ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യം ടി20 മത്സരത്തിൽ നിന്ന്.
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് 226 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. പുറത്താകാതെ 82 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് ന്യൂസിലൻഡിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
40 പന്തുകൾ നേരിട്ട താരം എട്ട് ഫോറും മൂന്ന് സിക്സും നേടി. ഓപ്പണർമാരായ ടിം സെയ്ഫെർട്ടും ഫിൻ അലനും ചേർന്ന് ന്യൂസിലൻഡിന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തു. 17 പന്തിൽ 24 റൺസെടുത്ത സെയ്ഫെർട്ടിനെ പുറത്താക്കി മായങ്ക് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് ആക്രമണാത്മക ബാറ്റിംഗ് തുടർന്ന ഫിൻ അലൻ അർധസെഞ്ചുറിക്ക് തൊട്ടരികെ പുറത്തായി.
24 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 45 റൺസെടുത്ത അലനെ അക്സർ പട്ടേൽ തിലക് വർമയുടെ കൈകളിലെത്തിച്ചു. ഏറെക്കാലത്തിനുശേഷം ഇന്ത്യൻ ജഴ്സിയിൽ തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിന് ബൗളിങ്ങിൽ മികവ് പുറത്തെടുക്കാനായില്ല. നാല് ഓവറിൽ 49 റൺസ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും നേടാനായില്ല. ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ, മായങ്ക് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : 1stt20 india NewZealand T20 Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash