x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ർ​ഷി​ദാ​ബാ​ദി​ൽ ട്രെ​യി​ൻ സ്കൂ​ൾ വാ​നി​ലി​ടി​ച്ചു; മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ മ​രി​ച്ചു, നാ​ലു​പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ഓൺലൈൻ ഡെസ്ക്
Published: July 17, 2026 11:32 AM IST | Updated: July 17, 2026 11:32 AM IST

പ​ശ്ചി​മ ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദി​ൽ ട്രെ​യി​ൻ സ്കൂ​ൾ വാ​നി​ലി​ടി​ച്ച് നാല് മരണം

മു​ർ​ഷി​ദാ​ബാ​ദ്: പ​ശ്ചി​മ ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദി​ൽ ട്രെ​യി​ൻ സ്കൂ​ൾ വാ​നി​ലി​ടി​ച്ച് മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്കം നാ​ല് പേ​ർ മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ അ​സിം​ഗ​ഞ്ച്-​ക​ട്‌​വ റെ​യി​ൽ​വേ സെ​ക്ഷ​നി​ലെ ക​ർ​ണ​സു​ബ​ർ​ണ സ്റ്റേ​ഷ​നും ഗോ​ബി​ന്ദ​പു​ർ റെ​യി​ൽ ഗേ​റ്റി​നും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. നിം​തി​ത-​ക​ട്‌​വ ലോ​ക്ക​ൽ ട്രെ​യി​നാ​ണ് സ്കൂ​ൾ വാ​നി​നെ ഇ​ടി​ച്ച​ത്.

റെ​യി​ൽ ഗേ​റ്റ് തു​റ​ന്നി​ട്ടി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വാ​നും ഒ​രു സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നും പാ​ള​ത്തി​ലൂ​ടെ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രെ​യി​ൻ വാ​നി​ൽ ഇ​ടി​ച്ച​ത്. തൊ​ട്ടു​മു​മ്പ് മ​റ്റൊ​രു ട്രെ​യി​ൻ ക​ട​ന്നു​പോ​യ​തി​ന് ശേ​ഷ​വും റെ​യി​ൽ ഗേ​റ്റ് തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഗേ​റ്റ്‌​മാ​ന്‍റെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

അ​പ​ക​ട​ത്തി​ൽ വാ​നി​ന് ഗു​രു​ത​ര​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ക​ർ​ണ​സു​ബ​ർ​ണ ബ്ലോ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ ബെ​ർ​ഹാം​പൂ​രി​ലെ മു​ർ​ഷി​ദാ​ബാ​ദ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സും റെ​യി​ൽ​വേ അ​ധി​കൃ​ത​രും വെ​വ്വേ​റെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഗേ​റ്റ്‌​മാ​ന്‍റെ വീ​ഴ്ച​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. റെ​യി​ൽ​വേ ഗേ​റ്റ് തു​റ​ന്നു​കി​ട​ന്നു; സ്കൂ​ൾ വാ​നി​ൽ ട്രെ​യി​നി​ടി​ച്ച് മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മ​ര​ണം.

Tags : Murshidabad School Van Collission Train Accident Latest News

Recent News

Corehub Up