x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി നേ​താ​ക്ക​ൾ​ക്ക് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്: സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക, അ​ജി​ങ്ക്യ ഷി​ൻ​ഡെ എ​ന്നി​വ​ർ ഹാ​ജ​രാ​ക​ണം

ഓൺലൈൻ ഡെസ്ക്
Published: October 22, 2026 12:04 PM IST | Updated: October 22, 2026 12:04 PM IST

സൗരവ് ദാസ്, അശുതോഷ് റാങ്ക

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി നേ​താ​ക്ക​ൾ​ക്ക് ഡ​ൽ​ഹി പൊ​ലി​സ് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി. പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക, അ​ജി​ങ്ക്യ ഷി​ൻ​ഡെ എ​ന്നി​വ​ർ​ക്കാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി നോ​ട്ടീ​സ് അ​യ​ച്ച​ത്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ക്രൈം​ബ്രാ​ഞ്ച്, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ ഇ​ന്ന് ത​ന്നെ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തു​ന്ന​തി​നി​ടെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​സ്തു​വി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നും എ​ടു​ത്ത കേ​സി​ലാ​ണ് ന​ട​പ​ടി. ഏ​ഴ് ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ശു​തോ​ഷ് റാ​ങ്ക​യും സൗ​ര​വ് ദാ​സും ഇ​ന്ന​ലെ തി​ഹാ​ർ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്. ജ​ന്ത​ർ മ​ന്ത​റി​ൽ ഇ​നി പ്ര​തി​ഷേ​ധി​ക്കു​ക​യോ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്യു​ക​യോ ഇ​ല്ലെ​ന്ന് കോ​ട​തി​യി​ൽ ഉ​റ​പ്പ് ന​ൽ​കി മാ​പ്പ് പ​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​രു​വ​രു​ടെ​യും മോ​ച​നം സാ​ധ്യ​മാ​യ​ത്.

വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പെ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലും സി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി​ക്ക് ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സി​ജെ​പി​യു​ടെ തു​ട​ർ​നീ​ക്ക​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്. ജ​ന്ത​ർ മ​ന്ത​റി​ന് പ​ക​രം മ​റ്റൊ​രു വേ​ദി ക​ണ്ടെ​ത്തി സ​മ​രം തു​ട​രു​മോ എ​ന്ന കാ​ര്യം നേ​താ​ക്ക​ൾ ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണ്.

Tags : CJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up