Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Senegal

ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ സെ​ന​ഗ​ലി​ൽ കൊ​ണ്ടു​പോ​യി വി​റ്റ​താ​യി പ​രാ​തി

ചി​​​ക്ക​​​മ​​​ഗ​​​ളൂ​​​രു(കർണാടക): ഇ​​​രു​​​പ​​​തു​​​കാ​​​രി​​​യാ​​​യ ആ​​​ദി​​​വാ​​​സി പെ​​​ൺ​​​കു​​​ട്ടി​​​യെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പ​​​ശ്ചി​​​മാ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സെ​​​ന​​​ഗ​​​ലി​​​ൽ കൊ​​​ണ്ടു​​​പോ​​​യി വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ​​​താ​​​യി പ​​​രാ​​​തി. സെ​​​ന​​​ഗ​​​ൽ സ്വ​​​ദേ​​​ശി​​​യാ​​​യ ഒ​​​രാ​​​ളി​​​ൽ​​​നി​​​ന്നു പ​​​ണം കൈ​​​പ്പ​​​റ്റി​​​യശേ​​​ഷം പെ​​​ൺ​​​കു​​​ട്ടി​​​യെ അ​​​യാ​​​ൾ​​​ക്ക് കൈ​​​മാ​​​റി​​​യ​​​താ​​​യാ​​ണു പ​​​റ​​​യു​​​ന്ന​​​ത്.

ആ​​​ദി​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് സെ​​​ന​​​ഗ​​​ലി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ഇ​​​ട​​​പെ​​​ട്ട് പെ​​​ൺ​​​കു​​​ട്ടി​​​യെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി. കു​​​ട്ടി​​​യെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.

ചി​​​ക്ക​​​മഗ​​​ളൂ​​​രു മ​​​ല്ല​​​ന​​​ഹ​​​ള്ളി​​​യി​​​ലെ ആ​​​ദി​​​വാ​​​സി പാ​​​ര​​​മ്പ​​​ര്യ​​​വൈ​​​ദ്യ കു​​​ടും​​​ബ​​​ത്തി​​​ൽ​​​പ്പെ​​​ട്ട പെ​​​ൺ​​​കു​​​ട്ടി​​​യെ​​​യാ​​​ണു സെ​​​ന​​​ഗ​​​ൽ സ്വ​​​ദേ​​​ശി​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്. ഹ​​​ക്കി-​​​പി​​​ക്കി എ​​​ന്നപേ​​​രി​​​ല​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഇ​​​വ​​​രു​​​ടെ ഗോ​​​ത്രം ഗു​​​ജ​​​റാ​​​ത്തി​​​ൽ​​നി​​​ന്നു ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലേ​​​ക്ക് കു​​​ടി​​​യേ​​​റി​​​യ​​​വ​​​രും സാ​​​മാ​​​ന്യം ഉ​​​ന്ന​​​ത​​​നി​​​ല​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​മാ​​​ണ്.

പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ അ​​​ച്ഛ​​​ൻ രാ​​​ജ​​​ശേ​​​ഖ​​​ര​​​നും അ​​​മ്മ ക്രാ​​​ന്തി​​​യും മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കു​​​ടും​​​ബ​​​സ​​​മേ​​​തം ഇ​​​ട​​​യ്ക്കി​​​ടെ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കാ​​​റു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​മാ​​​സം ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു യാ​​​ത്ര ക​​​ഴി​​​ഞ്ഞു തി​​​രി​​​കെ​​​യെ​​​ത്തി​​​യ​​​പ്പോ​​​ൾ മ​​​ക​​​ൾ കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. പി​​​ന്നീ​​​ട് പെ​​​ൺ​​​കു​​​ട്ടി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ നാ​​​ട്ടി​​​ലു​​​ള്ള ചി​​​ല ബ​​​ന്ധു​​​ക്ക​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും ത​​​ന്നെ അ​​​മ്മ ഒ​​​രു സെ​​​ന​​​ഗ​​​ൽ സ്വ​​​ദേ​​​ശി​​​ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യും അ​​​യാ​​​ളു​​​ടെ വീ​​​ട്ടി​​​ൽ താ​​​ൻ ക​​​ടു​​​ത്ത പീ​​​ഡ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ര​​​യാ​​​കു​​​ക​​​യാ​​​ണെ​​​ന്നും അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഏ​​​താ​​​നും വീ​​​ഡി​​​യോ​​​ക​​​ളും അ​​​യ​​​ച്ചു​​​ന​​​ൽ​​​കി. ഇ​​​തി​​​നുപി​​​ന്നാ​​​ലെ സ്ഥ​​​ല​​​ത്തെ ആ​​​ദി​​​വാ​​​സിസം​​​ഘ​​​ട​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ അ​​​മ്മ സെ​​​ന​​​ഗ​​​ൽ സ്വ​​​ദേ​​​ശി​​​യി​​​ൽ​​​നി​​​ന്നു പ​​​ണം വാ​​​ങ്ങി പെ​​​ൺ​​​കു​​​ട്ടി​​​യെ വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ​​​താ​​​ണെ​​​ന്നു വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്.

തു​​​ട​​​ർ​​​ന്ന് ചി​​​ക്ക​​​മ​​​ഗ​​​ളൂ​​​രു ഹ​​​ക്കി-​​​പി​​​ക്കി ആ​​​ദി​​​വാ​​​സി ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. പു​​​നീ​​​ത് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യും പെ​​​ൺ​​​കു​​​ട്ടി​​​യെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സെ​​​ന​​​ഗ​​​ലി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​നെത്തു​​​ട​​​ർ​​​ന്ന് സെ​​​ന​​​ഗ​​​ലി​​​ലെ പോ​​​ലീ​​​സ് ഇ​​​ട​​​പെ​​​ട്ട് പെ​​​ൺ​​​കു​​​ട്ടി​​​യെ ഉ​​​ട​​​മ​​​യി​​​ൽ​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ഇ​​​പ്പോ​​​ൾ സെ​​​ന​​​ഗ​​​ലി​​​ലെ പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന പെ​​​ൺ​​​കു​​​ട്ടി​​​യെ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്ന് ചി​​​ക്ക​​​മഗ​​​ളൂ​​​രു ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ജി​​​തേ​​​ന്ദ്ര​​​കു​​​മാ​​​ർ ദ​​​യാ​​​മ അ​​​റി​​​യി​​​ച്ചു.

കു​​​ട്ടി​​​യു​​​ടെ അ​​​മ്മ ക്രാ​​​ന്തി​​​യെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ചോ​​​ദ്യം​​​ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ച്ഛ​​​ന്‍റെ പ​​​ങ്കും അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. പെ​​​ൺ​​​കു​​​ട്ടി നാ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ലു​​​ട​​​ൻ മ​​​ജി​​​സ്ട്രേ​​​റ്റി​​​നുമു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക്കി മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

Sports

ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​രം: യു​എ​സ്എ​യ്ക്ക് ആ​വേ​ശ ജ​യം

വാ​ഷിം​ഗ്ട​ൺ: ഫി​ഫ ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ യു​എ​സ്എ​യ്ക്ക് ആ​വേ​ശ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​ന​ഗ​ലി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ‌​ക്ക് തോ​ൽ​പ്പി​ച്ചു.

യു​എ​സ്എ​യ്ക്ക് വേ​ണ്ടി സെ​ർ​ജി​നോ ഡെ​സ്റ്റും ക്രി​സ്റ്റ്യ​ൻ പു‌​ലി​സി​ച്ചും ഫോ​ളാ​രി​ൻ ബ​ലോ​ഗ​ണും ആ​ൺ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡെ​സ്റ്റ് ആ​റാം മി​നി​റ്റി​ലും പു​ലി​സി​ച്ച് 19-ാം മി​നി​റ്റി​ലും ബ​ലാ​ഗ​ൺ 62-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

സാ​ഡി​യോ മാ​നെ​യാ​ണ് സെ​ന​ഗ​ലി​ന് വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. 43,51 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് മാ​നെ ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

Sports

ആ​​ഫ്രി​​ക്ക ക​​പ്പി​​ല്‍ അ​​ടി​​പി​​ടി

റ​​ബ​​ത്ത് (മൊ​​റോ​​ക്കോ): 2025 ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ന്‍​സ് ഫു​​ട്‌​​ബോ​​ള്‍ ചാ​​മ്പ്യ​​നെ​​ച്ചൊ​​ല്ലി അ​​ടി​​പി​​ടി. ഈ ​​വ​​ര്‍​ഷം ജ​​നു​​വ​​രി 18നു ​​ന​​ട​​ന്ന ഫൈ​​ന​​ലി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ മൊ​​റോ​​ക്കോ​​യെ അ​​ധി​​ക സ​​മ​​യ​​ത്തെ ഗോ​​ളി​​ല്‍ 1-0നു ​​കീ​​ഴ​​ട​​ക്കി സാ​​ദി​​യൊ മാ​​നെ​​യു​​ടെ സെ​​ന​​ഗ​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യി​​രു​​ന്നു.

എ​​ന്നാ​​ല്‍, ഫൈ​​ന​​ലി​​ല്‍ സെ​​ന​​ഗ​​ല്‍ ടീ​​മി​​ന്‍റെ അ​​സ്വാ​​ഭാ​​വി​​ക പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ പേ​​രി​​ല്‍ ആ​​ഫ്രി​​ക്ക​​ന്‍ ഫു​​ട്‌​​ബോ​​ള്‍ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ന്‍റെ അ​​പ്പീ​​ല്‍ ബോ​​ര്‍​ഡ് മൊ​​റോ​​ക്കോ​​യെ ജേ​​താ​​ക്ക​​ളാ​​യി ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു. മൊ​​റോ​​ക്കോ ഫൈ​​ന​​ലി​​ല്‍ 3-0ന് ​​സെ​​ന​​ഗ​​ലി​​നെ കീ​​ഴ​​ട​​ക്കി എ​​ന്നാ​​ണ് ദ ​​കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ആ​​ഫ്രി​​ക്ക​​ന്‍ ഫു​​ട്‌​​ബോ​​ള്‍ (കാ​​ഫ്) പ്ര​​സ്താ​​വി​​ച്ച​​ത്.

എ​​ന്നാ​​ല്‍, കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ന്‍റെ ന​​ട​​പ​​ടി​​ക്കെ​​തി​​രേ സാ​​നി​​യോ മാ​​നെ അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ രം​​ഗ​​ത്തെ​​ത്തി. രാ​​ജ്യാ​​ന്ത​​ര ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര കോ​​ട​​തി​​യി​​യെ സ​​മീ​​പി​​ക്കു​​മെ​​ന്ന് സെ​​ന​​ഗ​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ അ​​റി​​യി​​ച്ചു. സെ​​ന​​ഗ​​ല്‍ സ​​ര്‍​ക്കാ​​ര്‍ ഈ ​​നീ​​ക്ക​​ത്തി​​നു പി​​ന്തു​​ണ​​യേ​​കി.

ഫൈ​​ന​​ലി​​ന്‍റെ സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ മൊ​​റോ​​ക്കോ​​യ്ക്ക് അ​​നു​​കൂ​​ല​​മാ​​യി റ​​ഫ​​റി പെ​​നാ​​ല്‍​റ്റി വി​​ധി​​ച്ചു. പെ​​നാ​​ല്‍​റ്റി വി​​ധി​​ക്കു​​ന്ന​​തി​​നു മി​​നി​​റ്റു​​ക​​ള്‍​ക്കു മു​​മ്പ് സെ​​ന​​ഗ​​ലി​​ന്‍റെ ഗോ​​ള്‍ റ​​ഫ​​റി നി​​ഷേ​​ധി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ​​യെ​​ല്ലാം പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ സെ​​ന​​ഗ​​ല്‍ ടീം ​​പ്ര​​തി​​ഷേ​​ധി​​ച്ച് മൈ​​താ​​നം​​വി​​ട്ടു. കാ​​ണി​​ക​​ള്‍ ക​​യ്യാ​​ങ്ക​​ളി ന​​ട​​ത്തി.

