x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​പ്ന സു​രേ​ഷി​നെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു

വെബ് ഡെസ്‌ക്
Published: July 15, 2026 01:40 AM IST | Updated: July 15, 2026 01:40 AM IST

സ്വപ്ന സുരേഷ്

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ കോ​ഴ കേ​സി​ൽ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​നെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു. ഇ​ന്ന​ലെ മു​ട്ട​ത്ത​റ​യി​ലെ വി​ജി​ല​ൻ​സ് ഓ​ഫീ​സി​ൽ നോ​ട്ടീ​സ് ന​ൽ​കി വി​ളി​ച്ചു വ​രു​ത്തി​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. മൂ​ന്നു മ​ണി​ക്കൂ​റി​ലേ​റെ നേ​രം ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ടു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ യു​എ​ഇ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം പാ​ർ​പ്പി​ട കെ​ട്ടി​ടം നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഇ​ട​പാ​ടി​ൽ അ​ഞ്ച് കോ​ടി​യി​ൽ പ​രം രൂ​പ​യു​ടെ കോ​ഴ ഇ​ട​പാ​ട് ന​ട​ന്നു​വെ​ന്ന് നേ​ര​ത്തെ സ്വ​പ്ന ആ​രോ​പി​ച്ചി​രു​ന്നു. കേ​സി​ൽ നേ​ര​ത്തെ​യും സ്വ​പ്ന​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നി​ല്ല.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം സ്വ​പ്ന​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. പു​തി​യ സ​ർ​ക്കാ​ർ വ​രു​മ്പോ​ൾ പു​തി​യ അ​ന്വേ​ഷ​ണ​വും ഉ​ണ്ടാ​കു​മെ​ന്ന് സ്വ​പ്ന പ്ര​തി​ക​രി​ച്ചു.

Tags : Crime Investigation CaseFile FIR Vigilance

Recent News

Corehub Up