x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: October 16, 2026 11:32 PM IST | Updated: October 16, 2026 11:32 PM IST

അപകടത്തിന്‍റെ ദൃശ്യം

ചാ​വ​ശേ​രി: ക​ണ്ണൂ​രി​ൽ വീ​ണ്ടും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം. ചാ​വ​ശേ​രി​യി​ൽ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. മ​ട്ട​ന്നൂ​ർ ചാ​വ​ശേ​രി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഇ​രു​പ​തോ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്.

വൈ​കി​ട്ട് ഏ​ഴോ​ടെ ചാ​വ​ശേ​രി ടൗ​ണി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ല​ശേ​രി​യി​ൽ നി​ന്നും ഇ​രി​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന ഹോ​ളി​മാ​ത ബ​സി​ന്‍റെ പി​ന്നി​ൽ ഇ​തേ റൂ​ട്ടി​ൽ വ​ന്ന സാ​ഗ​ർ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കൂ​ത്തു​പ​റ​മ്പ് മു​ത​ൽ ത​ന്നെ ഇ​വ​ർ മ​ത്സ​രി​ച്ചു ഓ​ടാ​ൻ തു​ട​ങ്ങി​യ​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

യാ​ത്ര​ക്കാ​ർ പ​രാ​തി പ​റ​ഞ്ഞി​ട്ടും ജീ​വ​ന​ക്കാ​ർ കേ​ൾ​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ർ മ​ട്ട​ന്നൂ​രി​ലെ​യും ക​ണ്ണൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. മ​ട്ട​ന്നൂ​ർ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സു​ക​ൾ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

Tags : Accident Kannur NewsUpdate Headlines Deepika DeepikaNewspaper

Recent News

Corehub Up