x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ണ​മൂ​ൽ വി​ട്ട​തി​നു പി​ന്നാ​ലെ യൂ​സ​ഫ് പഠാ​ന് ത​ർ​ക്ക​ഭൂ​മി റെഡി

വെബ്ഡെസ്ക്
Published: October 22, 2026 04:58 AM IST | Updated: October 22, 2026 05:26 AM IST

യൂ​സ​ഫ് പഠാ​ന്

വ​​ഡോ​​ദ​​ര: മു​​ൻ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​വും എം​​പി​​യു​​മാ​​യ യൂ​​സ​​ഫ് പ​ഠാ​​ന് വ​​ഡോ​​ദ​​ര മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ന്‍റെ അ​​ധീ​​ന​​ത​​യി​​ലു​​ള്ള 978 ച​​തു​​ര​​ശ്ര മീ​​റ്റ​​ർ ത​​ർ​​ക്ക​​ഭൂ​​മി അ​​നു​​വ​​ദി​​ക്കാ​​ൻ ഗു​​ജ​​റാ​​ത്ത് സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചു. ര​​ണ്ടു വ​​ർ​​ഷം മു​​ന്പ് ഇ​​തേ ഭൂ​​മി കൈ​​യേ​​റി​​യെ​​ന്നാ​​രോ​​പി​​ച്ച് മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ പ​ഠാ​​​​ന് നോ​​ട്ടി​​സ് അ​​യ​​ച്ചി​​രു​​ന്നു. പ​ഠാ​ൻ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ചി​ട്ട് മാ​​സ​​ങ്ങ​​ളാ​യ​തേ​യു​ള്ളൂ.

പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ ബെ​​ഹ്‌റാംപു​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്ന് തൃ​​ണ​​മൂ​​ൽ ടി​​ക്ക​​റ്റി​​ൽ ലോ​​ക്സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട് ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ്, 2024 ജൂ​​ണി​​ൽ ബി​​ജെ​​പി ഭ​​ര​​ണ​​ത്തി​​ലു​​ള്ള വ​​ഡോ​​ദ​​ര ന​​ഗ​​ര​​സ​​ഭ പ​ഠാനു നോ​​ട്ടി​​സ് അ​​യ​​ച്ച​​ത്. 2026 ജൂ​​ണി​​ൽ ബം​​ഗാ​​ളി​​ൽ ബി​​ജെ​​പി അ​​ധി​​കാ​​ര​​ത്തി​​ൽ​വ​​ന്ന് ഒ​​രു മാ​​സ​​ത്തി​​നു​​ശേ​​ഷം തൃ​​ണ​​മൂ​​ലി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ച് നാ​​ഷ​​ണ​​ലി​​സ്റ്റ് സി​​റ്റി​​സ​​ൺ​​സ് പാ​​ർ​​ട്ടി ഓ​​ഫ് ഇ​​ന്ത്യ​​യി​​ലേ​​ക്ക് (എ​​ൻ​​സി​​പി​​ഐ) ചേ​​ക്കേ​​റി​​യ 20 എം​​പി​​മാ​​രി​​ൽ യൂ​​സ​​ഫ് പ​​ഠാ​നു​​മു​​ണ്ടാ​​യി​​രു​​ന്നു.

ഭൂ​​മി പ​​ഠാ​​ന് കൈ​​മാ​​റു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ലാ​​ൻ​​ഡ് എ​​സ്റ്റേ​​റ്റ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ത​​യാ​​റാ​​ക്കി​​യ ശി​​പാ​​ർ​​ശ കോ​​ർ​​പ​​റേ​​ഷ​​ൻ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി​​യു​​ടെ അ​​ജ​​ൻ​​ഡ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഓ​​ഗ​​സ്റ്റ് 13ലെ ​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​ത്ത​​ര​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ഈ ​​ന​​ട​​പ​​ടി.

സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം ത​​ണ്ട​​ൽ​​ജ​​യി​​ലു​​ള്ള ഈ ​​ഭൂ​​മി​​യി​​ൽ 500 ച​​തു​​ര​​ശ്ര മീ​​റ്റ​​ർ പ​​ഠാ​​ന് വീ​​ടു നി​​ർ​​മാ​​ണ​​ത്തി​​നാ​​യി സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കും. ബാ​​ക്കി 478 ച​​തു​​ര​​ശ്ര മീ​​റ്റ​​ർ വ​​ഡോ​​ദ​​ര അ​​ർ​​ബ​​ൻ ഡെ​​വ​​ല​​പ്മെ​​ന്‍റ് അ​​ഥോ​​റി​​റ്റി നി​​ർ​​ണ​​യി​​ച്ച തു​​ക​​യു​​ടെ 55 ശ​​ത​​മാ​​നം ഇ​​ള​​വോ​​ടെ ന​​ൽ​​കും. നി​​ല​​വി​​ൽ പ​​ഠാ​​ന്‍റെ​​യും സ​​ഹോ​​ദ​​ര​​ൻ ഇ​​ർ​​ഫാ​​ൻ പ​​ഠാ​​ന്‍റെ​​യും വീ​​ടി​​നോ​​ടു ചേ​​ർ​​ന്നാ​​ണ് ഈ ​​സ്ഥ​​ലം സ്ഥി​​തി​​ചെ​​യ്യു​​ന്ന​​ത്.

2012ൽ ​​ത​​ന്‍റെ​​യും കു​​ടും​​ബ​​ത്തി​​ന്‍റെ​​യും സു​​ര​​ക്ഷ മു​​ൻ​​നി​​ർ​​ത്തി തൊ​​ട്ട​​ടു​​ത്തു​​ള്ള ഒ​​ഴി​​ഞ്ഞ സ്ഥ​​ലം 99 വ​​ർ​​ഷ​​ത്തെ പാ​​ട്ട​​ത്തി​​നു ന​​ൽ​​ക​​ണ​​മെ​​ന്ന് യൂ​​സ​​ഫ് പ​​ഠാ​​ൻ മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. 5.6 കോ​​ടി രൂ​​പ വി​​ല​​യി​​രു​​ത്തി ന​​ഗ​​ര​​സ​​ഭ അ​​ന്ന് അ​​പേ​​ക്ഷ അം​​ഗീ​​ക​​രി​​ച്ചെ​​ങ്കി​​ലും ലേ​​ലം കൂ​​ടാ​​തെ ഭൂ​​മി ന​​ൽ​​കാ​​ൻ സം​​സ്ഥാ​​ന​​സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി ആ​​വ​​ശ്യ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ 2014ൽ ​​അ​​ന്ന​​ത്തെ സം​​സ്ഥാ​​ന​​സ​​ർ​​ക്കാ​​ർ ഈ ​​അ​​പേ​​ക്ഷ ത​​ള്ളി.

പി​​ന്നീ​​ട് ഈ ​​സ്ഥ​​ലം പ​​ഠാ​​ൻ വേ​​ലി​​കെ​​ട്ടി കൈ​​വ​​ശം വ​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ചാ​​ണ് 2024ൽ ​​കോ​​ർ​​പ​​റേ​​ഷ​​ൻ നോ​​ട്ടീസ് ന​​ൽ​​കി​​യ​​ത്. ഇ​​തി​​നെ​​തി​​രേ പ​​ഠാ​ൻ ന​​ൽ​​കി​​യ ഹ​​ർ​​ജി ഗു​​ജ​​റാ​​ത്ത് ഹൈ​​ക്കോ​​ട​​തി ത​​ള്ളി​​യി​​രു​​ന്നു.

Tags : Yusuf Pathan disputed land Deepika DeepikaNewspaper BreakingNews After leaving Trinamool disputed land

Recent News

Corehub Up