Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Latest News

ബ​ങ്കി​പ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി​ക്കും പ്ര​ശാ​ന്ത് കി​ഷോ​റി​നും അ​ഭി​മാ​ന​പ്പോ​രാ​ട്ടം

പാ​റ്റ്ന: ജൂ​ലൈ 30-ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന ബ​ങ്കി​പ്പൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ഹാ​റി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യ നി​തി​ൻ ന​ബീ​ൻ രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി നീ​ര​ജ് കു​മാ​ർ സി​ൻ​ഹ, ക​ന്നി​ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന 'ജ​ൻ സു​രാ​ജ്' പാ​ർ​ട്ടി സ്ഥാ​പ​ക​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ, ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ത്ഥി രേ​ഖ ഗു​പ്ത എ​ന്നി​വ​ർ ത​മ്മി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.

കാ​ല​ങ്ങ​ളാ​യി ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​ണ് ബ​ങ്കി​പ്പൂ​ർ. 2025-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​തി​ൻ ന​ബീ​ൻ 62 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ഈ ​സീ​റ്റി​ൽ നി​ന്ന് വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ, പ്ര​ശാ​ന്ത് കി​ഷോ​ർ നേ​രി​ട്ട് മ​ത്സ​ര​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​വി​ടു​ത്തെ പോ​രാ​ട്ടം കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യ​ത്. പാ​റ്റ്ന സ​ർ​വ​ക​ലാ​ശാ​ല, എ​ൻ​ഐ​ടി പാ​റ്റ്ന തു​ട​ങ്ങി നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ള്ള മ​ണ്ഡ​ല​ത്തി​ലെ ആ​കെ​യു​ള്ള 3.79 ല​ക്ഷം വോ​ട്ട​ർ​മാ​രി​ൽ മൂ​ന്നി​ലൊ​ന്നും 18 നും 29 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​വ​വോ​ട്ട​ർ​മാ​രു​ടെ നി​ല​പാ​ട് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​കും.

ബി​ജെ​പി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ കോ​ട്ട നി​ല​നി​ർ​ത്തു​ക എ​ന്ന​ത് അ​ഭി​മാ​ന​പ്ര​ശ്ന​മാ​ണ്. മ​റു​ഭാ​ഗ​ത്ത്, ത​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ പ്ര​ശാ​ന്ത് കി​ഷോ​റി​നും ഇ​ത് ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. ബി​ജെ​പി വോ​ട്ടു​ക​ൾ വി​ഭ​ജി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ത​ങ്ങ​ൾ​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്നാ​ണ് ആ​ർ​ജെ​ഡി ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഉ​യ​ർ​ന്ന ജാ​തി​ക്കാ​ർ​ക്കും മ​ധ്യ​വ​ർ​ഗ​ത്തി​നും വ്യ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ലി​ല്ലാ​യ്മ, സ്ത്രീ ​സു​ര​ക്ഷ, ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​കു​ന്ന​ത്. ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ഡോ. ​എം.​കെ. റാ​മി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു; ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി

ക​ണ്ണ‌ൂ​ർ: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡോ. ​എം.​കെ. റാ​മി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ത​ല​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് റാ​മി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​ട​ത്തി​യ അ​റ​സ്റ്റാ​യ​തി​നാ​ൽ നേ​ര​ത്തെ ഡോ. ​റാ​മി​നെ കോ​ട​തി വി​ട്ട​യ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ത​ല​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പു​തി​യ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് വൈ​കി​ട്ടോ​ടെ ഇ​യാ​ളെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​റ​സ്റ്റ് അ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പാ​യി ഡോ. ​റാം ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി​രു​ന്നു.

Sports

15-കാ​ര​ന്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്ക് റി​ക്കാ​ർ​ഡ് തി​ള​ക്കം; അ​ന്താ​രാ​ഷ്ട്ര ടി20​യി​ല്‍ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​രം

ഹ​രാ​രെ: അ​ന്താ​രാ​ഷ്ട്ര ടി20 ​ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ പു​തി​യ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ​യു​ടെ യു​വ​താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി. സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ ആ​ദ്യ ടി20 ​മ​ത്സ​ര​ത്തി​ലാ​ണ് 15-കാ​ര​നാ​യ വൈ​ഭ​വ് ഈ ​ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ന്താ​രാ​ഷ്ട്ര ടി20 ​ക്രി​ക്ക​റ്റി​ല്‍ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് താ​രം ത​ന്‍റെ പേ​രി​ലാ​ക്കി​യ​ത്.

സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ വെ​റും 18 പ​ന്തി​ല്‍ നി​ന്നാ​ണ് വൈ​ഭ​വ് അ​ര്‍​ധ സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നാ​ല് വീ​തം സി​ക്‌​സ​റു​ക​ളും ഫോ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് ഇ​ന്നിം​ഗ്‌​സ്. കൃ​ത്യം 15 വ​ര്‍​ഷ​വും 118 ദി​വ​സ​വു​മാ​ണ് ഈ ​റി​ക്കാ​ർ​ഡ് നേ​ടു​മ്പോ​ള്‍ വൈ​ഭ​വി​ന്‍റെ പ്രാ​യം.

Kerala

നീ​റ്റ് ക്ര​മ​ക്കേ​ട്: വി​ദ്യാ​ർ​ത്ഥി സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി മ​മ്മൂ​ട്ടി

കൊ​ച്ചി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 'കോ​ക്ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന രാ​ജ്യ​വ്യാ​പ​ക യു​വ​ജ​ന പ്ര​തി​ഷേ​ധ​ത്തി​ന് പ്ര​മു​ഖ ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ പി​ന്തു​ണ. യു​വ​ജ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ സ​മ്പ​ത്തെ​ന്നും, അ​വ​രു​ടെ ശ​ബ്ദം കേ​ൾ​ക്കു​ക​യും അ​വ​രെ സം​ര​ക്ഷി​ക്കു​ക​യും ശാ​ക്തീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് മ​മ്മൂ​ട്ടി ഫേ​സ്‌​ബു​ക്കി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.

സി​നി​മ-​സാം​സ്കാ​രി​ക-​കാ​യി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ ഇ​തി​ന​കം പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ചി​ല​ർ ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​ര​വേ​ദി​യി​ൽ നേ​രി​ട്ടെ​ത്തി​യ​പ്പോ​ൾ മ​റ്റു​ചി​ല​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച​ത്. ഇ​തി​നി​ടെ, പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സി​ജെ​പി നാ​ളെ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും സ​മ​ര​ത്തി​ന് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

National

ഭ​ര​ണ​ഘ​ട​ന​യു​ടെ പ്ര​തി ക​യ്യി​ലേ​ന്തി രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​തി​പ​ക്ഷ എം​പി​മാ​രും ബി​ർ​ള ഹൗ​സി​ൽ, ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ർ​പ്പ് ക​യ്യി​ലേ​ന്തി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ ന്യൂ​ഡ​ൽ​ഹി ബി​ർ​ള ഹൗ​സി​ലെ ഗാ​ന്ധി സ്മൃ​തി​യി​ൽ എ​ത്തി പ്ര​തി​ഷേ​ധി​ച്ചു. നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഈ ​പ്ര​തി​ഷേ​ധം.

എം​പി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്രി​യ​ങ്ക ഗാ​ന്ധി, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, ജോ​ൺ ബ്രി​ട്ടാ​സ്, എ.​എ. റ​ഹീം, ഹാ​രി​സ് ബീ​രാ​ൻ, പി. ​സ​ന്തോ​ഷ് കു​മാ​ർ, വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ തു​ട​ങ്ങി​യ​വ​രും രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഗാ​ന്ധി​ജി​യു​ടെ സ്മൃ​തി കു​ടീ​ര​ത്തി​ന് മു​ൻ​പി​ൽ പ്രാ​ർ​ഥി​ച്ചും മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ച്ചു​മാ​ണ് നേ​താ​ക്ക​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്. കേരളത്തിൽ നിന്നുമുള്ള കോൺഗ്രസ് നേതാക്കളായ എം. ലിജു, അബിൻ വർക്കിഎന്നിവരും പ്രതിഷേധത്തിന്‍റെ ഭാഗമായി. 

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ജീ​വ​ഹാ​നി​ക്കും ഉ​ത്ത​ര​വാ​ദി​യാ​യ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഉ​ട​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ബി​ർ​ള ഹൗ​സി​ൽ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. 

National

ജ​ന്ത​ർ മ​ന്ത​റി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ‌​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി കേ​ന്ദ്രം

ന്യൂ​ഡ​ൽ‌​ഹി: ഡ​ൽ​ഹി​യി​ൽ ജ​ന്ത​ർ മ​ന്ത​റി​ന് ചു​റ്റും എ​ട്ട് മ​ണി​ക്കൂ​ർ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ്. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​നും ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നു​മാ​ണ് ന​ട​പ​ടി. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കും പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കു​മെ​തി​രെ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നീ​ക്കം. ജ​ന്ത​ർ മ​ന്ത​റി​ന് ചു​റ്റു​മു​ള്ള 1.5 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

National

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യ്യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ; നി​ഷ്പ​ക്ഷ വേ​ദി വേ​ണ​മെ​ന്ന് 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ വി​വാ​ദ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും വി​ദ്യാ​ർ​ത്ഥി സ​മ​ര​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് തു​ട​രു​ന്നു. സ​മ​രം ന​ട​ത്തു​ന്ന 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​ക്ക്' ഒ​പ്പം വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ഏ​ത് സ​മ​യ​ത്തും ത​യ്യാ​റാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, കേ​ന്ദ്ര മ​ന്ത്രി​മാ​രു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലോ ഓ​ഫീ​സി​ലോ ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നും, ജ​ന്ത​ർ മ​ന്ത​റി​ലോ മ​റ്റ് നി​ഷ്പ​ക്ഷ വേ​ദി​ക​ളി​ലോ മാ​ത്ര​മേ ച​ർ​ച്ച ന​ട​ത്തൂ എ​ന്നും സ​മ​ര​ക്കാ​ർ നി​ല​പാ​ടെ​ടു​ത്തു.

കേ​ന്ദ്ര മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗും ആ​രോ​ഗ്യ മ​ന്ത്രി ജെ.​പി. ന​ദ്ദ​യും ചേ​ർ​ന്ന് ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ നാ​ല് ത​വ​ണ ച​ർ​ച്ച​യ്ക്കു​ള്ള ഔ​ദ്യോ​ഗി​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും, സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ മു​ൻ​വി​ധി​ക​ളു​മി​ല്ലെ​ന്നും ജി​തേ​ന്ദ്ര സിം​ഗ് വ്യ​ക്ത​മാ​ക്കി. ജെ.​പി. ന​ദ്ദ​യു​ടെ വ​സ​തി​യി​ലോ ഓ​ഫീ​സി​ലോ ച​ർ​ച്ച​ക​ൾ ന​ട​ത്താ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, സ​ർ​ക്കാ​രി​ന്‍റെ ഈ ​ക്ഷ​ണം സി​ജെ​പി ത​ള്ളി. മ​ന്ത്രി​മാ​രു​ടെ വീ​ടു​ക​ളി​ലേ​ക്കോ ഓ​ഫീ​സു​ക​ളി​ലേ​ക്കോ ച​ർ​ച്ച​യ്ക്ക് പോ​കി​ല്ലെ​ന്നും, ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യാ​യ ജ​ന്ത​ർ മ​ന്ത​റി​ലോ അ​ല്ലെ​ങ്കി​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ സ​മ​ര​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഏ​തെ​ങ്കി​ലും നി​ഷ്പ​ക്ഷ വേ​ദി​യി​ലോ മാ​ത്ര​മേ ച​ർ​ച്ച​ക​ൾ ന​ട​ക്കൂ എ​ന്ന് സി​ജെ​പി മു​ഖ്യ വ​ക്താ​വ് സൗ​ര​വ് ദാ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന ആ​ർ​ക്കെ​ങ്കി​ലും എ​തി​രെ പു​തി​യ എ​ഫ്ഐ​ആ​റു​ക​ളോ മ​റ്റ് പ്ര​തി​കാ​ര ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ പ​ര​സ്യ ഉ​റ​പ്പ് ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

National

പ​രീ​ക്ഷാ ചോ​ർ​ച്ചാ കേ​സു​ക​ൾ​ക്കാ​യി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ചോ​ർ​ച്ചാ കേ​സു​ക​ളി​ൽ വേ​ഗ​ത്തി​ലു​ള്ള ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും ഭാ​വി​യു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ൻ​ഗ​ണ​ന​യെ​ന്നും, അ​തി​ന് തു​ര​ങ്കം വെ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​പ്ര​ഖ്യാ​പ​നം. എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രീ​ക്ഷാ ചോ​ർ​ച്ച​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള കു​റ്റ​വാ​ളി​ക​ൾ​ക്ക് ശ​ക്ത​വും മാ​തൃ​കാ​പ​ര​വു​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ധി​കാ​രി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും, രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​രെ​യും വെ​റു​തെ വി​ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എം​പി,എം​എ​ൽ​എ കോ​ട​തി​ക​ളു​ടെ മാ​തൃ​ക​യി​ലാ​യി​രി​ക്കും ഈ ​ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷ​വും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്.

National

ജ​ന്ത​ർ​മ​ന്ത​ർ പ്ര​തി​ഷേ​ധം: സ​മാ​ധാ​ന​പ​ര​മാ​യ സം​വാ​ദ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് ദു​ൽ​ഖ​ർ സ​ൽ​മാ​നും അ​ദി​തി റാ​വു ഹൈ​ദ​രി​യും

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ലെ പോ​ലീ​സ് ന​ട​പ​ടി​യെ​ത്തു​ട​ർ​ന്നു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ, സ​മാ​ധാ​ന​പ​ര​മാ​യ സം​വാ​ദ​ത്തി​നും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നും ആ​ഹ്വാ​നം ചെ​യ്ത് ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, അ​ദി​തി റാ​വു ഹൈ​ദ​രി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ.

വി​ദ്യാ​ർ​ത്ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കി​ട​യി​ൽ സേ​ന​യു​ടെ ഇ​ട​പെ​ട​ലു​ക​ളി​ൽ ഉ​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ താ​ര​ങ്ങ​ൾ, വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി​യും മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് സ​മാ​ധാ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

വെ​റു​പ്പും വി​ഭ​ജ​ന​വു​മ​ല്ല, പ​ര​സ്പ​ര ധാ​ര​ണ​യും അ​നു​ക​മ്പ​യു​മാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മെ​ന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ്യ​ക്ത​മാ​ക്കി.

National

അ​നു​രാ​ഗ് ജെ​യി​ൻ നീ​തി ആ​യോ​ഗ് സി​ഇ​ഒ

ന്യൂ​ഡ​ൽ​ഹി: നീ​തി ആ​യോ​ഗി​ന്‍റെ പു​തി​യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി സീ​നി​യ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നു​രാ​ഗ് ജെ​യ്നെ നി​യ​മി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പേ​ഴ്സ​ണ​ൽ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് വ​കു​പ്പ് പു​റ​ത്തി​റ​ക്കി.

മ​ധ്യ​പ്ര​ദേ​ശ് കാ​ഡ​റി​ലെ 1989-ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​നു​രാ​ഗ് ജെ​യി​ൻ, മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തെ ഭ​ര​ണ​പ​രി​ച​യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മ​ധ്യ​പ്ര​ദേ​ശ് ചീ​ഫ് സെ​ക്ര​ട്ട​റി, കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി, ഡി​പി​ഐ​ഐ​ടി സെ​ക്ര​ട്ട​റി, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ര​വ​ധി നി​ർ​ണാ​യ​ക പ​ദ​വി​ക​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. ഐ​ഐ​ടി ഖ​ര​ഗ്പൂ​രി​ൽ നി​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദം നേ​ടി​യി​ട്ടു​ള്ള അ​ദ്ദേ​ഹം 1988-ലെ ​യു​പി​എ​സ്സി പ​രീ​ക്ഷ വി​ജ​യി​ച്ചാ​ണ് സി​വി​ൽ സ​ർ​വീ​സി​ലെ​ത്തി​യ​ത്.

അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ദി​വ​സം മു​ത​ൽ നി​യ​മ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സേ​വ​ന കാ​ലാ​വ​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് വ​ർ​ഷ​ത്തേ​ക്കോ അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ​യോ അ​ദ്ദേ​ഹം ഈ ​പ​ദ​വി​യി​ൽ തു​ട​രു​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

National

ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​ർ പ്ര​തി​ഷേ​ധം: പോ​ലീ​സി​ന് നേ​രെ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​ക്ര​മ​ണം; നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തു​ട​രു​ന്ന കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സി​ന് നേ​രെ വ​ൻ ആ​ക്ര​മ​ണം. കൊ​ണാ​ട്ട് പ്ലേ​സി​നു സ​മീ​പ​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ വാ​ളു​ക​ളും ഖു​ക്രി​ക​ളും വീ​ശി​യ​താ​യി ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തു​വ​രെ ര​ണ്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ ചി​ല പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ വാ​ളു​ക​ളും ഖു​ക്രി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സി​നെ നേ​രി​ടു​ക​യാ​യി​രു​ന്നു. ജ​ന്ത​ർ​മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ വേ​ദി​യും ടെ​ന്‍റു​ക​ളും പോ​ലീ​സ് രാ​ത്രി​യോ​ടെ പൊ​ളി​ച്ചു​നീ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടും സ്ഥ​ല​ത്ത് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹ​ത്തെ​യും റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​നെ​യും വി​ന്യ​വി​ച്ചി​ട്ടു​ണ്ട്.

National

ത​മി​ഴ്‌​നാ​ട്ടി​ൽ സ്‌​കൂ​ൾ പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ പേ​ര് മാ​റ്റി ടി.​വി.​കെ സ​ർ​ക്കാ​ർ; ഇ​നി 'പെ​രു​ന്ത​ലൈ​വ​ർ കാ​മ​രാ​ജ് പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി'

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ മു​ൻ ഡി.​എം.​കെ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ പേ​ര് മാ​റ്റി ടി.​വി.​കെ സ​ർ​ക്കാ​ർ. ഇ​നി മു​ത​ൽ ഈ ​പ​ദ്ധ​തി 'പെ​രു​ന്ത​ലൈ​വ​ർ കാ​മ​രാ​ജ് പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടും.

ത​മി​ഴ്‌​നാ​ട്ടി​ൽ അ​ടു​ത്തി​ടെ​യാ​യി ചി​ല സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ പേ​രു​ക​ൾ മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യും. നേ​ര​ത്തെ 'ഞാ​ൻ മു​ത​ൽ​വ​ൻ പ​ദ്ധ​തി'​യു​ടെ പേ​ര് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ്കീം ​എ​ന്നാ​ക്കി മാ​റ്റി​യി​രു​ന്നു. കൂ​ടാ​തെ സ്ത്രീ​ക​ൾ​ക്കാ​യു​ള്ള സൗ​ജ​ന്യ ബ​സ് യാ​ത്രാ പ​ദ്ധ​തി​യു​ടെ പേ​രും മാ​റ്റി​യി​രു​ന്നു.

പ്ര​ധാ​ന ക്ലാ​സു​ക​ളി​ലെ (1 മു​ത​ൽ 5 വ​രെ) വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച ഈ ​പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി, അ​ടു​ത്ത പെ​രി​യാ​ർ ജ​ന്മ​ദി​നം (സെ​പ്റ്റം​ബ​ർ 17) മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ വ്യാ​പി​പ്പി​ക്കു​മെ​ന്ന് ടി.​വി.​കെ മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ദ്ധ​തി​യു​ടെ പേ​ര് മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​കാ​മ​രാ​ജി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ത്.

National

സി​ജെ​പി​യു​ടെ സ​മ​രം തു​ട​രും; പ്ര​ധാ​ന​പ്പെ​ട്ട നാ​ല് ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​ത് വ​രെ പി​ന്നോ​ട്ടി​ല്ലെ​ന്ന് പ്ര​ഖ്യാ​പ​നം

ന്യൂ​ഡ​ൽ​ഹ‌ി: സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലും ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി‌.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഉ​ട​ൻ രാ​ജി​വെ​ക്കു​ക, പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, സ​മാ​ധാ​ന​പ​ര​മാ​യ രീ​തി​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മെ​തി​രെ യാ​തൊ​രു​വി​ധ നി​യ​മ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​രു​ത്,

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ അ​തി​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ​യും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ നി​ർ‌​ദേ​ശ​ങ്ങ​ളാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ‌​ട്ടി മു​ന്നോ​ട്ടു​വെ​യ്ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യാ​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് സോ​നം വാം​ഗ്ചു​ക് അ​റി‍​യി​ച്ചി​രു​ന്നു.

National

മു​ൻ അ​ഗ്നി​വീ​റു​മാ​ർ​ക്ക് കേ​ന്ദ്ര​സാ​യുധ സേ​ന​യി​ൽ 50 ശ​ത​മാ​നം സം​വ​ര​ണം; പ്ര​വേ​ശ​ന​ത്തി​ന് പ​രീ​ക്ഷ​ക​ളി​ല്ലെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: നാ​ല് വ​ർ​ഷ​ത്തെ സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്ന മു​ൻ അ​ഗ്നി​വീ​റു​മാ​ർ​ക്ക് കേ​ന്ദ്ര​സാ​യു​ധ പോ​ലീ​സ് സേ​ന​യി​ൽ വ​ലി​യ ഇ​ള​വു​ക​ളും അ​വ​സ​ര​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ലോ​ക്സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​ന്ദ്ര സാ​യു​ധ സേ​ന​ക​ളി​ൽ അ​ഗ്നി​വീ​റു​മാ​ർ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സി​ആ​ർ​പി​എ​ഫ്, ബി​എ​സ്എ​ഫ്, സി​ഐ​എ​സ്എ​ഫ്, ഐ​ടി​ബി​പി, എ​സ്എ​സ്ബി, അ​സം റൈ​ഫി​ൾ​സ് എ​ന്നീ കേ​ന്ദ്ര​സാ​യു​ധ പോ​ലീ​സ് സേ​ന​ക​ളി​ലെ കോ​ൺ​സ്റ്റ​ബി​ൾ (ജ​ന​റ​ൽ ഡ്യൂ​ട്ടി), റൈ​ഫി​ൾ​മാ​ൻ ഒ​ഴി​വു​ക​ളി​ൽ 50 ശ​ത​മാ​ന​വും മു​ൻ അ​ഗ്നി​വീ​റു​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ന്നു.

സാ​ധാ​ര​ണ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​പ്പോ​ലെ കേ​ന്ദ്ര സാ​യു​ധ സേ​ന​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഇ​വ​ർ എ​ഴു​ത്തു​പ​രീ​ക്ഷ എ​ഴു​തേ​ണ്ട​തി​ല്ല. ‌കൂ​ടാ​തെ ഫി​സി​ക്ക​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ടെ​സ്റ്റ്, ഫി​സി​ക്ക​ൽ എ​ഫി​ഷ്യ​ൻ​സി ടെ​സ്റ്റ് എ​ന്നി​വ​യി​ൽ നി​ന്നും ഇ​വ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നാ​ല് വ​ർ​ഷ​ത്തെ സൈ​നി​ക സേ​വ​നം ത​ന്നെ ഇ​വ​രു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത​യ്ക്കും അ​ച്ച​ട​ക്ക​ത്തി​നു​മു​ള്ള തെ​ളി​വാ​യി സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കു​ന്നു.

എ​ല്ലാ മു​ൻ അ​ഗ്നി​വീ​റു​മാ​ർ​ക്കും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ള​വ് ല​ഭി​ക്കും. എ​ന്നാ​ൽ അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യു​ടെ ആ​ദ്യ ബാ​ച്ചി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​വ​ർ​ക്ക് (പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ചേ​ർ​ന്ന​വ​ർ​ക്ക്) അ​ഞ്ച് വ​ർ​ഷ​ത്തെ അ​ധി​ക ഇ​ള​വ് ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​കും. മു​ൻ അ​ഗ്നി​വീ​റു​ക​ളു​ടെ നി​യ​മ​ന​ങ്ങ​ളും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​ത്യേ​ക വി​ഭാ​ഗം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ഗ്നി​പ​ഥ് പ​ദ്ധ​തി വ​ഴി സേ​വ​ന​മ​നു​ഷ്ഠി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗം വ​രു​ന്ന സൈ​നി​ക​രു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ഉ​യ​ർ​ന്നു​വ​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​നി​ർ​ണാ​യ​ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

National

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യാ​ൽ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് സോ​നം വാം​ഗ്ചു​ക്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന യു​വ​പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യാ​ൽ താ​ൻ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ആ​ക്ടി​വി​സ്റ്റ് സോ​നം വാം​ഗ്ചു​ക്ക്. അ​ത്ത​ര​മൊ​രു ഉ​റ​പ്പ് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം തു​ട​രാ​ൻ നി​ർ​ബ​ന്ധി​ത​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

"സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഒ​രു യു​വ​പ്ര​ക്ഷോ​ഭ​ക​നും യാ​തൊ​രു​വി​ധ പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ​ക്കും ശി​ക്ഷാ ന​ട​പ​ടി​ക​ൾ​ക്കും ഇ​ര​യാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ ഉ​റ​പ്പ് ന​ൽ​ക​ണ​മെ​ന്ന് ഞാ​ൻ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു," കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ജെ.​പി. ന​ഡ്ഡ​യ്ക്കും ജി​തേ​ന്ദ്ര സിം​ഗി​നും അ​യ​ച്ച ക​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നീ​തി​പൂ​ർ​വ​മാ​യ ഒ​രു വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന് വേ​ണ്ടി​യാ​ണ് സ​മ​ര​ക്കാ​ർ ശ​ബ്ദ​മു​യ​ർ​ത്തി​യ​ത് എ​ന്നും 59-കാ​ര​നാ​യ വാം​ഗ്ചു​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ​തി​രെ 'കോ​ക്ക്റോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി, മൂ​ന്ന് ആ​ഴ്ച​ത്തെ നി​രാ​ഹാ​ര​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ജ​ന്ത​ർ​മ​ന്ത​ർ സ​മ​ര കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഡ​ൽ​ഹി പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ നീ​ക്കം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല. നി​ല​വി​ൽ ഗു​ഡ്ഗാ​വി​ലെ മേ​ദാ​ന്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 25-ാം ദി​വ​സ​ത്തെ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ക​യാ​ണ് അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ രാ​ത്രി മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ജെ​പി ന​ഡ്ഡ​യ്ക്കും ജി​തേ​ന്ദ്ര സിം​ഗി​നും വാം​ഗ്ചു​ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത നീ​റ്റ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നും, ഉ​ത്ത​ര​വാ​ദി​ത്തം ഉ​റ​പ്പാ​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​മെ​ന്നും മ​ന്ത്രി​മാ​ർ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും മ​ന്ത്രി​മാ​ർ സൂ​ചി​പ്പി​ച്ചി​രു​ന്നു.

National

വ​നി​താ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം: തൃ​ണ​മൂ​ൽ എം​പി ക​ല്യാ​ൺ ബാ​ന​ർ​ജി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ വ​നി​താ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ 'അ​പ​കീ​ർ​ത്തി​ക​ര​മാ​യ' ഭാ​ഷ പ്ര​യോ​ഗി​ച്ചു​വെ​ന്നാ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി ക​ല്യാ​ൺ ബാ​ന​ർ​ജി​യെ വർഷകാല സ​മ്മേ​ള​ന​ത്തി​ന്‍റെ ബാ​ക്കി ദി​വ​സ​ങ്ങ​ളി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ഓ​ഗ​സ്റ്റ് 13 വ​രെ​യാ​ണ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം.

ലോ​ക്‌​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് സ​ഭ പി​രി​ഞ്ഞ​തി​ന് പി​ന്നാ​ലെ, മ​മ​ത ബാ​ന​ർ​ജി​യു​ടെ വി​ശ്വ​സ്ത​നും 69-കാ​ര​നു​മാ​യ ക​ല്യാ​ൺ ബാ​ന​ർ​ജി​യും മു​ൻ പാ​ർ​ട്ടി സ​ഹ​പ്ര​വ​ർ​ത്ത​ക​രും നാ​ഷ​ണ​ൽ സി​റ്റി​സ​ൺ​സ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ എം​പി​മാ​രും ത​മ്മി​ൽ സ​ഭാ​ചേ​മ്പ​റി​ൽ ക​ടു​ത്ത വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് ശേ​ഷം 20-ഓ​ളം തൃ​ണ​മൂ​ൽ എം​പി​മാ​ർ പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ് എ​ൻ​സി​പി​ഐ​യി​ൽ ചേ​രു​ക​യും ലോ​ക്‌​സ​ഭ​യി​ൽ തൃ​ണ​മൂ​ൽ അം​ഗ​ങ്ങ​ളി​ൽ നി​ന്ന് മാ​റി ഇ​രി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഈ ​രാ​ഷ്ട്രീ​യ ഭി​ന്ന​ത​യാ​ണ് സ​ഭ​യ്ക്കു​ള്ളി​ലെ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ത​ർ​ക്ക​ത്തി​ൽ മി​താ​ലി ബാ​ഗ്, ശ​താ​ബ്ദി റോ​യ്, ക​കോ​ലി ഘോ​സ് ദ​സ്തി​ദാ​ർ തു​ട​ങ്ങി​യ എ​ൻ​സി​പി​ഐ അം​ഗ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​രു വി​ഭാ​ഗ​ങ്ങ​ളെ​യും അ​നു​ന​യി​പ്പി​ക്കാ​ൻ ചി​ല പ്ര​തി​പ​ക്ഷ എംപി​മാ​ർ ഇ​ട​പെ​ടു​ക​യും ചെ​യ്തു. എ​ന്ത് സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ചോ​ദി​ച്ച​തി​ന് പി​ന്നാ​ലെ ബാ​ന​ർ​ജി സ​ഭ വി​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മി​താ​ലി ബാ​ഗും ക​കോ​ലി ഘോ​സ് ദ​സ്തി​ദാ​റും മ​റ്റ് എ​ൻ​സി​പി​ഐ അം​ഗ​ങ്ങ​ളും ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​ടെ ഓ​ഫീ​സി​ലെ​ത്തി വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി. ഉ​ച്ച​യ്ക്ക് 2 മ​ണി​ക്ക് സ​ഭ വീ​ണ്ടും സ​മ്മേ​ളി​ച്ച​പ്പോ​ൾ, അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കൃ​ഷ്ണ പ്ര​സാ​ദ് തെ​ന്നെ​ട്ടി അം​ഗ​ങ്ങ​ളു​ടെ പ​രാ​തി സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ബാ​ന​ർ​ജി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​ഭ​യു​ടെ അ​ന്ത​സി​നെ ബാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് കേ​ന്ദ്ര മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ​വാ​ൾ സ​സ്പെ​ൻ​ഷ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. നീ​റ്റ് പ​രീ​ക്ഷാ ചോ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ ബ​ഹ​ള​ത്തി​നി​ട​യി​ൽ ശ​ബ്ദ​വോ​ട്ടോ​ടെ പ്ര​മേ​യം പാ​സാ​ക്കു​ക​യാ​യി​രു​ന്നു.

National

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച്: ക​സ്റ്റ​ഡി​യി​ലാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ വി​ട്ട​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ചോ​ർ​ച്ചാ വി​വാ​ദ​ത്തി​ലും വി​ദ്യാ​ർ​ത്ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​രെ ഉ​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ഡ​ൽ​ഹി പോ​ലീ​സ് വി​ട്ട​യ​ച്ചു. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.   

National

ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ട്ടും രാ​ഹു​ൽ ഗാ​ന്ധി നി​ല​പാ​ട് മാ​റ്റി; ആ​രോ​പ​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കി​ടെ​യു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്. സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ രാ​ഹു​ൽ ഗാ​ന്ധി പു​തി​യ നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വെ​ക്കു​ക​യും വാ​ക്കു​മാ​റ്റു​ക​യും ചെ​യ്തു​വെ​ന്ന് ജി​തേ​ന്ദ്ര സിം​ഗ് ആ​രോ​പി​ച്ചു. എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ്ഥ​ല​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സ​ഹ​മ​ന്ത്രി​യാ​യ ജി​തേ​ന്ദ്ര സിം​ഗും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് മോ​ഹ​നും എ​ത്തി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ൽ നീ​റ്റ് പ​രീ​ക്ഷാ ചോ​ർ​ച്ച​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്ഷോ​ഭ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യെ അ​റി​യി​ച്ച​താ​യി സിം​ഗ് പ​റ​ഞ്ഞു. ഈ ​ആ​വ​ശ്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​താ​യി ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങി രാ​ഹു​ലി​നെ അ​റി​യി​ച്ച​താ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​ഉ​റ​പ്പ് ല​ഭി​ച്ച​യു​ട​ൻ രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്ക​ണ​മെ​ന്ന പു​തി​യ നി​ബ​ന്ധ​ന കൂ​ടി മു​ന്നോ​ട്ട് വെ​ച്ച​താ​യും മ​ന്ത്രി ആ​രോ​പി​ച്ചു. ആ​ദ്യം ച​ർ​ച്ച മാ​ത്രം ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷം പെ​ട്ടെ​ന്ന് നി​ല​പാ​ട് മാ​റ്റി​യ​ത് മു​തി​ർ​ന്ന നേ​താ​വി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ, അ​ത് ത​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി​യെ​ന്നും ജി​തേ​ന്ദ്ര സിം​ഗ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​ഷേ​ധ സ്ഥ​ലം അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ഴും ത​നി​ക്ക് എ​വി​ടെ​യും ഇ​രി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് രാ​ഹു​ൽ സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ട​യി​ൽ ബ​ർ​ഗ​ർ ക​ഴി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ; കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി വ​ക്താ​വി​നെ പു​റ​ത്താ​ക്കി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ട​യി​ൽ ബ​ർ​ഗ​ർ ക​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) വ​ക്താ​വ് വി​ജേ​ത ദ​ഹി​യ​യെ പാ​ർ​ട്ടി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ൽ നി​ന്നെ​ല്ലാം അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യ​താ​യി സി​ജെ​പി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ട​യി​ലാ​ണ് വി​ജേ​ത ദ​ഹി​യ ബ​ർ​ഗ​ർ ക​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. വി​ദ്യാ​ർ​ത്ഥി​ക​ളാ​യ പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സി​ന്‍റെ ലാ​ത്തി​ച്ചാ​ർ​ജി​നും ക​ണ്ണീ​ർ​വാ​ത​ക പ്ര​യോ​ഗ​ത്തി​നും ഇ​ര​യാ​യി ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​മ്പോ​ഴു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. പാ​ർ​ട്ടി നി​ല​വാ​ര​ത്തി​നും ത​ത്വ​ങ്ങ​ൾ​ക്കും നി​ര​ക്കാ​ത്ത​തും തി​ക​ഞ്ഞ സം​വേ​ദ​ന​ക്ഷ​മ​ത​യി​ല്ലാ​യ്മ​യും കാ​ണി​ക്കു​ന്ന​താ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ വി​ജേ​ത ദ​ഹി​യ താ​ൻ ആ​രോ​ടും ക​ണ​ക്ക് പ​റ​യേ​ണ്ട​തി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. വി​ശ​ക്കു​മ്പോ​ൾ ബ​ർ​ഗ​ർ ക​ഴി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്നും, താ​ൻ സ​മ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ ആ​രും ഈ ​സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​രി​നെ​യാ​ണ് ചോ​ദ്യം ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രീ​ക്ഷാ ചോ​ർ​ച്ചാ വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

National

കാ​ന​ഡ​യി​ലെ സു​ഖ​ലോ​ലു​പ​ത ഉ​പേ​ക്ഷി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്ക​രി​കി​ലേ​ക്ക് മ​ട​ങ്ങി; ബം​ഗ​ളൂ​രു എ​ൻ​ജി​നീ​യ​റിം​ഗ് ഡ​യ​റ​ക്ട​റു​ടെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

ബം​ഗ​ളൂ​രു: വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന പ​ല പ്രൊ​ഫ​ഷ​ണ​ലു​ക​ളും ക​രി​യ​റും കു​ടും​ബ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ത​മ്മി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ടി വ​രാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ കാ​ന​ഡ​യി​ലെ സു​ഖ​ക​ര​മാ​യ ജീ​വി​തം ഉ​പേ​ക്ഷി​ച്ച്, പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ അ​രി​കി​ലേ​ക്ക് ആ​റു​വ​ർ​ഷം മു​മ്പ് മ​ട​ങ്ങി​യെ​ത്തി​യ ബെം​ഗ​ളൂ​രു​വി​ലെ ഐ.​ടി പ്രൊ​ഫ​ഷ​ണ​ൽ പ​ങ്കു​വെ​ച്ച അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഐ.​ടി സ്ഥാ​പ​ന​മാ​യ കോ​ർ​സെ​ന്‍റി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് ഡ​യ​റ​ക്ട​റാ​യ എ​ൻ.​എ​ൻ ര​മേ​ഷ് ലി​ങ്ക്ഡി​നി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് വി​ദേ​ശ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു​ള്ള മ​ട​ങ്ങി​വ​ര​വി​നെ​ക്കു​റി​ച്ചും ജീ​വി​ത​പാ​ഠ​ങ്ങ​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​ക്കി​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള സ​മ​യം എ​ന്നെ​ന്നേ​ക്കു​മാ​യി നീ​ട്ടി​വെ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞ​താ​യി അ​ദ്ദേ​ഹം കു​റി​ച്ചു.

വി​ദേ​ശ​ത്തെ പ്ര​വ​ച​നാ​തീ​ത​മാ​യ ജീ​വി​ത​വും സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ഉ​പേ​ക്ഷി​ക്കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു​വെ​ന്ന് ര​മേ​ഷ് പ​റ​യു​ന്നു. സൗ​ക​ര്യ​ങ്ങ​ളും ബ​ന്ധ​ങ്ങ​ളും, പ്ര​വ​ച​നാ​ത്മ​ക​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ത​മ്മി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു അ​ത്. മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​പ്പം ഉ​ണ്ടാ​കാ​നും ദൈ​നം​ദി​ന നി​മി​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​നും സാ​ധി​ച്ച​തു​വ​ഴി ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ പൂ​ർ​ണ​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

 

 

 

 

National

രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന മോ​ഷ​ണ കേ​സ്: അ​ന്വേ​ഷ​ണ​ത്തി​ന് പു​തി​യ എ​സ്‌​ഐ​ടി രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്കും സം​ഭാ​വ​ന​ക​ളി​ലേ​ക്കു​മു​ള്ള തു​ക മോ​ഷ്‌​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ഷ്പ​ക്ഷ​വും സു​താ​ര്യ​വു​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ എ​സ്‌​ഐ​ടി രൂ​പീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി. കേ​സി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്ക് കോ​ട​തി ക​ർ​ശ​ന മു​ന്ന​റി​യി​പ്പും ന​ൽ​കി.  

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മു​ദ്ര​വെ​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് വി​ഷ​യം പ​രി​ശോ​ധി​ച്ച എ​സ്‌​ഐ​ടി​യെ​ത്ത​ന്നെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഏ​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. 

സം​ഭ​വം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സി​ൽ ഇ​തു​വ​രെ എ​ട്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് ഹ​ർ​ജി​ക്കാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. 

ഇ​ത്ത​രം സെ​ൻ​സി​റ്റീ​വ് ആ​യ വി​ഷ​യ​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്ന് കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. അ​തേ​സ​മ​യം, കേ​സി​ൽ സ​മ​ഗ്ര​വും നീ​തി​യു​ക്ത​വു​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ എ​സ്‌​ഐ​ടി രൂ​പീ​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

National

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ലെ​ത്തി രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ചോ​ർ​ച്ചാ വി​വാ​ദ​ങ്ങ​ളി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ത്തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത രാ​ഷ്ട്രീ​യ നീ​ക്കം. പ്ര​തി​ഷേ​ധ സ്ഥ​ല​ത്തെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ നീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. സ​മ​ര​ത്തി​നി​ട​യി​ലേ​ക്ക് എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സ​ഹ​മ​ന്ത്രി​യാ​യ ജി​തേ​ന്ദ്ര സിം​ഗ്, രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കു​റേ നേ​രം സം​സാ​രി​ച്ചു.

പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം പ്ര​ക്ഷു​ബ്ധ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് നി​ർ​ണാ​യ​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വി​ദ്യാ​ർ​ത്ഥി സ​മ​ര​ത്തി​ന് നേ​രെ ഡ​ൽ​ഹി പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ലും പു​റ​ത്തും ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

 

National

പ്ര​തി​ഷേ​ധം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്കും, രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും സ​മ​ര​വേ​ദി​യി​ൽ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഡ​ൽ​ഹി​യി​ൽ രാ​ഷ്ട്രീ​യ പോ​രാ​ട്ടം ക​ന​ക്കു​ന്നു. പ​രീ​ക്ഷാ ചോ​ർ​ച്ചാ വി​വാ​ദ​ങ്ങ​ളി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ ന​ട​ന്ന പൊ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ൻ​പി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ന്നു. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ർ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ളും എം​പി​മാ​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ൻ​പി​ൽ ന​ട​ന്ന മാ​ർ​ച്ചി​ൽ വി.​ഡി. സ​തീ​ശ​ന് പു​റ​മേ എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ.​സി. വേ​ണു​ഗോ​പാ​ൽ, ഡീ​ൻ കു​ര്യാ​ക്കോ​സ്, വി.​കെ. ശ്രീ​ക​ണ്‌​ഠ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ലി​യ കോ​ലാ​ഹ​ല​ങ്ങ​ൾ സൃ​ഷ്ടി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ​ൽ​ഹി​യി​ൽ ഈ ​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി​യ​ത്. ഈ ​വി​ഷ​യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളും പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് സ്തം​ഭി​ച്ചി​രു​ന്നു.

Kerala

ചേ​ർ​ത്ത​ല​യി​ൽ ഓ​ട്ടി​സം ബാ​ധി​ത​നാ​യ യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം; 'ബം​ഗാ​ളി' എ​ന്ന് വി​ളി​ച്ച് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ൽ ഓ​ട്ടി​സം ബാ​ധി​ത​നാ​യ ഇ​രു​പ​ത്തി​യാ​റു​കാ​ര​നെ സ​മീ​പ​വാ​സി പ​ട്ടി​ക കൊ​ണ്ട് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 19-ാം വാ​ർ​ഡ് ആ​ഞ്ഞ​ലി പാ​ല​ത്തി​ന് സ​മീ​പം പു​ത്ത​ൻ​തോ​ട്ടു​ക​യി​ൽ പ​രേ​ത​നാ​യ അ​ജി​യു​ടെ​യും മാ​യ​യു​ടെ​യും മ​ക​ൻ അ​ഭി​ജി​ത്തി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​യ വീ​ട്ടു​ജോ​ലി​ക്ക് പോ​യ സ​മ​യ​ത്ത് പി​താ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങി​വ​രു​മ്പോ​ഴാ​ണ് അ​ഭി​ജി​ത്തി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച​ത്. സ​മീ​പ​വാ​സി​യാ​യ ജ​യേ​ഷ് എ​ന്ന വ്യ​ക്തി​ക്കെ​തി​രെ​യാ​ണ് കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സം​സാ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ആ​ളാ​ണെ​ന്നും ഓ​ട്ടി​സം ബാ​ധി​ത​നാ​ണെ​ന്നും വ്യ​ക്ത​മാ​യി​ട്ടും പ്ര​തി യാ​തൊ​രു ദ​യ​യും കാ​ണി​ച്ചി​ല്ലെ​ന്ന് അ​ഭി​ജി​ത്തി​ന്‍റെ അ​മ്മ മാ​യ ആ​രോ​പി​ക്കു​ന്നു. 'ബം​ഗാ​ളി' എ​ന്ന് വി​ളി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​ട്ടി​ക കൊ​ണ്ട് ഇ​ട​ത് കൈ​മു​ട്ടി​നും മു​തു​കി​നും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വി​ന് ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ അ​ഭി​ജി​ത്തി​നെ ആ​ദ്യം ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കും മാ​റ്റു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചേ​ർ​ത്ത​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

യു​പി തെ​ര​ഞ്ഞെ​ടു​പ്പ്, യോ​ഗി​യെ ല​ക്ഷ്യ​മി​ട്ട് ഡ​ൽ​ഹി​യി​ൽ മാ​സ്റ്റ​ർ പ്ലാ​ൻ, രാ​ഹു​ലും പ്രി​യ​ങ്ക​യും അ​ഖി​ലേ​ഷും ത​മ്മി​ൽ നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ ഞെ​ട്ടി​ക്കാ​ൻ വ​ൻ നീ​ക്ക​ങ്ങ​ളു​മാ​യി ഇ​ന്ത്യ മു​ന്ന​ണി. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ഹാ​ട്രി​ക് വി​ജ​യം ത​ട​യു​ക ല​ക്ഷ്യ​മി​ട്ട്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും ഡ​ൽ​ഹി​യി​ൽ ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി. പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നി​ട​യി​ൽ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

യു​പി​യി​ൽ യോ​ഗി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ എ​സ്പി​യു​മാ​യു​ള്ള സീ​റ്റ് പ​ങ്കി​ട​ൽ കോ​ൺ​ഗ്ര​സി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ട വേ​ള​യി​ലാ​ണ് നേ​താ​ക്ക​ൾ ഇ​തി​നാ​യി ഒ​ത്തു​കൂ​ടി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ​ക്കൊ​പ്പം അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ട് വ​സ്തു​ക്ക​ൾ മോ​ഷ്‌​ടി​ക്ക​പ്പെ​ട്ട വി​വാ​ദ​വി​ഷ​യ​വും നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് സൂ​ച​ന.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യ​സാ​ധ്യ​ത​യും ബൂ​ത്ത് ത​ല​ത്തി​ലു​ള്ള സം​ഘ​ട​നാ​ശേ​ഷി​യും മു​ൻ​നി​ർ​ത്തി മാ​ത്ര​മേ സീ​റ്റു​ക​ൾ ന​ൽ​കാ​നാ​വൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ഖി​ലേ​ഷ് യാ​ദ​വ്. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​പാ​ർ​ട്ടി​ക​ളും ചേ​ർ​ന്നു​ള്ള സ​ഖ്യം വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യി​രു​ന്നു.

 

National

സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ നി​ന്ന് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി; കാ​ര​ണം തൃ​ണ​മൂ​ൽ വി​മ​ത​ർ​ക്ക് ന​ൽ​കി​യ ക്ഷ​ണം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ നി​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഇ​റ​ങ്ങി​പ്പോ​യി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്തു​പോ​യ വി​മ​ത എം​പി​മാ​ർ രൂ​പീ​ക​രി​ച്ച പു​തി​യ പാ​ർ​ട്ടി​ക്ക് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ന്ദ്രം ക്ഷ​ണം ന​ൽ​കി​യ​താ​ണ് പ്ര​തി​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ച​ത്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ വി​മ​ത എം​പി​മാ​രു​ടെ പു​തി​യ പാ​ർ​ട്ടി​യാ​യ 'നാ​ഷ​ണ​ൽ സി​റ്റി​സ​ൺ പാ​ർ​ട്ടി'​യെ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യോ​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ പി​ള​ർ​പ്പു​ണ്ടാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നും, വി​മ​ത​രെ അം​ഗീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ പ്ര​തി​പ​ക്ഷ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് നീ​ക്ക​മെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

കു​റ​ച്ചു നേ​ര​ത്തെ ബ​ഹി​ഷ്ക​ര​ണ​ത്തി​ന് ശേ​ഷം, പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പി​ന്നീ​ട് യോ​ഗ​ത്തി​ൽ തി​രി​ച്ചെ​ത്തി. എ​ന്നാ​ൽ, ഈ ​വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ലും ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. സ​മ്മേ​ള​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ല ബി​ല്ലു​ക​ളും അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​മ്പോ​ൾ, അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള ഉ​ൾ​പ്പെ​ടെ ആ​യു​ധ​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം.

 

Kerala

എ​ൻ​എ​സ്എ​സി​ൽ ഏ​കാ​ധി​പ​ത്യം; സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ രം​ഗ​ത്ത്. എ​ൻ​എ​സ്എ​സി​ൽ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ൾ വ​ള​രു​ക​യാ​ണെ​ന്നും, എ​വി​ടെ​യാ​യാ​ലും ഏ​കാ​ധി​പ​തി​ക​ൾ ത​ക​രു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

"സോ​ഡാ കു​പ്പി​യി​ൽ ഗോ​ലി ഇ​ട്ടാ​ൽ പി​ന്നെ കു​പ്പി പൊ​ട്ടി​ച്ചാ​ലേ എ​ടു​ക്കാ​ൻ പ​റ്റൂ" എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ, എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ താ​നേ വ​രു​മെ​ന്നും ഏ​കാ​ധി​പ​ത്യം അ​വ​സാ​നി​ക്കു​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

എ​ൻ​എ​സ്എ​സി​ന്‍റെ ഭ​ര​ണ​ഘ​ട​ന താ​ൻ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​ത് ഒ​ളി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ സ​മാ​ധി മ​ന്ദി​രം ക്ഷേ​ത്ര​മാ​ണെ​ന്നാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​യു​ന്ന​ത്, എ​ന്നാ​ൽ അ​ത് എ​ല്ലാ​വ​ർ​ക്കു​മാ​യി തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നാ​ണ് താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ നി​ന്ന് ത​ന്നെ പു​റ​ത്താ​ക്കി​യ​തി​ലെ നീ​തി സ​മൂ​ഹം പ​രി​ശോ​ധി​ക്ക​ട്ടെ എ​ന്നും, മ​ര്യാ​ദ​യു​ള്ള​വ​ർ നീ​തി പു​ല​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ​യും പി​താ​വ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​യും ത​ണ​ലാ​യി ക​രു​തി​യ​വ​രാ​ണ് ഇ​പ്പോ​ൾ ത​നി​ക്കെ​തി​രെ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും, വി​ര​ട്ട​ലൊ​ന്നും വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം നേ​തൃ​ത്വ​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ എ​ൻ​എ​സ്എ​സി​നെ ആ​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ലെ​ന്നും, ഏ​തെ​ങ്കി​ലും ഒ​രു സ​മു​ദാ​യ​ത്തെ മു​ഖ്യ​മ​ന്ത്രി ആ​ക്ഷേ​പി​ച്ച​താ​യി അ​റി​വി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

ലോ​ക​ക​പ്പ് ഫൈ​ന​ൽ: ത​ട​സ​മി​ല്ലാ​ത്ത വൈ​ദ്യു​തി ഉ​റ​പ്പാ​ക്കി കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ൽ മ​ത്സ​രം കാ​ണു​ന്ന​തി​ൽ ആ​രാ​ധ​ക​ർ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി. ഫൈ​ന​ൽ മ​ത്സ​രം ത​ട​സ​മി​ല്ലാ​തെ ആ​സ്വ​ദി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​റ​പ്പാ​ക്കാ​ൻ ഏ​ത് വി​ല​കൊ​ടു​ത്തും വൈ​ദ്യു​തി വാ​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി. ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും സ്പെ​യി​നും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ആ​വേ​ശം ചോ​രാ​തെ കാ​ണാ​ൻ, കൂ​ടു​ത​ൽ പ​ണം മു​ട​ക്കി വൈ​ദ്യു​തി വാ​ങ്ങാ​നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ തീ​രു​മാ​നം.

രാ​ജ്യ​ത്താ​ക​മാ​നം വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​തും, പ​വ​ർ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ല​ഭ്യ​ത കു​റ​ഞ്ഞ​തും വൈ​ദ്യു​തി വ​കു​പ്പി​ന് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് നേ​ര​ത്തെ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി ത​ട​സ​മി​ല്ലാ​ത്ത വൈ​ദ്യു​തി വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ കെ​എ​സ്ഇ​ബി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Kerala

ലോകകപ്പ് ഫൈനൽ: നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പ് ഫൈ​ന​ൽ ആ​വേ​ശം അ​ണ​പൊ​ട്ടു​മ്പോ​ൾ, നാ​ളെ സ്കൂ​ളു​കൾക്ക് കോളേ ജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. ഫൈ​ന​ൽ മ​ത്സ​രം ആ​വേ​ശം ചോ​രാ​തെ ആ​സ്വ​ദി​ക്കാ​ൻ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. 

സ്കൂ​ളു​ക​ൾ​ക്കും കോ​ളേ​ജു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ട​ൻ ത​ന്നെ ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വി​റ​ക്കും. അ​തേ​സ​മ​യം, മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല. ഫൈ​ന​ൽ മ​ത്സ​രം ആ​വേ​ശം ചോ​രാ​തെ കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

 

Kerala

വി.​എ​സി​നെ ഓ​ർ​ക്കാ​ൻ ദേ​ശാ​ഭി​മാ​നി ഒ​രു​ങ്ങി​യ​പ്പോ​ൾ പ​ണി കൊ​ടു​ത്ത​ത് 'ക​ള്ള​ൻ വി​ജ​യ​ൻ'; വാ​രാ​ന്ത​പ്പ​തി​പ്പ് വെ​ളി​ച്ചം ക​ണ്ടി​ല്ല!

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി​യു​ടെ അ​തി​കാ​യ​നാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം. പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും സ്മ​ര​ണാ​ഞ്ജ​ലി​ക​ൾ​ക്കു​മാ​യി ഒ​രു​ങ്ങി. വി.​എ​സി​ന്‍റെ മു​ൻ പ്ര​സ് സെ​ക്ര​ട്ട​റി​യും ജീ​വ​ച​രി​ത്ര​കാ​ര​നു​മാ​യ കെ.​വി. സു​ധാ​ക​ര​ൻ എ​ഴു​തി​യ സ്മ​ര​ണാ​ഞ്ജ​ലി വാ​രാ​ന്ത​പ്പ​തി​പ്പി​ൽ അ​ച്ച​ടി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​വ​സാ​ന നി​മി​ഷം പ​ത്രം ക​യ്യി​ലെ​ടു​ത്ത വാ​യ​ന​ക്കാ​ർ​ക്ക് വാ​രാ​ന്ത​പ്പ​തി​പ്പ് കാ​ണാ​നി​ല്ല. പ​ക​രം ക​ണ്ട​ത് 'സാ​ങ്കേ​തി​ക പി​ഴ​വ്' എ​ന്ന കു​റ്റ​സ​മ്മ​തം മാ​ത്രം!

സം​ഭ​വം ഇ​ത്ര​യേ​യു​ള്ളൂ; വി.​എ​സി​നെ കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ​ക്കൊ​പ്പം അ​ച്ച​ടി​ച്ചു വ​ന്ന 'ക​ള്ള​ൻ വി​ജ​യ​ൻ' എ​ന്ന പേ​രി​ലു​ള്ള ഒ​രു നാ​ട​ക നി​രൂ​പ​ണ​മാ​ണ് ദേ​ശാ​ഭി​മാ​നി നേ​തൃ​ത്വ​ത്തെ വ​ല്ലാ​തെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യ​ത്. പേ​ര് കേ​ട്ട​പ്പോ​ൾ ത​ന്നെ ഉ​ള്ളി​ലെ​ന്തോ പ​ന്തി​കേ​ട് തോ​ന്നി​യ നേ​തൃ​ത്വം, പ​ത്രം അ​ച്ച​ടി​ച്ച് ക​ഴി​ഞ്ഞി​ട്ടും വി​ത​ര​ണം വേ​ണ്ടെ​ന്ന് വെ​ക്കു​ക​യാ​യി​രു​ന്നു. ആ ​പേ​ര് വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്ന തി​രി​ച്ച​റി​വാ​കാം 'സാ​ങ്കേ​തി​ക പി​ഴ​വി'​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ച​ത്.

വി.​എ​സി​ന്‍റെ സ്മ​ര​ണ​ക​ൾ​ക്ക് ന​ടു​വി​ൽ ഇ​ത്ത​ര​മൊ​രു ത​ല​ക്കെ​ട്ട് വ​ന്ന​ത് ആ​ക​സ്മി​ക​മാ​ണോ അ​തോ ആ​രെ​ങ്കി​ലും ബോ​ധ​പൂ​ർ​വം വെ​ച്ച​താ​ണോ എ​ന്ന​ത് പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ ഇ​പ്പോ​ൾ ചൂ​ടേ​റി​യ ച​ർ​ച്ച​യാ​ണ്. എ​ന്താ​യാ​ലും വി.​എ​സി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ വാ​യി​ക്കാ​ൻ കാ​ത്തി​രു​ന്ന വാ​യ​ന​ക്കാ​ർ​ക്ക് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് ഒ​രു 'ക​ള്ള​ൻ' ക​ഥ​യു​ടെ സ​സ്പെ​ൻ​സ് മാ​ത്രം!

National

സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ആ​ശു​പ​ത്രി​വാ​സം 'അ​ന​ധി​കൃ​ത ത​ട​ങ്ക​ൽ'; അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ തേ​ടി ഭാ​ര്യ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ചി​കി​ത്സ​യി​ൽ സു​താ​ര്യ​ത​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അം​ഗ്‌​മോ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ അ​ടി​യ​ന്ത​ര ഹ​ർ​ജി ന​ൽ​കി. സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലെ വാം​ഗ്ചു​ക്കി​ന്‍റെ താ​മ​സം 'അ​ന​ധി​കൃ​ത ത​ട​ങ്ക​ലാ​ണെ​ന്ന്' ആ​രോ​പി​ച്ച അം​ഗ്‌​മോ അ​ദ്ദേ​ഹ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി​യോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

21 ദി​വ​സ​മാ​യി നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​വ​ന്ന സോ​നം വാം​ഗ്ചു​ക്കി​നെ ക​ഴി​ഞ്ഞ ദി​വ​സം ജ​ന്ത​ർ മ​ന്ത​റി​ൽ നി​ന്ന് പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നു​ശേ​ഷ​വും വാം​ഗ്ചു​ക്ക് നി​രാ​ഹാ​ര സ​മ​രം തു​ട​രു​ക​യാ​ണെ​ന്ന് ഭാ​ര്യ അം​ഗ്‌​മോ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വാം​ഗ്ചു​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹം ചി​കി​ത്സ​യോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ന്നു​വെ​ന്നും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ടു​ന്നി​ല്ലെ​ന്നും അം​ഗ്‌​മോ ആ​രോ​പി​ച്ചു. ര​ക്ത​ത്തി​ലെ പൊ​ട്ടാ​സ്യം നി​ല താ​ഴ്ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​മ്പോ​ൾ, സ്വ​ത​ന്ത്ര ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ ഇ​ത് സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

 

Kerala

കോ​ൺ​ഗ്ര​സി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​ക്ഷം; വ​ക്താ​ക്ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി​ക്കു​ള്ളി​ലെ ചേ​രി​പ്പോ​രും പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ളും രൂ​ക്ഷ​മാ​യ​തോ​ടെ വ​ക്താ​ക്ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി കെ​പി​സി​സി നേ​തൃ​ത്വം. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും, അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പാ​ർ​ട്ടി വേ​ദി​ക​ളി​ൽ മാ​ത്രം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും കെ​പി​സി​സി ഔ​ദ്യോ​ഗി​ക കു​റി​പ്പി​ലൂ​ടെ നി​ർ​ദേ​ശി​ച്ചു.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ ചി​ല വ​ക്താ​ക്ക​ൾ പ​ര​സ്യ​മാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​താ​ണ് നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ​ക്താ​ക്ക​ൾ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ട്ടു​കൊ​ണ്ടു​ള്ള തീ​രു​മാ​നം. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഡി.​എ​സ്. ശ​ര​ത്തി​നെ സീ​നി​യ​ർ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റാ​യി നി​യ​മി​ച്ച​തി​നെ​തി​രെ കെ​എ​സ്‌​യു രം​ഗ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ കെ​എ​സ്‌​യു​വി​ന്‍റെ നി​ല​പാ​ടി​നെ മു​ഖ്യ​മ​ന്ത്രി ത​ള്ളി​ക്ക​ള​ഞ്ഞ​ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി.

മു​ഖ്യ​മ​ന്ത്രി​യെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് കെ​പി​സി​സി വ​ക്താ​വ് ജി​ന്‍റോ ജോ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ മ​റ​ക്കു​ന്ന "രാ​ജ​ശീ​ലം" മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച ജി​ന്‍റോ ജോ​ണി​നെ​യും അ​നൂ​പ് വി.​ആ​റി​നെ​യും പാ​ർ​ട്ടി മീ​ഡി​യ പാ​ന​ലി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് സ​തീ​ശ​ൻ അ​നു​കൂ​ല ഗ്രൂ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പി. ​നാ​യ​ർ കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കി.

വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും മു​ഖ്യ​മ​ന്ത്രി​യു​മാ​യി വീ​ണ്ടും കൂ​ടി​ക്കാ​ഴ്ച​യ്ക്ക് കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് സ​മ​യം തേ​ടും. അ​തേ​സ​മ​യം, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രോ​ട് പ​ര​സ്യ​പ്ര​തി​ക​ര​ണം വേ​ണ്ടെ​ന്ന് കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി​യി​ലെ ഈ ​ചേ​രി​തി​രി​വി​നെ​തി​രെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ട്. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി അ​ടി​യ​ന്ത​ര​മാ​യി ചേ​ര​ണ​മെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

International

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷം; ജോ​ർ​ദാ​നി​ലെ യു​എ​സ് വ്യോ​മ​താ​വ​ളം ത​ക​ർ​ത്തെ​ന്ന് ഇ​റാ​ൻ; തി​രി​ച്ച​ടി​യു​മാ​യി അ​മേ​രി​ക്ക

ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ജോ​ർ​ദാ​നി​ലെ അ​ൽ-​അ​സ്‌​റ​ഖ് വ്യോ​മ​താ​വ​ള​ത്തി​ൽ അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന്‍റെ പോ​ർ​വി​മാ​ന​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​താ​യി ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് വ്യ​ക്ത​മാ​ക്കി.

അ​ൽ-​അ​സ്‌​റ​ഖ് വ്യോ​മ​താ​വ​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​മേ​രി​ക്ക​ൻ എ​ഫ്-18 ഫൈ​റ്റ​ർ ജെ​റ്റു​ക​ൾ, ഡ്രോ​ണു​ക​ൾ, ലോ​ജി​സ്റ്റി​ക്സ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ത​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​താ​യി ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച ഇ​റാ​നി​ലെ ഒ​രു കാ​ൻ​സ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പം അ​മേ​രി​ക്ക ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും ഇ​റാ​നി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി അ​മേ​രി​ക്ക വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ഇ​റാ​നി​ലെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ, തീ​ര​ദേ​ശ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ, പ്ര​ധാ​ന പാ​ല​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ എ​ന്നി​വ​യാ​ണ് യു​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്. ഇ​റാ​നി​ലെ ദ​ക്ഷി​ണ ഭാ​ഗ​ത്തു​ള്ള പാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കു​റ​ഞ്ഞ​ത് ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

 

 

 

 

National

നീ​റ്റ് യു​ജി 2026: കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി നീ​ര​ജ് ബി; ​സ്വ​ന്ത​മാ​ക്കി​യ​ത് 89-ാം റാ​ങ്ക്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി 2026 പു​നഃ​പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി നീ​ര​ജ് ബി. ​ദേ​ശീ​യ ത​ല​ത്തി​ൽ 89-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യാ​ണ് നീ​ര​ജ് കേ​ര​ള​ത്തി​ൽ നി​ന്ന് ഒ​ന്നാ​മ​തെ​ത്തി​യ​ത്. പ​രീ​ക്ഷ​യെ​ഴു​തി​യ 11.21 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത നേ​ടി​യ​തി​ൽ മി​ക​ച്ച നേ​ട്ട​മാ​ണ് നീ​ര​ജ് കൈ​വ​രി​ച്ച​ത്.

89-ാം റാ​ങ്ക് നേ​ടി നീ​ര​ജ് ബി ​സം​സ്ഥാ​ന​ത്തെ ടോ​പ്പ​റാ​യി മാ​റി. 720-ൽ 715 ​മാ​ർ​ക്ക് നേ​ടി പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള ആ​ര്യ​ൻ ഗു​പ്ത​യും ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള പാ​ൻ​ഷു​ൽ ബ​ൻ​സാ​ലും സം​യു​ക്ത​മാ​യി ഒ​ന്നാം റാ​ങ്ക് പ​ങ്കി​ട്ടു. ജൂ​ൺ 21-ന് ​ന​ട​ന്ന പു​നഃ​പ​രീ​ക്ഷ​യി​ൽ 20 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ 11.21 ല​ക്ഷം പേ​ർ യോ​ഗ്യ​ത നേ​ടി.

യോ​ഗ്യ​ത നേ​ടി​യ​വ​രി​ൽ 58 ശ​ത​മാ​ന​ത്തി​ല​ധി​ക​വും പെ​ൺ​കു​ട്ടി​ക​ളാ​ണ് എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രീ​ക്ഷാ​ഫ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. 700-ൽ ​കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ 19 പേ​രി​ൽ ഒ​രാ​ളാ​ണ് നീ​ര​ജ് ബി.

International

ഇ​സ്ര​യേ​ലി​ൽ രാ​ഷ്ട്രീ​യ മാ​റ്റം; പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു; പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​റി​ൽ

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റാ​യ 'ക്നെ​സെ​റ്റ്' ഔ​ദ്യോ​ഗി​ക​മാ​യി പി​രി​ച്ചു​വി​ട്ടു. ഒ​ക്ടോ​ബ​ർ 27-ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി. ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​ഖ്യം കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​ത് വ​രെ നി​ല​വി​ലെ നെ​ത​ന്യാ​ഹു സ​ർ​ക്കാ​ർ 'കെ​യ​ർ​ടേ​ക്ക​ർ' സ​ർ​ക്കാ​രാ​യി തു​ട​രും. ഒ​ക്ടോ​ബ​ർ 27-നാ​ണ് രാ​ജ്യ​ത്ത് വോ​ട്ടെ​ടു​പ്പ്. 62-0 എ​ന്ന വോ​ട്ടി​നാ​ണ് പാ​ർ​ല​മെ​ന്‍റ് സ്വ​യം പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. 1988-ന് ​ശേ​ഷം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ഒ​രു പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടു​ന്ന അ​പൂ​ർ​വ സം​ഭ​വ​മാ​ണി​ത്.

ദീ​ർ​ഘ​കാ​ലം നീ​ണ്ടു​നി​ന്ന യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ന് ശേ​ഷം ഇ​സ്ര​യേ​ൽ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ലി​ക്കു​ഡ് പാ​ർ​ട്ടി​യും സ​ഖ്യ​ക​ക്ഷി​ക​ളും അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് നേ​രി​ടു​ന്ന​ത്. ന​ഫ്താ​ലി ബെ​ന്ന​റ്റ്, ഗാ​ഡി ഐ​സ​ൻ​കോ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സൈ​നി​ക സേ​വ​ന​ത്തി​ൽ നി​ന്ന് അ​ൾ​ട്രാ-​ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തെ ഒ​ഴി​വാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ ബി​ല്ലു​ക​ൾ ഭ​ര​ണ​പ​ക്ഷം വേ​ഗ​ത്തി​ൽ പാ​സാ​ക്കി​യി​രു​ന്നു.

International

അ​ർ​ജ​ന്‍റീ​ന-​സ്പെ​യി​ൻ ഫൈ​ന​ൽ: വി​സി​ൽ മു​ഴ​ക്കാ​ൻ സ്ലാ​വ്കോ വി​ൻ​സി​സ്; ഫി​ഫ​യു​ടെ പ്ര​ഖ്യാ​പ​നം പു​റ​ത്ത്

ന്യൂ​യോ​ർ​ക്ക്: 2026 ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും സ്പെ​യി​നും നേ​ർ​ക്കു​നേ​ർ​വ​രു​മ്പോ​ൾ, മ​ത്സ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണം സ്ലൊ​വേ​നി​യ​ൻ റ​ഫ​റി സ്ലാ​വ്കോ വി​ൻ​സി​സി​ന്‍റെ കൈ​ക​ളി​ൽ. ഫി​ഫ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്ന​തോ​ടെ ഫു​ട്ബോ​ൾ ലോ​കം ആ​വേ​ശ​ത്തി​ലാ​ണ്. എ​ന്നാ​ൽ അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​ർ ഈ ​തീ​രു​മാ​ന​ത്തെ അ​ല്പം ആ​ശ​ങ്ക​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.

46-കാ​ര​നാ​യ സ്ലാ​വ്കോ വി​ൻ​സി​സ് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ലെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ റ​ഫ​റി​യാ​ണ്. 2022-ലെ ​യു​വേ​ഫ യൂ​റോ​പ്പ് ലീ​ഗ് ഫൈ​ന​ലും, 2024-ലെ ​ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലും നി​യ​ന്ത്രി​ച്ച​ത് വി​ൻ​സി​സ് ആ​യി​രു​ന്നു. ലോ​ക​ക​പ്പ് ഫൈ​ന​ൽ നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ സ്ലൊ​വേ​നി​യ​ൻ റ​ഫ​റി​യെ​ന്ന നേ​ട്ട​വും ഇ​തോ​ടെ അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ അ​ർ​ജ​ന്‍റീ​ന പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ വി​ൻ​സി​സി​ന്‍റെ ചി​ല തീ​രു​മാ​ന​ങ്ങ​ൾ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഫൈ​ന​ൽ പോ​ലൊ​രു നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം അ​ർ​ജ​ന്‍റീ​ന ടീ​മി​നെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​താ​ണ് ആ​രാ​ധ​ക​രു​ടെ ആ​ശ​ങ്ക.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന അ​ർ​ജ​ന്‍റീ​ന-​സ്പെ​യ്ൻ ഫൈ​ന​ൽ മ​ത്സ​രം ന്യൂ​യോ​ർ​ക്ക്-​ന്യൂ​ജേ​ഴ്‌​സി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​രു ടീ​മു​ക​ളു​ടെ​യും ക​രു​ത്തു​റ്റ പോ​രാ​ട്ട​ത്തി​ൽ റ​ഫ​റി​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ നി​ർ​ണാ​യ​ക​മാ​കും.

Kerala

വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​നം: അ​മു​സ്‌​ലിം പ്രാ​തി​നി​ധ്യ​ത്തി​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ർ​ഡി​ലേ​ക്ക് അ​മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം മ​ത​പ​ര​മാ​യ സ്വ​യം​ഭ​ര​ണാ​വ​കാ​ശ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. മ​ത​പ​ര​മാ​യ സ്വ​ഭാ​വ​മു​ള്ള ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ മ​റ്റ് മ​ത​സ്ഥ​രെ നി​ർ​ബ​ന്ധ​പൂ​ർ​വ്വം ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം മ​ത​നി​ര​പേ​ക്ഷ​ത​യ്ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ മു​സ്‌​ലിം മ​ത​വി​ശ്വാ​സി​ക​ളു​ടെ മ​ത​പ​ര​മാ​യ എ​ൻ​ഡോ​വ്‌​മെ​ന്‍റു​ക​ളാ​ണ്. അ​തി​നാ​ൽ, ആ ​സ​മു​ദാ​യ​ത്തി​ന് സ്വ​ന്തം സ്ഥാ​പ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​തി​ലേ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ നി​യ​മി​ക്കു​ന്ന​ത് ശ​രി​യാ​യ കീ​ഴ്വ​ഴ​ക്ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ക എ​ന്ന​ത് മ​ത​നി​ര​പേ​ക്ഷ​ത​യാ​ണെ​ങ്കി​ലും, ഒ​രു മ​ത​പ​ര​മാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ ത​നി​മ​യും സ്വ​ഭാ​വ​വും ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ മ​ത​നി​ര​പേ​ക്ഷ​ത​യ​ല്ല, മ​റി​ച്ച് വി​ശ്വാ​സ സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

 

 

Kerala

വ​ഖ​ഫ് ബോ​ർ​ഡ് വി​ഷ​യം: സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ സ​മ​സ്ത; ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി സ​ത്താ​ർ പ​ന്ത​ല്ലൂ​ർ

കോ​ഴി​ക്കോ​ട്: വ​ഖ​ഫ് ബോ​ർ​ഡ് വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ​തി​രെ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ രം​ഗ​ത്ത്. വ​ഖ​ഫ് സം​വി​ധാ​ന​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത ഹ​ർ​ജി​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച​തെ​ന്ന് സ​മ​സ്ത​യു​ടെ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗം സ​ത്താ​ർ പ​ന്ത​ല്ലൂ​ർ ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

വ​ഖ​ഫ് സം​വി​ധാ​ന​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വ​രും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യ ഹ​ർ​ജി​ക്കാ​രെ എ​ന്തി​നാ​ണ് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്ന് സ​ത്താ​ർ പ​ന്ത​ല്ലൂ​ർ ചോ​ദി​ച്ചു. ആ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രാ​ഞ്ഞു.

വ​ഖ​ഫ് ബോ​ർ​ഡി​ൽ ര​ണ്ട് അ​മു​സ്‌​ലിം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ക​ളെ​ത്തു​ട​ർ​ന്ന് വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് ഈ ​ഹ​ർ​ജി​ക​ൾ ന​ൽ​കി​യ​ത്.

ഹൈ​ക്കോ​ട​തി​യു​ടെ ഈ ​ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ​തി​രെ സ​മ​സ്ത നേ​താ​വ് ഉ​മ​ർ ഫൈ​സി മു​ക്കം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. വ​ഖ​ഫ് ബോ​ർ​ഡി​ന്റെ മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ഘ​ട​ന​യെ​യും പ്ര​വ​ർ​ത്ത​ന​ത്തെ​യും ചൊ​ല്ലി​യു​ള്ള ഹ​ർ​ജി​ക​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും, ഇ​തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് നി​ഗൂ​ഢ​മാ​ണെ​ന്നു​മാ​ണ് സ​മ​സ്ത​യു​ടെ നി​ല​പാ​ട്.

 

 

National

ഇ​ന്ത്യ​യു​ടെ ആ​ദ്യ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ കു​തി​ക്കു​ന്നു; ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി

ജി​ന്ദ്: ഇ​ന്ത്യ​യു​ടെ ഗ​താ​ഗ​ത ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം ര​ചി​ച്ച് രാ​ജ്യ​ത്തെ ആ​ദ്യ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഹ​രി​യാ​ന​യി​ലെ ജി​ന്ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​ണി​ത്.

പ​ര​മ്പ​രാ​ഗ​ത ഇ​ല​ക്ട്രി​ക് ട്രെ​യി​നു​ക​ളെ​പ്പോ​ലെ ഓ​വ​ർ​ഹെ​ഡ് ലൈ​നു​ക​ളി​ൽ നി​ന്ന് വൈ​ദ്യു​തി എ​ടു​ക്കു​ന്ന​തി​ന് പ​ക​രം, ഹൈ​ഡ്ര​ജ​ൻ ഫ്യൂ​വ​ൽ സെ​ൽ ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചാ​ണ് ഈ ​ട്രെ​യി​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വൈ​ദ്യു​തി ല​ഭ്യ​ത കു​റ​വു​ള്ള വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പൈ​തൃ​ക റൂ​ട്ടു​ക​ളി​ലും ഡീ​സ​ൽ ട്രെ​യി​നു​ക​ൾ​ക്ക് പ​ക​രം ഹ​രി​ത ഇ​ന്ധ​ന​മാ​യ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ൾ മി​ക​ച്ചൊ​രു ബ​ദ​ലാ​യി മാ​റും.

National

മു​ർ​ഷി​ദാ​ബാ​ദി​ൽ ട്രെ​യി​ൻ സ്കൂ​ൾ വാ​നി​ലി​ടി​ച്ചു; മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ മ​രി​ച്ചു, നാ​ലു​പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

മു​ർ​ഷി​ദാ​ബാ​ദ്: പ​ശ്ചി​മ ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദി​ൽ ട്രെ​യി​ൻ സ്കൂ​ൾ വാ​നി​ലി​ടി​ച്ച് മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്കം നാ​ല് പേ​ർ മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ അ​സിം​ഗ​ഞ്ച്-​ക​ട്‌​വ റെ​യി​ൽ​വേ സെ​ക്ഷ​നി​ലെ ക​ർ​ണ​സു​ബ​ർ​ണ സ്റ്റേ​ഷ​നും ഗോ​ബി​ന്ദ​പു​ർ റെ​യി​ൽ ഗേ​റ്റി​നും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. നിം​തി​ത-​ക​ട്‌​വ ലോ​ക്ക​ൽ ട്രെ​യി​നാ​ണ് സ്കൂ​ൾ വാ​നി​നെ ഇ​ടി​ച്ച​ത്.

റെ​യി​ൽ ഗേ​റ്റ് തു​റ​ന്നി​ട്ടി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വാ​നും ഒ​രു സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നും പാ​ള​ത്തി​ലൂ​ടെ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രെ​യി​ൻ വാ​നി​ൽ ഇ​ടി​ച്ച​ത്. തൊ​ട്ടു​മു​മ്പ് മ​റ്റൊ​രു ട്രെ​യി​ൻ ക​ട​ന്നു​പോ​യ​തി​ന് ശേ​ഷ​വും റെ​യി​ൽ ഗേ​റ്റ് തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഗേ​റ്റ്‌​മാ​ന്‍റെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

അ​പ​ക​ട​ത്തി​ൽ വാ​നി​ന് ഗു​രു​ത​ര​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ക​ർ​ണ​സു​ബ​ർ​ണ ബ്ലോ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ ബെ​ർ​ഹാം​പൂ​രി​ലെ മു​ർ​ഷി​ദാ​ബാ​ദ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സും റെ​യി​ൽ​വേ അ​ധി​കൃ​ത​രും വെ​വ്വേ​റെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഗേ​റ്റ്‌​മാ​ന്‍റെ വീ​ഴ്ച​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. റെ​യി​ൽ​വേ ഗേ​റ്റ് തു​റ​ന്നു​കി​ട​ന്നു; സ്കൂ​ൾ വാ​നി​ൽ ട്രെ​യി​നി​ടി​ച്ച് മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മ​ര​ണം.

Kerala

മു​ഖ്യ​മ​ന്ത്രി-​എ​ൻ​എ​സ്എ​സ് ത​ർ​ക്കം: അ​നു​ന​യ നീ​ക്ക​വു​മാ​യി പി.​ജെ. കു​ര്യ​ൻ; സു​കു​മാ​ര​ൻ നാ​യ​രു​മാ​യി സം​സാ​രി​ക്കും

കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി​യും എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​വും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ, അ​നു​ന​യ നീ​ക്ക​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​മാ​യി പി.​ജെ. കു​ര്യ​ൻ ഈ ​വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. പാ​ർ​ട്ടി നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ല, മ​റി​ച്ച് സ്വ​ന്തം നി​ല​യി​ലാ​ണ് കു​ര്യ​ൻ മ​ധ്യ​സ്ഥ​ശ്ര​മ​ത്തി​ന് മു​ൻ​കൈ എ​ടു​ക്കു​ന്ന​ത്.

സു​കു​മാ​ര​ൻ നാ​യ​രു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന നേ​താ​വെ​ന്ന നി​ല​യി​ലാ​ണ് പി.​ജെ. കു​ര്യ​ൻ മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം സ​മ​യം ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വും, ഇ​ത് മു​ഖ്യ​മ​ന്ത്രി നി​ഷേ​ധി​ച്ച​തു​മാ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും താ​ൻ ഇ​നി അ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ വ്യ​ക്ത​മാ​ക്കി. ബ​ജ​റ്റ് തി​ര​ക്കു​ക​ൾ കാ​ര​ണ​മാ​ണ് കൂ​ടി​ക്കാ​ഴ്ച വൈ​കി​യ​തെ​ങ്കി​ൽ അ​ത് അ​പ്പോ​ൾ ത​ന്നെ അ​റി​യി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Kerala

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വീ​ണ്ടും അ​റ​സ്റ്റ്; യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് അ​ടൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് വീ​ണ്ടും അ​റ​സ്റ്റി​ൽ. നേ​ര​ത്തെ ഇ​തേ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, വീ​ണ്ടും അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് അ​ടൂ​ർ പോ​ലീ​സ് ഇ​യാ​ളെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ജാ​മ്യം ല​ഭി​ച്ച അ​തേ ദി​വ​സം ത​ന്നെ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന വീ​ഡി​യോ ഇ​യാ​ൾ ത​ന്‍റെ ചാ​ന​ലി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. രാ​ജ​ൻ ജോ​സ​ഫി​ന് പു​റ​മെ 'സി​ബി' എ​ന്നൊ​രാ​ൾ​ക്കെ​തി​രെ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

 

International

ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ ട്രം​പ് എ​ത്തും, ട്രോ​ഫി സ​മ്മാ​നി​ക്കു​ക ഫി​ഫ പ്ര​സി​ഡ​ന്‍റി​നൊ​പ്പം

ന്യൂ​യോ​ർ​ക്ക്: അ​ർ​ജ​ന്‍റീ​ന-​സ്പെ​യി​ൻ ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും. ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്ക്-​ന്യൂ​ജേ​ഴ്‌​സി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ട്രം​പ് പ​ങ്കെ​ടു​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

മ​ത്സ​ര​ശേ​ഷം വി​ജ​യി​ക​ൾ​ക്ക് ന​ൽ​കു​ന്ന ലോ​ക​ക​പ്പ് ട്രോ​ഫി ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നോ​യ്ക്കൊ​പ്പം ട്രം​പും ചേ​ർ​ന്നാ​വും സ​മ്മാ​നി​ക്കു​ക.1966-​ൽ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യും, 1982-ൽ ​സ്പെ​യി​നി​ലെ കാ​ർ​ലോ​സ് രാ​ജാ​വും ട്രോ​ഫി കൈ​മാ​റി​യ​തു​പോ​ലെ, രാ​ഷ്ട്ര​ത്ത​ല​വ​ൻ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്ന പാ​ര​മ്പ​ര്യം ഇ​ത്ത​വ​ണ​യും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.

ഫൈ​ന​ലി​ന് മു​ന്നോ​ടി​യാ​യി വെ​ള്ളി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ ട്രം​പ് ട​വ​റി​ൽ ന​ട​ക്കു​ന്ന ഫി​ഫ റി​സ​പ്ഷ​നി​ലും ട്രം​പ് പ​ങ്കെ​ടു​ക്കും.

 

 

National

ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​ക​സ​നം വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ; രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ മ​ന്ത്രി​സ​ഭാ വി​ക​സ​നം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു. മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ബി.​കെ. ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ലെ​ത്തി രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല. എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​ടി​യ​ന്ത​ര​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങി​യ​തും ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ത​ട​സ​മാ​യി.

പ​ഴ​യ മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ൾ മാ​ത്രം അ​ട​ങ്ങി​യ പ​ട്ടി​ക​യി​ൽ രാ​ഹു​ൽ ഗാ​ന്ധി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 2028-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് യു​വ​നേ​താ​ക്ക​ൾ​ക്ക് മ​ന്ത്രി​സ​ഭ​യി​ൽ കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ നി​ർ​ദേ​ശം. രാ​ഹു​ൽ ഗാ​ന്ധി​യും കെ.​സി. വേ​ണു​ഗോ​പാ​ലും സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ട്ട​താ​യും, ഖാ​ർ​ഗെ തി​രി​ച്ചെ​ത്തി​യ ശേ​ഷം മ​റ്റൊ​രു റൗ​ണ്ട് ച​ർ​ച്ച കൂ​ടി ന​ട​ത്തി​യ ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കൂ എ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം തു​ട​ങ്ങു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പാ​യി മ​ന്ത്രി​സ​ഭാ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത്. നി​ല​വി​ൽ 20 മ​ന്ത്രി​സ്ഥാ​ന​ങ്ങ​ളും ഒ​രു സ്പീ​ക്ക​ർ സ്ഥാ​ന​വും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

 

International

ഹാ​ള​ണ്ട് എ​ഫ​ക്റ്റ്, ഡാ​ള​സി​ലെ സ്റ്റോ​റി​ൽ വി​സ്കി റാ​ക്കൂ​ൺ ഔ​ട്ട് ഓ​ഫ് സ്റ്റോ​ക്ക്

ടെ​ക്സാ​സ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യെ​യും ഒ​രേ​പോ​ലെ ചി​രി​പ്പി​ക്കു​ക​യും അ​തി​ശ​യി​പ്പി​ക്കു​ക​യും ചെ​യ്ത ഒ​രു ചി​ത്ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം നോ​ർ​വീ​ജി​യ​ൻ സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ള​ണ്ട് പ​ങ്കു​വെ​ച്ച​ത്. ടീം ​വി​മാ​ന​ത്തി​ൽ നി​ന്നും ക​യ്യി​ലൊ​രു കു​പ്പി​യു​മാ​യി നി​ൽ​ക്കു​ന്ന ഒ​രു ‘റാ​ക്കൂ​ൺ’ രൂ​പ​വു​മാ​യി ചി​രി​ച്ചു​നി​ൽ​ക്കു​ന്ന ഹാ​ള​ണ്ടി​ന്‍റെ ചി​ത്രം നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് വൈ​റ​ലാ​യ​ത്. "ഇ​ത് എ​ന്‍റെ കൂ​ടെ പോ​ന്ന​താ​ണ്" എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​യി​രു​ന്നു താ​രം ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ വെ​റു​മൊ​രു ക​ളി​പ്പാ​ട്ട​മ​ല്ല, മ​റി​ച്ച് പ്ര​കൃ​തി​ദ​ത്ത​മാ​യി സ്റ്റ​ഫ് ചെ​യ്തെ​ടു​ത്ത ഒ​രു യ​ഥാ​ർ​ത്ഥ റാ​ക്കൂ​ണി​ന്‍റെ രൂ​പ​മാ​ണി​ത്. ‘വി​സ്കി റാ​ക്കൂ​ൺ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​കൗ​തു​ക വ​സ്തു​വി​ന്‍റെ വി​ല​യ​റി​ഞ്ഞ് ക​ണ്ണു​ത​ള്ളി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള പ്ര​ശ​സ്ത​മാ​യ ‘വൈ​ൽ​ഡ് ബി​ൽ​സ് വെ​സ്റ്റേ​ൺ സ്റ്റോ​റി​ൽ’ നി​ന്നാ​ണ് ഹാ​ള​ണ്ട് ഈ ​അ​പൂ​ർ​വ രൂ​പം വാ​ങ്ങി​യ​ത്. വി​ല 750 യു​എ​സ് ഡോ​ള​ർ, ഏ​ക​ദേ​ശം 72,000 ഇ​ന്ത്യ​ൻ രൂ​പ.

ക​യ്യി​ൽ ഒ​രു കു​പ്പി​യു​മാ​യി മ​ദ്യ​പി​ച്ചി​രി​ക്കു​ന്ന രീ​തി​യി​ൽ സ്റ്റ​ഫ് ചെ​യ്തെ​ടു​ത്ത ഈ ​റാ​ക്കൂ​ൺ രൂ​പ​ത്തി​ന് വി​പ​ണി​യി​ൽ ഇ​പ്പോ​ൾ വ​ൻ ഡി​മാ​ൻ​ഡാ​ണ്. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ സൂ​പ്പ​ർ സ്‌​ട്രൈ​ക്ക​റാ​യ ഹാ​ള​ണ്ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഈ ​ഉ​ത്പ​ന്നം വാ​ങ്ങാ​ൻ ആ​ളു​ക​ളു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ട​യി​ലും ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന ‘വി​സ്കി റാ​ക്കൂ​ൺ’ രൂ​പ​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൂ​ർ​ണ​മാ​യും വി​റ്റു​തീ​ർ​ന്നു.

Kerala

പാ​ർ​ട്ടി​യെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ത്തി​ൽ ലീ​ഗ് മ​ന്ത്രി​മാ​ർ​ക്കെ​തി​രെ നേ​തൃ​ത്വ​ത്തി​ന്‍റെ അ​തൃ​പ്തി; പാ​ണ​ക്കാ​ട് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

മ​ല​പ്പു​റം: പാ​ർ​ട്ടി​യെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ത്തി​ൽ ലീ​ഗ് മ​ന്ത്രി​മാ​ർ​ക്കെ​തി​രെ നേ​തൃ​ത്വ​ത്തി​ന്‍റെ അ​തൃ​പ്തി. മ​ന്ത്രി​മാ​ർ പാ​ർ​ട്ടി​യെ​യോ യൂ​ത്ത് ലീ​ഗ്, എം​എ​സ്എ​ഫ് തു​ട​ങ്ങി​യ പോ​ഷ​ക സം​ഘ​ട​ന​ക​ളെ​യോ കാ​ര്യ​മാ​യി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

നാ​ളെ രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​ക്ക് പാ​ണ​ക്കാ​ട് വെ​ച്ചാ​ണ് യോ​ഗം ന​ട​ക്കു​ക. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും മ​ന്ത്രി​മാ​ർ വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ന​ൽ​കു​ന്നി​ല്ലെ​ന്നും, ജി​ല്ലാ ത​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ കാ​ണി​ക്കു​ന്ന പ​രി​ഗ​ണ​ന പോ​ലും ലീ​ഗ് മ​ന്ത്രി​മാ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള വി​കാ​രം പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യി​രു​ന്നു.

സ്റ്റാ​ഫ് നി​യ​മ​ന​ങ്ങ​ൾ, പി.​എം. ശ്രീ ​പ​ദ്ധ​തി, മ​ദ്യ​ന​യ​ത്തി​ലെ നി​കു​തി​യി​ള​വ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രു​ടെ നി​ല​പാ​ടു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ച​യാ​കും. പാ​ർ​ട്ടി​ക്ക് അ​തീ​ത​മാ​യി മ​ന്ത്രി​മാ​ർ ത​ന്നി​ഷ്ട​പ്ര​കാ​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നും, വ​രും​നാ​ളു​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്താ​നു​മാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

'ചാ​യ​സ​ൽ​ക്കാ​രം' എ​ന്ന പേ​രി​ൽ വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന ഈ ​യോ​ഗം മ​ന്ത്രി​മാ​ർ​ക്കു​ള്ള ഒ​രു താ​ക്കീ​ത് കൂ​ടി​യാ​ണെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. പാ​ർ​ട്ടി അ​ണി​ക​ളു​ടെ വി​കാ​രം ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും, സം​ഘ​ട​നാ സം​വി​ധാ​ന​ത്തെ അ​വ​ഗ​ണി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും നേ​തൃ​ത്വം മ​ന്ത്രി​മാ​രോ​ട് ക​ർ​ശ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും.

 

International

പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ആ​റാ​മ​ത്തെ പ്ര​ധാ​ന​മ​ന്ത്രി; ബ്രി​ട്ട​നി​ൽ അ​ധി​കാ​ര​ക്ക​സേ​ര തെ​റി​ക്കു​ന്നു, എ​ന്താ​ണ് ബ്രി​ട്ട​നെ ത​ക​ർ​ത്ത ബ്രെ​ക്സി​റ്റ് ?

ല​ണ്ട​ൻ: അ​ഭൂ​ത​പൂ​ർ​വ്വ​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ബ്രി​ട്ടീ​ഷ് രാ​ഷ്ട്രീ​യം ക​ഴി​ഞ്ഞ​കു​റേ നാ​ളു​ക​ളാ​യി ക​ട​ന്നു പോ​കു​ന്ന​ത്. കെ​യ​ർ സ്റ്റാ​ർ​മ​റി​ന്‍റെ രാ​ജി​യി​ലൂ​ടെ ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ അ​കാ​ല​ത്തി​ൽ സ്ഥാ​ന​മൊ​ഴി​യു​ന്ന ആ​റാ​മ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ദ്ദേ​ഹം മാ​റി​യി​രി​ക്കു​ക​യാ​ണ്. ഡേ​വി​ഡ് കാ​മ​റൂ​ണി​ൽ തു​ട​ങ്ങി കെ​യ​ർ സ്റ്റാ​ർ​മ​റി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ, ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ടം തു​ട​ർ​ച്ച​യാ​യ അ​സ്ഥി​ര​ത​യു​ടെ ചു​ഴി​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്നു.

ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ലെ അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പു​ക​യു​ന്ന​ത് ക​ടു​ത്ത രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​മാ​ണ്. ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ൾ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട​ൽ എ​ന്നി​വ​യാ​ണ് ഓ​രോ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും പ​ത​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​ത്. ഡേ​വി​ഡ് കാ​മ​റൂ​ൺ, തെ​രേ​സ മേ, ​ബോ​റി​സ് ജോ​ൺ​സ​ൺ, ലി​സ് ട്ര​സ്, ഋ​ഷി സു​ന​ക് എ​ന്നി​വ​രാ​ണ് ഇ​തി​നി​ടെ സ്ഥാ​ന​മൊ​ഴി​ഞ്ഞ മ​റ്റ് പ്ര​ധാ​ന​മ​ന്ത്രി​മാ​ർ. ല​ണ്ട​നി​ലെ 10 ഡൗ​ണിം​ഗ് സ്ട്രീ​റ്റി​ൽ നി​ന്ന് തു​ട​ർ​ച്ച​യാ​യി വ​രു​ന്ന ഈ ​രാ​ജി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ യു​കെ​യു​ടെ ആ​ഗോ​ള പ്ര​തി​ച്ഛാ​യ​യെ​യും സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യെ​യും വ​ലി​യ തോ​തി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്.

2016-ലെ ​ബ്രെ​ക്സി​റ്റ് ഹി​ത​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം യു​കെ​യി​ലെ രാ​ഷ്ട്രീ​യം വ​ലി​യ ത​ക​ർ​ച്ച​യി​ലാ​ണ്. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന​ത് (ബ്രെ​ക്സി​റ്റ് ) സാ​മ്പ​ത്തി​ക​മാ​യും ന​യ​പ​ര​മാ​യും രാ​ജ്യ​ത്തെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഡേ​വി​ഡ് കാ​മ​റൂ​ൺ മു​ത​ൽ തെ​രേ​സ മേ​യും ബോ​റി​സ് ജോ​ൺ​സ​ണും വ​രെ ഇ​തി​ന്‍റെ പേ​രി​ൽ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്തു​പോ​കേ​ണ്ടി വ​ന്നു.

വ​ഴി​മു​ട്ടി​യ ജ​ന​ജീ​വി​തം

തു​ട​ർ​ച്ച​യാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ, വി​ല​ക്ക​യ​റ്റം, പ​ണ​പ്പെ​രു​പ്പം എ​ന്നി​വ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തെ ബാ​ധി​ച്ചു. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​രു​ക​ൾ​ക്ക് സാ​ധി​ക്കാ​തെ വ​ന്ന​ത് ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യി. മ​ഹാ​മാ​രി​ക്ക് ശേ​ഷ​മു​ള്ള സാ​മ്പ​ത്തി​ക ആ​ഘാ​ത​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ൽ സ​ർ​ക്കാ​രു​ക​ൾ​ക്ക് ഉ​ണ്ടാ​യ പി​ഴ​വു​ക​ൾ പ​ല പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ​യും ഭ​ര​ണ​ത്തി​ന്‍റെ അ​ന്ത്യം കു​റി​ച്ചു.

പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​ങ്ങ​ളും പി​ന്നീ​ട് അ​വ തി​രു​ത്തേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും ജ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തി. ലി​സ് ട്ര​സി​നെ പോ​ലു​ള്ള​വ​രു​ടെ ഹ്ര​സ്വ​കാ​ല ഭ​ര​ണ​ങ്ങ​ൾ യു​കെ​യു​ടെ ആ​ഗോ​ള പ്ര​തി​ച്ഛാ​യ​യെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്.

ബ്രി​ട്ട​നെ ത​ക​ർ​ത്ത ബ്രെ​ക്സി​റ്റ്

ബ്രി​ട്ട​നി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ വി​ശ്വ​സി​ച്ച​ത്, ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ പൂ​ർ​ണ​മാ​യ അ​ധി​കാ​രം ത​ങ്ങ​ൾ​ക്കു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ല​ണ്ട​ൻ തീ​രു​മാ​നി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഉ​പ​രി ബ്ര​സ​ൽ​സി​ൽ നി​ന്ന് അ​ടി​ച്ചേ​ൽ​പ്പി​ക്ക​പ്പെ​ടു​ന്നു എ​ന്ന വി​കാ​രം ബ്രെ​ക്സി​റ്റ് അ​നു​കൂ​ലി​ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യി​രു​ന്നു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ അം​ഗ​മാ​യി​രി​ക്കു​മ്പോ​ൾ, യൂ​ണി​യ​നി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്ക് യു​കെ​യി​ലേ​ക്ക് വ​രാ​നും ജോ​ലി ചെ​യ്യാ​നും ത​ട​സ​മി​ല്ലാ​യി​രു​ന്നു. ഈ ​കു​ടി​യേ​റ്റം യു​കെ​യി​ലെ തൊ​ഴി​ൽ വി​പ​ണി​യെ​യും പൊ​തു​സേ​വ​ന​ങ്ങ​ളെ​യും സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ന്നു എ​ന്ന് പ്ര​ചാ​ര​ണ​മു​ണ്ടാ​യി. കു​ടി​യേ​റ്റ​ത്തെ പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ സ്വ​ന്തം അ​തി​ർ​ത്തി​ക​ളു​ടെ അ​ധി​കാ​രം തി​രി​ച്ചു​കി​ട്ട​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി യു​കെ വ​ലി​യൊ​രു തു​ക അം​ഗ​ത്വ ഫീ​സാ​യി ന​ൽ​കു​ന്നു​ണ്ടാ​യി​രു​ന്നു. ഈ ​പ​ണം യു​കെ​യു​ടെ സ്വ​ന്തം ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കും വി​ദ്യാ​ഭ്യാ​സ​ത്തി​നും വി​നി​യോ​ഗി​ക്കാ​മെ​ന്ന വാ​ഗ്ദാ​നം ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ച്ചു.

ബ്രി​ട്ടീ​ഷ് സം​സ്കാ​ര​വും ജീ​വി​ത​രീ​തി​യും യൂ​റോ​പ്യ​ൻ സ്വാ​ധീ​ന​ത്താ​ൽ ന​ഷ്ട​പ്പെ​ടു​ന്നു എ​ന്ന വി​കാ​രം ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. 'ടേ​ക്ക് ബാ​ക്ക് ക​ൺ​ട്രോ​ൾ' എ​ന്ന​താ​യി​രു​ന്നു ബ്രെ​ക്സി​റ്റ് അ​നു​കൂ​ലി​ക​ളു​ടെ പ്ര​ധാ​ന മു​ദ്രാ​വാ​ക്യം.

ആ​ഗോ​ള​വ​ൽ​ക്ക​ര​ണ​വും യൂ​റോ​പ്യ​ൻ ഏ​കീ​ക​ര​ണ​വും കൊ​ണ്ട് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലെ ബി​സി​ന​സ്സു​കാ​ർ മാ​ത്ര​മാ​ണെ​ന്നും, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും വി​ശ്വ​സി​ച്ച ഒ​രു വ​ലി​യ വി​ഭാ​ഗം ജ​ന​ങ്ങ​ൾ ഭ​ര​ണ​കൂ​ട​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​യാ​ണ് ബ്രെ​ക്സി​റ്റി​നെ ക​ണ്ട​ത്.

ബ്രെ​ക്സി​റ്റി​ന്‍റെ ഉ​റ​വി​ടം

ബ്രെ​ക്സി​റ്റ് എ​ന്ന ആ​ശ​യം ഒ​റ്റ​യ​ടി​ക്ക് ഒ​രാ​ൾ മു​ന്നോ​ട്ടു​വെ​ച്ച​ത​ല്ല. പ​തി​റ്റാ​ണ്ടു​ക​ളാ​യി ബ്രി​ട്ടീ​ഷ് രാ​ഷ്ട്രീ​യ​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​രു​ദ്ധ വി​കാ​രം നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​ശ​യ​ത്തെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തി​ലും അ​ത് ഒ​രു ഹി​ത​പ​രി​ശോ​ധ​ന​യി​ലേ​ക്ക് എ​ത്തി​ച്ച​തി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച ഘ​ട​ക​ങ്ങ​ൾ ഏ​റെ​യാ​ണ്.

1990-ക​ളി​ൽ രൂ​പീ​കൃ​ത​മാ​യ യു​കെ ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് പാ​ർ​ട്ടി യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്ന് ബ്രി​ട്ട​ൻ പു​റ​ത്തു​പോ​ക​ണം എ​ന്ന് ആ​ദ്യ​കാ​ലം മു​ത​ലേ ശ​ക്ത​മാ​യി വാ​ദി​ച്ച​വ​രാ​ണ്. നൈ​ജ​ൽ ഫാ​രേ​ജ് ആ​യി​രു​ന്നു ഈ ​പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും പ്ര​മു​ഖ​നാ​യ നേ​താ​വ്. വ​ർ​ഷ​ങ്ങ​ളോ​ളം അ​ദ്ദേ​ഹം ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ച്ചു.

‌ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യി​ലെ ത​ന്നെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​രു​ദ്ധ​രാ​യ ഒ​രു വ​ലി​യ വി​ഭാ​ഗം നേ​താ​ക്ക​ൾ ബ്രെ​ക്സി​റ്റി​നാ​യി ക​ടു​ത്ത സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. ബോ​റി​സ് ജോ​ൺ​സ​ൺ, മൈ​ക്ക​ൽ ഗോ​വ് തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി.

2013-ൽ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഡേ​വി​ഡ് കാ​മ​റൂ​ൺ ആ​ണ് ബ്രെ​ക്സി​റ്റ് ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹം അ​വ​സാ​നി​പ്പി​ക്കാ​നും, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​രു​ദ്ധ വി​കാ​രം ത​ണു​പ്പി​ക്കാ​നു​മാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​ര​മൊ​രു ഹി​ത​പ​രി​ശോ​ധ​ന പ്ര​ഖ്യാ​പി​ച്ച​ത്.

ഹി​ത​പ​രി​ശോ​ധ​ന​യി​ൽ 'യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ തു​ട​രു​ക' എ​ന്ന പ​ക്ഷ​ത്താ​യി​രു​ന്നു ഡേ​വി​ഡ് കാ​മ​റൂ​ൺ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഫ​ലം വ​ന്ന​പ്പോ​ൾ 'പു​റ​ത്തു​പോ​കു​ക' എ​ന്ന പ​ക്ഷം വി​ജ​യി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

കു​ഴ​ഞ്ഞു​മ​റി​യ​ലു​ക​ളു​ടെ കാ​ലം

2016-ൽ ​ബ്രെ​ക്സി​റ്റ് ഹി​ത​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഡേ​വി​ഡ് കാ​മ​റൂ​ൺ അ​ധി​കാ​ര​മൊ​ഴി​ഞ്ഞ​തോ​ടെ യു​കെ വ​ലി​യൊ​രു രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ ചു​ഴി​യി​ലേ​ക്കാ​ണ് വീ​ണ​ത്. ആ ​കാ​ല​ഘ​ട്ടം ബ്രി​ട്ടീ​ഷ് രാ​ഷ്ട്രീ​യ​ത്തി​ലെ 'കു​ഴ​ഞ്ഞു മ​റി​യ​ലു​ക​ളു​ടെ കാ​ലം' എ​ന്ന് വി​ശേ​ഷി​പ്പി​ക്കാം. പി​ൻ​ഗാ​മി​യാ​യി വ​ന്ന തെ​രേ​സ മേ ​ബ്രെ​ക്സി​റ്റ് ച​ർ​ച്ച​ക​ളി​ലെ ത​ട​സ​ങ്ങ​ൾ കാ​ര​ണം പ​ത​റി​യ​പ്പോ​ൾ, തു​ട​ർ​ന്ന് വ​ന്ന ബോ​റി​സ് ജോ​ൺ​സ​ന്‍റെ കാ​ലം വി​വാ​ദ​ങ്ങ​ൾ കൊ​ണ്ട് നി​റ​ഞ്ഞു.

ഭ​ര​ണ​കൂ​ട​ങ്ങ​ൾ മാ​റി​മാ​റി വ​ന്നെ​ങ്കി​ലും, ബ്രെ​ക്സി​റ്റി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളും രാ​ഷ്ട്രീ​യ സ്ഥി​ര​ത​യെ നി​ര​ന്ത​രം ത​ക​ർ​ത്തു. ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ടെ അ​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ അ​കാ​ല​ത്തി​ലു​ള്ള പ​ടി​യി​റ​ക്ക​വും, തു​ട​ർ​ന്ന് കെ​യ​ർ സ്റ്റാ​ർ​മ​റി​ന്‍റെ രാ​ജി​യും എ​ല്ലാം കൂ​ടി ചേ​ർ​ന്ന​പ്പോ​ൾ ബ്രി​ട്ട​ൻ ലോ​ക​ത്തി​ന് മു​ന്നി​ൽ ഒ​രു രാ​ഷ്ട്രീ​യ പ​രീ​ക്ഷ​ണ​ശാ​ല​യാ​യി മാ​റി.

ഋ​ഷി സു​ന​കി​ന്‍റെ ക​ട​ന്നു​വ​ര​വ്

തെ​രേ​സ മേ​യ്ക്കും ബോ​റി​സ് ജോ​ൺ​സ​നും ലി​സ് ട്ര​സി​നും ശേ​ഷം, യു​കെ​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലേ​ക്കാ​ണ് ഋ​ഷി സു​ന​ക് അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന്ന​ത്. ബോ​റി​സ് ജോ​ൺ​സ​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​രു​ന്ന സു​ന​ക്, ലി​സ് ട്ര​സി​ന്‍റെ ഹ്ര​സ്വ​കാ​ല ഭ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത സാ​മ്പ​ത്തി​ക അ​സ്ഥി​ര​ത​യ്ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്ന വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് 2022 ഒ​ക്ടോ​ബ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്.

യു​കെ​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നെ​ങ്കി​ലും, ജീ​വി​ത​ച്ചെ​ല​വ് വ​ർ​ധ​ന​വും സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും അ​ട​ക്ക​മു​ള്ള വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. തു​ട​ർ​ച്ച​യാ​യ രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ യു​കെ​യെ സ്ഥി​ര​ത​യി​ലേ​ക്ക് ന​യി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ങ്ങ​ളും പാ​ർ​ട്ടി​യി​ലെ അ​തൃ​പ്തി​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​ത്തി​നും ത​ട​സ​മാ​യി മാ​റി.

ഭാ​വി ഇ​ന്നും അ​നി​ശ്ചി​തം

ചു​രു​ക്ക​ത്തി​ൽ, ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദം ബ്രി​ട്ടീ​ഷ് രാ​ഷ്ട്രീ​യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​സ്ഥി​ര​ത​യു​ടെ​യും അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ​യും കാ​ല​ഘ​ട്ട​മാ​ണ്. ബ്രെ​ക്സി​റ്റ് ഹി​ത​പ​രി​ശോ​ധ​ന​യോ​ടെ ആ​രം​ഭി​ച്ച ഈ ​രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി, തു​ട​ർ​ച്ച​യാ​യു​ള്ള നേ​തൃ​മാ​റ്റ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​സ്ഥി​ര​ത​യെ ത​ന്നെ ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്നു. വെ​റും പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ആ​റ് പ്ര​ധാ​ന​മ​ന്ത്രി​മാ​ർ പ​ടി​യി​റ​ങ്ങേ​ണ്ടി വ​ന്ന​ത് യു​കെ​യു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യി​ലു​ണ്ടാ​യ ആ​ഴ​ത്തി​ലു​ള്ള വി​ള്ള​ലു​ക​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്.

കെ​യ​ർ സ്റ്റാ​ർ​മ​റി​ന്‍റെ രാ​ജി ഈ ​പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും പു​തി​യ അ​ദ്ധ്യാ​യം മാ​ത്ര​മാ​ണ്. സ്ഥി​ര​ത​യാ​ർ​ന്ന ഒ​രു നേ​തൃ​ത്വ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന ബ്രി​ട്ടീ​ഷ് ജ​ന​ത​യു​ടെ മു​ന്നി​ലേ​ക്ക്, ഒ​രു പു​തി​യ നേ​തൃ​ത്വം എ​ത്തു​മ്പോ​ൾ പ​ഴ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ അ​വ​ർ​ക്ക് സാ​ധി​ക്കു​മോ എ​ന്ന​ത് വ​രും നാ​ളു​ക​ളി​ൽ ക​ണ്ട​റി​യേ​ണ്ട ഒ​ന്നാ​ണ്. 

National

മുംബൈ കഫേയിൽ ബ​ൺ മ​സ്ക​യും ചാ​യ​യും ക​ഴി​ച്ച് ഹോ​ളി​വു​ഡ് ലെ​ജ​ൻ​ഡു​ക​ൾ

മും​ബൈ: മും​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ 'ഒ​ളി​മ്പി​യ കോ​ഫി ഹൗ​സി​ൽ' ഹോ​ളി​വു​ഡ് താ​ര​നി​ര​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ക്രി​സ്റ്റ​ഫ​ർ നോ​ള​നും താ​ര​ങ്ങ​ളാ​യ ടോം ​ഹോ​ള​ണ്ടും മാ​റ്റ് ഡാ​മ​ണും മും​ബൈ​യി​ലെ​ത്തി​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത് 108 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഈ ​ക​ഫേ​യി​ലെ ചാ​യ​യും ബ​ൺ മ​സ്ക​യും.

പു​തി​യ ചി​ത്ര​മാ​യ ഒ​ഡി​സ്സി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. ക​ഫേ​യി​ൽ വ​ള​രെ സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ വ​ന്നി​രു​ന്ന ഇ​വ​രെ ആ​ദ്യം ജീ​വ​ന​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യാ​നാ​യി​ല്ല. പി​ന്നീ​ട് ഇ​ന്‍റ​ർ​നെ​റ്റി​ൽ തി​ര​ഞ്ഞ​പ്പോ​ഴാ​ണ് വ​ന്ന​ത് ഹോ​ളി​വു​ഡി​ലെ വ​മ്പ​ൻ താ​ര​ങ്ങ​ളാ​ണെ​ന്ന് ക​ഫേ മാ​നേ​ജ​ർ ഇ​നാ​യ​ത്ത് മ​രേ​ദി​യ തി​രി​ച്ച​റി​ഞ്ഞ​ത്.

ക​ഫേ​യ്ക്ക് പു​റ​ത്ത് ആ​രാ​ധ​ക​ർ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ന്നീ​ട് താ​ര​ങ്ങ​ൾ മ​ട​ങ്ങി​യ​ത്. ല​ളി​ത​മാ​യ ഈ ​ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ഇ​തി​ന​കം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. 

National

മ​ധ്യ​പ്ര​ദേ​ശി​ൽ മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യ്ക്ക് ക​ള​മൊ​രു​ങ്ങു​ന്നു; മ​ന്ത്രി​യു​ടെ വ​കു​പ്പ് മാ​റ്റി മു​ഖ്യ​മ​ന്ത്രി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി​സ​ഭ​യി​ൽ അ​പ്ര​തീ​ക്ഷി​ത അ​ഴി​ച്ചു​പ​ണി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി ല​ഖ​ൻ പ​ട്ടേ​ലി​നെ ആ ​വ​കു​പ്പി​ൽ നി​ന്ന് നീ​ക്കി 'ഹാ​പ്പി​ന​സ്' (ആ​ന​ന്ദ്) വ​കു​പ്പി​ലേ​ക്ക് മാ​റ്റി. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ അ​ധി​ക​ച്ചു​മ​ത​ല മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് നേ​രി​ട്ട് ഏ​റ്റെ​ടു​ത്തു.

മ​ന്ത്രി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ​ക്ക് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി. ക​ന്നു​കാ​ലി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ലെ വീ​ഴ്ച​യാ​ണ് മ​ന്ത്രി ല​ഖ​ൻ പ​ട്ടേ​ലി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണ് സൂ​ച​ന. ഈ ​നീ​ക്ക​ത്തോ​ടെ സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

 

National

പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ബി​ജെ​പി ഉ​ന്ന​ത​ത​ല യോ​ഗം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ​തി​യി​ൽ ബി​ജെ​പി ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി (ഓ​ർ​ഗ​നൈ​സേ​ഷ​ൻ) ബി.​എ​ൽ. സ​ന്തോ​ഷ് തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഈ ​മാ​സം 20-ന് ​ആ​രം​ഭി​ച്ച് ഓ​ഗ​സ്റ്റ് 13 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം. യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും, വ​രാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ലെ ത​ന്ത്ര​ങ്ങ​ൾ, ബി​ജെ​പി ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളു​ടെ മാ​റ്റം, കേ​ന്ദ്ര മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന എ​ന്നി​വ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യ​താ​യാ​ണ് സൂ​ച​ന​ക​ൾ.

സ​മ്മേ​ള​ന​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട പൊ​തു​വാ​യ ത​ന്ത്ര​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി ജൂ​ലൈ 21-ന് ​എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പ്ര​ത്യേ​ക യോ​ഗ​വും ചേ​രു​ന്നു​ണ്ട്.

Kerala

സോ​ളാ​ർ കേ​സ്: ടെ​ന്നി ജോ​പ്പ​ന് ആ​ശ്വാ​സം; പ്ര​തി​പ്പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സോ​ളാ​ർ ത​ട്ടി​പ്പ് കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന ടെ​ന്നി ജോ​പ്പ​ന് നി​യ​മ​ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ആ​ശ്വാ​സം. മ​ല്ലേ​ലി​ൽ ശ്രീ​ധ​ര​ൻ നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യി​രു​ന്നു ടെ​ന്നി ജോ​പ്പ​ൻ. ഈ ​കേ​സി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി.

കേ​സി​ൽ താ​ൻ ക​രു​വാ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ടെ​ന്നി ജോ​പ്പ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ ക്രൂ​ശി​ക്കാ​ൻ വേ​ണ്ടി ത​ന്നെ കേ​സി​ൽ പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ത​നി​ക്ക് നീ​തി ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും, ഈ ​വി​ജ​യം താ​ൻ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സോ​ളാ​ർ കേ​സി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഏ​ക വ്യ​ക്തി ടെ​ന്നി ജോ​പ്പ​നാ​യി​രു​ന്നു. സ​രി​ത നാ​യ​ർ​ക്ക് പ​ണം ന​ൽ​കാ​ൻ താ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഈ ​നി​യ​മ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​ത് കേ​സി​ലെ വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

Kerala

'മു​ഖ്യ​മ​ന്ത്രി​യ്ക്ക് ത​ന്നെ ഇ​നി ഫോ​ട്ടോ​യി​ൽ മാ​ത്രം കാ​ണാം'; കൂ​ടി​ക്കാ​ഴ്ചാ വി​വാ​ദ​ത്തി​ൽ ക​ടു​പ്പി​ച്ച് സു​കു​മാ​ര​ൻ നാ​യ​ർ

കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. മു​ഖ്യ​മ​ന്ത്രി ത​ന്നെ കാ​ണു​മെ​ന്ന് ഇ​നി പ​റ​യു​ന്ന​ത് ഫോ​ട്ടോ​യി​ൽ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി തേ​ടി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് തി​രി​ച്ചു​വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും, കാ​ണാ​നു​ള്ള കൃ​ത്യ​മാ​യ സ​മ​യ​മോ തീ​യ​തി​യോ അ​റി​യി​ച്ചി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നും, സു​കു​മാ​ര​ൻ നാ​യ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബ​ജ​റ്റ് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണ് അ​ദ്ദേ​ഹം പി​എ​യെ വി​ളി​ച്ച​തെ​ന്നും, പി​ന്നീ​ട് താ​ൻ തി​രി​ച്ചു​വി​ളി​ച്ച് സം​സാ​രി​ച്ച് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സ​മ്മ​തി​ച്ച​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. നേ​താ​ക്ക​ളെ കാ​ണു​ന്ന​ത് പ​ര​സ്യ​മാ​യി​ട്ടാ​ണെ​ന്നും, അ​നു​മ​തി നി​ഷേ​ധി​ച്ചാ​ൽ മാ​ത്ര​മാ​ണ് അ​ത് വാ​ർ​ത്ത​യാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ങ്കി​ലും, സു​കു​മാ​ര​ൻ നാ​യ​ർ ഈ ​വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​ക​യും, ഇ​നി ആ​രെ​യും കാ​ണേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. താ​ൻ നേ​രി​ട്ട് പ​റ​യാ​ൻ ഉ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ ക​ഴി​ഞ്ഞു​പോ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

ല​ഹ​രി​ക്കെ​തി​രെ കൈ​കോ​ർ​ത്ത് വി​ജ​യ്‌യും മോ​ഹ​ൻ​ലാ​ലും; 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' പ​രി​പാ​ടി കൊ​ച്ചി​യി​ൽ

കൊ​ച്ചി: ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ ത​മി​ഴ്‌നാട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് കേ​ര​ള സ​ർ​ക്കാ​രി​നൊ​പ്പം കൈകോർക്കുന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' എ​ന്ന ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മാ​കും വി​ജ​യ് പ​ങ്കെ​ടു​ക്കു​ക.

ചെ​ന്നൈ​യി​ൽ ‌ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ര​മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്നും, ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​ക്ക് അ​ദ്ദേ​ഹം പൂ​ർ​ണ പി​ന്തു​ണ ഉ​റ​പ്പു​ന​ൽ​കി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ കൂ​ടി പ​ങ്കെ​ടു​ക്കു​ന്ന രീ​തി​യി​ൽ എ​റ​ണാ​കു​ള​ത്ത് വ​ലി​യൊ​രു പൊ​തു​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ല​ഹ​രി​ക്കെ​തി​രാ​യ ഈ ​വ​ലി​യ പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തോ​ടൊ​പ്പം കൈ​കോ​ർ​ക്കാ​ൻ സ​ന്ന​ദ്ധ​നാ​യ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

National

ബ്ലി​ങ്കി​റ്റ് ഓ​ർ​ഡ​റി​ൽ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ; ബ്ലാ​ക്ക്‌​മെ​യി​ൽ ഭ​യ​ന്ന് യു​വ​തി, അ​വ​സാ​നം സം​ഭ​വി​ച്ച​ത് മ​റ്റൊ​ന്ന്

ഗു​രു​ഗ്രാം: ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ആ​പ്പാ​യ ബ്ലി​ങ്കി​റ്റ് വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​ന​ങ്ങ​ൾ​ക്കൊ​പ്പം വ​ള​രെ സ്വ​കാ​ര്യ​മാ​യ ചി​ല ഫോ​ട്ടോ​ക​ൾ കൂ​ടി എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു യു​വ​തി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് ക​ടു​ത്ത ആ​ശ​ങ്ക നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ൾ. താ​ൻ ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​ന​ങ്ങ​ളു​ടെ ബോ​ക്സ് തു​റ​ന്ന​പ്പോ​ൾ അ​തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫോ​ട്ടോ​ക​ൾ ക​ണ്ട് താ​ൻ ഞെ​ട്ടി​പ്പോ​യെ​ന്നും, ആ​രോ ത​ന്നെ ബ്ലാ​ക്ക്‌​മെ​യി​ൽ ചെ​യ്യാ​ൻ മ​നഃ​പൂ​ർ​വം ചെ​യ്ത​താ​ണോ എ​ന്ന് ഭ​യ​ന്നു​പോ​യെ​ന്നും യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള​ത് വ​ലി​യൊ​രു ഗൂ​ഢാ​ലോ​ച​ന​യ​ല്ല, മ​റി​ച്ച് പാ​ക്കേ​ജിം​ഗി​ലെ വീ​ഴ്ച​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ക​മ്പ​നി പാ​ക്കേ​ജിം​ഗി​നാ​യി ഉ​പ​യോ​ഗി​ച്ച ബോ​ക്സ് പ​ഴ​യ​താ​യി​രു​ന്നു. ഇ​തി​ന് മു​ൻ​പ് ആ ​ബോ​ക്സ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ അ​തി​ൽ ത​ന്നെ അ​വ​ശേ​ഷി​ച്ചി​രു​ന്ന​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ബോ​ക്സു​ക​ൾ റീ​സൈ​ക്കി​ൾ ചെ​യ്ത​പ്പോ​ൾ ക​മ്പ​നി അ​ധി​കൃ​ത​ർ അ​ത് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ത്ത​താ​ണ് ഇ​ത്ത​ര​മൊ​രു അ​ബ​ദ്ധ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

 

National

'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' ച​ർ​ച്ച​യ്ക്കാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല ചെ​ന്നൈ​യി​ൽ

ചെ​ന്നൈ: സം​സ്ഥാ​ന​ത്തെ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ടം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു. കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ദ ​നാ​ർ​ക്കോ ഹ​ണ്ട്' എ​ന്ന ല​ഹ​രി​വി​രു​ദ്ധ ദൗ​ത്യ​ത്തി​ന് ത​മി​ഴ്‌​നാ​ടി​ന്‍റെ പി​ന്തു​ണ തേ​ടു​ക​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നീ​ങ്ങേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ ശൃം​ഖ​ല​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന​തി​നും ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജൂ​ൺ മാ​സം ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ലൂ​ടെ കേ​ര​ള​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

പു​തി​യ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മു​ഖ്യ​മ​ന്ത്രി വി​ജ​യി​യു​ടെ നേ​തൃ​പാ​ട​വ​ത്തെ​യും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ശം​സി​ച്ചു. അ​ഴി​മ​തി​ര​ഹി​ത​വും സു​താ​ര്യ​വു​മാ​യ ഭ​ര​ണ​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ൽ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​തേ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ല​ഹ​രി വി​പ​ത്തി​നെ വേ​രോ​ടെ പി​ഴു​തെ​റി​യാ​ൻ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

National

ച​ണ്ഡീ​ഗ​ഢി​ൽ കാ​ർ ഓ​ടി​ച്ചു ക​യ​റ്റി ആ​ക്ര​മ​ണം; മെ​ഴ്‌​സി​ഡ​സ് ദേ​ഹ​ത്തു ക​യ​റി​യി​ട്ടും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് യു​വാ​വ്

ച​ണ്ഡീ​ഗ​ഢ്: ച​ണ്ഡീ​ഗ​ഢി​ലെ സെ​ക്ട​ർ 26-ൽ ​മെ​ഴ്‌​സി​ഡ​സ് കാ​ർ മ​നഃ​പൂ​ർ​വം ഓ​ടി​ച്ചു​ക​യ​റ്റി ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ ദേ​ഹ​ത്തു ക​യ​റി​യി​ട്ടും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഒ​രാ​ൾ എ​ഴു​ന്നേ​റ്റ് ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സെ​ക്ട​ർ 26 ബാ​ബു​ധാം കോ​ള​നി സ്വ​ദേ​ശി​യാ​യ അ​മ​ൻ​ജ​ത്, സെ​ക്ട​ർ 44 സ്വ​ദേ​ശി​യാ​യ അ​ല​ൻ​സ് പ്രീ​ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക്ല​ബ്ബി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​ണ് അ​തി​വേ​ഗ​ത​യി​ലെ​ത്തി​യ മെ​ഴ്‌​സി​ഡ​സ് ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. കാ​ർ ഒ​രാ​ളു​ടെ മു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ ഇ​യാ​ൾ എ​ഴു​ന്നേ​റ്റ് ന​ട​ന്നു​പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

സം​ഭ​വം ന​ട​ന്ന​യു​ട​നെ സെ​ക്ട​ർ 26 പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​യ ജി​എം​സി​എ​ച്ച്-32-​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സാ​ങ്കേ​തി​ക തെ​ളി​വു​ക​ളും ഉ​പ​യോ​ഗി​ച്ച് കാ​ർ ഡ്രൈ​വ​റെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Sports

ബെ​ല്ലിം​ഗ്ഹാം മാ​ന്ത്രി​ക​ത; നോ​ർ​വേ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് സെ​മി​യി​ൽ 

മ​യാ​മി: ഫി​ഫ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ നോ​ർ​വേ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് സെ​മി ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി. ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷം ജൂ​ഡ് ബെ​ല്ലിം​ഗ്ഹാ​മി​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളു​ടെ ക​രു​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് ആ​വേ​ശ​ക​ര​മാ​യ വി​ജ​യം നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 40-ാം മി​നി​റ്റി​ൽ ആ​ന്ദ്രി​യാ​സ് ഷെ​ൽ​ഡെ​റൂ​പി​ലൂ​ടെ​യാ​ണ് നോ​ർ​വേ മു​ന്നി​ലെ​ത്തി​യ​ത്. ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്‌​നി​ന് പ​ന്ത് ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ല​ഭി​ച്ച അ​വ​സ​രം മു​ത​ലെ​ടു​ത്ത് ബോ​ക്സി​ന്‍റെ അ​രി​കി​ൽ നി​ന്ന് ഷെ​ൽ​ഡെ​റൂ​പ്പ് തൊ​ടു​ത്ത ശ​ക്ത​മാ​യ ഷോ​ട്ട് ഇം​ഗ്ല​ണ്ട് ഗോ​ൾ​കീ​പ്പ​ർ ജോ​ർ​ദാ​ൻ പി​ക്‌​ഫോ​ർ​ഡി​നെ മ​റി​ക​ട​ന്ന് വ​ല​യി​ലെ​ത്തി. 

എ​ന്നാ​ൽ, ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ ത​ന്നെ ഇം​ഗ്ല​ണ്ട് തി​രി​ച്ച​ടി​ച്ചു. നോ​ർ​വേ​യു​ടെ പ്ര​തി​രോ​ധം മ​റി​ക​ട​ന്ന് ബോ​ക്സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം ഇ​ടം​കാ​ലു​കൊ​ണ്ട് പ​ന്ത് വ​ല​യി​ലാ​ക്കി ഇം​ഗ്ല​ണ്ടി​ന് സ​മ​നി​ല സ​മ്മാ​നി​ച്ചു. ഇ​തി​നി​ടെ ഹാ​രി കെ​യ്‌​ൻ ഒ​രു ഗോ​ൾ നേ​ടി​യെ​ങ്കി​ലും ഓ​ഫ്‌​സൈ​ഡ് വി​ളി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ത് അ​നു​വ​ദി​ച്ചി​ല്ല.

മ​ത്സ​രം 90 മി​നി​റ്റ് പി​ന്നി​ട്ടി​ട്ടും ഇ​രു​ടീ​മു​ക​ളും 1-1 എ​ന്ന നി​ല​യി​ൽ സ​മ​നി​ല പാ​ലി​ച്ച​തോ​ടെ മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ണ്ടു. എ​ക്സ്ട്രാ ടൈ​മി​ന്‍റെ 93-ാം മി​നി​റ്റി​ൽ ബെ​ല്ലിം​ഗ്ഹാം വീ​ണ്ടും ഇം​ഗ്ല​ണ്ടി​ന്‍റെ ര​ക്ഷ​ക​നാ​യി. നോ​ർ​വേ ഗോ​ൾ​കീ​പ്പ​റു​ടെ പി​ഴ​വ് മു​ത​ലെ​ടു​ത്ത് ബെ​ല്ലിം​ഗ്ഹാം നേ​ടി​യ ത​ക​ർ​പ്പ​ൻ ഗോ​ൾ ഇം​ഗ്ല​ണ്ടി​ന് സെ​മി ഫൈ​ന​ലി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ഉ​റ​പ്പാ​ക്കി.  

National

അ​കാ​ൽ ത​ക്ത് സ​ഹി​ബി​നെ​തി​രാ​യ പ്ര​ചാ​ര​ണം: പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​ന് പ​ത്ത് ദി​വ​സ​ത്തെ അ​ന്ത്യ​ശാ​സ​നം

അ​മൃ​ത്‌​സ​ർ: അ​കാ​ൽ ത​ക്ത് സാ​ഹി​ബി​നെ​യും മ​റ്റ് സി​ഖ് മ​ത​സ്ഥാ​പ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മാ​ക്കി സം​ഘ​ടി​ത​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​കാ​ൽ ത​ക്ത് ജ​തേ​ദാ​ർ ഗ്യാ​നി കു​ൽ​ദീ​പ് സിം​ഗ് ഗ​ർ​ഗ​ജ് രം​ഗ​ത്ത്. പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് ഐ​ടി സെ​ൽ ഓ​ഫീ​സു​ക​ൾ പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​ണ് ജ​തേ​ദാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം.

അ​മൃ​ത്‌​സ​റി​ലെ സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ൽ ശി​രോ​മ​ണി ഗു​രു​ദ്വാ​ര പ്ര​ബ​ന്ധ​ക് ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ർ​ത്ത പ​ന്തി​ക് യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഈ ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കും അ​കാ​ൽ ത​ക്ത് പാ​സാ​ക്കി​യ പ്ര​മേ​യ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ​യാ​ണ് ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള പോ​ര് രൂ​ക്ഷ​മാ​യ​ത്.

മൊ​ഹാ​ലി​യി​ലും ച​ണ്ഡീ​ഗ​ഢി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സി​ഖ് മ​ത​സ്ഥാ​പ​ന​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ സം​ഘ​ടി​ത​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​തെ​ന്ന് ജ​തേ​ദാ​ർ ആ​രോ​പി​ച്ചു. ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം സി​ഖ് പ​ന്ത് നേ​രി​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഗ​ർ​ഗ​ജ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ത​പ​ര​മാ​യ സം​ഘ​ട​ന​ക​ളു​ടെ​യും സി​ഖ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്. മ​ത​നേ​തൃ​ത്വ​വും സ​ർ​ക്കാ​ർ സം​വി​ധാ​ന​വും ത​മ്മി​ലു​ള്ള ത​ർ​ക്കം ഇ​തോ​ടെ പു​തി​യ ത​ല​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കെ, അ​കാ​ൽ ത​ക്ത് ജ​തേ​ദാ​റി​ന്‍റെ ഈ ​പ​ര​സ്യ​മാ​യ വെ​ല്ലു​വി​ളി പ​ഞ്ചാ​ബ് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. പ​ത്ത് ദി​വ​സ​ത്തെ കാ​ലാ​വ​ധി​ക്ക് ശേ​ഷം സ​ർ​ക്കാ​ർ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന​ത് ഉ​റ്റു​നോ​ക്കു​ക​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ.

National

ബി​ഹാ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ബ​ങ്കി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ മത്സരിക്കാനൊരുങ്ങി പ്ര​ശാ​ന്ത് കി​ഷോ​ർ

പാ​റ്റ്ന: ബി​ഹാ​റി​ലെ ബ​ങ്കി​പ്പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ, പ്ര​ശാ​ന്ത് കി​ഷോ​ർ താ​ൻ രൂ​പീ​ക​രി​ച്ച 'ജ​ൻ സൂ​ര​ജ് പാ​ർ​ട്ടി'​യു​ടെ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കും. ബി​ഹാ​ർ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചു​കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് നേ​രി​ട്ട് ഇ​റ​ങ്ങാ​നു​ള്ള പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ തീ​രു​മാ​നം.

ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​യി അ​റി​യ​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​ണ് ബ​ങ്കി​പ്പൂ​ർ. ഇ​വി​ടെ സി​റ്റിം​ഗ് എം​എ​ൽ​എ ബി​ജെ​പി​യു​ടെ നി​തി​ൻ ന​ബി​നാ​ണ്. 2025-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി​യു​ടെ രേ​ഖാ കു​മാ​രി​യെ 51,000-ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​ണ് നി​തി​ൻ ന​ബി​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് ജ​ൻ സൂ​ര​ജ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച വ​ന്ദ​ന കു​മാ​രി 7,717 വോ​ട്ടു​ക​ളു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.

പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച്, പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ രാ​ഷ്ട്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും ഈ ​മ​ത്സ​രം. സം​സ്ഥാ​ന​ത്തെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ​ക്ക് ബ​ദ​ലാ​യി ജ​ൻ സൂ​ര​ജ് പാ​ർ​ട്ടി​യെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്ന​ത്. യു​വാ​ക്ക​ൾ​ക്കും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന പ്ര​ചാ​ര​ണ​മാ​യി​രി​ക്കും ത​ന്‍റേ​തെ​ന്ന് അ​ദ്ദേ​ഹം മു​ൻ​പ് സൂ​ചി​പ്പി​ച്ചി​രു​ന്നു.

മു​ൻ​പ് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​നാ​യി പ്ര​വ​ർ​ത്തി​ച്ച പ്ര​ശാ​ന്ത് കി​ഷോ​ർ, ഇ​പ്പോ​ൾ സ്വ​ന്തം പാ​ർ​ട്ടി​യി​ലൂ​ടെ അ​ധി​കാ​രം പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ബ​ങ്കി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ത്ഥി​ത്വം പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കാ​നും, ബി​ഹാ​റി​ലെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റ്റി​മ​റി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ജ​ൻ സൂ​ര​ജ് പാ​ർ​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം സ്ഥാ​നാ​ർ​ത്ഥി​ത്വം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പാ​ർ​ട്ടി പു​റ​ത്തു​വി​ടും. ബി​ഹാ​റി​ലെ രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഈ ​പ്ര​ഖ്യാ​പ​നം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

National

ഇ20 ​എ​ഥനോ​ൾ ന​യം 'ബേ​ഠാ ബ​ഢാ​വോ' ആ​ന്ദോ​ള​നെ​ന്ന് തെ​ഹ്‌​സീ​ൻ പൂ​ന​വാ​ല; നി​തി​ൻ ഗ​ഡ്‌​ക​രി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ബ​ന്ധി​ത ഇ20 ​എ​ഥ​നോ​ൾ ബ്ലെ​ൻ​ഡ​ഡ് പെ​ട്രോ​ൾ ന​യ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വു​മാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ തെ​ഹ്‌​സീ​ൻ പൂ​ന​വാ​ല രം​ഗ​ത്ത്. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്‌​ക​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​ന​യം സാ​ധാ​ര​ണ​ക്കാ​രാ​യ വാ​ഹ​ന ഉ​ട​മ​ക​ളെ വ​ഞ്ചി​ക്കു​ന്ന​താ​ണെ​ന്നും, ഇ​ത് സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നേ​ട്ടം മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള 'ബേ​ഠാ ബ​ഢാ​വോ'​ആ​ന്ദോ​ള​നാ​ണെ​ന്നും പൂ​ന​വാ​ല ആ​രോ​പി​ച്ചു.

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ദ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഏ​ത് ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ന്നാ​ൽ, യാ​തൊ​രു മു​ൻ​ക​രു​ത​ലോ സു​താ​ര്യ​ത​യോ ഇ​ല്ലാ​തെ ഇ20 ​പെ​ട്രോ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നു​ക​ൾ​ക്ക് വ​ലി​യ കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും മൈ​ലേ​ജ് ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ഥ​നോ​ൾ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ വ​ൻ​കി​ട​ക്കാ​ർ​ക്ക് ലാ​ഭ​മു​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു ന​യം തി​ര​ക്കി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും, ഇ​തി​ന്‍റെ യ​ഥാ​ർ​ത്ഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ സാ​ധാ​ര​ണ​ക്കാ​ര​ല്ലെ​ന്നും പൂ​ന​വാ​ല പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​യ​ത്തി​നെ​തി​രെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ക​വെ​ക്കാ​തെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും, ആ​വ​ശ്യ​മെങ്കിൽ മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ലേ​ക്ക് പ്ര​തി​ഷേ​ധം മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. 'ഹ​മാ​രാ ഗാ​ഢി, ഹ​മാ​ര ഹ​ഖ്' (ന​മ്മു​ടെ വാ​ഹ​നം ന​മ്മു​ടെ അ​വ​കാ​ശം) എ​ന്ന പ്ര​തി​ഷേ​ധ പ്ല​ക്കാ​ർ​ഡു​ക​ളും ഉ​യ​ർ​ത്തി​യാ​ണ് ഇ​വ​രു​ടെ സ​മ​രം.

 

National

ഭാ​ര്യ​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി, യു​വാ​വി​നെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ഭാ​ര്യാ​സ​ഹോ​ദ​ര​ൻ, ന​ടു​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

അ​മൃ​ത്‌​സ​ർ: പ​ഞ്ചാ​ബി​ലെ ത​ര​ണ്‍ ത​ര​ണി​ല്‍ കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ജൂ​ൺ 13-നാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം. അ​മൃ​ത്‌​സ​റി​ലെ ലോ​പോ​ക് ഗ്രാ​മ​വാ​സി​യാ​യ ല​വ്പ്രീ​ത് സിം​ഗാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ സ​ന്ദീ​പ് കൗ​റി​നെ അ​നു​ന​യി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ല​വ്പ്രീ​ത്.

സ​ന്ദീ​പ് കൗ​റി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജ​ൻ സിം​ഗു​മാ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ത​ർ​ക്ക​ത്തി​നി​ടെ സ​ജ​ൻ സിം​ഗ് ല​വ്പ്രീ​തി​ന്‍റെ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ല​വ്പ്രീ​തി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ജ​ൻ സിം​ഗി​ന്‍റെ ഭാ​ര്യ ഗു​ർ​ജി​ത് കൗ​റി​ന്‍റെ ദേ​ഹ​ത്തും തീ ​പ​ട​ർ​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ല​വ്പ്രീ​ത് സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ചും, ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ചി​കി​ത്സ​യി​ലി​രി​ക്കെ ഗു​ർ​ജി​ത് കൗ​റും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

പ്ര​തി​യാ​യ സ​ജ​ൻ സിം​ഗി​നും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്, ഇ​യാ​ൾ ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​ജ​ൻ സിം​ഗി​നെ​തി​രെ​യും സ​ന്ദീ​പ് കൗ​റി​നെ​തി​രെ​യും പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up