x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ൽ പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ എ​തി​ർ​വ​ശ​ത്തെ ക​ട​ക​ളി​ൽ മോ​ഷ​ണം; പ്ര​തി​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ

വെബ് ഡെസ്‌ക്
Published: October 16, 2026 10:04 PM IST | Updated: October 16, 2026 10:04 PM IST

മോ​ഷ​ണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ എ​തി​ർ​വ​ശ​ത്തെ ക​ട​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ൾ​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ. തോ​പ്പും​പ​ടി പൊ​ലി​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തു​ള്ള നാ​ല് ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ‌

നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​താ​യി പ​രാ​തി​യു​ള്ള​ത്. ആ​ന്‍റ​ണി എ​ന്ന​യാ​ളു​ടെ പ​ല​ച​ര​ക്ക് ക​ട​യി​ൽ നി​ന്നും ര​ണ്ടേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ​യും, അ​ഷ​ലി​ൻ എ​ന്ന​യാ​ളു​ടെ ക​ട​യി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ​യും, സ്റ്റേ​ഷ​ന് നേ​രേ എ​തി​ർ വ​ശ​മു​ള്ള സ്ന​ബി​യു​ടെ ക​ട​യി​ൽ നി​ന്ന് 1700 രൂ​പ​യും, സ​മ​ദി​ന്‍റെ മൊ​ബൈ​ൽ ക​ട​യി​ൽ നി​ന്നു ര​ണ്ട് ബ്ലൂ​ടൂ​ത്ത് ഹെ​ഡ് ഫോ​ണു​ക​ളു​മാ​ണ് മോ​ഷ്ടി​ച്ച​ത്.

ക​ട​ക​ളു​ടെ പി​റ​കു​വ​ശ​ത്തെ റൂ​ഫിം​ഗ് ഷീ​റ്റു​ക​ൾ അ​ഴി​ച്ചു​മാ​റ്റി ഉ​ള്ളി​ൽ ക​ട​ന്നാ​യി​രു​ന്നു ക​വ​ർ​ച്ച. പ്ര​തി​ക​ൾ​ക്കാ​യി പൊ​ലി​സി​ന്‍റെ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

 

 

 

Tags : Theft Kochi crime police investigation FIR NewsUpdate Headlines

Recent News

Corehub Up