Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 1stt20

ഗ്ലെ​ൻ ഫി​ലി​പ്‌​സ് ത​ക​ർ​ത്ത​ടി​ച്ചു; ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം

ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ടി20 ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് 226 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് നി​ശ്ചി​ത ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 225 റ​ൺ​സെ​ടു​ത്തു. പു​റ​ത്താ​കാ​തെ 82 റ​ൺ​സ് നേ​ടി​യ ഗ്ലെ​ൻ ഫി​ലി​പ്‌​സാ​ണ് ന്യൂ​സി​ല​ൻ​ഡി​ന് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

40 പ​ന്തു​ക​ൾ നേ​രി​ട്ട താ​രം എ​ട്ട് ഫോ​റും മൂ​ന്ന് സി​ക്‌​സും നേ​ടി. ഓ​പ്പ​ണ​ർ​മാ​രാ​യ ടിം ​സെ​യ്‌​ഫെ​ർ​ട്ടും ഫി​ൻ അ​ല​നും ചേ​ർ​ന്ന് ന്യൂ​സി​ല​ൻ​ഡി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 49 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 17 പ​ന്തി​ൽ 24 റ​ൺ​സെ​ടു​ത്ത സെ​യ്‌​ഫെ​ർ​ട്ടി​നെ പു​റ​ത്താ​ക്കി മാ​യ​ങ്ക് യാ​ദ​വാ​ണ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. തു​ട​ർ​ന്ന് ആ​ക്ര​മ​ണാ​ത്മ​ക ബാ​റ്റിം​ഗ് തു​ട​ർ​ന്ന ഫി​ൻ അ​ല​ൻ അ​ർ​ധ​സെ​ഞ്ചു​റി​ക്ക് തൊ​ട്ട​രി​കെ പു​റ​ത്താ​യി.

24 പ​ന്തി​ൽ അ​ഞ്ച് ഫോ​റും ര​ണ്ട് സി​ക്‌​സും സ​ഹി​തം 45 റ​ൺ​സെ​ടു​ത്ത അ​ല​നെ അ​ക്‌​സ​ർ പ​ട്ടേ​ൽ തി​ല​ക് വ​ർ​മ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. ഏ​റെ​ക്കാ​ല​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ൻ ജ​ഴ്‌​സി​യി​ൽ തി​രി​ച്ചെ​ത്തി​യ ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന് ബൗ​ളി​ങ്ങി​ൽ മി​ക​വ് പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. നാ​ല് ഓ​വ​റി​ൽ 49 റ​ൺ​സ് വ​ഴ​ങ്ങി​യ താ​ര​ത്തി​ന് വി​ക്ക​റ്റൊ​ന്നും നേ​ടാ​നാ​യി​ല്ല. ഇ​ന്ത്യ​ക്കാ​യി അ​ർ​ഷ്ദീ​പ് സിം​ഗ്, അ​ക്‌​സ​ർ പ​ട്ടേ​ൽ, മാ​യ​ങ്ക് യാ​ദ​വ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Latest News

Corehub Up