ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മകനും ചിത്രകാരനുമായ റയ്ഹാൻ വദ്രയുടെ, ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശനത്തിൽനിന്നു നീക്കി ബിക്കാനീർ ഹൗസ് അധികൃതർ. ‘നോ ഐഡിയ ഇസ് ഫൈനൽ’ എന്ന പേരിലുള്ള ചിത്രപ്രദർശനം ഇന്ന് ആരംഭിക്കും. “ഉച്ചകഴിഞ്ഞ് 3.30ന് ബിക്കാനീർ ഹൗസ് അധികൃതർ എന്നെ വിളിച്ചു. അഞ്ചുമണിക്കകം പ്രതിഷേധത്തിന്റെ ചിത്രങ്ങൾ നീക്കിയില്ലെങ്കിൽ പ്രദർശനം റദ്ദാക്കുമെന്നു പറഞ്ഞു’’ -റയ്ഹാൻ അറിയിച്ചു.
ഞായറാഴ്ച വരെയാണ് പ്രദർശനം നടക്കുക. 40 ചിത്രങ്ങളാണ് ഇനിയുള്ളത്. എഴുപതിലേറെ ചിത്രങ്ങൾ നീക്കി. അതേസമയം, വിഷയത്തിൽ ബിക്കാനീർ ഹൗസ് അധികൃതർ പ്രതികരിച്ചില്ല. ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ നടന്ന പ്രതിഷേധങ്ങളുടെ ഒട്ടേറെ ചിത്രങ്ങളടക്കം റയ്ഹാന്റെ പ്രദർശനത്തിനുണ്ടായിരുന്നു.
Tags : Raihan Vadra, Photo, exhibition Delhi protest pictures Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash