Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Protest

റ​യ്ഹാ​ൻ വ​ദ്ര​യു​ടെ ഡ​ൽ​ഹി പ്ര​തി​ഷേ​ധ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്നു നീ​ക്കി

ന്യൂ​ഡ​ൽ​ഹി: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ മ​ക​നും ചി​ത്ര​കാ​ര​നു​മാ​യ റ​യ്ഹാ​ൻ വ​ദ്ര​യു​ടെ, ഡ​ൽ​ഹി പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്നു നീ​ക്കി ബി​ക്കാ​നീ​ർ ഹൗ​സ് അ​ധി​കൃ​ത​ർ. ‘നോ ​ഐ​ഡി​യ ഇ​സ് ഫൈ​ന​ൽ’ എ​ന്ന പേ​രി​ലു​ള്ള ചി​ത്ര​പ്ര​ദ​ർ​ശ​നം ഇ​ന്ന് ആ​രം​ഭി​ക്കും. “ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ബി​ക്കാ​നീ​ർ ഹൗ​സ് അ​ധി​കൃ​ത​ർ എ​ന്നെ വി​ളി​ച്ചു. അ​ഞ്ചു​മ​ണി​ക്ക​കം പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ നീ​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​ദ​ർ​ശ​നം റ​ദ്ദാ​ക്കു​മെ​ന്നു പ​റ​ഞ്ഞു’’ -റ​യ്ഹാ​ൻ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ക്കു​ക. 40 ചി​ത്ര​ങ്ങ​ളാ​ണ് ഇ​നി​യു​ള്ള​ത്. എ​ഴു​പ​തി​ലേ​റെ ചി​ത്ര​ങ്ങ​ൾ നീ​ക്കി. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ ബി​ക്കാ​നീ​ർ ഹൗ​സ് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ല്ല. ഡ​ൽ​ഹി​യി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ള​ട​ക്കം റ​യ്ഹാ​ന്‍റെ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്നു.

National

ഡ​​ൽ​​ഹി​​യി​​ലെ പ്ര​​തി​​ഷേധം:​​ സു​പ്രീം​കോ​ട​തി ഇ​ന്നു പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തും


ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി​​യി​​ലെ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ക​​ടു​​ത്ത ഗ​​താ​​ഗ​​ത​​ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കും മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​മാ​​ർ ഉൾ​​പ്പ​​ടെ​​യു​​ള്ള നേ​​താ​​ക്ക​​ളു​​ടെ കൂ​​ട്ട അ​​റ​​സ്റ്റി​​നു​​മെ​​തി​​രാ​​യ ഹ​​ർ​​ജി​​ക​​ൾ പ​​രി​​ഗ​​ണി​​ക്കാ​​ൻ സു​​പ്രീം​​കോ​​ട​​തി ഇ​​ന്ന് പ്ര​​ത്യേ​​ക സി​​റ്റിം​​ഗ് ന​​ട​​ത്തും.

വെ​​ള്ളി​​യാ​​ഴ്ച​​ത്തെ സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വ് ലം​​ഘി​​ച്ച് മെ​​ട്രോ സ്റ്റേ​​ഷ​​നു​​ക​​ൾ അ​​ട​​ച്ചി​​ട്ട​​തി​​നെ​​തി​​രേ​​യു​​ള്ള കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ർ​​ജി​​യും, നേ​​താ​​ക്ക​​ളു​​ടെ ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​നെ ചോ​​ദ്യം ചെ​​യ്തു​​ള്ള ഹ​​ർ​​ജി​​യു​​മാ​​ണ് കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ജ​​സ്റ്റീ​​സു​​മാ​​രാ​​യ ജോ​​യ്മ​​ല്യ ബാ​​ഗ്ചി, വി. ​​മോ​​ഹ​​ന എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന പ്ര​​ത്യേ​​ക ബെ​​ഞ്ചാ​​ണു ഹ​​ർ​​ജി​​ക​​ൾ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.

സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വ് ലം​​ഘി​​ച്ചു മെ​​ട്രോ സ്റ്റേ​​ഷ​​നു​​ക​​ൾ അ​​ട​​ച്ചി​​ടു​​ന്ന​​ത് തു​​ട​​ർ​​ന്നു​​വെ​​ന്നും ഇ​​തു ജ​​ന​​ജീ​​വി​​തം സ്തം​​ഭി​​പ്പി​​ച്ചു​​വെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ഭി​​ഭാ​​ഷ​​ക​​ൻ ശൈ​​ല​​ന്ദ്ര മ​​ണി ത്രി​​പാ​​ഠി​​യാ​​ണു കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ർ​​ജി ന​​ൽ​​കി​​യ​​ത്.

കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​ സെ​​ക്ര​​ട്ട​​റി ഗോ​​വി​​ന്ദ് മോ​​ഹ​​ൻ, ഡ​​ൽ​​ഹി പൊ​​ലി​​സ് ക​​മ്മി​​ഷ​​ണ​​ർ അ​​നു​​രാ​​ഗ് കു​​മാ​​ർ, ഡി​​എം​​ആ​​ർ​​സി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ഡി. ​​താ​​റ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണു ഹ​​ർ​​ജി.

ഇന്നലത്തെ പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ടെ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​മാ​​രു​​ൾ​​പ്പ​​ടെ​​യു​​ള്ളവരെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​തി​​നെ​​തി​​രേ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് എം​​പി​​യും മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​യു​​മാ​​യ മേ​​ന​​ക ഗു​​രു​​സ്വാ​​മി​​യാ​​ണ് ഹേ​​ബി​​യ​​സ് കോ​​ർ​​പ​​സ് ഹ​​ർ​​ജി ഫ​​യ​​ൽ ചെ​​യ്ത​​ത്.
സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി പ്ര​​തി​​ഷേ​​ധി​​ക്കാ​​നു​​ള്ള മൗ​​ലി​​കാ​​വ​​കാ​​ശ​​ത്തെ അ​​ടി​​ച്ച​​മ​​ർ​​ത്താ​​ൻ ക​​രു​​ത​​ൽ ത​​ട​​ങ്ക​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് ഹ​​ർ​​ജി​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു.

National

"സ​ർ​ക്കാ​ർ ക​ള്ളം പ​റ​യു​ന്ന​ത് നി​ർ​ത്ത​ണം"; പെ​ല്ല​റ്റ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വ വി​ദ്യാ​ർ​ത്ഥി​യു​മാ​യി വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനെതിരെയുള്ള പോ​ലീ​സ് ന​ട​പ​ടി​ക്കി​ടെ പെ​ല്ല​റ്റ് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും വാ​ദ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പെ​ല്ല​റ്റ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സാ​ഹി​ൽ ലോ​ത്ച​ബ് എ​ന്ന പ​ത്തൊ​ൻ​പ​തു​കാ​ര​നൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട രാ​ഹു​ൽ ഗാ​ന്ധി, സ​ർ​ക്കാ​ർ നു​ണ പ​റ​യു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു.

ഡ​ൽ​ഹി​യി​ൽ ജൂ​ലൈ 20-ന് ​ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ സു​ര​ക്ഷാ സേ​ന പെ​ല്ല​റ്റ് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്ന സ​ർ​ക്കാ​ർ വാ​ദം പൊ​ളി​ക്കു​ന്ന​താ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ത്ഥി​യു​ടെ അ​വ​സ്ഥ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. സാ​ഹി​ലി​ന്‍റെ ശ​രീ​ര​ത്തി​ലെ​യും മു​ഖ​ത്തെ​യും പെ​ല്ല​റ്റ് പ​രി​ക്കു​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ കാ​ണി​ച്ച അ​ദ്ദേ​ഹം, ഇ​ന്ത്യ​യു​ടെ ഭാ​വി​ക്ക് നേ​രെ​യാ​ണ് സ​ർ​ക്കാ​ർ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി.

ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ത്ഥി​യാ​യ സാ​ഹി​ൽ ലോ​ത്ച​ബി​ന്‍റെ വ​ല​തു ക​ണ്ണി​ന് പെ​ല്ല​റ്റ് കൊ​ണ്ട് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വ​ല​തു ക​ണ്ണി​ലെ കാ​ഴ്ച തി​രി​കെ ല​ഭി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് കു​ടും​ബം എന്നും രാഹുൽ ഗാന്ധി അ​റി​യി​ച്ചു. എ​യിം​സ് ട്രോ​മാ സെ​ന്‍റ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്ന​ത്.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​തെ​ന്നും, ഇ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പ് പ​റ​യ​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​വും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഡ​ൽ​ഹി പോ​ലീ​സ് പെ​ല്ല​റ്റ് ഗ​ണ്ണു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളും പ​രി​ക്കേ​റ്റ​വ​രു​ടെ മൊ​ഴി​ക​ളും പോ​ലീ​സി​ന്‍റെ വാ​ദ​ങ്ങ​ളെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു​ണ്ട്.

Movies

പി​ന്തു​ണ​ച്ച് താ​ര​നി​ര രം​ഗ​ത്ത്; ഇ​നി​യും മി​ണ്ടാ​ത്ത​വ​രു​ണ്ട്!

എ​ങ്ങ​നെ നി​ശ​ബ്ദ​മാ​യി​രി​ക്കാ​ൻ ക​ഴി​യും..? പ്ര​ത്യേ​കി​ച്ച് യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ജീ​വി​ത​പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ൾ... യു​വാ​ക്ക​ളെ ത​ള്ളി സി​നി​മാ​ലോ​ക​ത്തി​നു മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​യി​രു​ന്നു നീ​റ്റ് വി​ഷ​യ​ത്തി​ൽ സ​മ​ര​ത്തി​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തു​ണ​ച്ച് സി​നി​മാ​ലോ​ക​ത്തെ പ്ര​മു​ഖ​ർ രം​ഗ​ത്തി​റ​ങ്ങി​യ ചി​ത്രം. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്തെ പ്ര​മു​ഖ​ർ സ​മ​ര​വേ​ദി​യി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ്. ശ​ബാ​ന ആ​സ്മി, പ്ര​കാ​ശ് രാ​ജ്, സ്വ​രാ ഭാ​സ്ക​ർ, ഹു​മാ ഖു​റേ​ഷി എ​ന്നി​വ​ർ സ​മ​ര​വേ​ദി​യി​ൽ നേ​രി​ട്ടെ​ത്തി ..... മ​ല​യാ​ള സി​നി​മാ ലോ​ക​ത്തി​നും നി​ശ​ബ്ദ​ത പാ​ലി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഇ​ള​ക്കി മ​റി​ച്ച ഒ​രു പ്ര​ക്ഷോ​ഭം ന​ട​ക്കു​മ്പോ​ഴും ഒ​ന്നു​മ​റി​ഞ്ഞി​ല്ലെ​ന്ന മ​ട്ടി​ൽ ത​ന്ത്ര​പ​ര​മാ​യ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്ന​വ​രു​മു​ണ്ട്. അ​തേ​സ​മ​യം, വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന​വ​ർ സ​മ​ര​ത്തി​നെ​തി​രേ​യും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തി​യി​രു​ന്ന​വ​ർ​ക്കെ​തി​രേ കൊ​ടും​ക്രൂ​ര ആ​ക്ര​മ​ണം ന​ട​ത്തി​യ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ ആ​ദ്യം പ്ര​തി​ക​രി​ച്ച​വ​രി​ലൊ​രാ​ൾ സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ​യാ​ണ്. ത​ന്‍റെ ആ​ദ്യ ചി​ത്രം റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന വേ​ള​യി​ലാ​ണ് ആ​ർ​ജ​വ​ത്തോ​ടെ​യു​ള്ള വി​സ്മ​യ​യു​ടെ പ്ര​തി​ക​ര​ണം. ഇ​തി​നു പി​ന്നാ​ലെ താ​ര​ങ്ങ​ൾ ഒാ​രോ​രു​ത്ത​രാ​യി അ​ഭി​പ്രാ​യം അ​റി​യി​ച്ചു രം​ഗ​ത്തു​വ​ന്നു.

ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ നി​ശ​ബ്ദ​നാ​യി​രി​ക്കു​ന്ന അ​ച്ഛ​ന്‍റെ മു​ന്നി​ൽ വ​ലി​യൊ​രു കു​റി​പ്പു​മാ​യാ​ണ് വി​സ്മ​യ എ​ത്തി​യ​ത്. സ്വ​ന്തം പൗ​ര​ന്മാ​രോ​ട് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യം പ്ര​തി​ക​രി​ക്കേ​ണ്ട​ത് ഇ​ങ്ങ​നെ​യാ​ണോ എ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി​യാ​യി​രു​ന്നു വി​സ്മ​യ എ​ത്തി​യ​ത്.

അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ പി​ന്തു​ണ​യ്‌​ക്കേ​ണ്ട​തു​മി​ല്ല. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ ഇ​ഷ്ട​പ്പെ​ട​ണ​മെ​ന്നു​പോ​ലും ഇ​ല്ല. പ​ക്ഷേ, പൗ​ര​ന്മാ​ർ ശ​ബ്ദ​മു​യ​ർ​ത്തു​മ്പോ​ൾ അ​തി​നു​ള്ള മ​റു​പ​ടി ച​ർ​ച്ച​ക​ൾ​ക്ക് പ​ക​രം അ​തി​ശ​ക്ത​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലാ​ണെ​ങ്കി​ൽ, ന​മ്മ​ൾ ഏ​തു​ത​രം ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് ഓ​രോ​രു​ത്ത​രും ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു വി​സ്മ​യ ചോ​ദി​ച്ച​ത്.

എ​ല്ലാ​ക്കാ​ര്യ​ത്തി​ലും പ്ര​തി​ക​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ കേ​ന്ദ്ര​ത്തി​നെ​തി​രെ​യു​ള്ള ഈ ​വി​ഷ​യ​ത്തി​ൽ എ​ന്താ​ണ് മൗ​നം പാ​ലി​ക്കു​ന്ന​തെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം ചോ​ദി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ നി​ശ​ബ്ദ​നാ​ണെ​ങ്കി​ലും വി​സ്മ​യ​യു​ടെ പോ​സ്റ്റി​നെ​തി​രേ ബി​ജെ​പി അ​നു​യാ​യി​കൂ​ടി​യാ​യ മേ​ജ​ർ ര​വി രം​ഗ​ത്തു​വ​ന്നു. വി​സ്മ​യ​യ്ക്ക് രാ​ഷ്‌​ട്രീ​യം അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ്ര​തി​ക​ര​ണം.

എ​ന്നാ​ൽ, യു​വ​ജ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്തെ​ന്നും അ​വ​രെ കേ​ൾ​ക്ക​ണ​മെ​ന്നും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പി​ന്തു​ണ​യു​മാ​യി മ​മ്മൂ​ട്ടി മ​ടി​ക്കാ​തെ രം​ഗ​ത്തു​വ​ന്നു.

അ​ച്ഛ​ന്‍റെ നി​ല​പാ​ടി​നെ മ​ക​ൾ ത​ള്ളു​ന്ന മ​റ്റൊ​രു കാ​ഴ്ച​യാ​യി​രു​ന്നു ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ കു​മാ​റി​ന്‍റെ​യും മ​ക​ൾ അ​ഹാ​ന​യു​ടെ​യും പോ​സ്റ്റി​ൽ ക​ണ്ട​ത്.

കാ​ഷ്മീ​രി​ലെ ക​ല്ലേ​റ് നി​ർ​ത്താ​ൻ അ​റി​യാ​മെ​ങ്കി​ൽ പി​ന്നെ​യാ​ണോ ഡ​ൽ​ഹി എ​ന്ന ചോ​ദ്യ​വു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​നു​കൂ​ലി​ച്ചെ​ത്തി​യ കൃ​ഷ്ണ​കു​മാ​റി​ന്‍റെ നി​ല​പാ​ടി​നെ ത​ള്ളി​യാ​ണ് അ​ഹാ​ന എ​ത്തി​യ​ത്. സു​താ​ര്യ​വും നീ​തി​യു​ക്ത​വു​മാ​യ ഒ​രു സം​വി​ധാ​നം ന​മ്മു​ടെ കു​ട്ടി​ക​ൾ അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു കു​ട്ടി​ക്കും ഇ​നി ഇ​ത്ത​രം ഭാ​ര​ങ്ങ​ൾ പേ​റേ​ണ്ടി വ​രി​ല്ലെ​ന്ന് ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ആ​യി​രു​ന്നു അ​ഹാ​ന​യു​ടെ വാ​ക്കു​ക​ൾ.

അ​വ​താ​ര​ക​യും ന​ടി​യു​മാ​യ ര​ഞ്ജി​നി ഹ​രി​ദാ​സ് നേ​രി​ട്ടു ഡ​ൽ​ഹി​യി​ലെ സ​മ​ര​വേ​ദി​യി​ൽ എ​ത്തി​യാ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. കൊ​ച്ചി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​സം​ഗി​ക്കാ​നും അ​വ​രെ​ത്തി. അ​തു​പോ​ലെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​നു മു​ന്നി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ ജോ​ജു ജോ​ർ​ജ് അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു

ടൊ​വീ​നോ, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി, ഭാ​വ​ന, മ​ഞ്ജു​വാ​ര്യ​ർ, ര​മേ​ഷ് പി​ഷാ​ര​ടി, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, മീ​നാ​ക്ഷി, സി​ജു സ​ണ്ണി, റ​ഹ്‌​മാ​ൻ, വി​ന​യ് ഫോ​ർ​ട്ട്, കാ​ളി​ദാ​സ് ജ​യ​റാം, ന​സ്‌​ലി​ൻ, നി​ഖി​ല വി​മ​ൽ, ഗ്രേ​സ് ആ​ന്‍റ​ണി, ദീ​പ തോ​മ​സ്, ഹാ​ഷി​ർ, മാ​ത്യു തോ​മ​സ് തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യി​ലെ പ​ല താ​ര​ങ്ങ​ളും പി​ന്തു​ണ​ച്ച് എ​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ മി​ണ്ടാ​ത്ത പ്ര​മു​ഖ​രി​ൽ മോ​ഹ​ൻ​ലാ​ലും ജ​യ​സൂ​ര്യ​യും നി​വി​ൻ പോ​ളി​യു​മൊ​ക്കെ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

Latest News

Corehub Up