മാലിക്ക് ടിൽമാൻ ആണ് അമേരിക്കയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ക്വാർട്ടറിൽ ഇംഗ്ലണ്ടാണ് ബെൽജിയത്തിന്റെ എതിരാളികൾ.
Sports
സിയാറ്റിൽ: ഫിഫ ലോകകപ്പിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ബെൽജിയം പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സിയാറ്റലിൽ നടന്ന ആവേശകരമായ മത്സരത്തിൽ സെനഗലിനെ 3-2 എന്ന സ്കോറിനാണ് ബെൽജിയം പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമാംവിധം തിരിച്ചടിച്ചാണ് ബെൽജിയം വിജയം പിടിച്ചെടുത്തത്.
ഹബീബ് ഡയറ, ഇസ്മായില സാർ എന്നിവരിലൂടെ രണ്ട് ഗോളുകൾ നേടി സെനഗൽ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. തങ്ങൾ പ്രീക്വാർട്ടർ ഉറപ്പിച്ചു എന്ന് സെനഗലിന്റെ ആരാധകരും കളിക്കാരും കരുതിയ നിമിഷങ്ങളായിരുന്നു അത്. എന്നാൽ അധികം വൈകാതെ തന്നെ 2018 ലോകകപ്പിൽ ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം 3-2ന് വിജയിച്ച ചരിത്രപരമായ നേട്ടം ബെൽജിയം സെനഗലിനെതിരെയും ആവർത്തിച്ചു.
രണ്ട് ഗോളുകൾ നേടി ടീമിന്റെ വിജയശില്പിയായി മാറിയത് യൂറി ടെലിമാൻസ് ആണ്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ ബെൽജിയം നിർണായകമായ വിജയം സ്വന്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കയാണ് ബെൽജിയത്തിന്റെ എതിരാളികൾ.
Sports
സീറ്റിൽ: ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് ജി മത്സരത്തിൽ യൂറോപ്യൻ കരുത്തരായ ബെൽജിയത്തെ ഞെട്ടിച്ച് ഈജിപ്റ്റ് മുന്നിൽ. സൂപ്പർ താരം മുഹമ്മദ് സലായുടെ കൃത്യതയാർന്ന അസിസ്റ്റിൽ നിന്ന് ഇമാം അഷോർ ആണ് ഈജിപ്റ്റിനായി വലകുലുക്കിയത്.
സീറ്റിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിൽ ഈജിപ്റ്റ് 1-0 ന് മുന്നിലാണ്. ബെൽജിയത്തിന്റെ ശക്തമായ പ്രതിരോധ നിരയെ ഭേദിച്ചുകൊണ്ട് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡെടുക്കാൻ ഈജിപ്റ്റിന് സാധിച്ചു. സൂപ്പർ താരം റോമേലു ലുകാകു നിലവിൽ ബെൽജിയത്തിന്റെ പകരക്കാരുടെ നിരയിലാണ്.
NRI
ബ്രസൽസ്: ബെൽജിയത്തിലെ ബുഗൻഹൗട്ടിൽ ചൊവ്വാഴ്ച രാവിലെ ലെവൽ ക്രോസ് മുറിച്ചുകടന്ന സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു.
ലെവൽ ക്രോസ്സിലെ സിഗ്നൽ ചുവപ്പായിരുന്നിട്ടും ഗേറ്റ് അടച്ചിട്ടിരുന്നിട്ടും സ്കൂൾ ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ബസ് ഡ്രൈവർ, സഹായി, രണ്ട് സ്കൂൾ കുട്ടികൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒരു സ്പെഷ്യൽ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥികളായ ഏഴ് കുട്ടികളും ഡ്രൈവറും സഹായിയുമാണ് ബസിലുണ്ടായിരുന്നത്.
അപകടസമയത്ത് ട്രെയിനിൽ ഉണ്ടായിരുന്ന നൂറോളം യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ട്രെയിൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടെങ്കിലും അപകടം ഒഴിവാക്കാനായില്ല.
അപകടത്തിൽ ബെൽജിയം ആഭ്യന്തര മന്ത്രി ബെർണാഡ് ക്വിന്റീൻ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Sports
അറ്റ്ലാന്റ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബെൽജിയത്തിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ യുഎസ്എയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ബെൽജിയത്തിന് വേണ്ടി ഡോഡി ലുക്കെബാക്കിയോ രണ്ട് ഗോളുകൾ നേടി. സെനോ ഡെബാസ്റ്റ്, അമാഡൗ ഒനാനയും ചാൾസ് ഡി. കെറ്റെലയേരെ എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
വെസ്റ്റൺ മക്കെനിയും പാട്രിക്ക് അഗ്യെമാംഗും ആണ് ബെൽജിയത്തിന് വേണ്ടി ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ മെക്സിക്കോ പോർച്ചുഗലിനെ സമനിലയിൽ തളച്ചു.