പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ക്രൈം ബ്രാഞ്ച് നോട്ടീസിൽ കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ ഹാജരായില്ല. ജന്തർ മന്തർ അതിക്രമക്കേസുമായി ബന്ധപ്പെട്ട് സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരോട് ഇന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, അസൗകര്യം അറിയിക്കുകയായിരുന്നു. ഇതേതുടർന്ന് ക്രൈംബ്രാഞ്ച് പുതിയ സമൻസ് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് പ്രതിഷേധിക്കാൻ എത്തിയതും, സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമാണ് ഇവർക്കെതിരെയുള്ള കേസ്. ഏഴ് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജന്തർമന്തറിൽ ഇനി പ്രതിഷേധിക്കില്ല എന്ന് ഉറപ്പ് നൽകി വ്യക്തിഗത ബോണ്ടും ആൾജാമ്യവും സമർപ്പിച്ചാണ് അശുതോഷ് റാങ്കയും സൗരവ് ദാസും ഇന്നലെ തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
അതിനിടെ, വിഷയത്തിൽ സിജെപി നേതാക്കളുടെ നടപടികൾക്കെതിരെ ഡൽഹി ഹൈക്കോടതിയും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയും കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്.
Tags : CJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash