x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ ലോ​ക​ക​പ്പ്: സെ​ന​ഗ​ലി​നെ​തി​രെ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം; തോ​ൽ​വി​യി​ൽ നി​ന്ന് തി​രി​ച്ചു​വ​ന്ന് ബെ​ൽ​ജി​യം പ്രീ​ക്വാ​ർ​ട്ട​റി​ൽ

സ്പോർട്സ് ഡെസ്ക്
Published: July 2, 2026 11:31 AM IST | Updated: July 2, 2026 11:31 AM IST

സെനഗലിനെതിരെ ഗോൾ നേടുന്ന ബെൽജിയൻ താരങ്ങളുടെ ആവേശം

സി​യാ​റ്റി​ൽ: ഫി​ഫ ലോ​ക​ക​പ്പി​ൽ അ​വി​ശ്വ​സ​നീ​യ​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി ബെ​ൽ​ജി​യം പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. സി​യാ​റ്റ​ലി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ സെ​ന​ഗ​ലി​നെ 3-2 എ​ന്ന സ്‌​കോ​റി​നാ​ണ് ബെ​ൽ​ജി​യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പി​ന്നി​ൽ നി​ന്ന ശേ​ഷം അ​വി​ശ്വ​സ​നീ​യ​മാം​വി​ധം തി​രി​ച്ച​ടി​ച്ചാ​ണ് ബെ​ൽ​ജി​യം വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്.

‌ഹ​ബീ​ബ് ഡ​യ​റ, ഇ​സ്മാ​യി​ല സാ​ർ എ​ന്നി​വ​രി​ലൂ​ടെ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി സെ​ന​ഗ​ൽ മ​ത്സ​ര​ത്തി​ൽ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യി​രു​ന്നു. ത​ങ്ങ​ൾ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു എ​ന്ന് സെ​ന​ഗ​ലി​ന്‍റെ ആ​രാ​ധ​ക​രും ക​ളി​ക്കാ​രും ക​രു​തി​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ അ​ധി​കം വൈ​കാ​തെ ത​ന്നെ 2018 ലോ​ക​ക​പ്പി​ൽ ജ​പ്പാ​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷം 3-2ന് ​വി​ജ​യി​ച്ച ച​രി​ത്ര​പ​ര​മാ​യ നേ​ട്ടം ബെ​ൽ​ജി​യം സെ​ന​ഗ​ലി​നെ​തി​രെ​യും ആ​വ​ർ​ത്തി​ച്ചു.

ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി ടീ​മി​ന്‍റെ വി​ജ​യ​ശി​ല്പി​യാ​യി മാ​റി​യ​ത് യൂ​റി ടെ​ലി​മാ​ൻ​സ് ആ​ണ്. എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ബെ​ൽ​ജി​യം നി​ർ​ണാ​യ​ക​മാ​യ വി​ജ​യം സ്വ​ന്ത​മാ​ക്കി. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​യാ​ണ് ബെ​ൽ​ജി​യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ.

 

Tags : Belgium Senegal FIFA World Cup Latest News

Recent News

Corehub Up