ന്യൂസിലൻഡിനെതിരായ ടി20 മത്സരത്തിൽ വിജയം നേടിയ ഇന്ത്യൻ ടീമിന്റെ ആഹ്ലാദം
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും നമാൻ ധിറിന്റെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
സഞ്ജു സാംസൺ 67 റൺസും ശ്രേയസ് അയ്യരും നമാൻ ധിറും 42 റൺസ് വീതവും എടുത്തു. അഭിഷേക് ശർമ 29 റൺസ് സ്കോർ ചെയ്തു.
ന്യൂസിലൻഡിന് വേണ്ടി ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും മൈക്കൽ ബ്രെയ്സ്വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദം മിൽനെയും ലോക്കി ഫെർഗൂസനും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 225 റൺസ് എടുത്തു. 82 റൺസ് എടുത്ത ഗ്ലെൻ ഫിലിപ്പ്സിന്റെയും 45 റൺസെടുത്ത ഫിന് അലന്റെയും 31 റൺസെടുത്ത ബെവോൺ ജേക്കബ്സിന്റെയും മികവിലാണ് ന്യൂസിലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗും മായങ്ക് യാദവും അക്സർ പട്ടേലും ഓരോ വിക്കറ്റ് വീതമെടുത്തു. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.
Tags : Indian cricket team T20 Match India beats New Zealand