ബെൽജിയവും സെനഗലും തമ്മിലുള്ള മത്സരത്തിൽനിന്ന്.
അറ്റ്ലാന്റ: ഫിഫ ലോകകപ്പിൽ സെനഗലിനെ വീഴ്ത്തി ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അറ്റ്ലാന്റയില്‍ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ 3 - 2 എന്ന സ്കോറിനാണ് ബെല്‍ജിയം വിജയം നേടിയത്. അധിക സമയത്തായിരുന്നു ബെല്‍ജിയത്തിന്റെ ജയം.
യൂറി ടൈലെമാന്‍സിന്റെ ഇരട്ട ഗോളുകളും റൊമേലു ലുക്കാക്കുവിന്റെ ഒരു ഗോളുമാണ് ബെല്‍ജിയത്തിന് തുണയായത്. മറുഭാഗത്ത് ഹബീബ് ഡിയാറയും ഇസ്മായില സാറും സെനഗലിന് വേണ്ടി സ്കോര്‍ ചെയ്തു.
Tags : Belgium quarterfinals defeating Senegal