വി​​വി​​ധ ച​​ര്‍​ച്ച​​ക​​ള്‍​ക്കൊ​​ടു​​വി​​ല്‍ 15 മി​​നി​​റ്റ് വൈ​​കി സെ​​ന​​ഗ​​ല്‍ ടീം ​​ക​​ള​​ത്തി​​ലെ​​ത്തി. മൊ​​റോ​​ക്ക​​ന്‍ ഫോ​​ര്‍​വേ​​ഡാ​​യ ബ്രാ​​ഹിം ഡി​​യ​​സ് എ​​ടു​​ത്ത പ​​നേ​​ങ്ക സ്റ്റൈ​​ല്‍ പെ​​നാ​​ല്‍​റ്റി കി​​ക്ക് സെ​​ന​​ഗ​​ല്‍ ഗോ​​ള്‍ കീ​​പ്പ​​ര്‍ എ​​ഡ്വാ​​ര്‍​ഡ് മെ​​ന്‍​ഡി ര​​ക്ഷ​​പ്പെ​​ടു​​ത്തി. അ​​തോ​​ടെ മ​​ത്സ​​രം അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക്. അ​​ധി​​ക സ​​മ​​യ​​ത്തെ ഗോ​​ളി​​ല്‍ സെ​​ന​​ഗ​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യി.

അ​​പ​​ക്വ​​മാ​​യ പെ​​രു​​മാ​​റ്റ​​ത്തി​​ന് ഇ​​രു​​ടീ​​മി​​ലെ​​യും താ​​ര​​ങ്ങ​​ള്‍​ക്ക് കാ​​ഫ് വി​​ല​​ക്കും പി​​ഴ​​യും ചു​​മ​​ത്തി​​യി​​രു​​ന്നു.

Sports

ആ​​ഫ്രി​​ക്ക​​ൻ നേ​​ഷ​​ൻ​​സ് കപ്പില്‍ മു​​ത്ത​​മി​​ട്ട് സെ​​ന​​ഗ​​ൽ

റ​​ബാ​​ത്ത് (മൊ​​റോ​​ക്കോ): ആ​​ഫ്രി​​ക്ക​​ൻ നേ​​ഷ​​ൻ​​സ് ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട് സെ​​ന​​ഗ​​ൽ. ആ​​തി​​ഥേ​​യ​​രാ​​യ മൊ​​റോ​​ക്കോ​​യെ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. സെ​​ന​​ഗ​​ൽ ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ലെ ര​​ണ്ടാം നേ​​ഷ​​ൻ​​സ് ക​​പ്പ് കി​​രീ​​ട​​മാ​​ണി​​ത്. നേ​​ര​​ത്തേ 2021ലാ​​ണ് സെ​​ന​​ഗ​​ൽ ആ​​ദ്യ​​മാ​​യി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

റബാത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ മി​​ക​​ച്ച പോ​​രാ​​ട്ടം ന​​ട​​ത്തി​​യ ഇ​​രു ടീ​​മി​​നും അ​​വ​​സ​​ര​​ങ്ങ​​ൾ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഗോ​​ൾര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​ത്സ​​രം അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക് നീ​​ണ്ടു. അ​​ധി​​ക സ​​മ​​യ​​ത്തി​​ന്‍റെ നാ​​ലാം മി​​നി​​റ്റി​​ൽ പാ​​പെ ഗു​​യെ​​യി​​ലൂ​​ടെ​​യാ​​ണ് സെ​​ന​​ഗ​​ൽ വി​​ജ​​യ​​ഗോ​​ൾ നേ​​ടി​​യ​​ത്.

ഫൈ​​ന​​ൽ നാ​​ട​​കം

മ​​ത്സ​​ര​​ത്തി​​ന്‍റെ 90 മി​​നി​​റ്റു​​ക​​ൾ​​ക്ക് ശേ​​ഷ​​മു​​ള്ള അ​​ധി​​ക സ​​മ​​യം നാ​​ട​​കീ​​യ​​ത​​ക​​ളു​​ടേ​​താ​​യി​​രു​​ന്നു. 90+2 മി​​നി​​റ്റി​​ൽ സെ​​ന​​ഗ​​ലി​​ന്‍റെ സെ​​ക് നേ​​ടി​​യ ഗോ​​ൾ, ഹ​​ക്കി​​മി​​യെ ഫൗ​​ൾ ചെ​​യ്തു എ​​ന്ന കാ​​ര​​ണ​​ത്താ​​ൽ റ​​ഫ​​റി നി​​ഷേ​​ധി​​ച്ചു.

ഇ​​തി​​ന് തൊ​​ട്ടു​​പി​​ന്നാ​​ലെ 90+8 മി​​നി​​റ്റി​​ൽ മൊ​​റോ​​ക്കോ​​യു​​ടെ ബ്രാ​​ഹിം ഡി​​യാ​​സി​​നെ ഡി​​ഒൗ​​ഫ് ഫൗ​​ൾ ചെ​​യ്ത​​തി​​ന് മൊ​​റോ​​ക്കോ​​യ്ക്ക് അ​​നു​​കൂ​​ല​​മാ​​യി പെ​​നാ​​ൽ​​റ്റി അ​​നു​​വ​​ദി​​ച്ചു. ഈ ​​തീ​​രു​​മാ​​ന​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് കോ​​ച്ച് സെ​​ന​​ഗ​​ൽ ടീ​​മി​​നോ​​ട് ക​​ളി മ​​തി​​യാ​​ക്കി തി​​രി​​കെ ക​​യ​​റാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സെ​​ന​​ഗ​​ൽ താ​​ര​​ങ്ങ​​ൾ മൈ​​താ​​നം വി​​ട്ടു പു​​റ​​ത്തു​​പോ​​യി. ഏ​​ക​​ദേ​​ശം പ​​ത്ത് മി​​നി​​റ്റോ​​ളം ക​​ളി ത​​ട​​സ​​പ്പെ​​ട്ടു. ഒ​​ടു​​വി​​ൽ നാ​​യ​​ക​​ൻ സാ​​ദി​​യോ മാ​​നെ​​യു​​ടെ ഇ​​ട​​പെ​​ട​​ലി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് താ​​ര​​ങ്ങ​​ൾ വീ​​ണ്ടും ക​​ള​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ​​ത്.

സ്വ​​ന്തം ആ​​രാ​​ധ​​ക​​ർ​​ക്കു മു​​ന്നി​​ൽ അ​​ര​​നൂ​​റ്റാ​​ണ്ടി​​നു​​ശേ​​ഷം കി​​രീ​​ടം വീ​​ണ്ടെ​​ടു​​ക്കാ​​മെ​​ന്ന മൊ​​റോ​​ക്കോ​​യു​​ടെ ആ​​ഗ്ര​​ഹം സ​​ഫ​​ല​​മാ​​യി​​ല്ല. 1976ലാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ഏ​​ക കി​​രീ​​ട​​നേ​​ട്ടം.

Sports

ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: സെ​മി പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്ന്

റ​ബാ​ത്ത്: ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ് ഫു​ട്ബോ​ളി​ലെ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.30ന് ​ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ സെ​ന​ഗ​ൽ ഈ​ജി​പ്തി​നെ നേ​രി​ടും. ടാ​ൻ​ഗ​യ​റി​ലെ ഇ​ബ്ന്ബ​ത്തൂ​ത്ത സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ര​ണ്ടാം സെ​മി​യി​ൽ മൊ​റോ​ക്കോ നൈ​ജീ​രി​യ​യെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 1.30 നാ​ണ് മ​ത്സ​രം. റ​ബാ​ത്തി​ലാ​ണ് സെ​മി പോ​രാ​ട്ടം ന​ട​ക്കു​ക.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ക. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30നാ​ണ് മ​ത്സ​രം.

Sports

ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്; സെ​ന​ഗ​ൽ സെ​മി​യി​ൽ

ടാ​ൻ​ഗ​യ​ർ: ആ​ഫ്രി​ക്ക ക​പ്പ് ഓഫ് നേ​ഷ​ൻ​സി​ൽ സെ​മി​യി​ൽ ക​ട​ന്ന് സെ​ന​ഗ​ൽ. ഇ​ന്ന് ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മാ​ലി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് സെ​ന​ഗ​ൽ സെ​മി​യി​ലെ​ത്തി​യ​ത്.

സെ​ന​ഗ​ലി​ന് വേ​ണ്ടി ലി​മാ​ൻ എ​ൻ‌​ഡ​യാ​യെ ആ​ണ് ഗോ​ൾ നേടിയത്. മ​ത്സ​ര​ത്തി​ന്‍റെ 27-ാം മി​നി​റ്റി​ൽ ആ​ണ് ലി​മാ​ൻ ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഇ​തോ​ടെ ഇ​ത്ത​വ​ണ​ത്തെ ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ൽ സെ​മി​യി​ലെ​ത്തു​ന്ന ആ​ദ്യ ടീ​മാ​യി സെ​ന​ഗ​ൽ. ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ മൊ​റോ​ക്കോ കാ​മ​റൂ​ണി​നെ നേരിടും.

Latest News

Corehub Up