Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crime

പേ​രാ​വൂ​രി​ൽ ക​ല്യാ​ണ വീ​ട്ടി​ൽ സം​ഘ​ർ​ഷം; മൂ​ന്ന് പേ​ർ​ക്ക് വെ​ട്ടേ​റ്റു

പേ​രാ​വൂ​ർ: ക​ണ്ണൂ​ർ പേ​രാ​വൂ​രി​ൽ ക​ല്യാ​ണ വീ​ട്ടി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് മൂ​ന്ന് പേ​ർ​ക്ക് വെ​ട്ടേ​റ്റു. അ​ൻ​സ​ർ, അ​രു​ൺ, അ​ഭി​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ൻ​സ​റി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ക​ല്യാ​ണ വീ​ട്ടി​ൽ വ​ച്ച് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ അ​യ​ൽ​വാ​സി മൂ​വ​രെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ അ​രു​ണി​നെ​യും അ​ഭി​ജി​ത്തി​നെ​യും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും അ​ൻ​സ​റി​നെ ക​ണ്ണൂ​ർ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പേ​രാ​വൂ​ർ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

മു​ഖ്യ​മ​ന്ത്രി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ കേ​സ്; ചേ​ന്തി അ​നി​ലി​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ കേ​സി​ൽ ചേ​ന്തി അ​നി​ലി​ന് ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​നി​ലി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ജാ​മ്യം.

തി​രു​വ​ന​ന്ത​പു​രം ഡി​സി​സി മു​ൻ അം​ഗം കൂ​ടി​യാ​യ ചേ​ന്തി അ​നി​ലി​ന്‍റെ ശ​ബ്ദ സാ​മ്പി​ൾ ഇ​ന്ന് ശേ​ഖ​രി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം എ​ഫ്എ​സ്എ​ൽ ലാ​ബി​ലാ​ണ് സാ​മ്പി​ൾ ശേ​ഖ​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ത​ട്ടി​ക്ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ളി​ലെ ശ​ബ്ദ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​നാ​യി​രു​ന്നു സാ​മ്പി​ൾ ശേ​ഖ​രി​ച്ച​ത്.

 

Kerala

വ്യാ​ജ​രേ​ഖ ച​മ​ച്ച് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലെ പ​ണം ത​ട്ടി​യെ​ടു​ത്തു; വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട തു​ക വ്യാ​ജ​രേ​ഖ ച​മ​ച്ച് ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ. പ​ത്ത​നം​തി​ട്ട ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി റാ​ണി ല​ക്ഷ്മി ആ​ണ് പി​ടി​യി​ലാ​യ​ത്.

റാ​ണി ല​ക്ഷ്മി ജോ​ലി നോ​ക്കി​യി​രു​ന്ന മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​ലി​സി​ന് ല​ഭി​ച്ച വി​വ​രം. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി, വീ​ട് പു​ന​രു​ദ്ധാ​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ണം ഏ​റെ​ക്കാ​ല​മാ​യി മു​ട​ങ്ങി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന് ഉ​ൾ​പ്പെ​ടെ സം​ശ​യം തോ​ന്നി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ഫ​ണ്ട് വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് ഓ​ഡി​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നു. പി​ന്നാ​ലെ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ നി​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​രി​ശോ​ധ​ന ന​ട​ത്തി.

തു​ട​ർ​ന്നാ​ണ് അ​ര​ക്കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. റാ​ണി ല​ക്ഷ്മി ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ഫ​ണ്ട് മാ​റ്റി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

National

ഭാ​ര്യ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ന്നു; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ദി​സ്‌​പൂ​ർ: ആ​സ​മി​ലെ ധേ​മാ​ജി​യി​ൽ ഭാ​ര്യ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ന്നു. ഗം​ചു​ക് പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഫി​റോ​സ് അ​ലി​യാ​ണ് ഭാ​ര്യ ചി​നു​വാ​ര ബീ​ഗം (33), മ​ക്ക​ളാ​യ നെ​യ്ന അ​ക്ത​ർ (13), സ​ഖി​ൽ അ​ലി (എ​ട്ട്), റി​ജി​ക (അ​ഞ്ച്) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഫി​റോ​സ് വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ഫി​റോ​സി​നെ പി​ടി​കൂ​ടി പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ടു. പി​ന്നീ​ട് പൊ​ലി​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​കം ചെ​യ്ത​ത്. 10,000 രൂ​പ പ്ര​തി​മാ​സ ശ​മ്പ​ളം കൊ​ണ്ട് കു​ടും​ബം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ത​നി​ക്ക് ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നു ഇ​യാ​ൾ പൊ​ലി​സി​നോ​ട് പ​റ​ഞ്ഞു.

പൊ​ലി​സും ഫോ​റ​ൻ​സി​ക് സം​ഘ​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ട്ട​മ്മ ക​സേ​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ; മോ​ഷ​ണ​ത്തി​നി​ടെ കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ വീ​ട്ട​മ്മ​യെ ക​സേ​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ശേ​വ്പു​രം സ്വ​ദേ​ശി​ ഉ​മാ കു​ശ്വാ​ഹ​ (60)യാണ് കൊ​ല്ല​പ്പെ​ട്ട​ത്. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ടി​നു​ള്ളി​ലെ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക​ഴു​ത്തി​ൽ പാ​ടു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ സം​ശ​യം. വീ​ട്ടു​സാ​ധ​ന​ങ്ങ​ളും അ​ല​മാ​ര​ക​ളും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

രാ​ത്രി പ​ത്തി​ന് വീ​ട്ടി​ലെ വാ​ട്ട​ർ പ​മ്പ് ഓ​ണാ​ക്കാ​ൻ എ​ത്തി​യ വാ​ട​ക​ക്കാ​രി​യാ​ണ് ഉ​മാ​യെ ക​സേ​ര​യി​ൽ അ​ന​ക്ക​മി​ല്ലാ​തെ ഇ​രി​ക്കു​ന്ന​താ​യി ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഉ​മ​യു​ടെ ഭ​ർ​ത്താ​വ് ശി​വ്മം​ഗ​ൽ കു​ശ്വാ​ഹ​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് ക​രു​തി​യ​തെ​ങ്കി​ലും, ക​ഴു​ത്തി​ലെ പാ​ടും വീ​ടി​നു​ള്ളി​ലെ അ​ല​ങ്കോ​ല​പ്പെ​ട്ട അ​വ​സ്ഥ​യും ക​ണ്ട​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ വ്യ​ക്ത​മ​ല്ലെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. മോ​ഷ​ണ​മാ​ണോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യ​മാ​ണോ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും ന​ഷ്ട​പ്പെ​ട്ട പ​ണ​ത്തെ​യും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളെ​യും കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

ഉ​മ​യു​ടെ മൂ​ത്ത മ​ക​ൻ അ​മ്രേ​ഷി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന അ​ല​മാ​ര മാ​ത്ര​മാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. ഇ​ള​യ മ​ക​ൻ ആ​ശി​ഷി​ന്‍റെ അ​ല​മാ​ര മോഷ്ടാ​ക്ക​ൾ തു​റ​ന്നി​ട്ടി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ഡാ​ൻ​സാ​ഫ് സം​ഘ​ത്തെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഡാ​ൻ​സാ​ഫ് സം​ഘ​ത്തെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ല​ഹ​രി സം​ഘ​ത്തെ പി​ടി​ക്കാ​ൻ പോ​യ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ ര​ണ്ട് പൊ​ലി​സു​കാ​രെ​യാ​ണ് വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

വി​നീ​ത്, റോ​ജി​ൻ എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് വ​ധ​ശ്ര​മ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് പൊ​ലി​സു​കാ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്.

വ​ലി​യ​തു​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പൊ​ലി​സി​ന്‍റെ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​വ​രെ​യും അ​ൾ​ട്ടോ കാ​റി​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ർ നി​ർ​ത്തി​യ ശേ​ഷം പി​ന്നോ​ട്ടെ​ടു​ത്ത് ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ജി​ന്‍റെ കാ​ലി​ലൂ​ടെ കാ​ർ ക​യ​റ്റി​യി​റ​ക്കി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ല​ഹ​രി​സം​ഘ​മാ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ‌ പി​ടി​കൂ​ടു​മെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ന്യാ​കു​ള​ങ്ങ​ര​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ദ്ര​സ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. ക​ന്യാ​കു​ള​ങ്ങ​ര സ്വ​ദേ​ശി ന​ജീം(52) ആ​ണ് പി​ടി​യി​ലാ​യ​ത്.

വ​ട്ട​പ്പാ​റ പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ ലൈം​ഗി​കാ​തി​ക്ര​മം ഭ​യ​ന്ന് പെ​ൺ​കു​ട്ടി മ​ദ്ര​സ​യി​ൽ പോ​കാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു. കു​ട്ടി​യെ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ച് മ​ദ്ര​സ​യി​ൽ അ​യ​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് വീ​ട്ടി​ലേ​ക്ക് വ​ന്ന കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​ർ വ​ട്ട​പ്പാ​റ പൊ​ലി​സി​ൽ വി​വ​രം അ​റി​യി​ച്ചു. പ്ര​തി നി​ര​ന്ത​രം ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യി കു​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ട്ട​പ്പാ​റ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കോ​ന്നി​യി​ൽ മ്ലാ​വി​നെ വെ​ടി​വെ​ച്ചു കൊ​ന്ന് ഇ​റ​ച്ചി വി​റ്റ നാ​യാ​ട്ട് സം​ഘം പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: കോ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ൽ നി​ന്ന് മ്ലാ​വി​നെ വെ​ടി​വെ​ച്ചു കൊ​ന്ന് ഇ​റ​ച്ചി വി​റ്റ നാ​യാ​ട്ട് സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം ചേ​റാ​ടി സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ കു​മാ​ർ സി.​ജി, അ​നി​ൽ കു​മാ​ർ സി.​ജി, ഇ​ടു​ക്കി പാ​ല​ത്തോ​ട്ട​ത്തി​ൽ സ്വ​ദേ​ശി അ​ഭി​ലാ​ൽ മ​ധു, കോ​ന്നി അ​രു​വാ​പ്പു​ലം സ്വ​ദേ​ശി പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പ്, ഇ​ര​ട്ട​ക്കു​ഴ​ൽ തോ​ക്ക്, മ​റ്റ് മാ​ര​കാ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യും വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​തു​മ്പും​കു​ളം ആ​വോ​ലി​ൽ​കു​ഴി ഭാ​ഗ​ത്ത് വ​ച്ചാ​ണ് സം​ഘം മ്ലാ​വി​നെ വെ​ടി​വെ​ച്ച് കൊ​ന്ന​ത്. തു​ട​ർ​ന്ന് ഇ​തി​ന്‍റെ ഇ​റ​ച്ചി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു.

മ്ലാ​വി​ന്‍റെ ത​ല​യും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളും വ​ന​പാ​ല​ക​ർ ആ​വോ​ലി​ൽ​കു​ഴി ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​നം​വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ വീ​ണ്ടും വേ​ട്ട​യ്ക്കി​റ​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച പ​യ്യ​നാ​മ​ൺ അ​ടു​ക്കാ​ട് ഭാ​ഗ​ത്ത് വേ​ട്ട​യ്ക്കി​റ​ങ്ങി​യ സം​ഘ​ത്തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എം​ഡി​എം​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സ്; മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

മ​ല​പ്പു​റം: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എം​ഡി​എം​എ കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സി​ൽ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ പി​ടി​യി​ൽ. മൂ​ത്തേ​ടം സ്വ​ദേ​ശി അ​ന്‍​വ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. ജൂ​ലൈ 25ന് ​രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

വ​ഴി​ക്ക​ട​വ് ആ​ന​മ​റി ചെ​ക്ക്‌​പോ​സ്റ്റി​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ള​ങ്കു​ര്‍ മ​ണ്ണാ​ത്തി കൈ​ത​ക​ത്ത് സൈ​ഫു​ദ്ദീ​ന്‍, ചു​ങ്ക​ത്ത​റ കൈ​പ്പി​നി റി​യാ​സ് അ​ലി എ​ന്നി​വ​രെ 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു.

പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് എം​ഡി​എം​എ കൊ​ണ്ടു​വ​ന്ന​ത് അ​ന്‍​വ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ​ണം മു​ട​ക്കി​യ​തും ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എം​ഡി​എം​എ സം​ഘ​ടി​പ്പി​ച്ചു കൊ​ടു​ത്ത​തും ഇ​യാ​ളാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച പ​ത്തി​രി​യാ​ന്‍ വ​ട്ട​പ്പ​റ​മ്പി​ലു​ള്ള വീ​ട്ടി​ല്‍ നി​ന്നാ​ണ് അ​ന്‍​വ​റി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

Kerala

സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച സം​ഭ​വം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: മ​ല​പ്പു​റം നി​ല​മ്പൂ​രി​ൽ സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പാ​ലാ​ങ്ക​ര മ​ട​ക്കും​മു​ട്ടി​ല്‍ ഷി​ബു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലാ​ങ്ക​ര പു​ന്ന​പ്പാ​ല അ​സൈ​നാ​ര്‍ (54) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ അ​സൈ​നാ​ര്‍ ത​ല​യ​ടി​ച്ച് വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

ഓ​ഗ​സ്റ്റ് 23ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. നി​ല​മ്പൂ​ര്‍ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത ഷി​ബു​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Kerala

വക്കാലത്ത് ഏറ്റെടുത്തതില്‍ വൈരാഗ്യം; എതിര്‍കക്ഷികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച അഭിഭാഷകന്‍റെ പിതാവ് മരിച്ചു

കൊച്ചി: അഭിഭാഷകന്‍റെ വീട് ആക്രമിച്ച പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച വയോധികനായ പിതാവ് മരിച്ചു. വൈപ്പിന്‍ മുരുക്കുംപാടം തോട്ടുങ്കല്‍ പറമ്പില്‍ മോഹന്‍ദാസ് (80) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ മരിച്ചത്.

ഓഗസ്റ്റ് 13ന് ആയിരുന്നു മുരുക്കുംപാടം കോമത്ത് വീട്ടില്‍ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര്‍ (45) എന്നിവര്‍ മോഹന്‍ദാസിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അഭിഭാഷകനായ ടി.എം. ഡോള്‍ഗോ ഒന്നാം പ്രതിയുടെ ഭാര്യയുടെ കേസിന്‍റെ വക്കാലത്ത് എടുത്തതാണ് ആക്രമണത്തിന് കാരണം.

അക്രമികള്‍ അഭിഭാഷകനെ ആക്രമിക്കാന്‍ എത്തിയപ്പോള്‍ മോഹന്‍ദാസ് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വയറിലും കഴുത്തിലും മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട പ്രതികളെ ഞാറക്കല്‍ പോലീസ് പിടികൂടിയിരുന്നു.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. പു​ഞ്ച​വ​യ​ൽ ഇ​ല​വു​ങ്ക​ൽ വീ​ട്ടി​ൽ അ​രു​ൺ​കു​മാ​ർ(46)​ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ണ്ട​ക്ക​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

അ​രു​ൺ​കു​മാ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​റാ​ണ്. സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ ഇ​യാ​ൾ നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ലും മു​ണ്ട​ക്ക​യം പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

യു​വാ​വി​നെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

കോ​ട്ട​യം: തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​രി​ൽ യു​വാ​വി​നെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. വൈ​ശാ​ഖ്, ജോ​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജു​വ​ൽ ജോ​ൺ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പി​ടി​യി​ലാ​യ ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ര​ഹ​ത്യ​വ​കു​പ്പ് ചു​മ​ത്തി. മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ജു​വ​ലി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ല​ക്ഷ്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ജോ​ജു​വും കി​ണ​റ്റി​ൽ വീ​ണി​രു​ന്നു. വൈ​ശാ​ഖ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ചു വ​രു​ത്തി​യെ​ങ്കി​ലും ജു​വ​ലി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഗാ​യ​ക​ന്‍റെ കൊ​ല​പാ​ത​കം: പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രെ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: ഹ​രി​യാ​ൻ​വി ഗാ​യ​ക​നും യൂ​ട്യൂ​ബ​റു​മാ​യ അ​ങ്കി​ത് ബാ​ലി​യാ​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര‌​ണ്ട് പേ​രെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സും ഉ​ത്ത​ർ​പ്ര​ദേ​ശ് സ്പെ​ഷ്യ​ൽ ടാ​സ്ക് ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ഗോ​ഗി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സു​മി​ത്, മോ​ഹി​ത് എ​ന്നി​വ​രെ കൊ​ല്ല​പ്പെ​ടു​ത്തി​യ​ത്.

പോ​ലീ​സി​ന് നേ​രെ പ്ര​തി​ക​ൾ വെ​ടി​യു​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് ഷാം​ലി എ​സ്പി ന​രേ​ന്ദ്ര പ്ര​താ​പ് സിം​ഗ് പ​റ​ഞ്ഞു. കൊ​ല​യാ​ളി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് ര​ണ്ടു​പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​മാ​സം 26-നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാം​ലി​യി​ൽ അ​ങ്കി​ത് ബാ​ലി​യാ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ജി​മി​ൽ​നി​ന്ന് വ്യാ​യാ​മം ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​വ​ന്ന അ​ങ്കി​ത് ബാ​ലി​യാ​നു നേ​രെ ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ നാ​ലം​ഗ സം​ഘം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ആ​ക്ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ഗോ​ഗി സം​ഘ​ത്തി​ലെ അം​ഗ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ഒ​രാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, പ്ര​തി​ക​ളെ നാ​ല് ദി​വ​സ​ത്തി​ന​കം പി​ടി​കൂ​ടി​യി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് അ​ങ്കി​ത് ബാ​ലി​യാ​ന്‍റെ ഭാ​ര്യ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ങ്കി​ത് ബാ​ലി​യാ​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Kerala

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; നാ​ല് പേ​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. പൂ​ള​ക്ക​ട​വ് സ്വ​ദേ​ശി ബെ​ന്നി ലോ​യ്ഡ്(48), പ​ര​പ്പി​ല്‍ സ്വ​ദേ​ശി ര​ജാ​ദ്(38), രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി ന​ന്ദ​കു​മാ​ര്‍ (25), ചാ​ല​പ്പു​റം കോ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി അ​ദ്‌​നു​ല്‍ ഷാ​ഹിം(22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​റി​നു​ള്ളി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ക്കു​ന്നു എ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ട്രോ​ളിം​ഗ് സം​ഘം അ​വി​ടേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട പ്ര​തി​ക​ളോ​ട് അ​വി​ടെ നി​ന്നും പോ​കാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ മ​ല​പ്പു​റം എം​എ​സ്പി ക്യാ​മ്പി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റും വ​ട​ക​ര സ്വ​ദേ​ശി​യു​മാ​യ കെ. ​ആ​ദ​ര്‍​ശി​ന്‍റെ വ​ല​തു കൈ​യി​ല്‍ സം​ഘ​ത്തി​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​നെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് നാ​ല് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ള്‍ സ്ഥി​രം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നും ‌പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Kerala

പു​തു​പ്പാ​ടി​യി​ൽ കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ൽ

താ​മ​ര​ശേ​രി: പു​തു​പ്പാ​ടി​യി​ൽ കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സ്ഥി​രം കു​റ്റ​വാ​ളി പി​ടി​യി​ൽ. ബാ​ലു​ശേ​രി കി​നാ​ലൂ​ർ ഇ​രൂ​ൾ​ക്കു​ന്നു​മ്മ​ൽ യാ​സി​ർ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റം ജു​മാ മ​സ്‌​ജി​ദി​ന്‍റെ മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യാ​സി​ർ പി​ടി​യി​ലാ​യ​ത്.

സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​രാ​ണ് യാ​സി​റി​നെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ താ​മ​ര​ശേ​രി പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 20ഓ​ളം കേ​സു​ക​ളി​ൽ യാ​സി​ർ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

റെ​യി​ൽ​വേ കോ​ച്ചി​നു​ള്ളി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ധാ​ർ​വാ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ലെ കോ​ച്ചി​നു​ള്ളി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ർ​ധ​ന​ഗ്ന​മാ​യ നി​ല​യി​ൽ സീ​റ്റി​ന​ടി​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. യു​വ​തി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​താ​ണോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ധാ​ർ​വാ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ട്രെ​യി​നി​ലെ കോ​ച്ചി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​നി​ലെ പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.

ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ ധാ​ർ​വാ​ഡ് റെ​യി​ൽ​വേ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​റ്റെ​വി​ടെ​യെ​ങ്കി​ലും വ​ച്ച് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ട്രെ​യി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​യി​ട്ടി​ല്ല.

കോ​ലാ​പൂ​രി​ൽ നി​ന്ന് എ​ത്തി​യ​താ​യി​രു​ന്നു ട്രെ​യി​ൻ. മ​രി​ച്ച യു​വ​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

മേ​ഘാ​ല​യ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വെ​ടി​യു​തി​ർ​ത്തു; നാ​ല് പേ​രെ വ​ധി​ച്ച് പോ​ലീ​സ്

ഈ​സ്റ്റ് ഗാ​രോ ഹി​ൽ​സ്: മേ​ഘാ​ല​യ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത നാ​ല് പേ​രെ വ​ധി​ച്ചു. ഈ​സ്റ്റ് ഗാ​രോ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഈ​സ്റ്റ് ഗാ​രോ ഹി​ൽ​സി​ലെ സോം​ഗ്സാ​ക് മേ​ഖ​ല​യി​ൽ പു​ല​ർ​ച്ചെ നാ​ലോ​ടെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും അ​തി​നു​ശേ​ഷം ഇ​വ​രു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കു​മെ​ന്നും ഈ​സ്റ്റ് ഗാ​രോ ഹി​ൽ​സ് പോ​ലീ​സ് സൂ​പ്ര​ണ്ട് സ്വ​പ്നി​ൽ പ​വാ​ർ അ​റി​യി​ച്ചു.

കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് മു​ൻ​പ് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മോ ക്രി​മി​ന​ലു​ക​ളു​മാ​യി ബ​ന്ധ​മോ ഉ​ണ്ടാ​യി​രി​ക്കാ​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 25ന് ​സം​സ്ഥാ​ന അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള താ​പ്ര​യി​ൽ ന​ട​ന്ന സം​ഭ​വ​വു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Kerala

വാ​ഹ​നാ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ത​ർ‌​ക്കം; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി

പാ​ല​ക്കാ​ട്‌: പാ​ല​ക്കാ​ട്‌ കു​ള​പ്പു​ള്ളി​യി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കാ​റും സ്വ​കാ​ര്യ​ബ​സും ത​മ്മി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പെ​ട്രോ​ൾ പ​മ്പി​ൽ വ​ച്ചു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തി​ലാ​ണ് ബ​സ് ഡ്രൈ​വ​റെ കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. ബ​സ് ഡ്രൈ​വ​റെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. പി​കെ​എ​സ് ബ​സി​ലെ ഡ്രൈ​വ​ർ ഷ​മീ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

Kerala

പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ആ​ക്ര​മ​ണം; പി​ന്നി​ൽ ല​ഹ​രി​സം​ഘ​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ ല​ഹ​രി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച രാ​ത്രി കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ലാ​ണ് അ​ക്ര​മ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

അ​ക്ര​മി​സം​ഘം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചും സൂ​ചി​യും ഉ​പ​യോ​ഗി​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​താ‍​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. കോ​ഴി​ക്കോ​ട് ടൗ​ൺ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ല​ഹ​രി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി ആ​ഗ്ര​യി​ൽ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് ആ​ഗ്ര​യി​ൽ പി​ടി​യി​ൽ. തെ​ലു​ങ്കാ​ന സ്വ​ദേ​ശി​നി (27)യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ചെ​ന്നൈ സ്വ​ദേ​ശി അ​ർ​ജു​ൻ ശ​ർ​മ (26)യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്. യു​വ​തി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​തി​നി​ട​യി​ലാ​ണ് പ്ര​തി ആ​ഗ്ര​യി​ലെ ഒ​രു ഫ്ലാ​റ്റി​ൽ ഒ​ളി​വി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ൽ ഡാ​റ്റാ ആ​ൻ​ഡ് സ്ട്രാ​റ്റ​ജി അ​ന​ലി​സ്റ്റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന നി​കി​ത​യെ ജ​നു​വ​രി ര​ണ്ട് മുതൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സു​ഹൃ​ത്താ​യ അ​ർ​ജു​ൻ ശ​ർ​മ​യു​ടെ ഫ്ലാ​റ്റി​ൽ വ​ച്ച് കു​ത്തേ​റ്റു മ​രി​ച്ച നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

അ​ർ​ജു​ൻ ശ​ർ​മ നി​കി​ത​യു​ടെ മു​ൻ കാ​മു​ക​നാ​ണെ​ന്നും ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് നേ​ര​ത്തേ താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​ർ​ജു​ൻ ശ​ർ​മ നി​കി​ത​യു​ടെ കാ​മു​ക​ൻ അ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് നി​കി​ത​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​രു​വ​രും ഒ​രു ഫ്ലാ​റ്റി​ൽ ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. എ​ന്നാ​ൽ, നി​കി​ത​യി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യ അ​ർ​ജു​ൻ ശ​ർ​മ പി​ന്നീ​ട് ഇ​ത് തി​രി​ച്ചു​ന​ൽ​കാ​തെ പ​റ്റി​ച്ചെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​കി​ത​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ തെ​ലു​ങ്കാ​ന പോ​ലീ​സ് അ​ർ​ജു​ൻ ശ​ർ​മ​യ്ക്കെ​തി​രെ വ​ഞ്ച​നാ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ആ​ഗ്ര​യി​ലെ ഫ്ലാ​റ്റി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം, യു​എ​സി​ലെ കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ​തി​നാ​ൽ ഇ​യാ​ളെ വൈ​കാ​തെ ത​ന്നെ അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റി​യേ​ക്കും. പ്ര​തി​യെ അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക ത​ർ​ക്ക​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

National

ആ​ട്ടി​റ​ച്ചി വേ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ചു; പൂ​നെ​യി​ൽ മ​ക​നെ അ​ച്ഛ​ൻ ത​ല്ലി​ക്കൊ​ന്നു

പൂ​നെ: ശ്രാ​വ​ണ മാ​സ​ത്തി​ൽ വീ​ട്ടി​ൽ ആ​ട്ടി​റ​ച്ചി പാ​കം ചെ​യ്ത് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട 30 വ​യ​സു​കാ​ര​നാ​യ മ​ക​നെ അ​ച്ഛ​ൻ ക്രൂ​ര​മാ​യി ത​ല്ലി​ക്കൊ​ന്നു. പൂ​നെ സ്വ​ദേ​ശി​യാ​യ മ​ഹേ​ഷ് ഗെ​യ്‌​ക്‌​വാ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ഹേ​ഷി​ന്‍റെ അ​ച്ഛ​നെ​യും കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച അ​മ്മ​യെ​യും പൂ​നെ വാ​ർ​ജെ മാ​ൾ​വാ​ഡി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ്രാ​വ​ണ മാ​സം വ​ള​രെ പ​വി​ത്ര​മാ​യി ക​രു​തു​ന്ന​തി​നാ​ൽ ഇ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക കു​ടും​ബ​ങ്ങ​ളും ഈ ​സ​മ​യ​ത്ത് മാം​സ​ഭ​ക്ഷ​ണ​ങ്ങ​ളും മു​ട്ട​യും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വീ​ട്ടി​ൽ മ​ട്ട​ൺ വേ​ണ​മെ​ന്ന് മ​ഹേ​ഷ് വാ​ശി​പി​ടി​ച്ച​തോ​ടെ അ​ച്ഛ​നും മ​ക​നും ത​മ്മി​ൽ ക​ടു​ത്ത ത​ർ​ക്ക​മു​ണ്ടാ​യി. ത​ർ​ക്കം രൂ​ക്ഷ​മാ​വു​ക​യും കൈ​യ്യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

കോ​പാ​കു​ല​നാ​യ അ​ച്ഛ​ൻ മ​ഹേ​ഷി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഹേ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​തി​ന് പ​ക​രം, ഭ​ർ​ത്താ​വി​നെ ര​ക്ഷി​ക്കാ​നാ​യി കൊ​ല​പാ​ത​ക​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ മ​ഹേ​ഷി​ന്‍റെ അ​മ്മ​യും കൂ​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ വാ​ർ​ജെ മാ​ൾ​വാ​ഡി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ളാ​യ മാ​താ​പി​താ​ക്ക​ളെ ര​ണ്ടു​പേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

ഡ​ൽ​ഹി​യി​ൽ യു​വ​തി വീ​ട്ടി​നു​ള്ളി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ തി​ല​ക് ന​ഗ​റി​ൽ യു​വ​തി വീ​ട്ടി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു. വി​ദ്യാ​ർ​ഥി​നി​യും മോ​ഡ​ലു​മാ​യ മുസ്കാൻ (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മു​സ്കാ​ന്‍റെ ജിം ​ട്രെ​യി​ന​ർ ഇ​മ്രാ​ൻ ആ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ മു​സ്കാ​ൻ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഇ​മ്രാ​ൻ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച ശേ​ഷം സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മു​സ്കാ​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി അ​യ​ൽ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഇ​മ്രാ​ൻ മു​സ്കാ​നെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി സു​ഹൃ​ത്ത് അ​മ​ൻ വെ​ളി​പ്പെ​ടു​ത്തി. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ന​ബി​ദി​ന റാ​ലി​ക്കി​ട​യി​ലേ​ക്ക് മ​ദ്യ​പ​സം​ഘം കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി; മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​രി​ൽ ന​ബി​ദി​ന റാ​ലി​ക്കി​ട​യി​ലേ​ക്ക് മ​ദ്യ​പ​സം​ഘം കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ചെ​ങ്ങ​ന്നൂ​ർ കൊ​ല്ല​ക​ട​വി​ലാ​ണ് സം​ഭ​വം. റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന മൂ​ന്നു കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​ത്ത​നം​തി​ട്ട ഇ​ല​വും​തി​ട്ട സ്വ​ദേ​ശി അ​നു​ദേ​വ്, വെ​ൺ​മ​ണി സ്വ​ദേ​ശി അ​നു​രാ​ജ്, മെ​ഴു​വേ​ലി സ്വ​ദേ​ശി അ​ബി​ൻ എ​ന്നി​വ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മൂ​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ നി​ന്നും മ​ദ്യ കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Kerala

ചേ​ർ​ത്ത​ല​യി​ൽ യു​വാ​വി​നെ ന​ടു​റോ​ഡി​ൽ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യ സം​ഭ​വം; പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്നി​ല്ലെ​ന്ന് പ​രാ​തി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ൽ യു​വാ​വി​നെ ന​ടു​റോ​ഡി​ൽ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്നി​ല്ലെ​ന്ന് പ​രാ​തി. റോ​ഡി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട ര​ണ്ട് യു​വാ​ക്ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചേ​ർ​ത്ത​ല സ്വ​ദേ​ശി ര​തീ​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഓ​ഗ​സ്റ്റ് 17ന് ​രാ​ത്രി ഏ​ഴോ​ടെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ചേ​ർ​ത്ത​ല പ​ള്ളി​ച​ന്ത ഓ​ട്ടോ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​വ​ച്ചാ​ണ് മൂ​ന്ന് യു​വാ​ക്ക​ൾ ചേ​ർ​ന്നാ​ണ് ര​തീ​ഷി​നെ ആ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ൾ ഇ​യാ​ളെ ഓ​ടു​കൊ​ണ്ട് എ​റി​യു​ക​യും നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ഹെ​ൽ​മ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്തു.

ബ്ര​യി​ൻ ട്യൂ​മ​ർ ബാ​ധി​ത​നാ​യ ര​തീ​ഷ് മ​രു​ന്ന് വാ​ങ്ങി മ​ട​ങ്ങും വ​ഴി​യാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കാ​ശി, ശ​ങ്ക​ര​ൻ എ​ന്നീ യു​വാ​ക്ക​ൾ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നാ​മ​നെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

 

Kerala

കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ഓ​ഫീ​സി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ്

കൊ​ല്ലം: കൊ​ല്ലം മ​യ്യ​നാ​ട് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ഓ​ഫീ​സി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​കാ​തെ പോ​ലീ​സ്. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ‌ ശ്രീ​കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കൂ​ട്ടി​ക്ക​ട സ്വ​ദേ​ശി ഹാ​ഷിം ആ​ണ് ശ്രീ​കു​മാ​റി​നെ ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഹാ​ഷിം ഒ​ളി​വി​ൽ പോ​യി​രു​ന്നു. ശ്രീ​കു​മാ​റി​നെ ഹാ​ഷിം ആ​ക്ര​മി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യാ​ണ് ഇ​ര​വി​പു​രം പോ​ലീ​സി​ൽ ശ്രീ​കു​മാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഓ​ഗ​സ്റ്റ് 19ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ലൈ​ൻ ക​മ്പി​ക​ൾ മാ​റ്റി എ​ബി​സി കേ​ബി​ൾ വ​ലി​ക്കു​ന്ന ജോ​ലി​ക്കാ​യി കൂ​ട്ടി​ക്ക​ട ഭാ​ഗ​ത്ത് പ​ക​ൽ സ​മ​യം വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വൈ​ദ്യു​തി സ​പ്ലൈ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഓ​ഫീ​സി​ൽ ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Kerala

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ യു​വാ​വി​നെ മ​ദ്യ​കു​പ്പി പൊ​ട്ടി​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. റാ​ന്നി പെ​രു​നാ​ട് അ​ത്തി​ക്ക​യ​ത്താ​ണ് സം​ഭ​വം. നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി ലി​ബു​വി​ന് ആ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക​ക്കു​ടു​മ​ൺ അ​ത്തി​ക്ക​യം ക​ണ്ണ​മ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ നി​തി​ൻ ബി​നു (24) സ​ഹോ​ദ​ര​ൻ നി​ഖി​ൽ ബി​നു (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ത്തി​ക്ക​യം റോ​ഡി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കി​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി​ക​ൾ നാ​ട്ടു​കാ​രു​മാ​യി ത​ർ‌​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. പി​ന്നാ​ലെ സ​മീ​പ​ത്തു​നി​ന്ന യു​വാ​വി​നെ മ​ദ്യ​കു​പ്പി പൊ​ട്ടി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ലി​ബു​വി​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

യു​വാ​വി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വാ​വി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പോ​ണേ​ക്ക​ര സ്വ​ദേ​ശി കൃ​ഷ്ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഗു​രു​വാ​യൂ​രി​ൽ നി​ന്ന് ആ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ത്സ്യ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന ശി​ഹാ​ബ് എ​ന്ന യു​വാ​വു​മാ​യി ഇ​യാ​ൾ​ക്ക് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി യു​വാ​വി​നെ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​ഹാ​ബ് കോ​മ​യി​ൽ തു​ട​രു​ക​യാ​ണ്.

International

ടെ​റ​സി​ലെ ല​ഹ​രി ഉ​പ​യോ​ഗം എ​തി​ർ​ത്തു; നാ​ലം​ഗ കു​ടും​ബം കൊ​ല്ല​പ്പെ​ട്ടു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ രം​ഗ്‌​പൂ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ര​മി​ച്ച സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഗ​ണ​പ​തി ച​ക്ര​വ​ർ​ത്തി (65), ഭാ​ര്യ പ്രീ​തി​ല​ത ച​ക്ര​വ​ർ​ത്തി (50), മ​ക​ൾ ആ​ഗാ​മി ച​ക്ര​വ​ർ​ത്തി പ്രാ​ർ​ഥി (23), മ​ക​ൻ പ്രി​യം ച​ക്ര​വ​ർ​ത്തി (12) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മു​ഗ്ധോ, സി​ദ്ധാ​ർ​ഥ് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ൾ ഗ​ണ​പ​തി ച​ക്ര​വ​ർ​ത്തി​യു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ൽ ഇ​രു​ന്ന് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത​തി​ലെ വി​രോ​ധ​ത്തി​ൽ കു​ടും​ബ​ത്തെ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​ക​ൾ ഗ​ണ​പ​തി​യു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ശ​ബ്ദം കേ​ട്ടെ​ത്തി​യ ഗ​ണ​പ​തി യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഗ​ണ​പ​തി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ളി​ലു​ണ്ടാ​യി​രു​ന്ന കോ​ട്ട​ൺ തോ​ർ​ത്ത് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ടെ​ത്തി​യ ഭാ​ര്യ പ്രീ​തി​ല​ത​യെ ഗോ​വ​ണി​പ്പ​ടി​യി​ൽ വ​ച്ചും പ്ര​തി​ക​ൾ കൊ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് മ​ക​ൾ ആ​ഗാ​മി​യേ​യും മ​ക​ൻ പ്രി​യ​ത്തി​നെ​യും ഇ​വ​ർ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ശ​നി​യാ​ഴ്‌​ച രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

വാ​ള​യാ​റി​ൽ ക്രി​യാ​റ്റി​ൻ ടി​ന്നി​ൽ മെ​ത്താം​ഫെ​റ്റാ​മി​ൻ‌; യു​വാ​വ് പി​ടി​യി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മെ​ത്താം​ഫെ​റ്റാ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തൃ​ശൂ​ർ സ്വ​ദേ​ശി ജി​തി​ൻ ആ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ലാ​യ​ത്. 142 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മി​നും ഒ​രു ഗ്രാം ​ക​ഞ്ചാ​വും പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

ക്രി​യാ​റ്റി​ൻ ടി​ന്നി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് പ്ര​തി ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​ന്ന മാ​രു​തി എ​ന്ന എ​യ​ർ​ബ​സി​ലാ​യി​രു​ന്നു ജി​തി​ൻ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. വാ​ള​യാ​ർ എ​ക്സൈ​സ് പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

Kerala

ടീ​ച്ച​റു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​ത് ഐ​ഫോ​ൺ വാ​ങ്ങാ​ൻ; മൂ​ന്ന് പ്ര​തി​ക​ൾ‌ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വി​ൽ രാ​ത്രി ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​ധ്യാ​പി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. കോ​ട്ട​മ​ൻ​പാ​റ സീ​ത​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ന​ന്ദു (19), അ​ദ്വൈ​ത് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ഗ​സ്റ്റ് 18ന് ​രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സം​ഘം ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​ധ്യാ​പി​ക​യു​ടെ സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച മാ​ല പ്ര​തി​ക​ൾ ചാ​ല​യി​ലെ ഒ​രു സ്വ​ർ​ണ​ക്ക​ട​യി​ൽ വി​ൽ​ക്കു​ക​യും ആ ​പ​ണം ഉ​പ​യോ​ഗി​ച്ച് ര​ണ്ട് ഐ​ഫോ​ണു​ക​ൾ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

ടീ​ച്ച​ർ പ്ര​തി​ക​ളെ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. കൃ​ത്യ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി അ​റ​സ്റ്റു ചെ​യ്തു. പി​ന്നാ​ലെ പോ​ലീ​സ് സ്വ​ർ​ണ​ക്ക​ട​യി​ൽ എ​ത്തി മാ​ല ക​ണ്ടെ​ടു​ത്തു.

കൃ​ത്യ​ത്തി​നാ​യി പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍; ക​ഞ്ചാ​വു​മാ​യി മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഹു​മ​യൂ​ൺ ഷെ​യ്ഖ് (23), മ​ഹാ​ഭൂ​ൽ മ​ണ്ഡ​ൽ (27), റൂ​ബെ​ൽ ഷെ​യ്ഖ് (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് മൂ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സ് ടീ​മും പ​റ​വൂ​ർ പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ പ​റ​വൂ​ർ താ​മ​ര​വ​ള​വി​ൽ വ​ച്ച് ഇ​വ​ർ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

ഒ​ഡീ​ഷ​യി​ൽ നി​ന്നാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് വി​ൽ​പ​ന. കി​ലോ​യ്ക്ക് 3,000 രൂ​പ​യ്ക്ക് വാ​ങ്ങി പ​ത്തി​ര​ട്ടി വി​ല​യ്ക്കാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

 

Kerala

അ​ഞ്ച​ലി​ൽ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ

കൊ​ല്ലം: അ​ഞ്ച​ലി​ൽ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ. അ​ട​യ​മ​ണ്‍ സ്വ​ദേ​ശി ര​മ​ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​കു​റ്റം, ഗാ​ർ​ഹി​ക പീ​ഡ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന സൂ​ര്യ(22) ആ​ണ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ഓ​ഗ​സ്റ്റ് 10 ന് ​ആ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ര​മ​ണ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു വ​ർ​ഷ​മാ​യി പു​ത്ത​യം സ്വ​ദേ​ശി​യാ​യ ര​മ​ണ​നോ​ടൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു സൂ​ര്യ. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തു​ന്ന ര​മ​ണ​ന്‍ വീ​ട്ടി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു. യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

 

National

ഭാ​ര്യ​യെ​യും മൂ​ത്ത മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി, ഇ​ള​യ മ​ക​ൾ​ക്ക് പ​രി​ക്ക്; യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ഭാ​ര്യ​യും മൂ​ത്ത മ​ക​ളും കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​ള​യ മ​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബി​ഹാ​ർ സ്വ​ദേ​ശി രാ​ജ അ​ൻ​സാ​രി​യാ​ണ് ഭാ​ര്യ ബീ​ബി ത​ബാ​സും (35), മ​ക​ൾ സാ​ന ത​ബാ​സും (15) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ള​യ മ​ക​ൾ റൂ​ബി ത​ബാ​സും (14) ആ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ലോ​ക്പ്രി​യ വി​ഹാ​റി​ലെ വീ​ട്ടി​ൽ വ​ച്ച് രാ​ജ അ​ൻ​സാ​രി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ​യും മൂ​ത്ത മ​ക​ളും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ​രി​ക്കേ​റ്റ റൂ​ബി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റു​ക​യും ചെ​യ്തു.

പ്ര​തി​യാ​യ രാ​ജ അ​ൻ​സാ​രി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. കു​ടും​ബ​വ​ഴ​ക്കാ​വാം ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും തെ​ളി​വെ​ടു​പ്പും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

National

ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ചു കൊ​ന്നു; യു​വ​തി​യും ബ​ന്ധു​ക്ക​ളും അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ നി​ഹാ​ൽ വി​ഹാ​റി​ൽ ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ചു കൊ​ന്ന യു​വ​തി​യും ബ​ന്ധു​ക്ക​ളും അ​റ​സ്റ്റി​ൽ. എ​ൻ​ജി​നീ​യ​റാ​യ വി​ന​യ് ഗു​പ്ത (31) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ട്ടി​ക​ൾ​ക്ക് മ​രു​ന്ന് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ന​യി​യും ഭാ​ര്യ രേ​ഖ​യും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് പി​ന്നീ​ട് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

വാ​ക്കു​ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ രേ​ഖ വീ​ട്ടു​കാ​രെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ രേ​ഖ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളും മ​റ്റ് ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് വി​ന​യി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് മു​ൻ​പ് വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ രേ​ഖ ഓ​ഫ് ചെ​യ്തി​രു​ന്നു. നെ​ഞ്ചി​നും ശ​രീ​ര​ത്തി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ന​യി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൂ​ന്ന​ര വ​ർ​ഷം മു​ൻ​പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. നാ​ല​ര മാ​സം പ്രാ​യ​മു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രേ​ഖ​യെ​യും മൂ​ന്ന് ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു.

Kerala

അമ്മയെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​നും പെ​ണ്‍​സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: ഒ​പ്പം താ​മ​സി​ച്ചു വ​ന്നി​രു​ന്ന അമ്മയെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​നും പെ​ണ്‍​സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍. കോ​യി​പ്പു​റം ക​ട​പ്ര കാ​ഞ്ഞി​രം നി​ല്‍​ക്കു​ന്ന​തി​ല്‍ വീ​ട്ടി​ല്‍ പൊ​ന്ന​മ്മ തോ​മ​സ്(75) കൊ​ല്ലപ്പെട്ട  കേ​സി​ലാ​ണ് ഇ​വ​രു​ടെ മ​ക​ന്‍ ടി​ജോ തോ​മ​സ്(37), ഇ​യാ​ള്‍​ക്കൊ​പ്പം താ​മ​സി​ച്ച് വ​ന്നി​രു​ന്ന പെ​ണ്‍​സു​ഹൃ​ത്ത് കൊ​ല്ലം കാ​വ​നാ​ട് കി​ണ​റു​വി​ള വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ റി​ന്‍​സി​മോ​ള്‍(37 എന്നിവരെ കോ​യി​പ്രം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച പോ​ലീ​സിനു ല​ഭി​ച്ച ഒ​രു അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​ല്‍നി​ന്നാ​ണ് കൊ​ല​പാ​ത​ക​ത്തിന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്. കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ല്‍ പൊ​ന്ന​മ്മ തോ​മ​സ് എ​ന്ന വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ഫോ​ണ്‍ സ​ന്ദേ​ശം. ഇ​തി​നു പി​ന്നാ​ലെ കോ​യി​പ്പു​റം എ​സ് ഐ ​പ​ങ്ക​ജ് കൃ​ഷ്ണ, കീ​ഴ്വാ​യ്പൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി. സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി മൃ​ത​ദേ​ഹം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ള്‍ ചി​ല അ​സ്വാ​ഭാ​വി​കത​ക​ള്‍ തോ​ന്നി. ഈ ​വി​വ​രം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദി​നെ അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി തി​രു​വ​ല്ല ഡിവൈഎ​സ്പി ​പി.ആർ. ​ന്തോ​ഷിന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു. സിഐ ജി. സു​രേ​ഷ് കു​മാ​ര്‍, ​എ​സ്ഐ ​പ​ങ്ക​ജ് വി. ​കൃ​ഷ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ്, പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ പൂ​ര്‍​ത്തി​യാ​ക്കി. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് പോ​ലീ​സ് സ​ര്‍​ജ​ന്‍ ഡോ. ​അ​ശ്വ​തി ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​യി​ല്‍ ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ വ​യോ​ധി​ക​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു സ്ഥീ​രീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത പോ​ലി​സ് പൊ​ന്ന​മ്മ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന മ​ക​ന്‍ ടി​ജോ തോ​മ​സി​നെ​യും റി​ന്‍​സി​മോ​ളെ​യും ചോ​ദ്യം ചെ​യ്തു.

ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ന്ന ടി​ജോ തോ​മ​സി​നൊ​പ്പം ആ​റു​ മാ​സ​ത്തിലേറെയായി റി​ന്‍​സി​യും  താ​മ​സി​ക്കു​ക​യാ​ണ്. ഇ​വ​ര്‍ ത​മ്മി​ല്‍ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന വ​ഴ​ക്കി​നി​ടെ ത​ടസം പി​ടി​ക്കാ​ന്‍ എ​ത്തി​യ ടി​ജോ​യു​ടെ അ​മ്മ പൊ​ന്ന​മ്മയെ ടി​ജോ നെ​ഞ്ചി​ല്‍ തൊ​ഴി​ക്കു​ക​യും ശ്വാ​സം​മു​ട്ടി​ക്കു​ക​യും ശ​രീ​ര​മാ​സ​ക​ലം ഇ​ടി​ക്കു​ക​യും ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നുവെന്നു പോലീസ് പറയുന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. എസ്​പിഒ​മാ​രാ​യ ഷെ​ബാ​ന അ​ഹ​മ്മ​ദ്, സു​രേ​ഷ്, വി​പി​ന്‍​രാ​ജ്, അ​ഭി​ലാ​ഷ്, സി ​പി ഒ​മാ​രാ​യ മ​നൂ​പ്, അ​ന​ന്തു, ര​ഞ്ജി​ത്, സു​ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

 

International

ടി​ക്‌​ടോ​ക്ക് താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ടി​ക്‌​ടോ​ക്ക് താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു. ഇ​സ്‌​ലാ​മാ​ബാ​ദി​ന് സ​മീ​പ​മു​ള്ള ടാ​ക്സി​ല​യി​ൽ വ​ച്ച് ഷം​സോ ബി​ബി (28) എ​ന്ന യു​വ​തി കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​ശി​ഫ് എ​ന്ന​യാ​ൾ ഫോ​ൺ വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് ഷം​സോ ബി​ബി സ​ഹോ​ദ​രി​ക്കും സ​ഹോ​ദ​ര​നു​മൊ​പ്പം കാ​റി​ൽ വീ​ടി​ന് പു​റ​ത്തേ​ക്ക് പോ​യി. ഒ​രു മാ​ർ​ക്ക​റ്റി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ർ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ട്ര​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പ്പി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷം​സോ ബി​ബി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ യു​വ​തി​യു​ടെ സ​ഹോ​ദ​രി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മൂ​ന്നോ നാ​ലോ വ​ർ​ഷ​മാ​യി ടി​ക്‌​ടോ​ക്ക് വീ​ഡി​യോ​ക​ൾ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ഷം​സോ ബി​ബി​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മ​ക​ളു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ കു​ടും​ബം ടി​ക്‌​ടോ​ക്ക് അ​ക്കൗ​ണ്ടും യൂ​ട്യൂ​ബ് പേ​ജും ഡി​ലീ​റ്റ് ചെ​യ്തു. പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് പേ​ർ മ​ക​ൾ​ക്ക് നി​ര​ന്ത​രം വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്ന​താ​യി യു​വ​തി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ൽ ഒ​രാ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

National

അ​മ്മ​യെ വീ​ൽ​ചെ​യ​റോ​ടെ ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് ത​ള്ളി​യി​ട്ട് കൊ​ന്നു; യു​വാ​വ് അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടിലെ തി​രു​വ​ള്ളൂ​രി​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ടി​രു​ന്ന അ​മ്മ​യെ വീ​ൽ​ചെ​യ​റോ​ടെ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​വ​ഡി ഹെ​വി വെ​ഹി​ക്കി​ൾ​സ് ഫാ​ക്ട​റി​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ പാ​ർ​ത്ഥ​സാ​ര​ഥി (44) ആ​ണ് അ​മ്മ പ​ദ്മാ​വ​തി​യെ (71) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യം ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​ച്ച് അ​മ്മ മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു ക​രു​തി​യ​ത്. എ​ന്നാ​ൽ ട്രാ​ക്കി​നു സ​മീ​പം പോ​ലീ​സ് വീ​ൽ​ചെ​യ​ർ ക​ണ്ടെ​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ക​ൻ ത​ന്നെ​യാ​ണ് കൊ​ല​പാ​ത​കം ചെ​യ്ത​തെ​ന്ന് വ്യ​ക്ത​മാ​യ​ത്.

യേ​ല​ഗി​രി എ​ക്സ്പ്ര​സ് ട്രെ​യി​ൻ ക​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പാ​ർ​ത്ഥ​സാ​ര​ഥി​യെ വീ​ൽ​ചെ​യ​റോ​ടെ ട്രാ​ക്കി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. അ​മ്മ​യെ​യും ശാ​രീ​രി​ക പ​രി​മി​തി​ക​ൾ നേ​രി​ടു​ന്ന സ​ഹോ​ദ​ര​നെ​യും നോ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട​തി​നാ​ലാ​ണ് കൊ​ല​പാ​ത​കം ചെ​യ്ത​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ​ദ്മാ​വ​തി ഭ​ർ​ത്താ​വ് 2007-ൽ ​മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് മാ​സം​തോ​റും 15,000 രൂ​പ പെ​ൻ​ഷ​ൻ ല​ഭി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ന്ന പാ​ർ​ത്ഥ​സാ​ര​ഥി​യാ​യി​രു​ന്നു ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ള്ള സ​ഹോ​ദ​ര​നെ​യും അ​മ്മ​യേ​യും പാ​ർ​ത്ഥ​സാ​ര​ഥി​യാ​യി​രു​ന്നു പ​രി​ച​രി​ച്ചി​രു​ന്ന​ത്. 12,000 രൂ​പ മാ​സ ശ​മ്പ​ള​ത്തി​ന് ക​രാ​ർ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ ക​ടു​ത്ത മ​ദ്യ​പാ​നി​യാ​യി​രു​ന്നു​വെ​ന്നും ക​ടു​ത്ത സാ​മ്പ​ത്തി​ക ഞെ​രു​ക്കം നേ​രി​ട്ടി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

മാ​വേ​ലി​ക്ക​ര: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി ജൂ​ലി തോ​മ​സ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. 30 ഗ്രാം ​ക​ഞ്ചാ​വ് ആ​ണ് പ്ര​തി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും മാ​വേ​ലി​ക്ക​ര പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ബ്ര​ഹാം കോ​ശി എ​ന്ന​യാ​ളെ പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ൾ​ക്ക് വീ​ണ്ടും ന​ൽ​കാ​നാ​യി ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​രു​മ്പോ​ഴാ​ണ് ജൂ​ലി തോ​മ​സ് പി​ടി​യി​ലാ​കു​ന്ന​ത്.

മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ത്താ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ജൂ​ലി തോ​മ​സ്. പ്ര​തി കാ​ല​ങ്ങ​ളാ​യി നേ​രി​ട്ട​ല്ലാ​തെ മ​റ്റു​ള്ള​വ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് ല​ഹ​രി​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Kerala

മു​ണ്ടി​ന്‍റെ മ​ടി​ക്കു​ത്തി​ൽ ര​ണ്ട് ബോ​ട്ടി​ലു​ക​ൾ; ഇ​ല​ന്തൂ​ർ ന​ര​ബ​ലി​ക്കേ​സി​ലെ പ്ര​തി ഹാ​ഷി​ഷു​മാ​യി പി​ടി​യി​ൽ

കൊ​ച്ചി: ഇ​ല​ന്തൂ​ർ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി​യി​ൽ നി​ന്ന് ഹാ​ഷി​ഷ് പി​ടി​കൂ​ടി. ന​ര​ബ​ലി​ക്കേ​സി​ൽ വി​ചാ​ര​ണ ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​രു​മ്പോ​ൾ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ഷി​ഷ് ക​ണ്ടെ​ത്തി​യ​ത്.

മു​ണ്ടി​ന്‍റെ മ​ടി​ക്കു​ത്തി​ൽ ര​ണ്ട് ചെ​റു പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഹാ​ഷി​ഷ്. പ​ന​മ്പി​ള്ളി ന​ഗ​റി​ലെ കേ​ര​ള ഹൗ​സിം​ഗ് ബോ​ർ​ഡ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്‌​ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ന​ര​ബ​ലി​ക്കേ​സി​ന്‍റെ വി​ചാ​ര​ണ.

ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ൽ വി​ചാ​ര​ണ​യ്ക്ക് ശേ​ഷം മു​ഹ​മ്മ​ദ് ഷാ​ഫി​യെ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ കോ​ട​തി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് താ​ഴേ​യ്ക്ക് കൂ​ട്ടി​ക്കൊ​ണ്ട് വ​രു​മ്പോ​ൾ മു​ണ്ട് മ​ട​ക്കി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ഷി​ഷ് ക​ണ്ടെ​ടു​ത്ത​ത്.

ആ​റ് ഗ്രാം ​ഹാ​ഷി​ഷ് ആ​ണ് ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വം വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ജ​ഡ്‌​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത് പോ​ലീ​സ് എ​ത്തി ദേ​ഹ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

National

തെ​ലു​ങ്കാ​ന​യി​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ക​സ്റ്റ​ഡി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ന​ൽ​ക്കൊ​ണ്ട ജി​ല്ല​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ രൂ​പ റെ​ഡ്ഡി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ൾ​പ്പെ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ആ​ഗ​സ്റ്റ് 11-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ രൂ​പ റെ​ഡ്ഡി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു.

വ​യ​റ്റി​ലും ക​ഴു​ത്തി​ലും ഉ​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ൽ ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ൽ ആ​യി​രു​ന്ന രൂ​പ റെ​ഡ്ഡി​യു​ടെ ഭ​ർ​ത്താ​വ്, താ​ൻ വി​ളി​ച്ചി​ട്ട് ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി അ​യ​ൽ​ക്കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് പോ​ലീ​സെ​ത്തി വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ രൂ​പ റെ​ഡ്ഡി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൺ​പ​തോ​ളം പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നാ​ണ് മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​യു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് രൂ​പ റെ​ഡ്ഡി ശാ​സി​ച്ചി​രു​ന്ന​താ​യും ഇ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​കാം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

തുണിക്കച്ചവടത്തിന്‍റെ മറവിൽ വ​ൻ രാ​സ​ല​ഹ​രി; അ​മ്മ​യും മ​ക​നും ഉ​ൾ​പ്പെ​ടെ നാ​ലം​ഗ സം​ഘം പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട. അ​മ്മ​യും മ​ക​നും ഉ​ൾ​പ്പെ​ടെ നാ​ലം​ഗ സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. തു​ണി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ എം​ഡി​എം​എ ക​ട​ത്തി​യ സം​ഘ​ത്തെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഈ​ഞ്ച​ക്ക​ല്‍ സ്വ​ദേ​ശി കി​ര​ണ്‍, കി​ര​ണി​ന്‍റെ അ​മ്മ ബീ​ന, പെ​ണ്‍​സു​ഹൃ​ത്ത് സ​ന്ധ്യ, അ​ക്ഷ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 125 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ആ​റാ​ലും​മൂ​ട് വ​ച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ല​ഹ​രി ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്.

Kerala

ഭാ​ര്യ​യു​മൊ​ത്തു​ള്ള കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി വി​റ്റു; ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ല്ലം: ഭാ​ര്യ​യു​മൊ​ത്തു​ള്ള കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ൾ​ക്ക് വി​റ്റെ​ന്ന പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. കൊ​ട്ടി​യം പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൊ​ട്ടി​യം സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ദ​മ്പ​തി​ക​ൾ ഇം​ഗ്ല​ണ്ടി​ല്‍ ജോ​ലി​ക്കാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച​തെ​ന്നാ​ണ് പ​രാ​തി. അ​ടു​ത്തി​ടെ നാ​ട്ടി​ൽ എ​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വി​നെ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നും അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ട്ട​തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

 

Kerala

ഭാര്യയുടെ കിടപ്പറദൃശ്യങ്ങള്‍ വിറ്റ് പണമുണ്ടാക്കി, ഭര്‍ത്താവ് പങ്കാളികളെ പങ്കുവയ്ക്കുന്ന ഗ്രൂപ്പംഗം

കൊല്ലം: കിടപ്പറദൃശ്യം പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റതായ ഭാര്യയുടെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭര്‍ത്താവിനു ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ തന്‍റെ ഭര്‍ത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്‌നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ കൊട്ടിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പ്രതി ഒളിവിലാണ്.

കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ യുകെയിലാണ് താമസിക്കുന്നത്. തനിക്കു കാണാനെന്ന പേരിലാണ് ഭര്‍ത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ നിർബന്ധിച്ചു പകര്‍ത്തിയത്. ഒരു തരത്തിലും പുറത്തേക്കു ദൃശ്യങ്ങൾ പോകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇയാൾ ദൃശ്യങ്ങള്‍ വെബ്‌സൈറ്റുകള്‍ക്കു വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ചില സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്നെത്തിയാണ് യുവതിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

കൗണ്‍സലിംഗ് നല്‍കി നന്നാക്കാനായിട്ടാണ് യുവതി ഭർത്താവിനെയുമായി നാട്ടിലേക്കു വന്നത്. കൗണ്‍സലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭാഷണങ്ങള്‍ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ പങ്കുവച്ചതില്‍ ഭര്‍ത്താവിനു യാതൊരു കുറ്റബോധമില്ലെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചെന്നും യുവതി ആരോപിച്ചു. യുവതി നിലവില്‍ ചികിത്സയിലാണ്.

National

ബി​ഹാ​റി​ൽ അ​മ്മ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും മ​രി​ച്ച നി​ല​യി​ൽ

പാ​റ്റ്ന: ബി​ഹാ​റി​ലെ ന​വാ​ദ​യി​ൽ യു​വ​തി​യെ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നി​ദ ഖാ​ത്തൂ​ൻ (32), മ​ക്ക​ളാ​യ സ​രി​യ ഖാ​ത്തൂ​ൻ (നാ​ല്), സി​ദ്ര ഖാ​ത്തൂ​ൻ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നി​ദ​യു​ടെ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് നി​ദ​യും മ​ക്ക​ളും താ​മ​സി​ച്ചി​രു​ന്ന​ത്.

വീ​ടി​ന്‍റെ വാ​തി​ൽ ഏ​റെ നേ​രം തു​റ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് താ​ഴ​ത്തെ നി​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഭ​ർ​തൃ​വീ​ട്ടു​കാ​ർ വ​ന്നു നോ​ക്കു​ക​യാ​യി​രു​ന്നു. വാ​തി​ൽ തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് നി​ദ​യെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും കു​ട്ടി​ക​ളെ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​ക​മാ​ണോ ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. നി​ദ​യു​ടെ ശ​രീ​ര​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ക്കു​ക​ൾ ക​ണ്ട​ത് കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ത്തൂ​ക്കി​യ​താ​കാ​മെ​ന്ന സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ ശ്വാ​സം മു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​യ​ൽ​വാ​സി​ക​ളെ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ബം​ഗ​ളൂ​രു​വി​ൽ ഭ​ർ​ത്താ​വി​നെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് യു​വ​തി​യും കാ​മു​ക​നും ചേ​ർ​ന്ന്; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ചി​ക്ക​ബാ​നാ​വ​ര​യി​ൽ പി​താ​വി​നെ​യും നാ​ലു വ​യ​സു​കാ​ര​നെ​യും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ഴി​തി​രി​വ്. അ​ഭി​ന​ന്ദ​ൻ (34), മ​ക​ൻ യ​ദു​വീ​ർ (നാ​ല്) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ദ്യം ആ​ത്മ​ഹ​ത്യ​യോ സാ​ധാ​ര​ണ മ​ര​ണ​മോ എ​ന്ന് ക​രു​തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ഭി​ന​ന്ദ​ന്‍റെ ഭാ​ര്യ ഹ​രി​നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​ളി​വി​ലു​ള്ള ഹ​രി​നി​യു​ടെ കാ​മു​ക​ൻ വി​ന​യ്‌​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ പോ​യി ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​തെ​ന്നാ​യി​രു​ന്നു ഹ​രി​നി പോ​ലീ​സി​നോ​ട് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

ഉ​റ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തി​നി​ടെ ഹ​രി​നി ത​വി ഉ​പ​യോ​ഗി​ച്ച് അ​ഭി​ന​ന്ദ​നെ ആ​ക്ര​മി​ച്ച​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും ര​ണ്ട് മു​റി​ക​ളി​ലേ​ക്ക് മാ​റി. ഞാ​യ​റാ​ഴ്ച രാ​ത്രി ഹ​രി​നി വി​ന​യി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും, ഇ​രു​വ​രും ചേ​ർ​ന്ന് അ​ഭി​ന​ന്ദ​നെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ഉ​റ​ക്ക​മു​ണ​ർ​ന്ന മ​ക​ൻ യ​ദു​വീ​റി​നെ​യും ഇ​വ​ർ ത​ല​യി​ണ​കൊ​ണ്ട് ശ്വാ​സം മു​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നാ​യി വീ​ട്ടി​ലെ ര​ക്ത​ക്ക​റ​ക​ൾ ഇ​വ​ർ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ വി​ട്ടു​കൊ​ടു​ത്തു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന വി​ന​യി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

പ​തി​ന​ഞ്ചു​കാ​രി​യു​ടെ മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ലാ​ക്കി ഉ​പേ​ക്ഷി​ച്ചു; ബ​ന്ധു അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ബു​റാ​രി​യി​ൽ പ​തി​ന​ഞ്ചു​കാ​രി​യു​ടെ മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​യെ ക​ണ്ട പോ​ലീ​സ്, ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച സ്ഥ​ലം എ​വി​ടെ​യാ​ണെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്ര​തി ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ജി​ത് വി​ഹാ​റി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​ട​ങ്ങി​യ സ്യൂ​ട്ട്കേ​സ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

അ​തേ​സ​മ​യം കൊ​ല​പാ​ത​ക​ത്തി​ലേ​യ്ക്ക് ന​യി​ച്ച കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ മ​റ്റാ​രു​ടെ​യെ​ങ്കി​ലും പ​ങ്കു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

മദ്യപാനത്തിനിടെ പണത്തെച്ചൊല്ലി തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു

തൃപ്പൂണിത്തുറ: അത്തക്കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. അത്തം നഗറില്‍ കളിപ്പാട്ട കച്ചവടത്തിന് വന്ന തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി പ്രിന്‍സിനാണ് (40) കുത്തേറ്റത്.

ഇയാളെ ആക്രമിച്ച കേസില്‍ കുറ്റിമുല്ല കച്ചവടക്കാരന്‍ കൊട്ടാരക്കര സ്വദേശി ജോസഫിനെ (70) പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 12 ഓടെയായിരുന്നു സംഭവം. ഇരുവരും ബാറില്‍ വച്ചുള്ള മദ്യപാനത്തിനിടെ പണത്തിന്‍റെ കാര്യം പറഞ്ഞ് തര്‍ക്കം നടന്നിരുന്നു.

പിന്നീട് സ്റ്റാച്യുവിനടുത്തുള്ള കടയ്ക്ക് മുന്നില്‍ പ്രിന്‍സ് കിടക്കാന്‍ എത്തിയപ്പോള്‍ ജോസഫ് ആക്രമിക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ പ്രിന്‍സിനെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Kerala

അപ്പൂപ്പനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ: അമ്പരപ്പിച്ച് 13കാരിയുടെ കൂൾ അഭിനയം; തകർന്നത് മണിക്കൂറുകൾക്കുള്ളിൽ

ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ വാടകവീട്ടിൽ കൈയും കാലും കെട്ടിയിട്ടു കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ (70) കൊച്ചുമകളും കാമുകനും അടക്കം നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു.

എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 വയസുകാരിയുടെ ആസൂത്രണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമായ കൊല്ലം പരവൂർ സ്വദേശികളായ 16, 17 വയസുള്ള മൂന്നു കൗമാരക്കാരുമാണ് കൊലപാതകം നേരിട്ടു നടത്തിയത്.

ശനിയാഴ്ച രാത്രിയിലാണ് പ്രതികൾ വാടകവീട്ടിലെത്തി കൃത്യം നടത്തിയത്. ബാത്ത്‌റൂമിലെ എക്‌സ്‌ഹോസ്റ്റ് ഫാൻ വെക്കുന്നതിനായി തുറന്നിട്ടിരുന്ന ചെറിയ ഭാഗത്തുകൂടി രണ്ടുപേർ ഞെരുങ്ങി കയറി അകത്തു കടക്കുകയായിരുന്നു.

തുടർന്നു വീടിന്‍റെ മുൻവാതിൽ തുറന്നു പുറത്തുനിന്ന മൂന്നാമനെയും അകത്തുകയറ്റി. വീട്ടിലുണ്ടായിരുന്ന ശിവൻകുട്ടിയെ ഡൈനിംഗ് റൂമിലെ തറയിലിട്ട് കൈയും കാലും പരസ്പരം വരിഞ്ഞുമുറുക്കി ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.

ശിവൻകുട്ടി മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. കൊലപാതകത്തിനു ശേഷം ശിവൻകുട്ടിയുടെ മൃതദേഹം പ്രതികൾ വിഡിയോ കോളിലൂടെ കൊച്ചുമകൾക്കു കാട്ടിക്കൊടുക്കുകയും ചെയ്തു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വഴിതെറ്റിക്കാൻ മുറികളിലും വാതിൽപ്പടികളിലും മുളകുപൊടി വിതറിയ ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. രണ്ടുപേർ മുൻവാതിലിലൂടെ പുറത്തിറങ്ങിയ ശേഷം, മൂന്നാമൻ വീടിന്‍റെ പ്രധാന വാതിലുകൾ അകത്തുനിന്നു പൂട്ടി വീണ്ടും എക്‌സ്‌ഹോസ്റ്റ് ഫാനിന്‍റെ ഭാഗത്തുകൂടി പുറത്തിറങ്ങുകയായിരുന്നു.

കൃത്യത്തിൽ പങ്കില്ലെന്നു വരുത്തിത്തീർക്കാൻ കൊച്ചുമകൾ പല നാടകങ്ങളും മെനഞ്ഞെങ്കിലും ചോദ്യം ചെയ്യലിൽ പോലീസ് ഇത് പൊളിച്ചടുക്കി. അപ്പൂപ്പൻ ഉപദ്രവിച്ചതിലുള്ള വൈരാഗ്യവും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം കൈക്കലാക്കുക എന്നതുമായിരുന്നു ലക്ഷ്യം.

പ്രതികൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സൈബർ സെല്ലിന്‍റെ സഹായത്തോടെ ടവർ ലൊക്കേഷൻ പിന്തുടർന്ന് കൊല്ലത്തുനിന്നാണ് 24 മണിക്കൂറിനകം പ്രതികളെ അന്വേഷണസംഘം പിടികൂടിയത്. ഡിഐജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.

 

Kerala

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍; നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

പൂ​ന്തു​റ: തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ൽ ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി. ബീ​മാ​പ​ള്ളി സ്വ​ദേ​ശി മാ​ഹീ​ൻ​ക​ണ്ണ്(42), ബീ​മാ​പ​ള്ളി മി​ൽ​ക്ക് കോ​ള​നി സ്വ​ദേ​ശി ന​സീ​ർ(51) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പൂ​ന്തു​റ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ പൂ​ന്തു​റ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

 

Kerala

കോ​ഴി​ക്കോ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. പു​തി​യാ​പ്പ ചെ​റു​കു​ഴി​താ​ഴ​ത്ത് വീ​ട്ടി​ൽ സു​ജി​ത്ത് (31) ആ​ണ് പി​ടി​യി​ലാ​യ​ത്. ന​ട​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ന​ഗ​ര​ത്തി​ലെ ഒ​രു വീ​ടി​ന് മു​ന്നി​ൽ ഒ​രാ​ൾ ബ​ഹ​ളം വ​യ്ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. പ​ട്രോ​ളിം​ഗ് സം​ഘം സ്ഥ​ല​ത്തെ​ത്തു​മ്പോ​ൾ സു​ജി​ത്ത് ചോ​ര​യൊ​ലി​ക്കു​ന്ന കൈ​യു​മാ​യി റോ​ഡി​ൽ​നി​ന്ന് ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു​വി​നെ ആ​ക്ര​മി​ച്ച​ത്. സു​ജി​ത്തി​ന്‍റെ ച​വി​ട്ടേ​റ്റ് റോ​ഡി​ൽ വീ​ണ ഷി​ബു​വി​ന്‍റെ കൈ​മു​ട്ടി​നും വ​യ​റി​നും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് സു​ജി​ത്തി​നെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി​യ​ത്.

 

Kerala

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ

തൃ​ശൂ​ര്‍: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ. വ​ല​പ്പാ​ട് എ​സ്എ​ന്‍ സെ​ന്‍റ​ര്‍ സ്വ​ദേ​ശി ക​റ​പ്പം വീ​ട്ടി​ല്‍ അ​ബ്ദു​ള്ള​ക്കു​ട്ടി (65) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 65 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

വ​ല​പ്പാ​ട് എ​സ്എ​ന്‍ സെ​ന്‍റ​റി​ലെ ബി​സ്മി സ്റ്റോ​ഴ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. അ​ബ്ദു​ള്ള​ക്കു​ട്ടി വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നേ​ര​ത്തെ​യും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

 

 

 

NRI

ഡെ​ല​വെ​യ​ർ കൗ​ണ്ടി​യി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ മ​രി​ച്ചു

 ഒ​ഹാ​യോ: ഡെ​ല​വെ​യ​ർ കൗ​ണ്ടി​യി​ൽ 55 വ​യ​സു​കാ​രി​യാ​യ ട​മേ​ല ഡ​ച്ച​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ബീ​ൻ-​ഓ​ള​ർ റോ​ഡി​ലെ ഒ​രു വീ​ട്ടി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ട​മേ​ല​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ ദാ​ജ​മി​യോ​സ് പേ​ൻ (21), ക്രി​സ്റ്റ്യ​ൻ ഇ​വാ​ൻ​സ് (20) എ​ന്നി​വ​ർ​ക്കെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി.

കേ​സി​ൽ അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ട​മേ​ല ഡ​ച്ച​റു​ടെ 18 വയസുകാ​രി​യാ​യ മ​ക​ൾ ബ്ര​യാ​ന ഡ​ച്ച​റെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഡെ​ല​വെ​യ​ർ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

വ​യോ​ധി​ക​ൻ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

ആ​ല​പ്പു​ഴ: ക​രു​വാ​റ്റ​യി​ൽ വ​യോ​ധി​ക​നെ വാ​ട​ക​വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം സ്വ​ദേ​ശി ശി​വ​ൻ​കു​ട്ടി ചെ​ട്ടി​യാ​ർ (67) ആ​ണ് മ​രി​ച്ച​ത്. കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ശി​വ​ൻ​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. മ​ക​ളു​ടെ പ്ര​സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൊ​ച്ചു​മ​ക​ൻ വീ​ട്ടി​ലെ​ത്തി പ​ല​ത​വ​ണ വി​ളി​ച്ചെ​ങ്കി​ലും വാ​തി​ൽ തു​റ​ന്നി​ല്ല. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ചു. നാ​ട്ടു​ക​ർ ചേ​ർ​ന്ന് വാ​തി​ൽ ത​ക​ർ​ത്ത് നോ​ക്കി​യ​പ്പോ​ഴാ​ണ് ശി​വ​ൻ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ശി​വ​ൻ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ല​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Kerala

തൃശൂരിൽ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ

തൃശൂർ: പാവറട്ടിയിൽ മകന്‍റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ടു. വെങ്ങര സ്വദേശിനി ഡോളിയാണ് (68) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബെൻഹറിനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നടന്നത്. വീടിനുള്ളിൽ വച്ചാണ് ബെൻഹർ ഡോളിയെ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

National

ബം​ഗ​ളൂ​രു​വി​ൽ പി​താ​വും നാ​ല് വ​യ​സു​കാ​ര​നും മ​രി​ച്ച നി​ല​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ചി​ക്ക​ബാ​നാ​വ​ര​യി​ൽ പി​താ​വി​നെ​യും നാ​ല് വ​യ​സു​കാ​ര​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഭി​ന​ന്ദ​ൻ (33), മ​ക​ൻ യ​ദു​വീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ഭി​ന​ന്ദ​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ ഹ​ര​ണി​യാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ പോ​യി ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​തെ​ന്ന് ഹ​ര​ണി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹ​ത്തി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ൽ ചെ​റി​യ പ​രി​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ര​ണ​കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ​ര​ണി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മ​റ്റാ​രു​ടെ​യെ​ങ്കി​ലും പ​ങ്കു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്നു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വെ​ള്ളി​പ​റ​മ്പി​ൽ മ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു. വെ​ള്ളി​പ​റ​മ്പ് മ​ക്കി​നി​യാ​ട്ട് ശ​ശി​ധ​ര​ൻ (64)ആ​ണ് മ​രി​ച്ച​ത്‌. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ശ​ശി​ധ​ര​ന്‍റെ മ​ക​ൻ അ​ഭി​രാ​മി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പു​ല​ർ​ച്ചെ 12.30ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ഭി​രാ​മി​ന്‍റെ അ​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ശി​ധ​ര​നെ ഉ​ട​ൻ​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം നി​ല​വി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റി ബ്ലേ​ഡു​കൊ​ണ്ട് ആ​ക്ര​മ​ണം; ട്രെ​യി​നി​ലെ അ​തി​ക്ര​മ​ത്തി​ൽ മോ​ഡ​ൽ പി​ടി​യി​ൽ

മും​ബൈ: ട്രെ​യി​നി​ൽ സീ​റ്റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​യെ​യും ടി​ക്ക​റ്റ് ചെ​ക്ക​റെ​യും ബ്ലേ​ഡു​കൊ​ണ്ട് ആ​ക്ര​മി​ച്ച യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. താ​നെ സ്വ​ദേ​ശി​നി​യാ​യ മോ​ഡ​ൽ സോ​ഹം ബാ​ന​ർ​ജി (31) ആ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

ഓ​ഗ​സ്റ്റ് 12ന് ​ബാ​ന്ദ്ര​ഗം​ഗാ​ന​ഗ​ർ അ​രാ​വ​ലി എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം. എ​സി കോ​ച്ചി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ​തി അ​സ്വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ഹ​യാ​ത്രി​ക​രു​ടെ മൊ​ഴി. യു​വ​തി​യോ​ട് റി​സ​ർ​വ് ചെ​യ്ത സീ​റ്റി​ൽ​നി​ന്ന് മാ​റാ​ൻ സ​ഹ​യാ​ത്രി​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ൻ ആ​ർ​പി​എ​ഫി​നെ​യും ടി​ക്ക​റ്റ് ചെ​ക്ക​റെ​യും വി​വ​ര​മ​റി​യി​ച്ചു. ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി ഇ​ട​പെ​ട്ട​തോ​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​യി. ഇ​തോ​ടെ യു​വ​തി വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റു​ക​യും റേ​സ​ർ ബ്ലേ​ഡു​കൊ​ണ്ട് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​യെ​യും ടി​ക്ക​റ്റ് ചെ​ക്ക​റെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടൊ​പ്പം യു​വ​തി സ്വ​യം പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. ട്രെ​യി​ൻ അ​ടു​ത്ത സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ യു​വ​തി​യെ റെ​യി​ൽ​വെ പോ​ലീ​സി​ന് കൈ​മാ​റി. ഓ​ഗ​സ്റ്റ് 13ന് ​ബൊ​റി​വ​ലി റെ​യി​ൽ​വെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Kerala

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കേ​സ്; ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് കു​രു​വ​ട്ടൂ​ര്‍ ന​മ്പ്യാ​ത്ത് താ​ഴ​ത്ത് ക​നാ​ല്‍ റോ​ഡി​ല്‍ കു​റ്റി​യി​ല്‍ വീ​ട്ടി​ല്‍ അ​തു​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മ​ലാ​പ​റ​മ്പ് സ്വ​ദേ​ശി​യെ സു​ഹൃ​ത്തി​ന്‍റെ ഫ്ലാ​റ്റി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ലെ ഒ​രു വാ​ട​ക​വീ​ട്ടി​ലെ​ത്തി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ ന​ഗ്ന ചി​ത്രം കു​ടും​ബ​ത്തി​ന് അ​യ​ച്ചു​ന​ൽ​കി, എ​ട്ട് ല​ക്ഷം രൂ​പ മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

തെ​ലു​ങ്കാ​ന​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കു​ത്തേ​റ്റ് മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ന​ൽ​ക്കൊ​ണ്ട ജി​ല്ല​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ഗാ​ർ​ജു​ന ഗ്രാ​മ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും ഡ​യ​റ​ക്ട​റു​മാ​യ രൂ​പ റെ​ഡ്ഡി (48) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ണ്ട​മ​ല്ലേ​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

മൂ​ന്ന് ദി​വ​സ​ത്തെ അ​വ​ധി പ്ര​മാ​ണി​ച്ച് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രൂ​പ റെ​ഡ്ഡി​യും ഭ​ർ​ത്താ​വ് രാ​ജേ​ന്ദ​ർ റെ​ഡ്ഡി​യും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​യി​രു​ന്നു. ഭ​ർ​ത്താ​വി​ന് ഹൈ​ദ​രാ​ബാ​ദി​ൽ ജോ​ലി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ, ചൊ​വ്വാ​ഴ്ച രാ​വി​ലെ രൂ​പ റെ​ഡ്ഡി ത​നി​ച്ച് കൊ​ണ്ട​മ​ല്ലേ​പ്പ​ള്ളി​യി​ൽ തി​രി​ച്ചെ​ത്തി സ്കൂ​ളി​ൽ ഹാ​ജ​രാ​യി.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അഞ്ചര വ​രെ സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന രൂ​പ റെ​ഡ്ഡി, ചി​ല സു​ഹൃ​ത്തു​ക്ക​ൾ ത​ന്നെ കാ​ണാ​ൻ വ​രു​ന്നു​ണ്ടെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞ് സ്കൂ​ളി​ന് സ​മീ​പ​മു​ള്ള സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച രൂ​പ റെ​ഡ്ഡി സ്കൂ​ളി​ൽ എ​ത്തി​യി​ല്ല. ഭ​ർ​ത്താ​വ് ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലെ വാ​ട​ക​ക്കാ​രോ​ട് അ​ന്വേ​ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ചി​ന്ത​പ്പ​ള്ളി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​മ​മൂ​ർ​ത്തി​യെ വി​വ​ര​മ​റി​യി​ച്ചു. എ​സ്ഐ​യും അ​യ​ൽ​ക്കാ​രും ചേ​ർ​ന്ന് വീ​ടി​നു​ള്ളി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രൂ​പ റെ​ഡ്ഡി​യെ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ ഏ​ക​ദേ​ശം 27 ത​വ​ണ കു​ത്തേ​റ്റ പാ​ടു​ക​ളു​ണ്ട്.

ഹൈ​ദ​രാ​ബാ​ദി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ് രൂ​പ റെ​ഡ്ഡി​യു​ടെ മ​ക​ൻ അ​ഭി​ന​വ് റെ​ഡ്ഡി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വീ​ടി​നു​ള്ളി​ൽ നി​ന്ന് പ​ണ​മോ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളോ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ മോ​ഷ​ണ​ശ്ര​മ​മ​ല്ല കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

രൂ​പ റെ​ഡ്ഡി​യു​ടെ പ​രി​ച​യ​ക്കാ​ർ ത​ന്നെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up