x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ വി​ദ്യാ​ർ​ഥി കാ​റി​ടി​ച്ച് മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: October 22, 2026 08:40 PM IST | Updated: October 22, 2026 08:40 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ശൂ​ര​നാ​ട്ട് വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ വി​ദ്യാ​ർ​ഥി കാ​റി​ടി​ച്ച് മ​രി​ച്ചു. ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ കി​ഴ​ക്ക് ആ​ഹി​ൽ ഭ​വ​നി​ൽ ന​വാ​സ് അ​നീ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ഹി​ൽ മു​ഹ​മ്മ​ദ് (9) ആ​ണ് മ​രി​ച്ച​ത്.

ശൂ​ര​നാ​ട് തെ​ക്ക് തെ​ങ്ങും​വി​ള ജു​മാ മ​സ്‌​ജി​ദി​ന് സ​മീ​പം ബു​ധ​നാ​ഴ്ച്‌​ച രാ​ത്രി 11.30നാ​യി​രു​ന്നു അ​പ​ക​ടം. മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ കു​ട്ടി​ക​ൾ ബ​സി​ൽ​നി​ന്നി​റ​ങ്ങി റോ​ഡി​ൻ്റെ മ​റു​വ​ശ​ത്തേ​ക്ക് പോ​യി​രു​ന്നു.

ഇ​തി​നി​ടെ ബ​സി​ൽ ചെ​രി​പ്പ് മ​റ​ന്നു​വെ​ച്ച ആ​ഹി​ൽ അ​തെ​ടു​ക്കാ​ൻ തി​രി​കെ വ​ന്നു. ചെ​രി​പ്പെ​ടു​ത്ത​ശേ​ഷം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ആ​ഹി​ലി​നെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്‌​ച വൈ​കി​ട്ട് നാ​ലോ​ടെ മ​രി​ച്ചു. ശൂ​ര​നാ​ട് വ​ട​ക്ക് പി.​എ​സ്.​പി.​ടി.​എം. എ​ൽ.​പി.​എ​സ്. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്‌​ച തെ​ങ്ങും​വി​ള ജു​മാ മ​സ്‌​ജി​ദ് ക​ബ​ർ​സ്‌​ഥാ​നി​ൽ ന​ട​ക്കും. സ​ഹോ​ദ​ര​ങ്ങ​ൾ: അ​സ്‌​ന, അ​മ​ൽ.

 

Tags : Death Student returning trip dies Car

Recent News

Corehub Up